Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ചേരുവകള്‍
    ചിക്കന്‍ ബ്രെസ്റ്റ്-1 കിലോ
    സവാള-1
    ചെറുനാരങ്ങാനീര്-4 ടേബള്‍ സ്പൂണ്‍
    കടുകരച്ചത്-1 ടീസ്പൂണ്‍
    കുരുമുളകുപൊടി-1 ടീസ്പൂണ്‍
    ജീരകപ്പൊടി-1 ടീസ്പൂണ്‍
    കുങ്കുമപ്പൂ-ഒരു നുള്ള്
    ചൂടുവെള്ളം-3 ടേബിള്‍ സ്പൂണ്‍
    ഒലീവ് ഓയില്‍ 4 ടേബിള്‍ സ്പൂണ്‍
    ഉപ്പ് ആവശ്യത്തിനു
    ഉണ്ടാക്കേണ്ട വിധം
    സവാള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഒരുമിച്ചരയ്ക്കുക.
    കുങ്കുമപ്പൂ ചൂടുവെള്ളത്തില്‍ 10 മിനിറ്റ് ഇട്ടു വയ്ക്കുക.
    ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ജീരകപ്പൊടി, കടുകരച്ചത്, അരച്ച മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി 8 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. മസാല പിടിയ്ക്കാനാണിത്. ഫ്രീസര്‍ ഒഴിവാക്കുക.
    ഇതിനു ശേഷം ചിക്കന്‍ പുറത്തെടുത്ത് സ്‌ക്രൂവേഴ്‌സില്‍ കോര്‍ക്കുക. ഇത് ഗ്രില്‍ ചെയ്‌തെടുക്കാം.
    ചൂടോടെ  കബാബ് കഴിയ്ക്കൂ.
  • ചിക്കന്‍ ഫ്രൈഡ് റൈസ്

    ചിക്കന്‍ ഫ്രൈഡ് റൈസ്

    ചിക്കന്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കാം.

    ആവശ്യമുള്ള സാധനങ്ങള്‍:

    1. റൈസ് – രണ്ടു കപ്പ്‌ (ഗീ റൈസ് ആണ് നല്ലത്)

    2. ചിക്കന്‍ – പത്തു കഷണം (ഒരു സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ഒരു ടീസ്പൂണ്‍ മുളക് പൊടിയും പുരട്ടി അര മണിക്കൂര്‍ വെച്ചതിനു ശേഷം ബ്രൌണ്‍ കളര്‍ ആകുന്നത്‌ വരെ എണ്ണയില്‍ വറുത്തെടുക്കുക.

    വെളുത്തുള്ളി – രണ്ടെണ്ണം (ചെറുതായി അരിഞ്ഞത് )

    3. എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍

    4. സവാള – ഒരെണ്ണം (ചെറുത്)

    5. കാരറ്റ്‌ – ഒരെണ്ണം

    6. ബീന്സ് – ഒരു കപ്പ്‌

    7. കാബേജ് – കാല്‍ കപ്പ്‌

    8. ക്യാപ്സിക്കം – ഒരു കപ്പ്‌

    9. കുരുമുളക് പൊടി – അര ടീസ്പൂണ്‍

    10. ചില്ലി സോസ് – ഒരു ടീസ്പൂണ്‍

    11. സോയ സോസ് – രണ്ടു ടീസ്പൂണ്‍

    12. ടോമടോ സോസ് – രണ്ടു ടീസ്പൂണ്‍

    13. മുട്ട – രണ്ടെണ്ണം ( അര ടീസ്പൂണ്‍ എണ്ണയില്‍ ഒരു നുള്ള് ഉപ്പും, ഒരു നുള്ള് കുരുമുളക് പൊടിയും ഇട്ടു നന്നായി വറുത്തെടുക്കുക).

    14. ഉപ്പ് – ആവശ്യത്തിന്

    15. മല്ലിയില – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം :

    ഒരു പാത്രം അടുപ്പില്‍ വെച്ച് , ചൂടായത്തിനു ശേഷം അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിചതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി അതിലിട്ടു നന്നായി വയറ്റി എടുക്കുക. അതിനു ശേഷം കാരറ്റ്‌ , ബീൻസ്, കാബേജ്, സവാള, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് ചെറുതീയില്‍ വേവിച്ചെടുക്കുക. അതിനു ശേഷം കാപ്സികം, ചില്ലി സോസ്, ടോമടോ സോസ്, സോയ സോസ് ഇവ കൂടി ചേർത്ത് നന്നായി ഇളക്കി അഞ്ചു മിനിറ്റ് കൂടി വേവിക്കുക. അതിലേക്കു വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ പീസ്‌ ചെറിയ കഷണങ്ങള്‍ ആക്കി അതിലേക്കിട്ട് നന്നായി ഇളക്കി ഇറക്കി വെക്കുക.

    ഒരു പാത്രം അടുപ്പില്‍ വെച്ചു, ചൂടായതിനുശേഷം അര ടീസ്പൂണ്‍ നെയ്യ്‌ (ആവശ്യമുണ്ടെങ്കില്‍) രണ്ടു ടീസ്പൂണ്‍ എണ്ണയും ഒയിച്ചു കഴുകി വൃത്തിയാക്കിയ അരി നന്നായി വറുക്കുക. അതിലേക്കു മൂന്ന് കപ്പ്‌ വെള്ളവും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്ത്ത് (വേണമെങ്കില്‍ ഒരു ഏലക്കായ,ഒരു കരാമ്പു, ഒരു കഷണം കറുവപ്പട്ട ഇവ കൂടി ഇട്ടു കൊടുക്കാം) ഗി റൈസ് ഉണ്ടാക്കുന്നത് പോലെ വേവിച്ചെടുക്കുക. അതിനു ശേഷം ആദ്യം ഉണ്ടാക്കിയ വെജിറ്റബിൾ ചിക്കന്‍ മിക്സിലേക്ക് റൈസ് കുറച്ച് കുറച്ചു ഇട്ടു ഇളക്കി മിക്സ്‌ ചെയ്യാവുന്നതാണ്. അതിലേക്കു മുട്ട വറുത്തതും മല്ലിയിലയും കൂടി ചേർത്തു വിളമ്പാം.!

    ഈ റെസിപ്പി ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യൂ. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ലൈക്ക് ചെയ്യൂ.

  • ഗ്രീന്‍ ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ഗ്രീന്‍ ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍
    ചിക്കന്‍-1 കിലോ
    പച്ചമുളക്-1 കപ്പ്
    സവാള-2
    വെളുത്തുള്ളി-10
    ഇഞ്ചി-1 കഷ്ണം
    മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
    മല്ലിപ്പൊടി-2 ടീസ്പൂണ്‍
    വറുത്ത ജീരകപ്പൊടി-1 ടീസ്പൂണ്‍
    ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
    ജീരകം-1 ടീസ്പൂണ്‍
    ഉപ്പ്
    മല്ലിയില
    എണ്ണ
    ഉണ്ടാക്കേണ്ട വിധം
    സവാള, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, മൂന്നുനാലു പച്ചമുളക് എന്നിവ ഒന്നിച്ചരയ്ക്കുക. അല്‍പം വെള്ളവും ഉപ്പും ചേര്‍ക്കാം.
    ഇത് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
    ഒരു പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. പിന്നീട് പച്ചമുളകുകള്‍ അരിഞ്ഞ് എല്ലാം ചേര്‍ത്തിളക്കാം. അല്‍പം ഉപ്പും ചേര്‍ക്കുക. പച്ചമുളകിന്റെ നിറം അല്‍പം മാറുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കുക.
    ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക. പിന്നീട് ചിക്കന്‍ കഷ്ണങ്ങളും ചേര്‍ക്കാം.
    വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. ചാറു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
  • ചിക്കന്‍ ഉസ്മാനിയ തയ്യാറാക്കാം

    ചിക്കന്‍ ഉസ്മാനിയ തയ്യാറാക്കാം

    ചിക്കന്‍ – 1 1/2 കിലോ ( ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത് )

    മല്ലിപൊടി – 4 ടേബിള്‍സ്പൂണ്‍

    മുളകുപൊടി – 2 1/2 ടേബിള്‍സ്പൂണ്‍

    കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍

    മഞ്ഞപൊടി – 1/2 ടീസ്പൂണ്‍

    ഗരം മസാല – 1 1/2 ടീസ്പൂണ്‍

    ഉപ്പ് – പാകത്തിന്

    വെളിച്ചെണ്ണ – പാകത്തിന്‘

    ജീരകപൊടി – ഒരു നുള്ള് (നിര്‍ബന്ധമില്ല)

    സവാള – 4 എണ്ണം (വലിയത്) – വളരെ കനം കുറച്ച് അരിയുക

    ചെറിയ ഉള്ളി – 10-15 എണ്ണം – ഇതും കനം കുറച്ച് അരിയുക

    നാളികേര കൊത്ത് – 1/2 മുറിയുടേത് (കനം കുറച്ച്, ചെറുതായി കൊത്തിയത്)

    ഇഞ്ചി – 1 1/2 ഇഞ്ച് നീളം – പൊടിയായി അരിഞ്ഞത്

    തക്കാളി – 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്) ചെറുതായി അരിഞ്ഞത്

    വെളുത്തുള്ളി – 7-8 അല്ലി – പൊടിയായി അരിഞ്ഞത്

    പച്ചമുളക് – 6 എണ്ണം,

    കറിവേപ്പില – 4 തണ്ട്

    പാചകം ചെയ്യുന്ന വിധം

    ചട്ടി അടുപ്പില്‍ വച്ച്, ചൂടായതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചണ്ണ അതിലേക്കൊഴിച്ച്, മുളകുപൊടിയും, മല്ലിപൊടിയും അതിലേക്കിട്ട്, ചെറിയ തീയില്‍ ബ്രൌണ്‍ നിറം വിടുന്നതു വരെ വറുക്കുക കഴുകി വെള്ളം പിഴിഞ്ഞു മാറ്റിയ കോഴികഷ്ണത്തിലേക്ക്, വറുത്ത മസാല ചേര്‍ക്കുക. അരിഞ്ഞു വച്ചിരിക്കുന്നതില്‍ നിന്നും, പകുതി ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, അര സ്പൂണ്‍ കുരുമുളകു പൊടി എന്നിവ ചേര്‍ക്കുക. ആ കൂട്ടിലേക്ക് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും, മുകളില്‍ പറഞ്ഞിരിക്കുന്ന മഞ്ഞപൊടിയും, ആവശ്യത്തിന്നുപ്പും, കൊത്തി വച്ചിരിക്കുന്ന തേങ്ങാ കൊത്തുകളും ചേര്‍ത്ത് നന്നായി തിരുമ്മി വക്കുക.
    ചീന ചട്ടി ചൂടായതിനു ശേഷം, അതില്‍, മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക്, ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും ചേര്‍ക്കുക. അതൊന്നല്പം മൂത്താല്‍, സവാളയും, കീറി വച്ചിരിക്കുന്ന പച്ചമുളകും ചേര്‍ത്ത നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍, രണ്ടു തണ്ടു കറിവേപ്പിലയും, മസാല പുരട്ടി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി ചേര്‍ത്ത്, അടപ്പെടുത്ത് ചീനചട്ടി മൂടുക. തീ ചെറുതാക്കാന്‍ മറക്കരുത്.
    ഒന്ന് തിളച്ചു കഴിഞ്ഞാല്‍ അടപ്പ് മാറ്റി, അവശേഷിച്ചിരിക്കുന്ന അര സ്പൂണ്‍ കുരുമുളകു പൊടിയും, ഗരം മസാല പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക.
    പത്ത് മിനിറ്റ് ചെറിയ തീവില്‍ വേവിച്ചതിനു ശേഷം, ചീനചട്ടിയുടെ മൂടി തുറന്ന്, ചീന ചട്ടിയില്‍ ഉള്ള വെള്ളം വറ്റിക്കുക. ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം.
    ഇളക്കി..ഇളക്കി കോഴിക്കറി ഒരു കറുത്ത പരുവത്തിലായി തീരും (ചെറുതീയിലാണെന്നോര്‍മ്മ വക്കുക). ആ അവസരത്തില്‍, അല്പം ജീരകപൊടി (ഇഷ്ടമുള്ളവര്‍ മാത്രം) ചേര്‍ത്ത്. തീ കെടുത്തുക.
    ഒരു ചെറിയ ചീന ചട്ടിയിലോ, ഫ്രൈയിങ്ങ് പാനിലോ, ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്നതില്‍ അവശേഷിച്ച ചെറിയ ഉള്ളി മൂപ്പിക്കുക. ഉള്ളി പകുതി മൂത്തതിനുശേഷം, ശേഷിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, ഒരു നുള്ള് മുളകു പൊടിയും ചേര്‍ത്ത് നന്നായിളക്കി, ഈ കൂട്ട്ചി ക്കന്‍ കറിയുടെ മുകളിലേക്കൊഴിക്കുക. വീണ്ടും നന്നായി ഇളക്കി, ഒരഞ്ചു മിനിറ്റു നേരത്തേക്കു കൂടി അടച്ചു വയ്ക്കുക.
    “ചിക്കന്‍ ഉസ്മാനിയ ” തയ്യാര്‍.

  • പഞ്ചാബി ചിക്കന്‍ ഉണ്ടാക്കാം

    പഞ്ചാബി ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കന്‍ ഒരു കിലോ,

    സവാള നൂറ്റി ഇരുപത്തഞ്ചു ഗ്രാം,

    വെളുത്തുള്ളി രണ്ട് ഡസര്‍ട്ട് സ്പൂണ്‍,

    മല്ലിപ്പൊടി രണ്ട് ഡസര്‍ട്ട് സ്പൂണ്‍,

    പെരും ജീരകം ഒരു ടീ സ്പൂണ്‍,

    ജീരകം ഒരു ടീ സ്പൂണ്‍,

    മുളകുപൊടി നാല് ടീ സ്പൂണ്‍,

    ഇഞ്ചി ഒരിഞ്ചു വലുപ്പമുള്ള കഷണം,

    മഞ്ഞള്‍ ചെറിയ കഷണം,

    കറുവപ്പട്ട അഞ്ചെണ്ണം,

    കശുവണ്ടി ഇരുപതെണ്ണം,

    തേങ്ങ ചുരണ്ടിയത് അരക്കപ്പ്,

    പുളി കുറഞ്ഞ തൈര് കാല്‍ക്കപ്പ്,

    തക്കാളിക്കഷണം ഒരു കപ്പ്,

    ഏലയ്ക്ക അഞ്ചെണ്ണം,

    നെയ്യ് അരക്കപ്പ്,

    പഞ്ചസാര മൂന്ന് ടീ സ്പൂണ്‍

    തയാറാക്കുന്ന വിധം

    വെളുത്തുള്ളി അരച്ച് തൈരില്‍ കലക്കുക. ഇഞ്ചി അരയ്ക്കുക. കശുവണ്ടിയും ചുരണ്ടിയ തേങ്ങയും ഒന്നിച്ചരയ്ക്കു ക. മല്ലി, പെരും ജീരകം, മുളകുപൊടി ഇവ മൂന്നും കൂടി അരയ്ക്കുക. ഒരു വിധം വലുപ്പമുള്ള കഷണങ്ങളായി ചിക്കന്‍ മുറിക്കുക. സവാള കനം കുറച്ച് അരിയുക. പഞ്ചസാര നെയ്യിലിട്ടു കരിയ്ക്കുക. കുമിളയാകുമ്പോള്‍, പട്ട, ഏലയ്ക്ക, സവാള എന്നിവയിടാം. സവാള വറുത്തു കഴിയുമ്പോഴേക്കും മഞ്ഞള്‍, ഇഞ്ചി ഇവ അരച്ചതു ചേര്‍ക്കുക. ബാക്കി അരപ്പുകള്‍ (കശുവ ണ്ടിയും തേങ്ങയും അരച്ചത്) ചേര്‍ക്കാം. നല്ല പോലെ വഴറ്റിയെടുക്കുക. അല്‍പ്പം തൈര് ഇടയ്ക്കിടെ ചേര്‍ക്കുക. എല്ലാ ലായനിയും തിളയ്ക്കുമ്പോള്‍, നെയ്യ് മുകളില്‍ ഒഴുകിക്കിടക്കും. തക്കാളി ചെറിയ കഷണങ്ങളാക്കി തേങ്ങ, കശുവണ്ടി ഇവ ചേര്‍ത്ത് മൊരിച്ചെടുക്കുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അടപ്പുകൊണ്ടു മൂടി ചിക്കന്‍ മൃദുവാകുന്നതുവരെ വേവിക്കുക.

  • കൂര്‍ഗ് ചിക്കന്‍ ഫ്രൈ

    കൂര്‍ഗ് ചിക്കന്‍ ഫ്രൈ

    ആവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍- അരക്കിലോ,


    സവാള അരിഞ്ഞത്-2 ,


    മുഴുവന്‍ മല്ലി-1 ടേബിള്‍ സ്പൂണ്‍ ,


    കുരുമുളക്-10,


    ജീരകം-1 ടീ സ്പൂണ്‍ ,


    കടുക്-1 ടീ സ്പൂണ്‍


    കറുവാപ്പട്ട-1 കഷ്ണം,


    ഗ്രാമ്പൂ-5,


    മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍ ,


    നാരങ്ങാനീര്-2 ടീ സ്പൂണ്‍ ,


    ഉപ്പ് , ആവശ്യത്തിനു 


    മല്ലിയില…ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം

    മുഴുവന്‍ മസാലകളെല്ലാം വറുത്ത് പൊടിക്കുക. ഇതും ഉപ്പും ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി 1 മണിക്കൂര്‍ നേരം വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കണം. ഇതിലേക്ക് വെളുത്തുള്ളിയും സവാളയുമിട്ട് നല്ലപോലെ വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കണം. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് വീണ്ടും നല്ലപോലെ ഇളക്കുക. ഇത് വാങ്ങി വയ്ക്കക. ചിക്കന്‍ കഷ്ണങ്ങള്‍ ഈ എണ്ണയിലിട്ട് നല്ലപോലെ വറുക്കണം. വറുത്തെടുത്ത ചിക്കന്‍ കഷ്ണങ്ങളിലേക്ക് വഴറ്റിയെടുത്ത് സവാളക്കൂട്ട് ചേര്‍ക്കുക. അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിക്കാം. മല്ലിയില അരിഞ്ഞിടാം. കൂര്‍ഗ് ചിക്കന്‍ ഫ്രൈ റെഡി.

  • അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

    അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കന്‍ ഒരു കിലോ

    ബസ്മതി അരി  രണ്ടു കപ്പ്

    മന്തി സ്പൈസ് രണ്ടു ടിസ്പൂണ്‍

    സവാള നാലെണ്ണം

    തൈര്  നാല് ടിസ്പൂണ്‍

    ഒലിവ് എണ്ണ  നാല് ടിസ്പൂണ്‍

    ഒരു തക്കാളി മിക്സിയില്‍ അടിച്ചെടുത്ത പേസ്റ്റ്

    വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഒരു ടിസ്പൂണ്‍ വീതം

    ബെയ്യ്‌ രണ്ടു ടിസ്പൂണ്‍

    പച്ചമുളക് അഞ്ചെണ്ണം

    ഏലയ്ക്ക അഞ്ചെണ്ണം

    കുരുമുളക് പത്തെണ്ണം

    തയ്യാറാക്കുന്ന വിധം:
    മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ഇറക്കിവയ്ക്കുക. ഇറച്ചിയിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം. ഇതു പിടിച്ചുവരുന്നതുവരെ മാറ്റിവയ്ക്കുക. ഈ സമയത്തു ബസ്മതി അരി വേവിക്കണം. ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരിയാണ് ഉപയോഗിക്കേണ്ടത്. ഒരു ചെമ്പിൽ നെയ്യിൽ സവാള വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളിപേസ്റ്റ്    എന്നിവയും ചേര്‍ക്കുക    വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്തശേഷം അടപ്പിനു മുകളിൽ പ്രത്യേകം തയാറാക്കിയ പാത്രത്തിൽ കോഴിയിറച്ചി വയ്ക്കുക. പിന്നീടു കനൽ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക. അരി പാകമാകുന്നതിനോടൊപ്പം കോഴിയിറച്ചിയും വേവുകയും ഇറച്ചിയുടെ നെയ്യും മസാലയും അരിയിൽ ചേരുമ്പോൾ കുഴിമന്തിയുടെ രുചി വർദ്ധിക്കും.