പുതിയ രൂപത്തിൽ ഇതാ ഒരു ബിരിയാണി നിങ്ങളും ഉണ്ടാക്കി നോക്കൂ

ബൺ ബിരിയാണി/ പർദ്ദ ബിരിയാണി.

ചേരുവകൾ:-

1. മൈദ -11/2 കപ്പ്

2. പഞ്ചസാര-2sp.

3. ഈസ്റ്റ്-1sp.

4. ഓയിൽ ഇൽ-2sp.

5. ചൂടുവെള്ളം-1/2 കപ്പ്

6. ഉപ്പ് ആവശ്യത്തിന്

7. ചിക്കൻ-500g.

8. മുളകുപൊടി-1Tbsp.

9. മല്ലിപ്പൊടി-1Tbsp.

10. ബിരിയാണി മസാല-1T bsp

11. ഏലക്കായ പൊടി-1/2sp.

12. പെരുംജീരകപൊടി-1/2sp.

13. മഞ്ഞൾപൊടി-1/2 sp.

14. ഓയിൽ-2sp.

15. ഉപ്പ് ആവശ്യത്തിന്

16. സവാള സ്ലൈസ് ആയി കട്ട് ചെയ്തത് -1(ഫ്രൈ)

17. ബസുമതി റൈസ്-1/2kg

18. വയനയില ഗ്രാമ്പൂ പട്ട ഏലയ്ക്ക കുരുമുളക്

19. ഓയിൽ-2sp.

20. ഒരു ചെറുനാരങ്ങയുടെ നീര്

21. ഉപ്പ് ആവശ്യത്തിന്

22. മല്ലിയില പൊതിനയില കട്ട് ചെയ്തത് -1/2കപ്പ്

23. കറുത്ത എള്ള്-1sp.

24. വെള്ളം ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :-
ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ നന്നായി കുഴച്ച് ഒരു മണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വെക്കുക. ഏഴു മുതൽ 15 വരെയുള്ള ചേരുവകൾ ഒന്നിച്ച് മിക്സ് ചെയ്തു ഫ്രൈ ചെയ്ത സവാളയുടെ പകുതി ഭാഗം കൂടി മിക്സ് ചെയ്ത് 30 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് മിക്സ് ചെയ്തു വെച്ച ചിക്കൻ റെ കൂട്ട് അതിലേക്ക് ഇട്ട ശേ ഷം അടച്ചുവെച്ച് 20 മിനിറ്റ് നേരം വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം വെച്ച് സ്റ്റൗ കത്തിച്ച് തിളച്ചുവരുമ്പോൾ 17 മുതൽ 21 വരെയുള്ള ചേരുവകൾ ചേർത്ത് മുക്കാൽഭാഗം അരി
വേവിച്ച് ഊറ്റി വെക്കുക. മൈദ മാവ് നന്നായി വട്ടത്തിൽ ഒരു ഷീറ്റ് പോലെ പരത്തി ഒരു പാനിൽ കുറച്ചു ഓയിൽ പുരട്ടി കറുത്ത എള്ള് വിതറിയശേഷം മീതെ പരത്തി വെച്ച് ഷീറ്റ് നിവർത്തി ഇടുക. സൈഡിൽ ഒക്കെ കുറച്ച് ഓയിൽ പുരട്ടി ബിരിയാണി സെറ്റ് ചെയ്യുന്നത് പോലെ സെറ്റ് ചെയ്യുക. എല്ലാ വശവും നന്നായി മേലോട്ട് ക്ലോസ് ചെയ്തു ഒട്ടിച്ച ശേഷം കുറച്ചു ഓയിൽ പുരട്ടി പാൻ സ്റ്റൗ വിൽ വെച്ച് 10 മിനിറ്റ് നേരം നന്നായി അടച്ചുവെച്ച് വേവിക്കുക. ശേഷം തുറന്ന് മറ്റൊരു പാനിലേക്ക് കമിഴ്ത്തി ഇട്ടു മൂന്നോ നാലോ മിനിറ്റ് വേവിക്കുക. നല്ല ടേസ്റ്റ് ആയിട്ടുള്ള പർദ്ദ & ബൺ ബിരിയാണി റെഡിയായി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പർദ്ദ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.