Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ

    സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ

    ചേരുവകള്‍

    കോഴി – ഒരു കിലോ

    തുളസിയില – 200 ഗ്രാം

    പച്ചക്കുരുമുളക് – 100 ഗ്രാം

    കാന്താരി മുളക് – പത്ത്

    ഇഞ്ചി – ഒരു കഷണം

    വെളുത്തുള്ളി – പത്ത് അല്ലി

    മല്ലിയില – ആവശ്യത്തിന്

    പുതിന – ആവശ്യത്തിന്

    ചെറുനാരങ്ങ നീര് – 1 സ്പൂണ്‍

    ഉപ്പ് – ആവശ്യത്തിന്.

    തയ്യാറാക്കുന്ന വിധം
    ചേരുവകളെല്ലാം ഒന്നിച്ച് അരച്ചെടുക്കുക. അരപ്പിലേക്ക് ചെറുനാരങ്ങ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം ഈ അരപ്പ് ഇറച്ചിയില്‍ പുരട്ടി നാല് മണിക്കൂര്‍ വയ്ക്കുക. നാല് മണിക്കൂറിന് ശേഷം ഇത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക…….

    ഹെര്‍ബല്‍ ചിക്കന്‍ തയ്യാര്‍. പുതിനയുടെ ചട്നി ഒപ്പം ചേര്‍ത്ത് വിളമ്പാം.

  • ചിക്കന്‍ ദോശ ഉണ്ടാക്കാം

    ചിക്കന്‍ ദോശ ഉണ്ടാക്കാം

    ചേരുവകൾ

    എല്ലില്ലാത്ത ചിക്കൻ
    ചെറുതായി
    നുറുക്കിയത് 2 കപ്പ്

    ചുവന്ന ഉള്ളി 1 (നന്നായി അരിഞ്ഞത്)

    മഞ്ഞപ്പൊടി അര ടീസ്പൂൺ

    പച്ചമുളക് 4 (നന്നായി അരിഞ്ഞത്)

    മുളക്‌പ്പൊടി – 1 ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    കുരുമുളക്‌പ്പൊടി അര ടീസ്പൂൺ

    ദോശ മാവ് ആവശ്യത്തിന്

    എണ്ണ 3 ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം
    ചിക്കനിൽ മുളക്‌പ്പൊടി, മഞ്ഞപ്പൊടി, ഉപ്പ് കുരുമുളക് പൊടി എന്നിവ നന്നായി കലർത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ യോജിപ്പിച്ചു വയ്ക്കുന്നതാണ് നല്ലത്. യോജിക്കുന്ന ഒരു പാനിൽ മൂന്നു ടീസ്പൂൺ എണ്ണയൊഴിച്ച് ചിക്കൻ പൊരിച്ചെടുക്കുക. അതേ പാനിൽ തന്നെ ആവശ്യമെങ്കിൽ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈ ചെയ്യുക . ഉള്ളി നന്നായി ഫ്രൈ ആകുന്നത് വരെ പൊരിക്കുക. ഇനി പൊരിച്ച ചിക്കൻ ഇതിൽ ചേർക്കാം. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ നന്നായി മിക്‌സുചെയ്യുക. ദോശമാവ് ചട്ടിയില്‍ കോരിയൊഴിച്ച് ദോശ പകുതി വേവ് ആകുമ്പോള്‍ ചിക്കന്‍ കൂട്ട് നടുവില്‍ വച്ച് വേവിച്ചു മടക്കി എടുക്കാം

  • ചിക്കൻ സ്റ്റൂ ഉണ്ടാക്കാം

    ചിക്കൻ സ്റ്റൂ ഉണ്ടാക്കാം

    ചിക്കൻ – 1/4 kg

    ഉരുളക്കിഴങ്ങ് – 1

    കാരറ്റ് – 2

    ബീൻസ് – 4

    പച്ചമുളക് – 3

    സവാള – 1

    ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – 1
    ടിസ്പൂണ്‍ വീതം

    തക്കാളി ( ചെറുത് ) – 2

    കുരുമുളക് പൊടി – 1 ടേബിള്‍ ടിസ്പൂണ്‍

    ഗരം മസാല പൊടി – 11/2 ടോസ്പൂന്‍

    ഗ്രാമ്പു – 3

    ഏലക്ക – 2

    പട്ട- ഒരു ചെറിയ പീസ്‌

    കുരുമുളക് – 1/4 ടേബിള്‍ ടിസ്പൂണ്‍

    കോൺഫ്ളോർ – 1 ടേബിള്‍ ടിസ്പൂണ്‍

    വെളിച്ചെണ്ണ – 1 – 11/2 ടേബിള്‍ ടിസ്പൂണ്‍

    തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്‌

    രണ്ടാം പാൽ – 11/2 കപ്പ്‌
    മല്ലിയില

    പുതിനയില

    അണ്ടിപ്പരിപ്പ്, കിസ്മിസ്

    നെയ്യ് – 1 ടിസ്പൂണ്‍

    ഉപ്പ്

    നാരങ്ങനീര് – 1 ടിസ്പൂണ്‍

    പഞ്ചസര – 1/2 ടിസ്പൂണ്‍

    ഉണ്ടാക്കേണ്ട വിധം
    ആദ്യം ചിക്കൻ 1 സ്പൂണ്‍ കുരുമുളക് പൊടിയും ഉപ്പുമിട്ട് വേവിക്കുക.കിഴങ്ങ്, കാരറ്റ് വേവിച്ച് കട്ട് ചെയ്ത് വെക്കുക.
    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക ഇടുക. ഇതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ബീൻസ്, തക്കാളി ഇവ ഓരോന്നായി ഇട്ട് വഴറ്റുക.ഇതിലേക്ക് ഇത്തിരി മല്ലിയില ചേർത്ത് വഴറ്റുക. വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. കോൺഫ്ളോർ ചേർക്കുക. രണ്ടാം പാൽ ചേർക്കുക. വേവിച്ച് വെച്ചിരിക്കുന്ന പെട്ടറ്റോ ,കാരറ്റ് ചേർക്കാം.തിളച്ച് കഴിയുമ്പോൾ നാരങ്ങനീര്, പഞ്ചസാര ഇവ ചേർക്കുക.തിളച്ച് നല്ലതു പോലെ കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക.ഗരം മസാല പൊടി, ബാക്കിയുള്ള കുരുമുളക് പൊടി ചേർക്കുക. ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും കുരുമുളകും കൂടി വറുത്തിടുക. പുതിനയില ചേർത്ത് വിളമ്പാം.

  • ചിക്കന്‍ ലോലിപോപ്പ് ബിരിയാണി

    ചിക്കന്‍ ലോലിപോപ്പ് ബിരിയാണി

    ചേരുവകൾ

    ചിക്കന്‍ (ലോലിപോപ്പ് പീസ്)- 1 കിലോ

    ബസ്മതി അരി -1 കിലോ

    പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് – 1 കപ്പ്

    സവാള അരിഞ്ഞത്- 1 കപ്പ്

    തക്കാളി അരിഞ്ഞത് -1 കപ്പ്

    കുരുമുളക് പൊടി -1 ടീസ്പൂണ്‍

    മഞ്ഞപ്പൊടി -1 ടീസ്പൂണ്‍

    മല്ലിപ്പൊടി -1 ടീസ്പൂണ്‍

    ഗരം മസാല- 3 ടീസ്പൂണ്‍

    മുളക് പൊടി -4 ടീസ്പൂണ്‍

    പുതിനയില,മല്ലിയില -1 പിടി

    നാരങ്ങയുടെ നീര് -1

    പുളിയില്ലാത്ത കട്ട തൈര്-3 സ്പൂണ്‍

    ആവശ്യത്തിന് പട്ട, ഗ്രാമ്പു, ഏലക്ക, ജീരകം, ജാതി നെയ്യ്, എണ്ണ, ഉപ്പ്

    തയ്യാറാക്കുന്ന വിധം

    മഞ്ഞള്‍പൊടി ,മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ഇറച്ചിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരപ്പ് ഇറച്ചിയില്‍ പിടിക്കാനായി അര മണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം എണ്ണയില്‍ മുക്കി പൊരിച്ച് എടുക്കുക. ഇറച്ചി മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അല്‍പ്പം പട്ടയും ഗ്രാമ്പൂവും മൂപ്പിക്കുക. ഇതിലേക്ക് അരി വേകാന്‍ വേണ്ട വെള്ളമൊഴിക്കുക. ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ്വെള്ളം എന്ന അളവില്‍ വേണം വെള്ളം ചേര്‍ക്കാന്‍. ഏകദേശം അരമണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ശേഷം വേണം അരി വേവിക്കാന്‍ എടുക്കാന്‍. ശേഷം രണ്ടു പച്ചമുളക് കീറിയതും ചെറുതായി അരിഞ്ഞെടുത്ത ഒരു പിടി സവാളയും ആവശ്യത്തിന് ഉപ്പും ഒരു സ്പൂണ്‍ ഗരം മസാലപ്പൊടിയും ചേര്‍ക്കുക. വെള്ളം നന്നായി വെട്ടി തിളക്കുമ്പോള്‍ വാര്‍ത്തു വച്ചിരിക്കുന്ന അരി ഇടാം. തീ കൂട്ടി വയ്ക്കുക. വെള്ളം വീണ്ടും വെട്ടിത്തിളയ്ക്കുമ്പോള്‍ തീ കുറച്ചു വയ്ക്കുക. 10, 15 മിനിട്ടുകള്‍ക്കു ശേഷം അരി വെന്തോ എന്ന് നോക്കുക. അരിയും ഏകദേശം മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും.
    മസാല തയാറാക്കാം
    ഒരു പാനില്‍ എണ്ണയും അല്‍പ്പം നെയ്യും ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം, ജാതി തുടങ്ങിയവ ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്ക് സവാളയിട്ട് നന്നായി വഴറ്റുക. ഉള്ളി വഴന്നു വരുമ്പോള്‍ മഞ്ഞളും ഉപ്പും ചേര്‍ത്തിളക്കിക്കുക. സവാള സ്വര്‍ണ നിറമാകുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതും ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തക്കാളി ചേര്‍ക്കാം. തക്കാളി കൂടി നന്നായി വഴന്നു കഴിഞ്ഞാല്‍ ചേരുവകള്‍ എല്ലാം കൂടി ഉടച്ച് ഇളക്കിയെടുക്കുക. ഇതിലേക്ക് മുളകുപൊടി,മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി തൈര് ചേര്‍ക്കാം.അരപ്പിന്‍റെ പച്ചമണം മാറിയ ശേഷം അല്‍പ്പം വെള്ളം ചേര്‍ക്കാം. ഇനി ഇറച്ചി കഷണങ്ങള്‍ ഇതിലേക്കിട്ട് ഇറച്ചി ഉടയാതെ ഇളക്കി കറിയുമായി ചേര്‍ക്കുക. കഷണങ്ങളില്‍ നന്നായി അരപ്പു പിടിച്ചു എന്ന് ഉറപ്പു വരുത്തണം. മൂന്നു മിനിറ്റ് അടച്ചു വച്ചു വേവിച്ചാല്‍ മസാല തയ്യാര്‍. ഇനി മസാലയിലേക്ക് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന അരി ചേര്‍ക്കാം. ചിക്കന്‍ മസാല തവി കൊണ്ട് ഒന്നിളക്കി പരത്തിയ ശേഷം രണ്ടാമത്തെ ലെയര്‍ പോലെ വേണം ചോറ് നിരത്താന്‍. ചോറ് ഒരു ലെയര്‍ നിരത്തിയ ശേഷം ഇതിനു മുകളിലായി അല്‍പം മല്ലിയിലയും പുതിനയിലയും തൂവാം. ബാക്കിയുള്ള ചോറു കൂടി ഇതിനു മുകളിലായി ഇടുക. ചോറ് നന്നായി അമര്‍ത്തി നിരപ്പാക്കി വച്ച ശേഷം മുകളില്‍ അണ്ടിപ്പരിപ്പോ മുന്തിരിയോ സവാള വറത്തതോ വിതറാം. ഇനി അടപ്പ് കൊണ്ട് മൂടി മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച ശേഷം തീ തീരെ കുറച്ചു വയ്ക്കുക..15 മിനിട്ട് കഴിഞ്ഞാല്‍ മൂടി തുറക്കാം. രുചികരമായ ചിക്കന്‍ ലോലിപോപ്പ് ബിരിയാണി തയ്യാര്‍.

  • പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കാം

    പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    1. ചിക്കന്‍ – 1 kg

    2. കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍

    3. നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍

    4. സവാള – 3 എണ്ണം

    5. തക്കാളി – 1 എണ്ണം

    6. ഇഞ്ചി – 2 ഇഞ്ച് കഷണം

    7. വെളുത്തുള്ളി – 6 അല്ലി

    8. കറിവേപ്പില – 2 ഇതള്‍

    9. മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍

    10. മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍

    11. ഗരംമസാല – 1 ടീസ്പൂണ്‍

    12. വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍

    13. വെള്ളം – ½ കപ്പ്

    14. ഉപ്പ് – ആവശ്യത്തിന്

    ഉണ്ടാക്കേണ്ട വിധം

    കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക.
    കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് ½ മണിക്കൂര്‍ വയ്ക്കുക.
    സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
    പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക.
    ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
    ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട് ഇളക്കുക. പിന്നീട് ½ കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
    വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക).
    ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.

  • ഇന്ന് കോഴി ചുട്ടതായാലോ

    ഇന്ന് കോഴി ചുട്ടതായാലോ

    കോഴി വൃത്തിയാക്കിയത്‌ – ഒരെണ്ണം മുഴുവനും

    മുളകുപൊടി – ഒരു ടേബിള്‍ സ്‌പൂണ്‍

    മല്ലിപ്പൊടി – രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

    കുരുമുളകുപൊടി – ഒരു ടീസ്‌പൂണ്‍

    തൈര്‌ – കാല്‍കപ്പ്‌

    ജാതിക്കാ പൊടിച്ചത്‌ – ഒരു ടീസ്‌പൂണ്‍

    മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍

    ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ – ഒരു ടീസ്‌പൂണ്‍

    ഗരംമസാല – ഒരു ടീസ്‌പൂണ്‍

    തയാറാക്കുന്നവിധം
    ചേരുവകളെല്ലാം ഒരുമിച്ച്‌ കുഴച്ച്‌ അരപ്പ്‌ തയാറാക്കുക. കോഴിയില്‍ ഫോര്‍ക്കുവച്ച്‌ നന്നായി കുത്തുക. അരപ്പ്‌ കോഴിയില്‍ പുരട്ടി നാലുമണിക്കൂര്‍ (ഫ്രിഡ്‌ജില്‍) വയ്‌ക്കുക. ശേഷം വാട്ടിയ വാഴയിലയില്‍ കോഴി പൊതിയുക. വാഴയിലയില്‍ രണ്ടുമൂന്നു പ്രാവശ്യം പൊതിഞ്ഞശേഷം തീക്കനല്‍വച്ച്‌ മൂടി ചുട്ടെടുക്കുക. (വാഴയിലയുടെ ഞരമ്പ്‌ മാറ്റിവേണം ഉപയോഗിക്കാന്‍

  • ചിക്കന്‍ കുറുമ

    ചിക്കന്‍ കുറുമ

    ചേരുവകള്‍

    ചിക്കന്‍ – ഒരു കിലോ

    സവാള – 4 എണ്ണം

    തക്കാളി – 2 വലിയത്

    പച്ച മുളക് -5 എണ്ണം

    ഇഞ്ചി പേസ്റ്റ്- 1 ടീ സ്പൂൺ

    വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂൺ

    കുരുമുളക് പൊടി – 1 ടീസ്പൂൺ

    മല്ലി പൊടി- 1 ടേബിൾ സ്പൂൺ

    മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

    ഗരം മസാല- 1/2 ടീസ്പൂൺ

    തൈര് – അര കപ്പ്(അധികം പുളി ഇല്ലാത്തെ)
    മല്ലി ഇല

    വെളിച്ചെണ്ണ.- 2 ടേബിൾ സ്പൂൺ

    ഉരുള കിഴങ്ങ്- 2 എണ്ണം (വേവിച്ച് ഉടച്ചത്)

    അരച്ചെടുക്കാന്‍ ആവശ്യമായ ചേരുവകള്‍

    തേങ്ങ – 1 മുറി

    ചെറിയ ഉള്ളി – 2 എണ്ണം

    തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള അരിഞ്ഞതു വഴറ്റുക. ശേഷം തക്കാളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് നന്നായി വഴറ്റി പച്ച മുളക് ചേര്‍ത്ത് ഒന്നൂടെ നന്നായി വഴറ്റുക.ശേഷം മല്ലി പൊടി, മഞ്ഞൾ പൊടി,ഗരം മസാല &കുരുമുളക് പൊടി ചേർക്കുക. എണ്ണ തെളിഞു വരുംപോൾ ചിക്കൻ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വെക്കുക.
    കോഴി കഷണങ്ങള്‍ വേവാകുമ്പോള്‍ ഉരുള കിഴങ്ങ് , തേങ്ങ അരപ്പ് ചേർക്കാം,തിള വരുംപോൾ തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യാം. പിന്നീട് വെളിച്ചെണ്ണ ഒഴിച്ച് മല്ലി ഇല അലങ്കരിച്ച് വിളമ്പാം.
    തയ്യാറാക്കിയത്:- Shamna Favaz