Category: പായസം

  • സദ്യ പായസം

    സദ്യ പായസം

    സദ്യ പായസത്തിന്റെ രുചി വീട്ടിലുണ്ടാക്കുമ്പോഴും കിട്ടണോ? ഇതുപോലെ ചെയ്താൽ മതി വിഷു സദ്യക്ക് പായസം തയ്യാറാക്കാൻ ഈ റെസിപ്പി നോക്കി വച്ചോളൂ

    Ingredients

    പച്ചരി -ഒരു കപ്പ്

    വെള്ളം

    ശർക്കര -കാൽ കിലോ

    നെയ്യ് -രണ്ട് ടീസ്പൂൺ

    പഴം 1

    രണ്ടാം പാൽ

    കട്ടിയുള്ള തേങ്ങാപ്പാൽ

    ഏലക്കായ

    ചുക്ക് പൊടിച്ചത്

    ഉപ്പ് -ഒരു നുള്ള്

    കശുവണ്ടി

    മുന്തിരി

    Preparation

    പച്ചരി നന്നായി കഴുകിയെടുത്ത് വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക വെന്തതിനുശേഷം ഒന്നുടച്ചു കൊടുത്ത് പരന്ന പാത്രത്തിലേക്ക് മാറ്റാം, ശർക്കരപ്പാനി അരിച്ച് ഒഴിച്ചുകൊടുത്ത് കയ്യെടുക്കാതെ ഇളക്കി കൊടുക്കുക, നന്നായി കുറുകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കാം വീണ്ടും തിളച്ചു വറ്റുമ്പോൾ ഏലക്കായ പൊടി ചുക്കുപൊടി ഒരു നുള്ളു ഉപ്പ് പഴം ഇതെല്ലാം ചേർക്കാം പഴം നന്നായി വേവുമ്പോൾ കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കി തീ ഓഫ് ചെയ്യാം കശുവണ്ടിയും മുന്തിരിയും വറുത്തത് അവസാനം ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • അരിപ്പായസം

    അരിപ്പായസം

    കുക്കറിൽ മിനിറ്റുകൾ കൊണ്ട് അരിപ്പായസം തയ്യാറാക്കാം… പായസം കുടിക്കാൻ തോന്നിയാൽ പെട്ടെന്ന് തയ്യാറാക്കി കഴിക്കാൻ പറ്റിയ എളുപ്പത്തിലുള്ള റെസിപ്പി…

    Ingredients

    പച്ചരി -ഒരു ഗ്ലാസ്

    വെള്ളം -നാല് ഗ്ലാസ്

    ശർക്കര -4

    ഏലക്കായ -6

    തേങ്ങ ചിരവിയത്

    നെയ്യ്

    കശുവണ്ടി

    മുന്തിരി

    Preparation

    അരി കഴുകി കുക്കറിൽ വെള്ളം ഒഴിച്ച് വേവിക്കുക, ശർക്കരയും ഏലക്കായും ഒരുമിച്ച് തിളപ്പിച്ച് പാനി ആക്കുക വെന്ത അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റി ശർക്കരപ്പാനിയും ചേർത്ത് ഇളക്കുക, നന്നായി തിളച്ചുവറ്റുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം, കുറച്ചു നെയ്യ് കൂടെ ചേർക്കണം കുറുകുമ്പോൾ നെയ്യിൽ കശുവണ്ടിയും മുന്തിരിയും വറുത്ത് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Anjuzz Anjuzz

  • മുതിര പായസം

    മുതിര പായസം

    കുട്ടികൾക്ക് മുതിര ഉപയോഗിച്ച് ഇതുപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ.. അവർ വേണ്ട എന്ന് പറയില്ല… വെറും രണ്ടു ചേരുവകൾ മാത്രം മതി…

    Ingredients

    മുതിര

    ശർക്കര

    തേങ്ങ

    വെള്ളം

    മുതിര കുതിർത്തെടുത്തു കുക്കറിൽ ചേർക്കുക, ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് വേവിക്കണം, ഇതിലേക്ക് ശർക്കര പാനി ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിക്കണം, എലക്കപ്പൊടിയും തേങ്ങയും ചേർത്ത് നല്ലപോലെ തിളപ്പിച്ച്‌ വറ്റിച്ചു എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MAHE KITCHEN

  • കാരറ്റ് സേമിയ പായസം

    കാരറ്റ് സേമിയ പായസം

    ക്യാരറ്റും സേമിയയും ചേർത്ത് നാവിൽ കൊതി നിറയ്ക്കും രുചിയിൽ നല്ലൊരു പായസം തയ്യാറാക്കാം, സാധാരണ കുടിക്കാറുള്ള പായസത്തെ അപേക്ഷിച്ച് ഇത് വളരെ ടേസ്റ്റി ആണ്…

    Ingredients

    പാല് =രണ്ടര ലിറ്റർ

    സേമിയ =200 ഗ്രാം

    ക്യാരറ്റ് =ഒന്ന്

    പഞ്ചസാര =ഒരു കപ്പ്

    കശുവണ്ടി

    പിസ്ത

    നെയ്യ് =4 ടേബിൾ സ്പൂൺ

    മുന്തിരി

    കുങ്കുമപ്പൂവ് =രണ്ടു നുള്ള്

    മിൽക്ക് മെയ്ഡ് -5 ടേബിൾ സ്പൂൺ

    preparation

    ആദ്യം ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക കശുവണ്ടി മുന്തിരി സേമിയ ഓരോന്നായി വറുത്തുമാറ്റാം ക്യാരറ്റ് കൂടി നെയ്യിൽ വറുത്തു കോരണം ക്യാരറ്റ് വറുക്കുമ്പോൾ കുറച്ച് പഞ്ചസാര ചേർക്കാൻ മറക്കരുത്. കുങ്കുമ പൂവിലേക്ക് അല്പം പാൽ ഒഴിച്ച് മിക്സ് ചെയ്തു മാറ്റിവയ്ക്കുക, മറ്റൊരു പാനിൽ പാൽ ഒഴിച്ച് ചൂടാകുമ്പോൾ വറുത്തെടുത്ത സേമിയ ചേർക്കാം സേമിയ നല്ല സോഫ്റ്റ് ആകുന്നതുവരെ വേവുമ്പോൾ ക്യാരറ്റും കുങ്കുമപ്പൂവും ചേർക്കാം വീണ്ടും നന്നായി തിളച്ച് കുറുകി വരുമ്പോൾ പഞ്ചസാര ചേർക്കാം ഒന്നുകൂടി കുറുകുമ്പോൾ മിൽക്ക് മേഡ് ചേർക്കാം, വീണ്ടും നല്ലതുപോലെ തിളപ്പിച്ചതിനുശേഷം വറുത്തു വച്ചിരിക്കുന്നതും പിസ്തയും ചേർക്കാം ഇനി തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ കഴിക്കാം വേണമെങ്കിലും കഴിക്കാവുന്നതാണ്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Opols Curryworld

  • അരി പാൽപ്പായസം

    അരി പാൽപ്പായസം

    ഒരുപിടി അരി കൊണ്ട് നല്ല ക്രീമി ആയ പാൽപ്പായസം തയ്യാറാക്കാം, പെട്ടെന്ന് പായസം കഴിക്കാൻ തോന്നിയാൽ ഇതുപോലെ തയ്യാറാക്കിയാൽ മതി…

    Ingredients

    കൈമ റൈസ് അരക്കപ്പ്

    നുറുക്കലരി കാൽകപ്പ്

    പാല് അര ലിറ്റർ

    വെള്ളം ഒരു കപ്പ്

    പഞ്ചസാര കാല് കപ്പ്

    ഏലക്ക പൊടി 1/4 ടീസ്പൂൺ

    നെയ്യ്

    കശുവണ്ടി മുന്തിരി

    Preparation

    അടി കട്ടിയുള്ള ഒരു ഉരുളി എടുത്ത് അതിലേക്ക് കഴുകിയെടുത്ത അരിയും പാൽ വെള്ളം പഞ്ചസാര ഏലക്ക പൊടി ഇവയും ചേർക്കുക ഇനി മിക്സ് ചെയ്തു കൊടുത്ത് വേവിച്ചെടുക്കാം അരി നല്ല സോഫ്റ്റ് ആകുമ്പോൾ കുറച്ചുകൂടി പാൽ ചേർക്കാം ഇത് നന്നായി തിളയ്ക്കുമ്പോൾ മിൽക്ക് മെയ്ഡ് കൂടി ചേർക്കാം ഇതും നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക നെയിൽ കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത് ഇതിലേക്ക് ചേർക്കാം ശേഷം തീ ഓഫ് ചെയ്തു ചൂടോടെ വിളമ്പാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shahanas Recipes

  • ഇടിച്ചു പിഴിഞ്ഞ പായസം

    ഇടിച്ചു പിഴിഞ്ഞ പായസം

    ഇടിച്ചു പിഴിഞ്ഞ പായസം, പേര് കേട്ട് പേടിക്കേണ്ട പച്ചരിയും തേങ്ങയും പഴവും ഉണ്ടെങ്കിൽ ഇത് നമുക്കും തയ്യാറാക്കി എടുക്കാം,

    Ingredients

    പച്ചരി രണ്ട് കപ്പ്

    തേങ്ങാപ്പാൽ പാർട്ടായി എടുത്തത്

    വെള്ളം ഒമ്പത് കപ്പ്

    ശർക്കര ഒരു കിലോ

    നെയ്യ് ഒന്നര ടേബിൾസ്പൂൺ

    ഏലക്കായപ്പൊടി രണ്ട് ടീസ്പൂൺ

    ചെറുപഴം 3

    കൽക്കണ്ടം രണ്ട് ടീസ്പൂൺ

    Preparation

    നന്നായി കഴുകിയെടുത്ത പച്ചരി ഒരു ഉരുളിയിലേക്ക് ചേർത്തു കൊടുക്കുക തേങ്ങയുടെ മൂന്നാം പാൽ ചേർത്ത് ഇത് നന്നായി വേവിച്ചെടുക്കാം, നന്നായി വെന്തു കഴിയുമ്പോൾ ശർക്കര നീര് ചേർക്കാം, കുറച്ചു സമയം തിളപ്പിച്ചതിനുശേഷം രണ്ടാം പാൽ ചേർക്കാം, നെയ്യും ഏലക്കായ പൊടിയും ചേർത്ത് തിളപ്പിച്ച് കുറുമ്പോൾ ഒന്നാം പാൽ ചേർക്കാം, ശേഷം തീ ഓഫ് ചെയ്യാം അവസാനമായി പഴം അരിഞ്ഞത് ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക G3’s Kitchen

  • അട  പ്രഥമൻ

    അട പ്രഥമൻ

    നല്ല പെർഫെക്ട് അട വീട്ടിൽ തന്നെ തയ്യാറാക്കി അത് ഉപയോഗിച്ച് ഓണത്തിന് അടപ്രഥമൻ തയ്യാറാക്കി കൊള്ളൂ…

    Ingredients

    നാടൻ പച്ചരി -കാൽ കിലോ

    നെയ്യ്

    ശർക്കര -മുക്കാൽ കിലോ

    വെള്ളം- മൂന്ന് കപ്പ്

    തേങ്ങാപ്പാൽ -രണ്ട് തേങ്ങയുടെ

    ഏലക്കായ പൊടിച്ചത്

    കശുവണ്ടി

    Preparation

    ആദ്യം പച്ചരി കുതിർത്ത് എടുക്കാം ഇതിനെ നല്ലപോലെ അരച്ചെടുക്കുക കുറച്ച് നെയ്യ് ഇതിലേക്ക് ഇട്ടുകൊടുത്ത നന്നായി മിക്സ് ചെയ്യണം ഇനി ചെറിയ വലിപ്പത്തിലുള്ള വാഴയില എടുത്ത് അതിലേക്ക് കുറച്ചു കുറച്ചായി മാവ് തൂവി കൊടുക്കുക ശേഷം വാഴയില ഒരു സൈഡിൽ നിന്നും 3 4 മടക്കുകൾ ആക്കി മടക്കാം ഇത് ഉടനെ തന്നെ ആവിയിൽ വേവിച്ചെടുക്കണം. ഈ സമയം ശർക്കര വെള്ളം ചേർത്ത് ഉരുക്കി എടുക്കാം. പടം എന്തുകഴിഞ്ഞാൽ ഇലയിൽ നിന്നും ഇളക്കി ഒരു പാത്രത്തിലേക്ക് മാറ്റി ഇടുക ഇനി ഒരു അടി കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കാം ഇതിലേക്ക് അട ചേർത്തുകൊടുത്ത് ഒന്ന് ചൂടാക്കി എടുക്കുക അടുത്തതായി ശർക്കരപ്പാനി ഒഴിക്കാം, ഇത് നന്നായി തിളച്ച് അടയിൽ നല്ല മധുരമൊക്കെ പിടിക്കുമ്പോൾ രണ്ടാം പാൽ ചേർക്കാം അതും നല്ലപോലെ തിളച്ചു കുറുകുമ്പോൾ ഒന്നാംപാലും കൂടി ചേർക്കാം, ശേഷം തീ ഓഫ് ചെയ്യുക ഏലക്കായ പൊടി കൂടി ചേർക്കാൻ മറക്കരുത്, അവസാനമായി കശുവണ്ടി നെയിൽ വറുത്തത് കൂടി ചേർക്കാം, രുചികരമായ നാടൻ അടപ്രഥമൻ തയ്യാർ .

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world