സവാള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഒരുമിച്ചരയ്ക്കുക.
കുങ്കുമപ്പൂ ചൂടുവെള്ളത്തില്‍ 10 മിനിറ്റ് ഇട്ടു വയ്ക്കുക.
ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ജീരകപ്പൊടി, കടുകരച്ചത്, അരച്ച മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി 8 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. മസാല പിടിയ്ക്കാനാണിത്. ഫ്രീസര്‍ ഒഴിവാക്കുക.
ഇതിനു ശേഷം ചിക്കന്‍ പുറത്തെടുത്ത് സ്‌ക്രൂവേഴ്‌സില്‍ കോര്‍ക്കുക. ഇത് ഗ്രില്‍ ചെയ്‌തെടുക്കാം.
അറേബ്യന്‍ ചിക്കന്‍ കബ് സ !
തയ്യാറാക്കിയത്:: വിജയ ലക്ഷ്മി
ഇത്രയും വര്ഷം
അറബി നാട്ടില്‍ നിന്നുകൊണ്ട് ഒരു അറബിക് ഡിഷ് റസീപ്പി പോസ്റ്റിയില്ലെങ്കില്‍ നാണക്കേടല്ലേ …
ഇതാ പിടിച്ചോ ..അറേബ്യന്‍ നാട്ടില്‍ നിന്നും രുചിച്ചറിഞ്ഞ ചിക്കന്‍ കബ് സ …സ്വന്തം കൈകളിലൂടെ …ഇതിനുള്ള മസാല പ്പൊടി ഇവിടെയുള്ള സഫീര്‍ മോളിലും ലുലുവിലും അറബിക് മസാല എന്നപേരില്‍ പാക്കറ്റില്‍ വാങ്ങാന്‍ കിട്ടാനുണ്ട് .
.
അറേബ്യന്‍ ചിക്കന്‍ കബ് സ (അറബിക് ബിരിയാണിയും ,മജ്ബൂസും എല്ലാം ഒന്ന് തന്നെ പേരില്‍ മാത്രമേ വെത്യാസമുള്ളൂ )
ചിക്കനായാലും മട്ടനായാലും ഫ്രൈ ചെയ്തും ,ചെയ്യാതെയും ഉണ്ടാക്കാറുണ്ട് .നെയ്യ് അധികം വേണ്ടെന്നു കരുതി ഫ്രൈ ചെയ്യാതെയാണ് ഇപ്പോള്‍ ഉണ്ടാക്കിയത് ..
ഞങ്ങള്‍ ആദ്യ മായി കഴിച്ചത് അലൈനില്‍ താമസിക്കുമ്പോള്‍ ,അലൈന്‍ പാലസില്‍ നിന്നും മകന്റെ സുഹുര്‍ത്ത് കൊടുത്ത് വിട്ടതായിരുന്നു .ശേഷം പാര്‍സല്‍ വാങ്ങി കഴിച്ചിട്ടുമുണ്ട് .ഇവരുടെ മറ്റൊരു പ്രധാന ഫുഡ് ആണ് മന്ദി ബിരിയാണി .അതും ഞങ്ങള്‍ക്കിഷ്ടമാnu.(ഈ ഡിഷ് ചെയ്യാൻ ഒരു പ്രത്യേക റൈസ് തന്നെയുണ്ട് . ഞാൻ യൂസ് ചെയ്തത് ബസുമതി റൈസ് ആണ് )
ആവശ്യമായിട്ടുള്ളത് :
ഒരു കിലോ ചിക്കന്‍ ക്ലീന്‍ ചെയ്തു ബിരിയാണി പാകത്തില്‍ കട്ട് ചെയ്തത് ഒരു ദിവസം മുന്നേ അല്‍പ്പം ഉപ്പും ,അര tspമഞ്ഞള്‍പ്പൊടിയും ഒരു tsp നാരങ്ങ നീരും ഒരു tsp മുളക്പൊടിയും മിക്സ് ചെയ്തു വെക്കുക .(തലേ ദിവസം ചെയ്തു വെച്ചാല്‍ ചിക്കനില്‍ മസാല പിടിച്ച് രുചികൂടും )
ബസുമതി റൈസ് :നാല് കപ്പ് ,ഒരു മണികൂര്‍ മുന്നേ കഴുകി കുതിര്‍ത്തത്
വെള്ളം :7 കപ്പ്
നാരങ്ങ നീര് ഒരു tbs
ഉപ്പ് :പാകത്തിന്
ഉണക്ക് ചെറു നാരങ്ങ :രണ്ടെണ്ണം
കബ് സാ മസാലപ്പൊടി :ഒരു tbs
സവോള നാലെണ്ണം സ്ലൈസ് ചെയ്തത്
തക്കാളി രണ്ടെണ്ണം മിക്സിയില്‍ അടിച്ചു വെച്ചത്
പൊട്ടറ്റോ :വലുതൊന്ന് റൌണ്ടില്‍ കട്ട് ചെയ്തത്
കാപ്സിക്കം ഒരെണ്ണം ഉള്ളിലെ കുരുവും മറ്റും കളഞ്ഞു സ്ക്വയര്‍ പീസ്സാക്കിയത് .(നിര്‍ബന്ധമില്ല )
വെള്ളുള്ളി വലുത് ഒരുകൂട് തൊലികളഞ്ഞത് ,ഇഞ്ചി ഒരിഞ്ചു കഷണം ,പച്ചമുളക് 6 എണ്ണം ,,മല്ലിയില മുക്കാല്‍ കപ്പ്,,പൊതീന അര കപ്പ് ,കറിവേപ്പില ഒരുതണ്ട് ഉതിര്‍ത്തത് ,ഇവയെല്ലാം മ്ക്സിയില്‍ അടിച്ചു പെയ്സ്റ്റ് ചെയ്തു വെക്കുക (വെള്ളുള്ളി മുതല്‍ കറിവേപ്പില വരെ )
ഒരു പ്ലെയ്റ്റില്‍ ഒരു tsp മുളകുപൊടി ,ഒരു tbsമല്ലിപ്പൊടി ,അര tspമഞ്ഞള്‍പ്പൊടി .ഒരു tsp ഗരം മസാലപ്പൊടി എടുത്തു വെക്കുക .
വെജിറ്റബിള്‍ ഗീ:മൂന്നു tbs
നെയ്യ്:രണ്ടു tbs
ഇനി തയ്യാര്‍ ചെയ്യാം
കബ് സാ ഉണ്ടാക്കാന്‍ പാകത്തിലുള്ള ഒരു വലിയ പാത്രത്തില്‍ വെജിറ്റബിള്‍ഗീയും നെയ്യും ഒന്നിച്ചു ചേര്‍ത്തു ചൂടാക്കിയതില്‍ പട്ട ചെറിയ മൂന്നു പീസ് ,ഏലകായ നാലെണ്ണം ,കരാമ്പൂ 5എണ്ണം ,കുരുമുളക് ഒരു tsp.പെരുംജീരകം ഒരു tspനല്ല ജീരകം അര tsp ഇവയെല്ലാം ചേര്‍ത്തു മൂപ്പിച്ചതില്‍ സവോളയും അല്‍പ്പം ഉപ്പും ചേര്‍ത്തു നന്നായി വഴന്നു വന്നാല്‍ പ്ലെയ്റ്റില്‍ എടുത്തു വെച്ച മസാലപ്പൊടികള്‍ ചേര്‍ത്തു പച്ചമണം മാറിയാല്‍ അടിച്ചു വെച്ച തക്കാളി യും വെള്ളുള്ളി കൂട്ടും ഉണക്ക ചെറു നാരങ്ങയും ചേര്‍ത്തു അഞ്ചു മിനുട്ട് മൂടിവെക്കുക .ശേഷം റെഡി യാക്കി വെച്ച ചിക്കനും ,പൊട്ടറ്റോവും ,കാപ്സിക്കവും ഒരു tbs നാരങ്ങാ നീരും ചേര്‍ത്തു നന്നായി യോചിപ്പിച്ചുചെറു തീയ്യില്‍ 10മിനുട്ട് മൂടി വെച്ച് വേവിക്കുക .5മിനുട്ടിന് ശേഷം തുറന്ന് ഇളക്കി കൊടുക്കണം .വീണ്ടും അടപ്പ് തുറന്നുപാകത്തിന് ഉപ്പു ചേര്‍ത്ത 7കപ്പ് വെള്ളവും ഒരു tbsകബ് സ മസാലപ്പൊടിയും(അറബിക് മസാല ) ചേര്‍ത്തു ചിക്കനുമായി മിക്സ് ചെയ്തു വീണ്ടും മൂടി വെക്കുക .ചിക്കന്‍ മസാല വെള്ളം നന്നായി തിളച്ചാല്‍ അരി ചേര്‍ത്തു ഉപ്പിന്‍റെ പാകം നോക്കിയ ശേഷം മൂടിവെച്ച് 25 മിനുട്ട്ഫ്ലെയിം വളരെ സിമ്മിലാക്കി വേവിക്കുക .ഒന്ന് രണ്ടു തവണ അടപ്പ് തുറന്നു കരിഞ്ഞു പോകുന്നില്ലെന്ന് ഉറപ്പു വരുത്തണം .അരി വെന്തു വെള്ളം വറ്റിവന്നാല്‍ രുചിയേറും കബ് സ റെഡി .ഇഷ്ട മുള്ളവര്‍ക്ക് കിസ്മിസും കാഷ്യു നട്സും നെയ്യില്‍ ഫ്രൈ ചെയ്തു വിതറാം .(നിര്‍ബന്ധമില്ല ) തൈരില്‍ സവോളയും ,പച്ചമുളകും .ടൊമാറ്റോ യുംകുക്കംബറും ,മല്ലിയിലയും അരിഞ്ഞുചേര്‍ത്തു പാകത്തിന് .ഉപ്പും ചേര്‍ത്തുള്ള ,സാലഡ് കൂട്ടി കഴിക്കാം .
N,B: പിന്നെ അടിയില്‍ കരിഞ്ഞു പിടിക്കുമെന്ന് പേടിയുള്ളവര്‍ക്ക് അരികൂടി ചേര്‍ത്തു തിളച്ചതിനു ശേഷം അടുപ്പിനു മുകളില്‍ ഒരു വലിയ തവവെച്ചു അതിനു മുകളില്‍ കബ് സാ പാത്രം കയറ്റിവെച്ചു ,ചെറുതീയ്യില്‍ തയ്യാര്‍ ചെയ്യാം .
ഞാന്‍ ചിക്കന്‍ കട്ട് ചെയ്തത് മീഡിയം പീസായിട്ടാണ് ,ഇങ്ങിനെ കട്ട് ചെയ്താല്‍ ഉപ്പും മാസലയുമെല്ലാം നന്നായി പിടിച്ചു കിട്ടും ) കബ് സ മസാല എന്റെ ആവശ്യത്തിനു ഞാന്‍ തന്നെ പൊടിച്ചുണ്ടാക്കിയതാണ്:ഇനി എല്ലാരും ഉണ്ടാക്കി നോക്കൂട്ടോ …നല്ലരുചിയാണ് .ഉണ്ടാക്കാനും എളുപ്പമാണ്
കബ് സാ മസാല (അറബിക് മസാല ),ഏലകായ 10,മല്ലി രണ്ടുtbs,കുരുമുളക് ഒരു tsp
ബേലീ 2,ഉണക്കമുളക് 5,കരാമ്പൂ 8 എണ്ണം
സോസിനുള്ള ചേരുവകളെല്ലാം മിക്‌സ് ചെയ്ത് മാറ്റിവെക്കുക. ചിക്കന്‍ ഒഴിച്ചുള്ള മറ്റ് ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് അല്പാല്പം വെള്ളം ചേര്‍ത്ത് അധികം കട്ടിയില്ലാത്ത മാവു തയ്യാറാക്കുക. ചിക്കന്‍ ഈ മാവിലേക്ക് മുക്കി ഗോള്‍ഡണ്‍ കളറാകുംവരെ വറുത്തെടുക്കുക. സോസ് ഒരു പാനില്‍ എടുത്ത് അല്പം കട്ടിയാവും വരെ കുക്ക് ചെയ്യുക. ഇതിലേക്ക് പൊരിച്ച ചിക്കന്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ചൂടോടെ വിളമ്പാം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റാക്കിയത്- 2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ- ഒന്ന്
കൊണ്‍ഫ്‌ളോര്‍ര്‍- 50ഗ്രാം
കറിവേപ്പില- 2 തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
കുരുമുളക്: അല്പം
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ വൃത്തിയാക്കി ചെറു കഷണങ്ങളാക്കുക. മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് 15 മിനിട്ട് വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് നാരങ്ങാ നീരുമായി ചേര്‍ത്ത് ചിക്കനില്‍ പുരട്ടി വെയ്ക്കുക. അതിനു ശേഷം കോണ്‍ഫ്‌ളോര്‍ ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ പൊരിച്ചെടുക്കാം. തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും വറുത്തു കോരണം. ഇതിലേക്ക് കറിവേപ്പിലയിട്ട് വറുത്തെടുത്ത് ചിക്കനു മുകളില്‍ വിതറാം.
ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ടതാണ് താറാവ് ഇറച്ചിയും. താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്.
നാടന്‍ താറാവുകറി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍:
താറാവ് ഇറച്ചി 1 കിലോ
ചെറിയ ഉള്ളി 10 എണ്ണം
ഇഞ്ചി 1 വലിയ കഷ്ണം
വെളൂത്തുള്ളി 10 എണ്ണം
കുരുമുളക് 1 ടീ സ്പൂണ്
പെരുജീരകം പൊടിച്ചത് 1 ടീ സ്പൂണ്
സവാള 1 എണ്ണം
തക്കാളി 2 എണ്ണം
മഞ്ഞള്‍ പൊടി 1/4 ടീ സ്പൂണ്‍
മുളക് പൊടി 1ടീസ്പൂണ്
തേങ്ങാപാല്‍(ഒന്നാം പാല്‍) 1 കപ്പ്
തേങ്ങാപാല്‍(രണ്ടാം പാല്‍) 2 കപ്പ്
കറിവേപ്പില 2 തണ്ട്
തയാറാക്കുന്ന വിധം:
ഒരു പാത്രം അടുപ്പില്‍ വെച്ച് തേങ്ങാപാലില്‍ (രണ്ടാം പാല്‍) ഇറച്ചി, മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.
ശേഷം ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക.
പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള, തക്കാളി , എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെക്കാം.
രുചികരമായ നാടന്‍ താറാവുകറി റെഡി. ഇത് ചോറിനൊപ്പമോ അപ്പത്തിനൊപ്പമോ ചപ്പാത്തിക്ക് ഒപ്പമോ ഒക്കെ കഴിക്കാം.
ഈ റെസിപ്പി ഇഷ്ടമായെങ്കില്‍ ഷെയര്‍ എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ കൂട്ടുകാര്‍ക്കും അയക്കൂ..
ചിക്കന്‍ മഞ്ഞള്‍പൊടിയും, ഉപ്പും കുറച്ചു വെള്ളം ചേര്‍ത്തു വേവിക്കുക.
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണയൊഴിച്ചു സവാള, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക.
ഇതിലേക്ക് ചിക്കന്‍ മസാല, ഗരം മസാല, കുരുമുളക് പൊടി എന്നിവ കൂടി ചേര്‍ത്തു നന്നായി വഴറ്റുക.
ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കന്‍, ചെറിയ കഷണങ്ങള്‍ ആക്കി ഇട്ടു നന്നായി ഇളക്കുക. മസാലകള്‍ എല്ലാം ചിക്കനില്‍ നന്നായി ചേര്‍ന്നാല്‍, മല്ലിയില ചേര്‍ത്തു അടുപ്പില്‍ നിന്നും വാങ്ങി ചൂടാറാന്‍ വെക്കുക.
വേറൊരു പാത്രത്തില്‍ മൈദയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു കലക്കുക.
ഒരു പാന്‍ അടുപ്പില്‍ വെച്ച് ഓരോ തവി വീതം ഒഴിച്ച് ദോശ പോലെ ചുട്ടെടുക്കുക.ഓരോ ദോശയുടെ ഉള്ളിലും അല്പം മസാലക്കൂട്ട് വെച്ച് റോള്‍ ചെയ്തു എടുക്കുക.
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കി, ഒരോ റോളും എടുത്ത് മുട്ടയില്‍ മുക്കി, അതിനു ശേഷം ബ്രഡ്ക്രംസിലും ഒന്ന് തട്ടിപ്പൊത്തി ബ്രൌണ്‍ നിറമാകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്തെടുക്കുക. ഇതു റ്റൊമാറ്റൊ സോസിനൊപ്പം കഴിക്കാം.
നാടന്‍ കോഴിക്കറി വെക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:
========
കോഴി, ചെറിയ കഷണമാക്കി മുറിച്ചത്- 1 കിലോ
ഇഞ്ചി – ഒരു വലിയ തുണ്ടം കൊത്തിയരിഞ്ഞത്
വെളുത്തുള്ളി – 8 അല്ലി, അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം രണ്ടായി കീറിയത്
സവാള – ഇടത്തരം 2 എണ്ണം അരിഞ്ഞത്
കുഞ്ഞുള്ളി – 10 എണ്ണം
തക്കാളി – ചെറിയ ഒരെണ്ണം
ചിക്കന്‍ മസാല കൂട്ട് :
കറുകപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – അഞ്ചു എണ്ണം
ഏലയ്ക്ക – 7 എണ്ണം
ജാതിപത്രി – ഒരു ചെറിയ കഷണം
പെരുംജീരകം – അര ടേബിള്‍ സ്പൂണ്‍
കുരുമുളക് – അര ടീസ്പൂണ്‍
തക്കോലം – ഒന്ന്
..ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.
മുളകു പൊടി – 1 ടേബിള്‍ സ്പൂണ്‍
മല്ലി പൊടി – 2 ടേബിള്‍ സ്പൂണ്‍
(മുളകും മല്ലിയും ചൂടാക്കി പൊടിയ്ക്കുക.)
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കായം – ഒരു ചെറിയ കഷണം
തേങ്ങാക്കൊത്ത് – അര കപ്പ്
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – കുറച്ച്
ഉപ്പ് – പാകത്തിന്
ഉണ്ടാക്കേണ്ട വിധം:
ഒരു പാനിലോ അടി കട്ടിയുള്ള ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക, ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് വാടി കഴിയുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ക്കുക. തേങ്ങാ ഒന്ന് ബ്രൌണ്‍ നിറം ആയി വരുമ്പോള്‍ പച്ചമുളകും സവാള അരിഞ്ഞതും കുഞ്ഞുള്ളി അരിഞ്ഞതും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി ചേര്‍ത്തു മൂപ്പിക്കുക, മുളക് പൊടി മാത്രമായി ഇട്ടു മൂപ്പിക്കണം. മുളക് പൊടി മൂത്തതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു വഴറ്റുക, ഇതിലേക്ക് മല്ലിപൊടി , മഞ്ഞപൊടി , ഇറച്ചി മസാല കൂട്ട് , കായം എന്നിവ ചേര്‍ത്തു വഴറ്റുക.. ഒരു തണ്ട് കറിവേപ്പിലയും ഇപ്പോള്‍ ചേര്‍ക്കാം . ഒന്നിളക്കിയതിനു ശേഷം കോഴി കഷണങ്ങള്‍ ചേര്ക്കാം , രണ്ടു മിനിട്ട് ഇളക്കിയതിനു ശേഷം ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.. 30 മിനിട്ട് കഴിയുമ്പോള്‍ വെന്തു പാകം ആകും, വെന്തു കഴിഞ്ഞു കടുകും കറി വേപ്പിലയും താളിച്ചു ചേര്‍ക്കാം.രുചികരമായ കോഴിക്കറി തയ്യാര്‍.
വാല്‍ക്കഷണം : തക്കാളി ഒന്നില്‍ കൂടുതല്‍ ചേര്‍ക്കണ്ട.രുചി മാറി പോകും.മുളക് പൊടിയുടെ ഇരട്ടി മല്ലിപ്പൊടി ചേര്‍ക്കണം. കറിയുടെ ചാറു കുറച്ചു കുറുകി ഇരിക്കുന്നതാണ് കൂടുതല്‍ രുചി