Category: ബിരിയാണി

  • പൊരിച്ച കോഴി ബിരിയാണി കൂടെ ഒരു ചെറിയ സീക്രടും

    പൊരിച്ച കോഴി ബിരിയാണി കൂടെ ഒരു ചെറിയ സീക്രടും

    പൊരിച്ച കോഴി ബിരിയാണി കൂടെ മസാല കൂട്ടിൽ ഒരു ചെറിയ സൂത്രം കൂടി ഉണ്ട്. ബിരിയാണി ഉണ്ടാക്കാൻ വേണ്ടി ആദ്യം മുന്തിരിയും, അണ്ടി പരിപ്പും , 1 ഉള്ളി നേരിയ രീതിയിൽ അരിഞ്ഞതും ഒന്ന് ഫ്രൈ ചെയ്തു എടുക്കുക. ചിക്കൻ നന്നായിട്ട് കഴുകി എടുക്കണം. അതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം. 1.5 tsp കാശ്മീരി മുളകുപൊടി ,1/4 tsp മഞ്ഞൾ പൊടി ,1/2 tsp ഗരം മസാല ,1 tsp മല്ലി പൊടി , 1/2 tsp കുരുമുളക് പൊടിച്ചത് ,1 tsp ചിക്കൻ മസാല , ഉപ്പ് ചേർത്ത് കൊടുക്കാം. ഇനി നമുക്ക് കുഞ്ഞു സൂത്രം ചേർക്കാം. 1 കോഴി മുട്ട ആണ് ചേർത്ത് കൊടുത്ത്. മുട്ട ചേർത്ത ചിക്കൻ സോഫ്റ്റ് ആവും , നല്ല ടേസ്റ്റ് ആണ്. നന്നായി മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്യുക.

    അതേ എണ്ണയിൽ തന്നെ സവോള വഴറ്റുക , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇവ കൂടി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. തക്കാളി കൂടി ചേർത്ത് മിക്സ് ചെയ്യുക. തക്കാളി വെന്തു ഉടഞ്ഞു വരാൻ വേണ്ടി അടച്ചു വെച്ച് വേവിക്കുക. അതിലേക്ക് 1 പിഞ്ച് മഞ്ഞൾ പൊടി , 1/2 tsp ചിക്കൻ മസാല ,1 tsp ബിരിയാണി മസാല, 1/4 tsp ഗരം മസാല ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് ഇളക്കി എടുക്കുക. മല്ലി ഇലയും , പൊതിയിനയും ചേർക്കുക. മസാല റെഡി. ഇനി നമുക്ക് റൈസ് ഉണ്ടാക്കാം. 2 കപ്പ് അരി ആണ് എടുക്കുന്നത്. 4 കപ്പ് വെള്ളം പാനിൽ ഒഴിച്ച് ഉപ്പ്, ബിരിയാണി മസാല, ലെമൺ ജ്യൂസ്, ക്യാരൂട് , നെയ് ചേർത്ത് തിളക്കുമ്പോൾ അരി ചേർത്ത് വേവിച്ച് എടുക്കുക. മസാലയും ചോറും ദം ചെയ്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഴി ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ടേസ്റ്റിയും ഈസി ആയ ഒരു വെജിറ്റബിൾ ബിരിയാണി തയ്യാറാക്കുന്നത് നോക്കിയാലോ.

    ടേസ്റ്റിയും ഈസി ആയ ഒരു വെജിറ്റബിൾ ബിരിയാണി തയ്യാറാക്കുന്നത് നോക്കിയാലോ.

    ടേസ്റ്റിയും ഈസി ആയ ഒരു വെജിറ്റബിൾ ബിരിയാണി തയ്യാറാക്കുന്നത് നോക്കിയാലോ. ആദ്യമായി വെജിറ്റബിൾ കട്ട് ചെയ്തു വെക്കാം. 2 സവോള ചെറുതായി അരിഞ്ഞത് , 1/2 ക്യാരറ്റ് നുറുക്കി അരിഞ്ഞത് , 1/2 കപ്പ് ബീൻസ് കട്ട് ചെയ്ത് , 1/2 തക്കാളി , 1/4 ഉരുളകിഴങ്ങ് കട്ട് ചെയ്ത , 4 വെളുത്തുള്ളി , ചെറിയ ഇഞ്ചി കട്ട് ചെയ്ത് എടുത്തത്. 5 പച്ച മുളക് . 1/2 കപ്പ് ഗ്രീൻ ബീൻസ് വെള്ളത്തിൽ കുതിർത്ത് വെച്ചത് .

    1/4 കപ്പ് ഉള്ളി ഫ്രൈ ചെയ്തടുക്കുക. കൂടെ മുന്തിരിയും , അണ്ടിപരിപ്പും ഫ്രൈ ചെയ്തു എടുക്കാം. അതേ എണ്ണയിൽ തന്നെ ഗ്രാമ്പൂ , ഏലക്കാ , പെരും ജീരകം , ജീരകം , എന്നിവ ചേർത്ത് അതിലേക്ക് ഉള്ളി , ക്യാരാററ് , ഉരുളകിഴങ്ങ് , ബീൻസ് എന്നിവ ചേർത്ത് ഇളക്കി എടുക്കുക. തീ കുറച്ച് വെച്ച് വേണം ഇളക്കി കൊടുക്കാം. ഗ്രീൻ പീസ് കൂടി ചേർത്ത് ഇളക്കി കൊടുക്കാം. തക്കാളി കൂടി ചേർക്കണം. അതിലേക്ക് ആവിശ്യതിനുള്ള ഉപ്പും ചേർക്കുക. 2 മിൻ അടച്ചു വെച്ച് വേവിക്കുക.ചെറു തീയിൽ വേണം വേവിക്കാൻ. ഒരു കുക്കറിൽ മസാല ഇട്ടു കൊടുക്കാം. 2 കപ്പ് ജീരകശാല അരി ആണ് എടുത്തത്. അത് കഴുകി ഒരു അരിപ്പയിൽ വെള്ളം കളഞ്ഞ് എടുത്ത അരി ആണ് അത് കുക്കറിൽ ഇട്ടു കൊടുക്കാം. അരി ഒന്ന് മുങ്ങി നിൽക്കുന്ന അത്രേം വെള്ളം ഒഴിച്ച് കുക്കർ അടച്ചു വെക്കാം. 2 വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യാം. വിസിൽ വന്നതിനു ശേഷം കുക്കർ തുറന്നു നോക്കാം. വെജിറ്റബിൾ ബിരിയാണി തയ്യാറായിട്ടുണ്ട്. അതിലേക്ക് ഫ്രൈ ചെയ്ത ഉള്ളി , മുന്തിരി , മല്ലി ഇലയും ഇട്ടു കൊടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല നാടൻ ബീഫ്  ബിരിയാണി റെസിപ്പി ഉണ്ടാക്കി നോക്കൂ.

    നല്ല നാടൻ ബീഫ് ബിരിയാണി റെസിപ്പി ഉണ്ടാക്കി നോക്കൂ.

    നല്ല നാടൻ ബീഫ് ബീഫ് ബിരിയാണി റെസിപ്പി

    ഒരുകിലോ ബീഫിന് 4 കപ്പ് ജീരകശാല rice ആണ് എടുത്തിട്ടുള്ളത്
    കുക്കരിലേക്കു കഴുകി വൃത്തിയാക്കിയ ബീഫും 1/4 tsp മഞ്ഞൾപൊടിയും 2 tsp ബിരിയാണി മസാലയും 1 tsp കുരുമുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 tbsp നും അറിഞ്ഞ മല്ലിയിലയും പുതിന ഇലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കാം.4 കപ്പ് ജീരകശാല rice നന്നായി കഴുകി strain ചെയ്തെടുക്കാം.സവാളയും അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുത്തു മാറ്റി വയ്ക്കുക
    അതെ പാനിൽ കുറച്ചു നെയ്യും കൂടിച്ചേർത്തു അതിലേക്കു ഒരുകഷ്ണം പട്ട ഗ്രാമ്പു എന്നിവ ചേർത്ത് ചൂടായി വരുമ്പോൾ rice ചേർത്ത് നന്നായി ഒരു മിനിട്ട് ഇളക്കി എടുക്കുക.4 കപ്പ് അരിയ്ക്കു 61/2 കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കാം.

    ഇനി നമുക്ക് ഒരു പാനിൽ എണ്ണയോഴിച്ചു ചൂടാവുമ്പോൾ 2 സവാളയും 10 ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കാം അതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ക്രഷ് ചെയ്തു ചേർത്ത് നന്നായി വാഴറ്റാം അതിലേക്കു രണ്ടു തക്കാളിയും കുറച്ചു ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കാം അതിലേക്കി 1 tsp. ബിരിയാണി മസാലയും ഒരു സ്പൂൺ നാരങ്ങ നീരും 1 tsp തൈരും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക അതിലേക്കു. മല്ലിയിലയും പുതിനയിലയും വേവിച്ച ബീഫും കൂടി ചേർത്തിളക്കി 5 മിനുട്ടു ചെറുതീയിൽ വേവിച്ചാൽ ബീഫ് മസാല റെഡി ഇനി ബീഫ്‌മസാലയും വേവിച്ച റൈസും ചേർത്ത് 10. മിനുട്ടു ഡും ചെയ്തെടുത്താൽ നല്ല നാടൻ ബീഫ് ബിരിയാണി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തലശ്ശേരി ബീഫ് ബിരിയാണി  നിങ്ങളും ഉണ്ടാക്കി നോക്കൂ

    തലശ്ശേരി ബീഫ് ബിരിയാണി നിങ്ങളും ഉണ്ടാക്കി നോക്കൂ

    തലശ്ശേരി ബീഫ് ബിരിയാണി

    ബീഫ്:1kg
    ബിരിയാണി മസാല:2tsp

    കുരുമുളക് പൊടി:2tsp

    മഞ്ഞൾ പൊടി:2tsp

    ഉപ്പ് ആവിശ്യത്തിന്

    ഇവയെല്ലാം കുക്കറിൽ ഇട്ട്
    വേവിക്കുക.
    വലിയുള്ളി :3, Sliced

    ഡാൽഡ/സൺഫ്ലവർ ഓയിൽ

    നെയ്യ്

    അണ്ടിപ്പരിപ്പ്, മുന്തിരി

    വലിയുള്ളിയും അണ്ടിപ
    രിപ്പും മുന്തിരിയും ഓയിലിൽ വറുത്തു കോരി മാറ്റിവെക്കാം.
    ബേ ലീഫ് 2

    ഏലക്ക :6

    പട്ട :2

    ഗ്രാമ്പു:6

    ബിരിയാണി അരി:3cup

    ചൂടുവെള്ളം:4 1/2cup

    ഉപ്പ് ആവിശ്യത്തിന്

    വറുത്തത്തിൽ ബാക്കിയുള്ള ഓയിലിൽ കുറച്ചെടുത്തു ചൂടാക്കി അതിൽ ബേ ലീഫ്, ഏലക്ക, പട്ട, ഗ്രാമ്പു എന്നിവ ഇട്ട് അതിലേക്ക് ബിരിയാണി അരി ഇട്ട് നന്നായി വറുത്തു ചൂടുവെള്ളം ഒഴിച്ച് ആവിശ്യത്തിന് ഉപ്പും ചേർത്തു അരി വേവിക്കാം.

    മസാലക്ക് വേണ്ടി ::-

    വലിയുള്ളി :3, sliced

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത്

    താക്കളി :2

    കറി വേപ്പില:1stem

    ബിരിയാണി മസാല :2tsp

    മഞ്ഞൾ പൊടി:1/2tsp

    നാരങ്ങ നീര് :1tbsp

    തൈര്:3tbsp

    മല്ലിയില, പൊതിയിന ഇല

    ഇവയൊക്കെ ഓരോന്നായി ഇട്ട് ഇതിലേക്ക് വേവിച്ച ബീഫ് ഇട്ട് 2മിനുട്ട് വേവിക്കാം.

    ദം ചെയ്യാൻ :-

    ഫ്രൈഡ് സവാള , അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി

    മല്ലിയില, പൊതിയിന ഇല

    നെയ്യ്

    ബിരിയാണി മസാല

    ഇനി മസാലയുടെ മുകളിൽ വേവിച്ച ചോറ് പകുതി ഇട്ട് മുകളിൽ വറുത്തവ പകുതി ഇട്ട് മുകളിൽ മല്ലിയില അരിഞ്ഞതും നെയ്യും ബിരിയാണി മസാലയും ഇട്ട് മുകളിൽ വീണ്ടും ബാക്കിയുള്ള ചോറും മറ്റും ഇട്ട് ആവി പുറത്തു കടക്കാത്ത വിദം അടച്ചുവെച് ചെറിയ തീയിൽ 10 മിനുട്ട് വേവിക്കുക. ശേഷം ചൂടോടെ വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മലേഷ്യന്‍ ബിരിയാണി നമുക്കും ഉണ്ടാക്കാം

    മലേഷ്യന്‍ ബിരിയാണി നമുക്കും ഉണ്ടാക്കാം

    സ്പെഷ്യൽ ബിരിയാണി
    ചെമ്മീനും , വെജിറ്റബിൾസും ചേര്ത്തുണ്ടാക്കുന്ന ഒരു ബിരിയാനി ആണിത്.
    ഇതിലേക്ക് ആദ്യം. 300gm പ്രോൺസ്, മഞ്ഞൾപൊടി, മുളക്പൊടി, കുരുമുളക് പൊടി , ഇഞ്ചി വെളുത്തുള്ളി അരച്ചതും ഉപ്പും, അൽപം വെള്ളവും ചേർത്ത് മസാല പിടിക്കാനായി അര മണിക്കൂർ മാറ്റിവെക്കാം.
    രണ്ട് ഉരുൾക്ക്കിഴങ് വലിയ കഷ്ണങ്ങൾ ആയി മുറിച്ചെടുത്തു അതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി ഉപ്പും പുരട്ടി 5മിനിറ്റ് വെക്കുക. ശേഷം അത് എണ്ണയിൽ ഇട്ട് ഒന്ന് പൊരിച്ചെടുക്കുക. ഇനി അര കപ്പ് ഗ്രീൻപീസ് ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിച്ചതിനു ശേഷം ഗ്രീൻപീസ് ഒന്ന് എണ്ണയിൽ രണ്ട് മിനിറ്റ് റോസ്റ്റ് ചെയ്യുക ഇതിലേക്ക് ഉരുളക്കിഴങ് ഇട്ട് ഇളക്കി മാറ്റി വെക്കുക.

    Prawns മസാലക്കായി ചെമ്മീൻ വറുത്ത ശേഷം ആ എണ്ണയിൽ അരിഞ്ഞ 3 സവാള സവാളയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും,ഉപ്പും, പച്ചമുളകും ചേർത്ത് ഒന്ന് വഴണ്ട് varumpol അരിഞ്ഞ 2 തക്കാളി ചേർത്ത് ഇളക്കി നന്നയി വഴണ്ട് കഴിയുമ്പോൾ, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല, ബിരിയാണി മസാല ചേർത്ത് ഇളക്കി വറുത്ത ചെമ്മീൻ ചേർത്ത് ഒരു 5മിനിറ്റ് വേവിച്ചു അടച്ചു മാറ്റി വെക്കുക.
    റൈസ് തയ്യാറാക്കുന്നതിലേക്ക് കുക്കറിൽ 3സ്പൂൺ നെയ്യോ, എണ്ണയോ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക് 1/2tsp ചെറിയ ജീരകം ഇട്ട് ഒന്ന് പൊട്ടുമ്പോഴേക്കും 3 1/2ഗ്ലാസ്‌ വെള്ളം ഉപ്പും ഇട്ട് തിളച്ചു varumpol ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് അരിയിട്ട് അടച്ചു വെച്ച് ഒരു വിസിൽ വരുമ്പോഴേക്കും off ചെയ്ത് ധം ചെയ്യാനായി മാറ്റം.

    ഒരു പാത്രത്തിൽ എണ്ണ തടവി, വേവിച്ച റൈസ് അതിന് വേവിച്ച മുകളിലായി ഗ്രീൻ പീസ്, potato അതിനു മുകളിൽ റൈസ് prawns മസാല വീണ്ടും റൈസ് varuth നട്സ്, കിസ്മിസ് , സവാള ഇട്ട് നെയ്യും, അൽപം നാരങ്ങ നീരും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ 10min വേവിച്ച ശേഷം ചൂടോടെ സെർവ് ചെയ്യാം.മലേഷ്യൻ ബിരിയാണി ആണിത് ഇഞ്ചി ചേർത്ത് വേവിക്കുന്ന ഈ റൈസ് വളരെ സ്വാദിഷ്ടമാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മലേഷ്യന്‍ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു പുതിയ രീതിയിൽ  ഈ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നോക്കൂ

    ഒരു പുതിയ രീതിയിൽ ഈ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നോക്കൂ

    ചെമ്മീൻ കഴിക്കാൻ എല്ലാവർക്കും ഇഷ്ടം ആണല്ലോ ബിരിയാണി ആണെങ്കിലോ പിന്നെ പറയണ്ടല്ലോ. ഒരു പുതിയ രീതിയിൽ ആണ് ഈ ചെമ്മീൻ ബിരിയാണി ഉണ്ടാക്കിയത്. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും അപോ നമുക്ക് വേഗം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാലോ.

    ബിരിയാണി ഉണ്ടാക്കാൻ വേണ്ടി ചെമ്മീൻ നന്നായി കഴുകി വെച്ചിട്ടുണ്ട്. ചെമ്മീൻ നന്നായി വൃത്തി ആക്കണം കേട്ടോ അതിന്റെ മുകളിൽ ഒരു കറുപ്പ് നാരുണ്ട് അത് എടുത്ത് കളയണം. വൃത്തിയാക്കിയ ചെമ്മീൻ ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് 1.25 മുളക് പൊടി , കാൽ ടീസപൂൺ മഞ്ഞൾ പൊടി ,ഉപ്പ് ,കുറച്ച് എണ്ണ ഇത്രെയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. 30 മിൻ അടച്ചു വെക്കാം.ഇനി ആണ് ഞാൻ പറഞ്ഞ പുതിയ ഒരു സൂത്രം. 2 വലിയ സവോള നേരിയത് ആയിട്ട് വേണം കട്ട് ചെയ്യാൻ. അത് മുഴുവൻ എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. മസാല തേച്ച് വെച്ച ചെമ്മീൻ ഫ്രൈ ചെയ്തെടുക്കക.

    ഉള്ളി ഫ്രൈ ചെയ്ത എണ്ണ തന്നെ ആണ് ചെമ്മീൻ ഫ്രൈ ചെയ്യാൻ എടുക്കുന്നത്. മിക്സി ജാറിൽ 6 വെളുത്തുള്ളി ,ഇഞ്ചി ,പച്ച മുളക് എന്നിവ അരച്ച് എടുക്കാം. ചെമ്മീൻ ഫ്രൈ ചെയ്ത മാറ്റുക അതിലേക്ക് 1 തക്കാളി ചെറുതായി കട്ട് ചെയ്ത വഴറ്റുക. മിക്സിയിൽ അരച്ച് വെച്ചതും ചേർത്തു കൊടുക്കുക. നന്നായി വഴറ്റുക. കുറച്ച് മഞ്ഞൾ പൊടി , 1/2 tsp ഗരം മസാല , 1 tsp ബിരിയാണി മസാല ചേർത്ത് കൊടുക്കുക. ഉപ്പും ചേർക്കുക. ഉള്ളി ഫ്രൈ ചെയ്ത ചേർക്കുക. ചെമ്മീൻ ,മല്ലി ഇല കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചോറ് ഉണ്ടാക്കാൻ വേണ്ടി കുക്കറിൽ 2 കപ്പ് ജീരകസാല റൈസ് എടുക്കുക അതിലേക്ക് 4 കപ്പ് വെള്ളം ഒഴിക്കുക. കട്ട് ചെയ്ത് ക്യാരറ്റ് ബിരിയാണി മസാല ,നെയ് ,ഉപ്പ് എന്നിവ ചേർക്കാം. കുക്കർ അടച്ച് 3 വിസിൽ വരുന്നുവരെ വെയിറ്റ് ചെയ്യാം. ചോറും മസാലയും മിക്സ് ചെയ്തു എടുക്കാം. നല്ല ടേസ്റ്റ് ആണ് ബിരിയാണി എല്ലാവരും ട്രൈ ചെയ്തു നോക്കണേ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു

    ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു

    ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു
    🐓🍗🐓

    പാൽ. – 1/2 Cup

    Saffron. – 1 Pinch
    (കലക്കി വയ്ക്കുക.)

    ചിക്കൻ. – 1 kg

    ഉപ്പ് – 1 Spoon

    മുളകുപൊടി – 1 Spoon

    ഗരം മസാല. – 1 Spoon

    ജീരകപ്പൊടി – 1 Spoon

    മല്ലിപ്പൊടി – 1 Spoon

    ഇഞ്ചി – 1 Spoon

    വെളുത്തുള്ളി – 1 Spoon

    തൈര് – 2 Spoon

    Fresh Cream – 1/2 Cup

    മഞ്ഞൾപ്പൊടി – 1/2 Spoon

    ഏലക്കാപ്പൊടി – 1/2 Spoon

    കുരുമുളകുപൊടി – 1/2 Spoon

    നെയ്യ് – 1 Spoon

    Fried onion. _ 1/2 Cup

    Saffron Milk. – 2 Spoon

    ഇത്രയും നന്നായിട്ട് Mix ചെയ്യുക.

    ഒരു മണിക്കൂർ മാരീനേറ്റ് ചെയ്യുക.

    ബിരിയാണി അരി – 1 kg (4 Glass)

    നന്നായിട്ട് കഴുകി 1/2 മണിക്കൂർ കുതിർത്തു വയ്ക്കുക.

    പാനിൽ

    വെളിച്ചെണ്ണ. _ 2 Spoon

    വെജിറ്റബിൾ oil – 2 Spoon

    നെയ്യ് – 1 Spoon

    ചൂടാക്കുക

    Bay leaf. _ 2

    സവാള. _ 1

    പച്ചമുളക് – 2

    വഴറ്റുക.

    ഇതിലേക്ക് മാരീനേറ്റ് ചെയ്ത ചിക്കൻ ഇടുക .

    Cashew. – 15

    Badam. – 15

    Pistachio. _ 15

    മല്ലിയില. – 1/2 Cup

    പുതിനയില. – 1/2 Cup

    ചേർത്ത് ഇളക്കി മൂടിവച്ച് വേവിക്കുക .

    ഒരു പാത്രത്തിൽ

    വെള്ളം (അരിയുടെ ഇരട്ടി വെള്ളം ) – 8 Glass

    ഉപ്പ് _ 1/2 Spoon

    Bay leaf. – 2

    തക്കോലം – 1

    ഗ്രാമ്പു – 10

    പട്ട. _ 3

    മല്ലിയില. _ 1 Spoon

    പുതിനയില. – 10

    നാരങ്ങാനീര് – 1 Spoon

    ഇത്രയും ചേർത്ത് തിളപ്പിക്കുക.

    ഒരു പാത്രത്തിൽ

    നെയ്യ് – 1 Spoon ചൂടാക്കി,

    കുതിർത്തു വച്ച അരി വെള്ളം കളഞ്ഞ് ഇടുക.

    5 മിനിറ്റ് വറുക്കുക .

    ഇതിലേക്ക് തിളപ്പിച്ചു വച്ച വെള്ളം ഒഴിച്ച് വേവിക്കുക.

    വെന്ത ചോറ് കുറച്ച് മാറ്റി വയ്ക്കുക .

    ബാക്കി ചോറിൽ

    ബട്ടർ – 2 Spoon

    ചിക്കൻ. – പകുതി

    മല്ലിയില. – 2 Spoon

    പുതിനയില – 10

    fried Onion. _ 2 Spoon

    Saffron Milk _ 2 Spoon

    Red Food Colour – 1/2 Spoon

    ഇത്രയും ചേർക്കുക .

    അതിനു മുകളിൽ മാറ്റി വച്ച ചോറ് ,ബട്ടർ ,ചിക്കൻ, മല്ലിയില ,പുതിനയില ,Fried Onion ,Saffron Milk, Red Food
    colour ചേർക്കുക.മൂടിവച്ച് 10 മിനിറ്റ് Low FIame ൽ വയ്ക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.