Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • സ്വാദിഷ്ടമായ നാടന്‍ കോഴിക്കറി ഉണ്ടാക്കാം

    സ്വാദിഷ്ടമായ നാടന്‍ കോഴിക്കറി ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കനുവേണ്ടത്

    നാടന്‍ ചിക്കന്‍: ഒരു കിലോ (ചെറുതായി നുറുക്കിയത്)
    മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
    മുളകുപൊടി: ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്
    വെള്ളം: ഒരു കപ്പ്

    2 തേങ്ങ: ഒരു കപ്പ്

    3 ജീരകം: ഒരു ടേബിള്‍ സ്പൂണ്‍
    കറിവേപ്പില: ഒരു തണ്ട്
    ചെറിയുള്ളി: 500 ഗ്രാം

    4 പട്ട: നാലു പീസ്
    ഏലക്കായി: പത്തെണ്ണം
    ഗ്രാമ്പു: പത്തെണ്ണം
    പെരുഞ്ചീരകം: ഒരു ടേബിള്‍സ്പൂണ്‍

    5 കറിക്കുവേണ്ടത്:
    എണ്ണ: കാല്‍ക്കപ്പ്
    ഇഞ്ചി, വെളുത്തുള്ളി ചതച്ചത്: മൂന്ന് ടേബിള്‍ സ്പൂണ്‍
    തക്കാളി: മൂന്നെണ്ണം വലുത്
    മുളകുപൊടി: രണ്ടു ടേബിള്‍സ്പൂണ്‍
    മല്ലിപ്പൊടി: മൂന്ന് ടേബിള്‍സ്പൂണ്‍
    ഗരംമസാല പൊടി: ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്
    വെള്ളം: ആവശ്യത്തിന്
    മല്ലിയില: ചെറുതായി അരിഞ്ഞത്

    6 എണ്ണ: രണ്ടു ടേബിള്‍ സ്പൂണ്‍
    ചെറിയുള്ളി: പത്തെണ്ണം ചെറുതായി അരിഞ്ഞത്
    കറിവേപ്പില: രണ്ടു തണ്ട്

    തയ്യാറാക്കുന്നവിധം:

    ചിക്കന്‍ മഞ്ഞളും മുളകും ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. നാടന്‍ കോഴിയായതിനാല്‍ വേവുകൂടും.

    തേങ്ങ അരച്ചുമാറ്റിവെക്കുക. ജീരകവും ചെറിയുള്ളിയും കറിവേപ്പിലയും ചതച്ചെടുക്കുക.

    മൂന്നാമത്തെ ചേരുകള്‍ പൊടിച്ചെടുക്കുക. ഇതെല്ലാം വേവിച്ച ചിക്കനില്‍ ചേര്‍ത്ത് ഇളക്കുക. ശേഷം അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് കറിയുണ്ടാക്കുക. ഈ കറിയിലേക്ക് തയ്യാറാക്കിവെച്ച ചിക്കന്‍ ചേര്‍ക്കുക.

    ഒരു പാനില്‍ എണ്ണ ചൂടാക്കിയശേഷം അതിലേക്ക് ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി സ്വര്‍ണ നിറമാകും വരെ വഴറ്റുക. ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന ചിക്കന്‍ കറിക്കുമേല്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം വിളമ്പാം.

  • കോഴി വരട്ടിയത് ഉണ്ടാക്കിയാലോ ?

    കോഴി വരട്ടിയത് ഉണ്ടാക്കിയാലോ ?

    ആവശ്യമുള്ള സാധനങ്ങൾ 

    കോഴി                                    : 1 കിലോ
    ചെറിയ ഉള്ളി                         : 10 എണ്ണം
    മുളകുപൊടി                            : 1 ടേബിൾസ്പൂണ്‍
    മല്ലിപൊടി                             : 2 ടേബിൾസ്പൂണ്‍
    മഞ്ഞപ്പൊടി                           : 1/4 ടീസ്പൂണ്‍

    കുരുമുളക്                               : 1 ടേബിൾസ്പൂണ്‍
    ഇഞ്ചി                                    : 1 ഇഞ്ചു നീളത്തിൽ
    പച്ചമുളക്                               : 2 എണ്ണം
    വെളുത്തുള്ളി                           : 4 അല്ലി
    വലിയ ഉള്ളി                          : 3 എണ്ണം
    തക്കാളി                                : 2 എണ്ണം
     എണ്ണ                                   : 3 ടേബിൾസ്പൂണ്‍
    ഉപ്പു്                                       : ആവശ്യത്തിന്
    കറിവേപ്പില                           : 2 തണ്ട്

    ഉണ്ടാക്കുന്ന വിധം 

    ഒരു ചീനച്ചട്ടിയിൽ കുരുമുളകിട്ട് ചൂടായ ശേഷം തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും ചേർത്ത്‌ നിറം മാറി തുടങ്ങുമ്പോൾ  തീയിൽ നിന്നും മാറ്റി ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ചേർത്ത് മയത്തിൽ അരയ്ക്കുക.
    വലിയ ഉള്ളി നീളത്തിൽ ഘനമില്ലതെ അരിഞ്ഞു വെക്കുക.
    കോഴി ഇടത്തരം ചെറിയ കഷ്ണങ്ങളാക്കി നന്നായി കഴുകി വെള്ളമില്ലാതെ ഒരു സ്പൂണ്‍ ഈ അരച്ചതും ചേർത്ത് ഒരു പ്രഷർ കുക്കറിൽ വേവിക്കുക, ഒരു വിസിൽ വന്നാൽ സ്വിച്ച് ഓഫ്‌ ചെയ്ത്‌ മാറ്റി വെക്കുക.
    ഒരു നോണ്‍സ്റ്റിക് പാനിൽ എണ്ണയൊഴിച്ച്  അരിഞ്ഞു വെച്ച ഉള്ളി ഇളം ബ്രൌണ്‍ നിറമാകുന്ന വരെ നന്നായി വഴറ്റുക. ഇതിൽ അരച്ച ബാക്കി മസാല ചേർത്തു വീണ്ടും വഴറ്റുക. തക്കാളി അരിഞ്ഞതും ചേർത്തി വീണ്ടും വഴറ്റണം. എണ്ണ  പോരെങ്കിൽ കുറച്ചു കൂടി ഒഴിക്കണം . തക്കാളി ഉടഞ്ഞ് മസാലയോട് ചേർന്നാൽ വെന്ത കോഴിയും ചേർത്തി നന്നായി ഇളക്കി ചെറുതീയിൽ വരട്ടണം. കറിവേപ്പില ചേർത്തു ഇളക്കി തീ ഓഫ്‌ ചെയ്യുക.
  • മയോണൈസ് ചിക്കന്‍ ഉണ്ടാക്കാം

    മയോണൈസ് ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കന്‍ കഷണങ്ങളാക്കിയത്

    മയോണൈസ് – 150 ഗ്രാം

    വെളുത്തുള്ളി അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍

    വെള്ള കുരുമുളകുപൊടി – ഒന്നര ടീസ്പൂണ്‍

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം :

    കഷണങ്ങളാക്കിയ ചിക്കന്‍ ഉപ്പുവെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ക്കുക. അല്പ സമയത്തിന് ശേഷം അതിലെ വെള്ളമയം കളഞ്ഞ് പിഴിഞ്ഞെടുക്കുക. മയോണൈസില്‍ വെളുത്തുള്ളി അരച്ചതും വെള്ള കുരുമുളകുപൊടിയും ചേര്‍ക്കുക. ഇത് ചിക്കന്‍കഷണങ്ങളില്‍ എല്ലായിടത്തും പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍വച്ച് ചൂടാക്കുമ്പോള്‍ എണ്ണയൊഴിച്ച് കഷ്ണങ്ങള്‍ അതിലിടുക. കഷണങ്ങള്‍ നന്നായി വറുത്തുകോരുക. മയോണൈസ് ചിക്കന്‍ തയ്യാര്‍. ഇത് ചൂടോടെ ഉപയോഗിക്കാം.

  • കോഴി സൂപ്പ് വച്ചാലോ

    കോഴി സൂപ്പ് വച്ചാലോ

    ആവശ്യമുള്ള സാധനങ്ങൾ

    കോഴി എല്ലോടുകൂടിയ കഷ്ണം : 2

    കാരറ്റ് : ഒരു ചെറുത്

    ക്യാപ്സിക്കം : ഒരു കാൽ ഭാഗം

    പട്ട :ഒരു ചെറിയ കഷ്ണം

    വലിയ ഉള്ളി : ഒരു പകുതി

    ഗ്രാംപൂ : 3 എണ്ണം

    വെളുത്തുള്ളി : 2 എണ്ണം

    കുരുമുളകുപൊടി : 1/8 ടീസ്പൂൺ

    ഉപ്പ്‌ ആവശ്യത്തിന്
    വെണ്ണ : ഒരു ടീസ്പൂൺ

    കോൺഫ്ലവർ : ഒരു ടീസ്പൂൺ

    ഉണ്ടാക്കുന്ന വിധം

    ഉള്ളിയും ക്യാപ്സിക്കവും ചെറിയ ചതുര കഷണങ്ങളായി മുറിച്ചുവെക്കുക.
    ഒരു പാനിൽ വെണ്ണ ചൂടാക്കി പട്ട, ഗ്രാംപൂ എന്നിവ ഇട്ടു ചൂടായ ശേഷം വെളുത്തുള്ളി അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ ഉള്ളിയും ക്യാപ്സിക്കവും കോഴി കഷ്ണവും കാരറ്റ് വട്ടത്തിലരിഞ്ഞതും എല്ലാം ഇട്ടു ഒന്നു വഴറ്റിയ ശേഷം 3 കപ്പ് വെള്ളം ഒഴിച്ച് ഉപ്പിട്ട ശേഷം നന്നായി തിളപ്പിക്കുക.

    കോഴി കഷണങ്ങൾ നന്നായി വേവിക്കുക. കോഴികഷ്ണങ്ങൾ എല്ലിൽ നിന്നും അടർത്തിയെടുത്തു എല്ലു കളയുക. പട്ടയും ഗ്രാന്പുവും എടുത്തുമാറ്റി കോൺഫ്ലവർ കാൽ കപ്പു വെള്ളത്തിൽ കലക്കി ഒഴിക്കണം. ഒന്നുകൂടി തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക. വിളംബുന്ന പാത്രത്തിലേക്കു മാറ്റി കുരുമുളകുപൊടി മേലേതൂവി ചൂടോടെ കുടിക്കാം.

  • കോഴി മസാല ഉണ്ടാക്കാം

    കോഴി മസാല ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങൾ

    കോഴി : 1/2 കിലോ

    മഞ്ഞപ്പൊടി : 1/2 ടീസ്പൂണ്‍

    മുളകുപൊടി : 1 ടേബിൾസ്പൂണ്‍

    മല്ലിപ്പൊടി : 1 ടീസ്പൂണ്‍

    കുരുമുളക് : 1 ടീസ്പൂണ്‍

    വലിയ ഉള്ളി : 2 എണ്ണം

    തക്കാളി : 2 എണ്ണം

    ഇഞ്ചി : ഒരു ചെറിയ കഷ്ണം

    വെളുത്തുള്ളി : 4 അല്ലി

    പട്ട : ഒരു ചെറിയ കഷ്ണം

    ഗ്രാമ്പൂ : 4 എണ്ണം

    ഉപ്പു് ആവശ്യത്തിന്

    എണ്ണ : 4 ടേബിൾസ്പൂണ്‍

    മല്ലിയില അലങ്കരിക്കാൻ

    ഉണ്ടാക്കുന്ന വിധം

    കോഴി തോലുകളഞ്ഞു നന്നായി കഴുകി വെക്കണം.
    കുരുമുളകു പൊടിച്ചു വെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് ചതച്ചു വെക്കുക.
    ഉള്ളി കനമില്ലാതെ നീളത്തിൽ അരിഞ്ഞു വെക്കുക.

    ഒരു നോണ്‍ സ്റ്റിക് പാനിൽ ഒരു ടേബിൾസ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ തീ കുറച്ച്, മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഉപ്പും ഇട്ടു ഇളക്കി പച്ചമണം മാറിയതും കഴുകി വെച്ച കോഴി ഇട്ടു നന്നായി വഴറ്റുക. ബ്രൌണ്‍ നിറം വന്നാൽ മാറ്റിവെക്കുക. കരിഞ്ഞുപോകരുത്.

    വേറൊരു പാനെടുത്ത് ബാക്കി എണ്ണയൊഴിച്ച് പട്ടയും ഗ്രമ്പ്പോവും ഇട്ടു അരിഞ്ഞുവെച്ച ഉള്ളിയും ഇട്ടു നന്നായി വഴറ്റി അതിൽ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കുരുമുളകുപൊടിയും ഇട്ട് ഒന്നു കൂടി വഴറ്റി തക്കാളി ചെറുതായി അരിഞ്ഞു ചേർക്കുക.

    തക്കാളി കുഴഞ്ഞ പരുവമാവുമ്പോൾ മാറ്റി വെച്ച കോഴി ചേർത്തി നന്നായി ഒന്നിളക്കി കൊടുത്ത് അല്പം വെള്ളം ഒഴിച്ചു അടച്ചുവെക്കുക. വെള്ളം വളരെ കുറച്ചു ചേർത്താൽ മതി.

    ഉപ്പു നോക്കിയ ശേഷം വേണമെങ്കിൽ മസാലയിൽ അല്പം കൂടി ചേർക്കുക.
    ചെറിയ തീയിൽ വേവിക്കണം. കോഴി വെന്താൽ പാത്രം തുറന്ന് ഇടക്കിളക്കി മസാല കോഴിയിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ തീ കെടുത്തി മല്ലിയില തൂകി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റാം.

  • ഹക്ക ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ഹക്ക ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കന്‍-അരക്കിലോ

    സവാള-2

    പച്ചമുളക്-2-3

    സ്പ്രിംഗ് ഒണിയന്‍-2

    വെളുത്തുള്ളി-5

    ഇഞ്ചി-ഒരു കഷ്ണം

    മുളകുപൊടി-1 ടീസ്പൂണ്‍

    വൈറ്റ് പെപ്പര്‍ പൗഡര്‍-1 ടീസ്പൂണ്‍

    ജീരകപ്പൊടി-1 ടീസ്പൂണ്‍

    മല്ലിപ്പൊടി-1 ടീസ്പൂണ്‍

    കോണ്‍സ്റ്റാര്‍ച്ച്-3 ടേബിള്‍സ്പൂണ്‍

    സോയാസോസ്-3 ടേബിള്‍ സ്പൂണ്‍

    ടൊമാറ്റോ കെച്ചപ്പ്-1 ടേബിള്‍ സ്പൂണ്‍

    ഉപ്പ്

    വെള്ളം

    എണ്ണ ആവശ്യത്തിനു

    ഉണ്ടാക്കേണ്ടവിധം

    ചിക്കന്‍ കഴുകി ഉപ്പ്, കുരുമുളകുപൊടി, രണ്ടു ടീസ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് എന്നിവ പുരട്ടി വയ്ക്കുക.

    ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ സവാളയിട്ടു വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, ജീരകപ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഇത് മാറ്റി വയ്ക്കുക.

    പാനില്‍ വേണമെങ്കില്‍ അല്‍പം കൂടി എണ്ണ ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ പാകം ചെയ്യുക.

    ബ്രൗണ്‍ നിറമായ ചിക്കനിലേയ്ക്ക് സവാള ചേര്‍്ത്തിളക്കണം. സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കണം.

    ബാക്കിയുള്ള കോണ്‍സ്റ്റാര്‍ച്ച്, സോയാസോസ്, ടൊമാറ്റോ കെച്ചപ്പ്, അല്‍പം വെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് ചിക്കന്‍ കൂട്ടിലേയ്ക്കു ചേര്‍ത്തിളക്കണം.

    ഇത് തിളച്ച് ഗ്രേവി കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില തൂകി ഉപയോഗിയ്ക്കാം.

  • കൊത്തു ചിക്കന്‍ ഉണ്ടാക്കിയാലോ

    കൊത്തു ചിക്കന്‍ ഉണ്ടാക്കിയാലോ

    ചേരുവകള്‍

    ചിക്കൻ – 1.5 കിലോ (20-25 കഷണങ്ങളായി മുറിക്കുക)

    മുളക് പൊടി – 2 ടേബിൾ സ്പൂൺ (കാശ്മീരി + സാദാ )

    മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ

    മല്ലി പൊടി – 1.5 ടേബിൾ സ്പൂൺ

    പെരും ജീരകം പൊടി – 1 ടേബിൾ സ്പൂൺ

    ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

    വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

    സവാള – 4

    പച്ച മുളക് – 4

    തക്കാളി – 3

    വെള്ളം -1.5 കപ്പ്‌

    ഉണ്ടാക്കേണ്ട വിധം
    ചിക്കൻ കഷണങ്ങളിൽ പൊടികളും ,പേസ്റ്റും,ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക.ഇതിൽ വെള്ളം ചേർത്ത് വേവിക്കുക.വെന്തു കഴിഞ്ഞാൽ ചിക്കൻ കഷണങ്ങൾ ഗ്രേവിയിൽ നിന്ന് മാറ്റി വെക്കുക.അത് തണുത്തു കഴിഞ്ഞാൽ എല്ലിൽ നിന്നും പിച്ചി എടുത്തു വെയ്ക്കുക.
    ഒരു പാനിൽ എണ്ണ ചൂടാക്കി സവാള,പച്ച മുളക് , കറി വേപ്പില വഴറ്റുക. സവാള ഗോള്‍ഡന്‍ ബ്രൌൺ ആകുമ്പോൾ ചിക്കൻ ചേർത്ത് ഇളക്കുക.തക്കാളി കഷണങ്ങൾ ചേർക്കുക.അത് വഴന്നു കഴിഞ്ഞാൽ മാറ്റി വെച്ചിരിക്കുന്ന ഗ്രേവി ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.മല്ലിയില അരിഞ്ഞു ചേർത്ത് ഓഫ്‌ ചെയ്യാം.