വളരെ എളുപ്പത്തിൽ ഉണ്ടാക്കാം കോഴിക്കോടിന്റെ സ്വന്തം മുട്ട മറിച്ചത്

വളരെ എളുപ്പത്തിൽ ഉണ്ടാക്കാം കോഴിക്കോടിന്റെ സ്വന്തം മുട്ട മറിച്ചത്

ആവശ്യമുള്ള സാധനങ്ങൾ

മുട്ട =6

പഞ്ചസാര =4 &1/2 tbsp

ഏലക്ക പൊടിച്ചത് =1/4tsp

അണ്ടിപ്പരിപ്പ്=5

കിസ്മിസ് =5

നെയ്യ് -1 tbsp

തയ്യാറാക്കുന്ന വിധം

ആറു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ച് അതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക(2min. വിസ്ക് കൊണ്ട് നന്നായി പതപ്പിക്കുക ) ഈ സമയം തന്നെ ഒരു പാൻ ചൂടാക്കി വെച്ച് അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു കൊടുത്തു അണ്ടിയും മുന്തിരിയും ആദ്യം വറുത്ത് മാറ്റി വെക്കുക ശേഷം നമ്മൾ പതപ്പിച്ചു വെച്ചിരിക്കുന്ന മുട്ട മിക്സ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പാത്രത്തിന് ടൈറ്റായ അടപ്പ് വച്ചു ഏകദേശം വെന്തുവരുമ്പോൾ നമ്മുടെ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടുകൊടുത്തു വീണ്ടും അടച്ചുവെച്ച് വേവിക്കുക. 15 മുതൽ 20 മിനിറ്റ് വരെ ചെറിയ തീയിൽ ആണ് വേവിച്ചെടുക്കേണ്ടത്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട മറിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.