സാധാരണ ഉണ്ടാക്കുന്നതിൽനിന്നും വ്യത്യാസമായി കപ്പ ബിരിയാണി ഉണ്ടാക്കാം
ആദ്യം 1Kg എല്ലോടുകൂടിയ ബീഫ് എടുത്തു കുക്കറിലേക്കു ഇടുക.ഇതിലേക്ക് മഞ്ഞൾപൊടി,മുളകുപൊടി,കുരുമുളകുപൊടി,മല്ലിപൊടി,ഗരമസാലപ്പൊടി,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്,കറിവേപ്പില,വെളിച്ചെണ്ണ,എന്നിവ ചേർത്ത് കൈകൊണ്ടു തിരുമ്മിയെടുത്തു കുറച്ചു വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.ഇനി കുറച്ചു ചിരകിയ തേങ്ങയും കറിവേപ്പിലയുംവെളിച്ചെണ്ണയിൽ ബ്രൗൺ കളർ ആവുന്നത് വരെ വറുത്തെടുത്തു മാറ്റിവെക്കാം.
ശേഷം കപ്പ കഷണങ്ങളാക്കിയ 1kg (മുകളിൽ)കപ്പ വെള്ളത്തിലേക്കിട്ടു മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് പുഴുങ്ങിയെടുക്കാം.ഇനി മസാല റെഡി ആക്കം.അതിനായി വലിയ1 സവാള,കുറച്ചധികം ചുവന്നുള്ളി എന്നിവ വെളിച്ചെണ്ണയിൽ വഴറ്റിയെടുക്കുക.എന്നിട്ടു കുറച്ചു മഞ്ഞൾപൊടി,മുളകുപൊടി,ഗരംമസാല,പെരുംജീരകം പൊടി,എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.ശേഷം വേവിച്ച ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.മല്ലിയിലയും ചേർത്തുകൊടുക്കാം.ശേഷം കപ്പ വേവിച്ചതും ചേർത്ത് കുഴഞ്ഞ പരുവത്തിലാക്കിയെടുക്കുക.അവസാനം വറുത്ത തേങ്ങയും ചേർത്തുകൊടുത്താൽ നല്ല flavourum ടേസ്റ്റും ആണ്. മുകളിൽ കുറച്ചു പച്ചവെളിച്ചെണ്ണയും ഒഴിച്ചുകൊടുക്കാം.കപ്പ ബിരിയാണി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.