റവ തേങ്ങ തൈര് എന്നിവ മിക്സി ജാറിൽ ചേർത്ത് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരയ്ക്കുക. ശേഷം ഉപ്പും ബേക്കിങ് സോഡ ചേർത്ത് നന്നായി മിക്സ് ചെയ്ത്.15 മിനിറ്റ് ഒന്ന് അടച്ച് വയ്ക്കുക.
ഇനി അതിൽ സവാള പൊടിയായി അറിഞ്ഞതും തക്കാളിയും ക്യാപ്‌സിക്കും ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക. ചൂടായ പാനിൽ കുട്ടി ദോശ ആയി ചുട്ടു എടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെറൈറ്റി ബ്രേക്ഫാസ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാം കോഴിക്കോടിന്റെ സ്വന്തം മുട്ട മറിച്ചത്
ആവശ്യമുള്ള സാധനങ്ങൾ
മുട്ട =6
പഞ്ചസാര =4 &1/2 tbsp
ഏലക്ക പൊടിച്ചത് =1/4tsp
അണ്ടിപ്പരിപ്പ്=5
കിസ്മിസ് =5
നെയ്യ് -1 tbsp
തയ്യാറാക്കുന്ന വിധം
ആറു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ച് അതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക(2min. വിസ്ക് കൊണ്ട് നന്നായി പതപ്പിക്കുക ) ഈ സമയം തന്നെ ഒരു പാൻ ചൂടാക്കി വെച്ച് അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു കൊടുത്തു അണ്ടിയും മുന്തിരിയും ആദ്യം വറുത്ത് മാറ്റി വെക്കുക ശേഷം നമ്മൾ പതപ്പിച്ചു വെച്ചിരിക്കുന്ന മുട്ട മിക്സ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പാത്രത്തിന് ടൈറ്റായ അടപ്പ് വച്ചു ഏകദേശം വെന്തുവരുമ്പോൾ നമ്മുടെ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടുകൊടുത്തു വീണ്ടും അടച്ചുവെച്ച് വേവിക്കുക. 15 മുതൽ 20 മിനിറ്റ് വരെ ചെറിയ തീയിൽ ആണ് വേവിച്ചെടുക്കേണ്ടത്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട മറിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ദോശ കല്ലിൽ ഗോതമ്പ് പിസ്സ ചെയ്താലോ? ഇനി പിസ്സ ഓവൻ ഇല്ലെങ്കിലും ചെയ്യാം.
ചേരുവകൾ
ഗോതമ്പു മാവ് – 2 കപ്പ്
ഉപ്പു – 1/2 ടീസ്സ്പൂൺ
യീസ്റ്റ് – 1/2 ടീസ്സ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
ഒലിവു ഓയിൽ / വെജ്.ഓയിൽ – 1/2 ടേബിൾ സ്പൂൺ
ചെറു ചൂട് വെള്ളം – 3/4 കപ്പ്
പിസ്സ സോസ്
തക്കാളി – 2 എണ്ണം
ഒലിവു ഓയിൽ / വെജ്.ഓയിൽ – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി (ചതച്ചത് ) – 4 – 6 അല്ലി
മുളക് പൊടി – 1 ടീസ്പൂൺ
സവോള – 1 (മീഡിയം )
പിസ്സ സീസണിങ് / പാർസിലി/ഒറിഗാനോ – 1/4 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
പിസ്സ ടോപ്പിംഗിനു ആവശ്യമായ ചേരുവകൾ
ചിക്കെൻ ടോപ്പിംഗ്
ചിക്കൻ – 250 ഗ്രാം
നാരങ്ങാനീര് – 1/2 ടീസ്സ്പൂൺ
ഉപ്പു – ആവശ്യത്തിന്
മുളകുപൊടി – 3/4 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
വെജിറ്റബിൾ ടോപ്പിംഗ്
കാപ്സിക്കം ,തക്കാളി ,സവാള എന്നിവ നല്ല കനം കുറച്ചു അരിഞ്ഞെടുത്തത് ഓലിവ്സ് ആവശ്യത്തിന് .
ചീസ് ടോപ്പിംഗ്
ചീസ് – 200 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു മിക്സിങ്ങ് ബൗളിൽ രണ്ടു കപ്പളവിൽ മാവെടുത്തു അതിലേക്കു ഉപ്പു ,യീസ്റ്റ് ,പഞ്ചസാര, എണ്ണയും ചേർത്ത് മിക്സ് ചെയ്ത് മുക്കാൽ കപ്പ് വെള്ളം കുറേശ്ശേ ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്ന അതെ പരുവത്തിൽ കുഴച്ചു പുളിക്കുന്നതിനായി അര തൊട്ടു മുക്കാൽ മണിക്കൂർ വരെ വയ്ക്കുക .
പിസ്സ സോസിനായി
രണ്ടു തക്കാളി വെള്ളത്തിൽ ഇട്ടു മൂന്നു തൊട്ടു അഞ്ചു മിനുട്ട് വരെ തിളപ്പിച്ച് തൊലി ഇളകി വരുമ്പോൾ മാറ്റി തൊലിയും കുരുവും മാറ്റി വയ്ക്കുക .എന്നിട്ടു ഒരു പാനിൽ എണ്ണയൊഴിച്ച് വെളുത്തുള്ളി ഇട്ടു വാടുമ്പോൾ സവാള ചേർത്ത് ഉപ്പും,മുളകു പൊടിയും ,പഞ്ചസാരയും ,പിസ്സ സീസണിങ് ഉം ചേർത്ത് നല്ല വെന്തു പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ തണുക്കുന്നതിനായി മാറ്റി വയ്ക്കുക .
പിസ്സ ടോപ്പിംഗ്.
ഫ്രൈഡ് ചിക്കൻ ടോപ്പിംഗ്
ചിക്കനിൽ ഉപ്പും ,മുളകു പൊടിയും, നാരങ്ങാനീരും,മഞ്ഞൾപ്പൊടിയും ചേർത്ത് പത്തു മിനിട്ടു മാറിനേറ്റ് ചെയ്തതിനുശേഷം ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ഫ്രൈ ചെയ്തെടുക്കുക .
വെജിറ്റബിൾ ടോപ്പിംഗിനു മൂന്നോ നാലോ വെജിറ്റബിൾ കനം കുറച്ചു അരിഞ്ഞെടുക്കുക .
ചീസ് ടോപ്പിംഗിനു വേണ്ടി മൊസറില്ല ചീസ് ഉപയോഗിക്കുക .
ഇത്രയും തയ്യാറാക്കിയതിനു ശേഷം ഗോതമ്പു മാവു ഒന്ന് പ്രസ്സ് ചെയ്ത് നേർപകുതിയായി മുറിച്ചെടുക്കുക .എന്നിട്ടു വട്ടത്തിൽ കൈ വച്ചോ ചപ്പാത്തി ഉരുളി വച്ചോ ഉരുട്ടി പിസ്സ ക്രസ്റ്റ് ചെയ്ത് എടുക്കുക .അതിൽ ഒരു ഫോർക്ക് വെച്ച് കുറച്ചു കുത്തുകൾ ഇടണം .കുമിളകൾ വരാതിരിക്കുന്നതിനാണ് ഇത് ചെയ്യുന്നത് .
പാനിൽ കുറച്ചു എണ്ണ തടവി ഫോർക്ക് കൊണ്ട് കുത്തി ട്ട വശം ചെറുതീയിൽ വെച്ച് ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ മറിച്ചിട്ടു പിസാസോസും എല്ലാ ടോപ്പിംഗ്‌സും വെച്ച് ഒരു പത്രത്തിന്റെ അടപ്പുകൊണ്ട് മൂടി പത്തു മുതൽ പന്ത്രണ്ടു മിനിട്ടു വരെ ചെറുതീയിൽ ചുട്ടെടുക്കണം .
ദോശക്കല്ല് പിസ്സ റെഡി .
നല്ല ടേസ്റ്റി ആയ പിസ്സ എളുപ്പത്തിൽ ദോശ കല്ലിൽ ചെയ്യാം. ഈ വിഭവം കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും ഇഷ്ടമാകും.ടേസ്റ്റിയും ഹെൽത്തിയുമായുള്ള പിസ്സ പുറത്തുനിന്ന് വാങ്ങുന്ന അതെ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് . വീഡിയോ നോക്കി അതുപോലെ നിങ്ങളും പിസ്സ ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. .ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പിസ്സ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഒരു കപ് നുറുക്കു ഗോതമ്പ് കുതിർത്തെടുത്തു അര കപ് വെള്ളം ചേർത്ത് അടിച്ചെടുക്കുക
ഇതിലേക്കു അര കപ് ഗോതമ്പ് പൊടി, മുക്കാൽ കപ് പഞ്ചസാര രണ്ട് മുട്ട ചേർത്തിളക്കുക.
ഒരു നുള്ള് ഉപ്പുo കാൽ tsp ഏലക്ക പൊടിയും അര tsp ബേക്കിങ് പൗഡറും ചേർത്തിളക്കി 10 മിനുട്സ് മൂടി വെക്കാം. ശേഷം ചെറിയ സ്റ്റീൽ പാത്രങ്ങളിൽ നെയ് പുരട്ടി മാവോഴിച് ആവിയിൽ വേവിച്ചെടുക്കാം…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഞ്ഞി അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
നിങ്ങൾ ഇങ്ങനെ ഒരു അട കഴിച്ചിട്ടുണ്ടോ?? ഇത് ഒരു സ്പെഷ്യൽ അട 😍👌
നേന്ത്രപ്പഴവും ഗോതമ്പുപൊടിയും കൊണ്ട് വ്യത്യസ്തവും വളരെ ടേസ്റ്റി ആയിട്ടും അട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കൂ… ഇതിന്റെ ടേസ്റ്റ് വേറെ ഒരു ലെവൽ ആണുട്ടോ 😋😋👍
അപ്പോൾ ഇത് എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം
ഇതിലേക്ക് നമുക്ക് രണ്ട് കപ്പ് ഗോതമ്പുപൊടിയും, ഒരു ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി എടുത്തത്, പിന്നെ ഒരു പകുതി നേന്ത്രപ്പഴം, ഒരു നുള്ള് ഉപ്പ്, ഇത്രയും ചേർത്ത് നന്നായി കുഴച്ചെടുക്കുക.. വെള്ളം പോരെങ്കിൽ സാധാ വെള്ളം ചേർത്തു കൊടുക്കാം..ഇനി നമുക്ക് അടയുടെ ഉള്ളിലേക്ക് വേണ്ട കൂട്ട് തയ്യാറാക്കാം. രണ്ടു നേന്ത്രപ്പഴം ചെറുതായി മുറിച്ചെടുക്കുക, പിന്നെ ഒരു കപ്പ് തേങ്ങ ആണ് എടുക്കുന്നത്, ഇതിലേക്ക് പാകത്തിനുള്ള ശർക്കര പൊടിച്ചത്, ഏലക്കായ പൊടിച്ചത്, ഇവ നന്നായി മിക്സ് ചെയ്ത് എടുക്കുക. പഴം ഒട്ടും ഉടയാതെ നോക്കണം.ഇനി നമുക്ക് അട തയ്യാറാക്കാം.. ചെറിയ ചെറിയ ഉരുളകളാക്കി എടുത്ത് വാഴയിലയിൽ നന്നായി പരത്തി അതിലേക്ക് അടയുടെ കൂട്ട് വെച്ച് കൊടുത്തു മടക്കി, ആവിയിൽ വേവിച്ചെടുക്കാം.
ഈ ഒരു അട ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കിയാൽ.. പിന്നെ നിങ്ങൾ അട ഇങ്ങന മാത്രേ തയ്യാറാക്കൂ..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പെഷ്യൽ അട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
2 വലിയ സവോള ആണ് എടുത്തത്. കനം കുറച്ച് നേരിയതയിട്ട് വേണം കട്ട് ചെയ്‌യാൻ. അത് കൈ കൊണ്ട് ഒന്ന് ഞെരടുക. തമ്മിൽ ഒട്ടിപിടിച്ചത് പോകാൻ വേണ്ടി ആണ്.
3.5 tbsp കടല പൊടി , 3.5 tbsp മൈദ 2 ഒരേ അളവിൽ എടുക്കണം. കൂടെ 1/2 tbsp അരി പൊടി ,ഉപ്പ് , എന്നിവ ചേർക്കുക. പച്ച മുളക് 2 എണ്ണം . എരുവ് കൂടുതൽ ആയൊണ്ട് 2 എണ്ണം എടുത്തത്. കറവേപ്പിലയും കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കാം. 1/2 tsp മുളക് പൊടി ,1/2 tsp മഞ്ഞൾ പൊടി എന്നിവ ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കുഴച്ച് എടുക്കണം. പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടകുമ്പോൾ ഉള്ളി വട മാവ് ഉരുട്ടി ഒന്ന് പരത്തി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത എടുക്കാം. കായം ഇഷ്ടം ഉളളവർ ആണെങ്കിൽ അത് കൂടി ചേർക്കാം. ഉള്ളി വട റെഡി ആയിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉള്ളിവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
തേങ്ങയും തക്കാളിയും ഇല്ലാതെ തന്നെ ഈസിയും ടേസ്റ്റിയും ആയ കടല കറി ഉണ്ടാക്കുന്ന വിധം
പുട്ട്, ചപ്പാത്തി, വെള്ളപ്പം ഇതിലേക് മാത്രം അല്ല ചോറിലേക്ക് പോലും കിടിലൻ കോമ്പിനേഷൻ ഈ ഈസി കടല കറിയുടെ വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ
ആദ്യം കടല വേവിക്കാം.. അതിനായി ഒരു കുക്കറിലേക്ക് എട്ട് മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തു വെള്ളം വാർത്ത 300 ഗ്രാം കടലയും ഒരു ചെറിയ സബോള,8 വെളുത്തുള്ളി കുറച്ചു കറി വേപ്പില, എരിവിന് അനുസരിച്ചു പച്ചമുളക് ഇത്രയും ചേർക്കാം. ആവിശ്യത്തിന് ഉപ്പും രണ്ടു കപ്പ് വെള്ളവും ചേർത്ത് കടല എട്ട് വിസിൽ വരുന്നത് വരെ വേവിക്കാം..
അത് വേവുന്ന സമയം കൊണ്ട് കടലയിലെക്ക് ഉള്ള മസാല തയ്യാറാക്കാം.. ഒരു പത്രം ചൂടാക്കാൻ വേണ്ടി വെച്ചതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ പത്തു ചുവന്നുള്ളി ചതച്ചതും കുറച്ചു കൂടി കറി വേപ്പിലയും ചേർക്കാം..
ചുവന്നുള്ളി നന്നായി വഴന്ന് ചെറുതായി മൊരിഞ്ഞു വരാൻ തുടങ്ങിയാൽ ഇതിലേക്ക്
ഒരു ടേബിൾ സ്പൂൺ മല്ലി പൊടി, രണ്ടു ടേബിൾ സ്പൂൺ കശ്മീരി ചില്ലി പൌഡർ, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, കാൽ ടേബിൾ സ്പൂൺ പെരുംജീരകം പൊടിച്ചത്. ഇത്രയും പൊടികൾ ചേർത്ത് കുറഞ്ഞ തീയിൽ നന്നായി മൂപ്പിക്കാം.. ഇനി കടല വേവിച്ചതിൽ നിന്ന് അരച്ചെടുക്കാൻ ആയി കുറച്ചു എടുത്തു മാറ്റാം. അതിന്റെ ഒപ്പം വേവിക്കുമ്പോ കൂടെ ചേർത്ത സബോളയും വെളുത്തുള്ളിയിൽ നിന്നും കുറച്ചും പിന്നേ കുറച്ചു കടല വേവിച്ച വെള്ളവും കൂടെ അരച്ചെടുക്കാം..
ബാക്കി കടല മസാലയിലേക്ക് ചേർത് നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കാം.. കറി ചെറുതായി തിളച്ചു വരാൻ തുടങ്ങിയാൽ ഉപ്പ് നോകീട്ടു പോരെങ്കിൽ കുറച്ചു കൂടി ചേർക്കാം..ഒന്ന് കൂടി നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം മാറ്റി വെച്ച കടല, അരച്ചത് ചേർത് കൊടുക്കാം .. ഇത് അരച്ച മിക്സിയിൽ കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് കുലുക്കിയതിന് ശേഷം കറിയിലേക്ക് ചേർക്കാം .. ഇനി കറി മൂന്നാല് മിനിറ്റ് നന്നായി ഒന്ന് തിളപ്പിച്ചതിന് ശേഷം തീ ഓഫാക്കാം..ഇനി വേറെ ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ മുക്കാൽ ടേബിൾ സ്പൂൺ കടുക് ചേർക്കാം. കടുക് മുഴുവൻ ആയി പൊട്ടി വന്നാൽ തീ ഓഫാക്കിയതിന് ശേഷം ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടിയും കുറച്ചു കൂടെ കറിവേപ്പിലയും ചുവന്ന മുളക് രണ്ടു കഷ്ണങ്ങൾ ആക്കിയതും ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം കറിയിലേക്ക് ചേർക്കാം..ഈസി കടല കറി റെഡി.. ചൂടോട് കൂടെ വിളമ്പാം..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.