ഉണക്ക ചെമ്മീൻ കറി പുതിയ രുചിയിൽ ഒന്ന് ട്രൈ ചെയ്താലോ, ഇങ്ങനെ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും ഉറപ്പ്
Ingredients
ഉണക്ക ചെമ്മീൻ -ഒരു കപ്പ്
പച്ചക്കായ -2
തേങ്ങ -ഒരു കപ്പ്
പുളി -നെല്ലിക്ക വലുപ്പത്തിൽ
കാശ്മീരി ചില്ലി പൗഡർ- ഒന്നര ടേബിൾസ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
ഉലുവ പൊടി -അര ടീസ്പൂൺ
പച്ചമുളക് -മൂന്ന്
തക്കാളി -1
ചെറിയുള്ളി -10
ഇഞ്ചി
വെളുത്തുള്ളി- 8
കറിവേപ്പില
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
വെള്ളം
ഉപ്പ്
ഉലുവ -ഒരു ടീസ്പൂൺ
Preparation
ഉണക്ക ചെമ്മീൻ തല കളഞ്ഞതിനുശേഷം രണ്ട് തവണ കഴുകി ഒന്ന് വറുത്തെടുക്കുക.ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയുള്ളി കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് നന്നായി വഴറ്റണം ശേഷം മുളകുപൊടി മഞ്ഞൾപ്പൊടി ഉലുവപ്പൊടി ഇവ ചേർത്ത് ഒന്ന് ചൂടാക്കണം ഇനി തേങ്ങ ചേർത്ത് നല്ലപോലെ വറുത്തെടുക്കുക, ബ്രൗൺ നിറമാകണമെന്നില്ല ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം ചൂട് കുറയുമ്പോൾ തേങ്ങ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു മൺ കലത്തിലേക്ക് ഒഴിച്ചു കൊടുക്കാം കൂടെ പുളിവെള്ളം തക്കാളി പച്ചമുളക് പച്ചക്കായ ഇവയും ചേർക്കാം ആവശ്യത്തിനു ഉപ്പും കുറച്ചുകൂടി വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് വേവിക്കുക കായ വെന്തതിനുശേഷം ഉണക്ക ചെമ്മീൻ ചേർക്കാം ഇനി നല്ലപോലെ തിളപ്പിച്ച് കഴിഞ്ഞ് തീ ഓഫ് ചെയ്യാം അവസാനമായി കടുക് ചെറിയുള്ളി കറിവേപ്പില ഉണക്കമുളക് ഇവ ചേർത്ത് താളിക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World