Category: ബിരിയാണി

  • ഇന്ന് നമുക്ക് Special മട്ടൻ ബിരിയാണി ഉണ്ടാക്കാം

    ഇന്ന് നമുക്ക് Special മട്ടൻ ബിരിയാണി ഉണ്ടാക്കാം

    ഇന്ന് നമുക്ക് Special Mutton biriyani ഉണ്ടാക്കാം

    ചേരുവകൾ

    ഘട്ടം 1:

    Marinate and cooking mutton

    മട്ടൺ: 700 ഗ്രാം

    മുളകുപൊടി: 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി: 3 / 4tsp

    മല്ലിപൊടി: 1 ടീസ്പൂൺ

    കുരുമുളക് പൊടി: 2 ടീസ്പൂൺ

    ഗരം മസാല: 3/4 ടീസ്പൂൺ

    ഉപ്പ്:3/4tsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 3 ടീസ്പൂൺ

    നാരങ്ങ നീര്: ഒരു നാരങ്ങയുടെ നീര്

    എല്ലാ spicesഉം മട്ടനിലേക്ക് തേച്ച് കൊടുക്കുക എന്നിട്ട് 3 മണിക്കൂർ കുറഞ്ഞത് marinate ചെയ്യുക. ഇപ്പോൾ മട്ടൻ pressure cook ചെയ്യുക 3/4 കപ്പ് വെള്ളം ഉപയോഗിച്ച് 4 വിസിൽ വരെ.
    മട്ടൺ നന്നായി വേവും വരെ.

    ഘട്ടം 2:

    മട്ടൺ മസാല തയ്യാറാക്കൽ

    സവാള: മസാലയ്ക്ക് 4, 2 എണ്ണം വറുത്ത സവാള ഉണ്ടാക്കാൻ

    പച്ചമുളക്: 4

    കുഞ്ഞുള്ളി: 6

    മല്ലി ഇല: ഒരു കൈ നിറയെ

    പുതിനയില: ഒരു കൈ നിറയെ

    കശുവണ്ടി: 20

    തേങ്ങകൊത്ത്: 4 കഷണം

    തൈര്: 3/4 കപ്പ്

    കുരുമുളക്: 1.5 ടീസ്പൂൺ

    മുളകുപൊടി: 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി: 3 / 4tsp

    മല്ലിപൊടി: 1 ടീസ്പൂൺ

    ഗരം മസാല: 3/4 ടീസ്പൂൺ

    ഉപ്പ്: 1/2tsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 3tsp

    ആദ്യം മല്ലി, പുതിനയിലയുടെ പകുതി ഭാഗം, 9-10 കശുവണ്ടി തേങ്ങ, തൈര് എന്നിവ നന്നായി അരച്ചെടുക്കുക.
    ഒരു പാൻ ചൂടാക്കുക അതിലേക്ക് 30 ഗ്രാം വെണ്ണ ചേർക്കുക ഇതിലേക്ക് കുഞ്ഞുള്ളി അരിഞ്ഞത് ചേർത്ത് പൊൻ തവിട്ട് നിറമാകുന്നതുവരെ വറുക്കുക(low flame ). ഇതാണ് നമ്മൾ Dum ചെയ്യാൻ ഉപയോഗിക്കുന്നത്.ഇനി കശുവണ്ടിയും സവാളയും വറുത്തെടുക്കുക.ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക എന്നിട്ട് മുഴുവൻ ഗരം മസാലചേർക്കുക.നന്നായി വഴറ്റുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഇപ്പോൾ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. എല്ലാ പൊടികളും ചേർത്ത് നന്നായി വഴറ്റുക. തക്കാളി ചേർത്ത് വഴറ്റുക. അരച്ച പേസ്റ്റ് ചേർത്ത് വേവിക്കുക ഇതിലേക്ക് വറുത്ത ഉള്ളി, മല്ലിയില, പുതിനയില ചേർക്കുക.മട്ടൺ മസാല ഇപ്പോൾ തയ്യാറാണ്.ഇപ്പോൾ നമുക്ക് അരി പാകം ചെയ്യാം.ഗരം മസാല ചേർത്ത് വഴറ്റുക, അതിലേക്ക്
    വെള്ളം ചേർത്ത് തളപ്പിക്കുക ഉപ്പ് ക്രമീകരിക്കുക, കുതിർത്ത അരി ചേർത്ത് 80% വരെ വേവിക്കുക.

    ഘട്ടം 3:

    ഉള്ളി മൂപ്പിച്ച butter കൊറച്ച് ഒരു പാനിൽ ഒഴിക്കുക എന്നിട്ട് മട്ടൻ കറിയും ചോറും layer ചെയ്യുക.ഓരോ layer ചോറിലും ഉള്ളി മൂപ്പിച്ച butter കൊറേശെ ഒഴിക്കുക.വറുത്ത സവാള മല്ലിയില,പുതിനയില,വറുത്ത കശുവണ്ടി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുകയും അലുമിനിയം ഫോയിൽ കൊണ്ട് മൂടി വെച്ച് കുറഞ്ഞ തീയിൽ 10-12 മിനിറ്റ് വേവിക്കുക ..Mutton dum biriyani ഇപ്പോൾ തയ്യാറാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തലശ്ശേരി ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    തലശ്ശേരി ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    തലശ്ശേരി ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 3 വലിയ സവോള , 9 വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, 7 -8 വരെ പച്ച മുളക് , പുതിന ,മല്ലി ഇല, ചേർ നാരങ്ങ, 1.25 തക്കാളി ഇത്രെയും ആദ്യം കട്ട് ചെയ്ത് വെക്കണം. കുറച്ച് ഉള്ളി എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. അതിലേക്ക് മുന്തിരി, അണ്ടിപരിപ്പും ഫ്രൈ ആക്കുക. അതേ എണ്ണയിൽ തന്നെ ഉള്ളി വഴറ്റണം. ഇഞ്ചി , പച്ച മുളക് , വെളുത്തുള്ളി അരച്ച് കൂടി ചേർക്കുക. ഇളക്കി 900 gm ചിക്കൻ ചേർത്ത് നന്നായി ഇളക്കുക.

    തക്കാളി കൂടി ചേർത്ത് ഇളക്കി എടുക്കുക. ഉപ്പും , 1/4 tsp മഞ്ഞൾ പൊടി , 3/4 tbsp ബിരിയാണി മസാല , ചേർക്കുക. മല്ലി ഇല, പുതിന ചേർത്ത് ഇളക്കി എടുക്കുക. നാരങ്ങ നീര് 1 tsp , 2 tsp തൈര് , 1/2 tbsp ഗരം മസാല ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചിക്കൻ വെന്തു കഴിഞ്ഞാൽ ഫ്രൈ ചെയ്ത ഉള്ളി കുറച്ച് ചേർത്ത് ഇളക്കി എടുക്കുക. ഇനി ചോറ് ഉണ്ടാക്കാനായി 1കുക്കറിൽ 4 കപ്പ് വെള്ളം ഒഴിച്ച് ഉപ്പ്, നെയ്, ബിരിയാണി സ്പൈസസ്, നാരങ്ങ നീര് , 2 കപ്പ് കഴുകി വെളളം ഊറ്റി എടുത്ത അരി ചേർത്ത് കുക്കർ അടച്ചു 2 വിസിൽ വരുന്ന വരെ വേവിക്കുക. അതിനു ശേഷം മസാലയുടെ മുകളിൽ ചോറ് ഇട്ടു വറുത്ത് വെച്ച ഉള്ളി , മുന്തിരി , അണ്ടി പരിപ്പ്, മല്ലില, പുതിന 1 tsp നെയ് ചേർത്ത് 15 ദം ചെയ്തു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തലശ്ശേരി ചിക്കൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സാധാരണ ഉണ്ടാക്കുന്നതിൽനിന്നും വ്യത്യാസമായി കപ്പ ബിരിയാണി ഉണ്ടാക്കാം

    സാധാരണ ഉണ്ടാക്കുന്നതിൽനിന്നും വ്യത്യാസമായി കപ്പ ബിരിയാണി ഉണ്ടാക്കാം

    സാധാരണ ഉണ്ടാക്കുന്നതിൽനിന്നും വ്യത്യാസമായി കപ്പ ബിരിയാണി ഉണ്ടാക്കാം

    ആദ്യം 1Kg എല്ലോടുകൂടിയ ബീഫ് എടുത്തു കുക്കറിലേക്കു ഇടുക.ഇതിലേക്ക് മഞ്ഞൾപൊടി,മുളകുപൊടി,കുരുമുളകുപൊടി,മല്ലിപൊടി,ഗരമസാലപ്പൊടി,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്,കറിവേപ്പില,വെളിച്ചെണ്ണ,എന്നിവ ചേർത്ത് കൈകൊണ്ടു തിരുമ്മിയെടുത്തു കുറച്ചു വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.ഇനി കുറച്ചു ചിരകിയ തേങ്ങയും കറിവേപ്പിലയുംവെളിച്ചെണ്ണയിൽ ബ്രൗൺ കളർ ആവുന്നത് വരെ വറുത്തെടുത്തു മാറ്റിവെക്കാം.

    ശേഷം കപ്പ കഷണങ്ങളാക്കിയ 1kg (മുകളിൽ)കപ്പ വെള്ളത്തിലേക്കിട്ടു മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് പുഴുങ്ങിയെടുക്കാം.ഇനി മസാല റെഡി ആക്കം.അതിനായി വലിയ1 സവാള,കുറച്ചധികം ചുവന്നുള്ളി എന്നിവ വെളിച്ചെണ്ണയിൽ വഴറ്റിയെടുക്കുക.എന്നിട്ടു കുറച്ചു മഞ്ഞൾപൊടി,മുളകുപൊടി,ഗരംമസാല,പെരുംജീരകം പൊടി,എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.ശേഷം വേവിച്ച ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.മല്ലിയിലയും ചേർത്തുകൊടുക്കാം.ശേഷം കപ്പ വേവിച്ചതും ചേർത്ത് കുഴഞ്ഞ പരുവത്തിലാക്കിയെടുക്കുക.അവസാനം വറുത്ത തേങ്ങയും ചേർത്തുകൊടുത്താൽ നല്ല flavourum ടേസ്റ്റും ആണ്. മുകളിൽ കുറച്ചു പച്ചവെളിച്ചെണ്ണയും ഒഴിച്ചുകൊടുക്കാം.കപ്പ ബിരിയാണി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുതിയ രൂപത്തിൽ ഇതാ ഒരു ബിരിയാണി നിങ്ങളും ഉണ്ടാക്കി നോക്കൂ

    പുതിയ രൂപത്തിൽ ഇതാ ഒരു ബിരിയാണി നിങ്ങളും ഉണ്ടാക്കി നോക്കൂ

    ബൺ ബിരിയാണി/ പർദ്ദ ബിരിയാണി.

    ചേരുവകൾ:-

    1. മൈദ -11/2 കപ്പ്

    2. പഞ്ചസാര-2sp.

    3. ഈസ്റ്റ്-1sp.

    4. ഓയിൽ ഇൽ-2sp.

    5. ചൂടുവെള്ളം-1/2 കപ്പ്

    6. ഉപ്പ് ആവശ്യത്തിന്

    7. ചിക്കൻ-500g.

    8. മുളകുപൊടി-1Tbsp.

    9. മല്ലിപ്പൊടി-1Tbsp.

    10. ബിരിയാണി മസാല-1T bsp

    11. ഏലക്കായ പൊടി-1/2sp.

    12. പെരുംജീരകപൊടി-1/2sp.

    13. മഞ്ഞൾപൊടി-1/2 sp.

    14. ഓയിൽ-2sp.

    15. ഉപ്പ് ആവശ്യത്തിന്

    16. സവാള സ്ലൈസ് ആയി കട്ട് ചെയ്തത് -1(ഫ്രൈ)

    17. ബസുമതി റൈസ്-1/2kg

    18. വയനയില ഗ്രാമ്പൂ പട്ട ഏലയ്ക്ക കുരുമുളക്

    19. ഓയിൽ-2sp.

    20. ഒരു ചെറുനാരങ്ങയുടെ നീര്

    21. ഉപ്പ് ആവശ്യത്തിന്

    22. മല്ലിയില പൊതിനയില കട്ട് ചെയ്തത് -1/2കപ്പ്

    23. കറുത്ത എള്ള്-1sp.

    24. വെള്ളം ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം :-
    ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ നന്നായി കുഴച്ച് ഒരു മണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വെക്കുക. ഏഴു മുതൽ 15 വരെയുള്ള ചേരുവകൾ ഒന്നിച്ച് മിക്സ് ചെയ്തു ഫ്രൈ ചെയ്ത സവാളയുടെ പകുതി ഭാഗം കൂടി മിക്സ് ചെയ്ത് 30 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് മിക്സ് ചെയ്തു വെച്ച ചിക്കൻ റെ കൂട്ട് അതിലേക്ക് ഇട്ട ശേ ഷം അടച്ചുവെച്ച് 20 മിനിറ്റ് നേരം വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം വെച്ച് സ്റ്റൗ കത്തിച്ച് തിളച്ചുവരുമ്പോൾ 17 മുതൽ 21 വരെയുള്ള ചേരുവകൾ ചേർത്ത് മുക്കാൽഭാഗം അരി
    വേവിച്ച് ഊറ്റി വെക്കുക. മൈദ മാവ് നന്നായി വട്ടത്തിൽ ഒരു ഷീറ്റ് പോലെ പരത്തി ഒരു പാനിൽ കുറച്ചു ഓയിൽ പുരട്ടി കറുത്ത എള്ള് വിതറിയശേഷം മീതെ പരത്തി വെച്ച് ഷീറ്റ് നിവർത്തി ഇടുക. സൈഡിൽ ഒക്കെ കുറച്ച് ഓയിൽ പുരട്ടി ബിരിയാണി സെറ്റ് ചെയ്യുന്നത് പോലെ സെറ്റ് ചെയ്യുക. എല്ലാ വശവും നന്നായി മേലോട്ട് ക്ലോസ് ചെയ്തു ഒട്ടിച്ച ശേഷം കുറച്ചു ഓയിൽ പുരട്ടി പാൻ സ്റ്റൗ വിൽ വെച്ച് 10 മിനിറ്റ് നേരം നന്നായി അടച്ചുവെച്ച് വേവിക്കുക. ശേഷം തുറന്ന് മറ്റൊരു പാനിലേക്ക് കമിഴ്ത്തി ഇട്ടു മൂന്നോ നാലോ മിനിറ്റ് വേവിക്കുക. നല്ല ടേസ്റ്റ് ആയിട്ടുള്ള പർദ്ദ & ബൺ ബിരിയാണി റെഡിയായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പർദ്ദ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബിരിയാണി ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കി നോക്കു

    ബിരിയാണി ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കി നോക്കു

    ബിരിയാണി ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കി നോക്കു. പണി എളുപ്പം കിടിലൻ tasteഉം 😋😋വീണ്ടും വീണ്ടും കഴിച്ചുകൊണ്ടിരുക്കും😀😀

    STEP 1 : മസാല പേസ്റ്റിനുള്ള ചേരുവകൾ

    വെളുത്തുള്ളിഅല്ലി -12

    ഇഞ്ചി -2 കഷണങ്ങൾ

    പച്ചമുളക്- 6

    ഗരം മസാല -2 ടീസ്പൂൺ

    മുളകുപൊടി -2 ടീസ്പൂൺ

    മഞ്ഞൾപ്പൊടി 1 ടീസ്പൂൺ

    കറുവപ്പട്ട ഒരു ചെറിയ കഷണം

    ഏലം 3 കായ്കൾ

    പെരുംജീരകം- 1/2 ടീസ്പൂൺ

    ഗ്രാമ്പൂ -3

    കശുവണ്ടി -12

    തേങ്ങ കഷണങ്ങൾ -4

    മല്ലിയില – ഒരു പിടി

    പുതിനയില- 10-12 ഇലകൾ

    Chicken 1kg

    2-3TBSP വെള്ളം ഉപയോഗിച്ച് എല്ലാ ചേരുവകളും നന്നായി അരയ്ക്കുക. ഇപ്പോൾ ഒരു നാരങ്ങ നീരും 1.5 ടീസ്പൂൺ
    ഉപ്പും ചേർക്കുക. ഈ പേസ്റ്റിനൊപ്പം 200 ഗ്രാം തൈരും 1tbsp നെയ്യും ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് 30minute മാറ്റി വയ്ക്കുക fridgeൽ.ഇനി അരിഞ്ഞ നാല് സവാള കുറച്ച് കശുവണ്ടിയും വറുത്തെടുക്കുക.

    Step2 : masala preparation
    ഇനി ചട്ടിയിൽ 2 സ്പൂൺ ഓയിലും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ചൂടാക്കുക. ഒരു ബേ ഇല, ഒരു ചെറിയ സ്റ്റിക്ക് കറുവാപ്പട്ട 2-3 ഗ്രാമ്പൂ, 1/4 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് വറുക്കുക. ഇതിലേയ്ക്ക് ഒരു ചെറിയ തക്കാളിയും ചേർക്കുക. വഴറ്റുക. ഇനി ചിക്കൻ, വറുത്ത സവാള (പകുതി ഭാഗം) ചേർക്കുക ) തേർത്ത് ലിഡ് അടച്ച് കുറഞ്ഞ തീയിൽ 15 minute വേവിക്കുക കുറച്ച് കുരുമുളക് പൊടി (1/2tsp), ഉപ്പ്, മല്ലിയില, പുതിന, കറിവേപ്പില എന്നിവ ചേർക്കുക.

    STEP 3 :cooking rice and dum
    2 കപ്പ് basmati അരി 30 മിനിറ്റ് കുതർത്തുക.
    ഒരു പാത്രം ചൂടാക്കി കുറച്ച് എണ്ണ ചേർക്കുക 2 ബേ ഇലകൾ, കുറച്ച് കുരുമുളക്, കുറച്ച് ഏലകായ്കൾ, 1/4 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ ജീരകം എന്നിവ ചേർക്കുക.ആവശ്യത്തിന് വെള്ളം ഒഴിക്കുക, ഞാൻ അരി ഊറ്റി എടുക്കാണ് ചെയുന്നെ. 2-3tbsp ഉപ്പ് ചേർക്കുക, വെള്ളം തിളപ്പിക്കുമ്പോൾ അരി ചേർത്ത് 80% വരെ വേവിക്കണം ഇനി അരി ഊറ്റി എടുക്കുക .

    ഇപ്പോൾ കുറച്ച് നെയ്യ് dum ചെയ്യുന്ന പാത്രത്തിൽ ഒഴിക്കുക.ആദ്യത്തെlayer ചിക്കൻ ചേർക്കുക ഇനി ചോറ് ചേർക്കുക. മുകളിൽ വറുത്തസവാള, മല്ലി, പുതിനയില എന്നിവ ഇടുക. ആവർത്തിക്കുക
    വറുത്ത കശുവണ്ടിപരിപ്പ്,സവാള, പുതിന, മല്ലിയില എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. മുകളിൽ കുറച്ച് നെയ്യ് ചേർത്ത് മൂടി വച്ച് 10 മിനിറ്റ് കുറഞ്ഞ തീയിൽdum ചെയ്യുക.Salad, അച്ചാർ, പപ്പാഡ് എന്നിവ ഉപയോഗിച്ച് ചിക്കൻ ബിരിയാണി വിളമ്പുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ പെട്ടെന്ന് ബിരിയാണി, എന്റെ സ്റ്റൈലിൽ ഒന്ന് തയ്യാറാക്കി നോക്കൂ

    ഇന്ന് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു one pot ബിരിയാണിയുടെ റസിപ്പി ആണ്
    ഈ ബിരിയാണിയുടെ പ്രത്യേകത എന്ന് പറയുന്നത് ഒരു പാത്രത്തിൽ തന്നെയാണ് തയ്യാറാക്കി എടുക്കുന്നത് വളരെ ടേസ്റ്റ് ആണ് അതിനോടൊപ്പം തന്നെ സമയലാഭം
    ഞാനിവിടെ കുക്കറിലാണ് തയ്യാറാക്കി എടുക്കുന്നത് ഒരു പാത്രത്തിൽ വേണമെങ്കിലും തയ്യാറാക്കി എടുക്കാം, ഇത് എന്റെ ഒരു സ്റ്റൈൽ ബിരിയാണി ആണ്, വീട്ടിലെ ബിരിയാണി ചോദിക്കുന്ന സമയത്ത് ഈ രീതിയിലാണ്ഞാൻ തയ്യാറാക്കാൻ ഉള്ളത് ബിരിയാണി തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാന് 400 ഗ്രാം ചിക്കന് എടുത്തിട്ടുണ്ട് അതിലേക്കു മുക്കാൽ ടീസ്പൂൺ മുളകുപൊടി

    ഒന്നര ടീസ്പൂൺ മല്ലിപ്പൊടി

    കാൽ ടീസ്പൂൺ മഞ്ഞൾ പൊടി

    ഒരു ടീസ്പൂൺ വീട്ടിൽ വറുത്തുപൊടിച്ച ഗരംമസാലപ്പൊടി

    രണ്ട് ടീസ്പൂൺ അധികം പുളിയില്ലാത്ത തൈര്

    ആവശ്യത്തിന് ഉപ്പ്

    എല്ലാം കൂടി ചേർത്ത് നന്നായിട്ട് ഒന്ന് യോജിപ്പിച്ചു കൊടുത്തശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാം
    ഇനി ഒരു കുക്കർ അല്ലെങ്കിൽ ഒരു അടി കട്ടിയുള്ള പാത്രം എടുക്കുക
    അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓളം ghee ചേർത്തു കൊടുക്കുക
    Ghee ചൂടായതിനു ശേഷം അതിലേക്ക് മസാല ഐറ്റംസ് ചേർത്തു കൊടുത്തു നന്നായി വഴറ്റുക
    അതിലേക്ക് ഒരു bay leaf ഇതിന്റെ പകുതി ചേർത്തുകൊടുക്കാം
    അതിനുശേഷം 3 പച്ചമുളക് ചേർത്ത് കൊടുക്കുക എരുവിന് അനുസരിച്ച് കൂടുകയും ചെയ്യാം കുറയ്ക്കുകയും ചെയ്യാം ഇനി ഒരു പിടി പുതിനയില ഒരു പിടി മല്ലിയിലയും കൂടി ചേർത്ത് നന്നായി ഒന്ന് വഴറ്റി എടുക്കുക
    ശേഷം അതിലേക്ക് നേരത്തെ മാരിനേറ്റ് ചെയ്തിരുന്ന ചിക്കൻ ചേർത്തു കൊടുക്കാം
    അതിനോടൊപ്പം തന്നെ ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്തുകൊടുക്കാം
    അതിനുശേഷം നന്നായിട്ട് ഒന്ന് ഇളക്കി കൊടുത്തതിനു ശേഷം,ഒരു സാധാ അടപ്പുകൊണ്ട് ചിക്കൻ കാൽ ഭാഗം വേവുന്നതുവരെ അടച്ചു വെക്കുക, കാൽ ഭാഗം വെന്തതിനുശേഷം നേരത്തെ, കഴുകി വെച്ചിരുന്ന ഒരു കപ്പ് അരിയും കൂടെ ചേർത്തു കൊടുക്കാം.

    ഒരു കപ്പ് അരിക്ക് ഞാനിവിടെ ഒന്നരകപ്പ് വെള്ളമാണ് ചേർത്തിരിക്കുന്നത് കുക്കർ ആയതുകൊണ്ട്
    വേറെ പാത്രം ആണെങ്കിൽ 2 കപ്പ് വെള്ളം വരെ വേണ്ടിവരും
    ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുത്താo
    കുക്കർ മൂടിവെച്ച് വിസിൽ അടുപ്പിക്കുക.ഒന്നാമത്തെ വിസിൽ അടിച്ചതിനുശേഷം രണ്ടാമത്തെ വിസിൽ വരുന്നതിനുമുമ്പ് കുക്കർ ഓഫ് ചെയ്യുക.ഇത്രയേ ഉള്ളൂ വളരെ സ്വാദിഷ്ടമായ ഉള്ള ബിരിയാണി വളരെ എളുപ്പത്തിൽ തയ്യാറാക്കിയ എടുക്കാൻ പറ്റും ഒരു തവണ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുറച്ചു മസാലപ്പൊടികൾ ചേർത്തു കിടിലൻ മട്ടൺ ധം ബിരിയാണി

    കുറച്ചു മസാലപ്പൊടികൾ ചേർത്തു കിടിലൻ മട്ടൺ ധം ബിരിയാണി

    കുറച്ചു മസാലപ്പൊടികൾ ചേർത്തു കിടിലൻ മട്ടൺ ധം ബിരിയാണി

    മട്ടൺ ബിരിയാണി ഉണ്ടാക്കാനായി,ആദ്യം മട്ടൺ വേവിച്ചെടുക്കാം.അതിനായി കുക്കറിലേക്കു 1kg മട്ടനും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഗരം മസാലപ്പൊടിയും ചെറുനാരങ്ങാനീരും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് വേവിച്ചെടുക്കാം.ശേഷം സവാള,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്തെടുത്തു മാറ്റിവെക്കുക.ഈ വറുത്ത നെയ്യിൽ തന്നെ മസാല തയ്യാറാക്കാം.അതിനായി 5 സവാള അരിഞ്ഞത്,3 തക്കാളി അരിഞ്ഞത്,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്‌,പച്ചമുളക് ചതച്ചത്,ഇവയെല്ലാം കൂടി നെയ്യിൽ വഴറ്റിയെടുക്കുക.

    ശേഷം ഇതിലേക്ക് പൊടികൾ ഇട്ടുകൊടുക്കാം,മഞ്ഞൾപൊടി,ഗരംമസാലപ്പൊടി,കുരുമുളകുപൊടി എന്നിവ
    ഇട്ടുകൊടുത്തു വഴറ്റിയെടുക്കാം.ഇതിലേക്ക് തൈര് ചേർത്തുകൊടുക്കുക.പിന്നെ മല്ലിയില പൊതിനയില അറിഞ്ഞത് ചേർത്ത് വഴറ്റിയയെടുക്കുക.എന്നിട്ടു ഇതിലേക്ക് വേവിച്ച മട്ടൺ ചേർത്ത് കൊടുത്തു 2 മിനിറ്റു ഒന്ന് യോജിപ്പിച്ചെടുക്കുക.ഇനി റൈസ് റെഡി ആക്കാം.അതിനായി പാത്രത്തിലേക്കു നെയ്യ് ഒഴിച്ചുകൊടുത്തു.അതിലേക്കു സ്‌പൈസസ് ഇട്ടുകൊടുക്കാം ഏലക്ക,ഗ്രാമ്പു,കറുകപ്പട്ട,ബേലീഫ്,പെരുജീരകം…

    ഇവയൊക്കെ ഇട്ടു മൂപ്പിച്ചെടുക്കുക.ക്യാരറ്റ് കഷ്ണങ്ങളാക്കിയതും ചേർത്തുകൊടുക്കാം. ശേഷം 3 ഗ്ലാസ് ജീരകശാല അരി കുതിർത്തത് ഇട്ടു ഒന്ന് വറുത്തെടുക്കാം എന്നിട്ടു തിളച്ചവെള്ളവും മട്ടൺ വേവിച്ച വെള്ളവും കൂടി 5 1/2 ഗ്ലാസ് വെള്ളം ചേർത്തുകൊടുത്തു റൈസ് മുക്കാൽ വേവിച്ചെടുക്കാം.ശേഷം ധം ചെയ്യാം.അതിനായി പാത്രത്തിൽ കുറച്ചു നെയ്യ് തൂവിക്കൊടുത്തു ആദ്യം മട്ടൺ മസാല ഇട്ടുകൊടുക്കാം പിന്നീട് റൈസ് ഇട്ടുകൊടുത്തു വറുത്ത സവാളയും അണ്ടിപരിപ്പും മുന്തിയും മല്ലിയില പൊതിനയില മുകളിൽ ഇട്ടുകൊടുത്തു അലങ്കരിക്കാം.കുറച്ചു ഗരംമസാല യും തൂവിക്കൊടുക്കാം.1/2 മണിക്കൂർ ധം ചെയ്യുക.ശേഷം വിളംപാം,മട്ടൺ ബിരിയാണി റെഡി.ഈസിയും ടേസ്റ്റിയുമാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൺ ധം ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.