Blog

  • പൊരിച്ച കോഴി ബിരിയാണി കൂടെ ഒരു ചെറിയ സീക്രടും

    പൊരിച്ച കോഴി ബിരിയാണി കൂടെ ഒരു ചെറിയ സീക്രടും

    പൊരിച്ച കോഴി ബിരിയാണി കൂടെ മസാല കൂട്ടിൽ ഒരു ചെറിയ സൂത്രം കൂടി ഉണ്ട്. ബിരിയാണി ഉണ്ടാക്കാൻ വേണ്ടി ആദ്യം മുന്തിരിയും, അണ്ടി പരിപ്പും , 1 ഉള്ളി നേരിയ രീതിയിൽ അരിഞ്ഞതും ഒന്ന് ഫ്രൈ ചെയ്തു എടുക്കുക. ചിക്കൻ നന്നായിട്ട് കഴുകി എടുക്കണം. അതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം. 1.5 tsp കാശ്മീരി മുളകുപൊടി ,1/4 tsp മഞ്ഞൾ പൊടി ,1/2 tsp ഗരം മസാല ,1 tsp മല്ലി പൊടി , 1/2 tsp കുരുമുളക് പൊടിച്ചത് ,1 tsp ചിക്കൻ മസാല , ഉപ്പ് ചേർത്ത് കൊടുക്കാം. ഇനി നമുക്ക് കുഞ്ഞു സൂത്രം ചേർക്കാം. 1 കോഴി മുട്ട ആണ് ചേർത്ത് കൊടുത്ത്. മുട്ട ചേർത്ത ചിക്കൻ സോഫ്റ്റ് ആവും , നല്ല ടേസ്റ്റ് ആണ്. നന്നായി മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്യുക.

    അതേ എണ്ണയിൽ തന്നെ സവോള വഴറ്റുക , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇവ കൂടി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. തക്കാളി കൂടി ചേർത്ത് മിക്സ് ചെയ്യുക. തക്കാളി വെന്തു ഉടഞ്ഞു വരാൻ വേണ്ടി അടച്ചു വെച്ച് വേവിക്കുക. അതിലേക്ക് 1 പിഞ്ച് മഞ്ഞൾ പൊടി , 1/2 tsp ചിക്കൻ മസാല ,1 tsp ബിരിയാണി മസാല, 1/4 tsp ഗരം മസാല ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് ഇളക്കി എടുക്കുക. മല്ലി ഇലയും , പൊതിയിനയും ചേർക്കുക. മസാല റെഡി. ഇനി നമുക്ക് റൈസ് ഉണ്ടാക്കാം. 2 കപ്പ് അരി ആണ് എടുക്കുന്നത്. 4 കപ്പ് വെള്ളം പാനിൽ ഒഴിച്ച് ഉപ്പ്, ബിരിയാണി മസാല, ലെമൺ ജ്യൂസ്, ക്യാരൂട് , നെയ് ചേർത്ത് തിളക്കുമ്പോൾ അരി ചേർത്ത് വേവിച്ച് എടുക്കുക. മസാലയും ചോറും ദം ചെയ്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഴി ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അവലും പഴവും കൊണ്ട് വൈകീട്ട് ചായയുടെ കൂടെ സ്നാക്ക് ആയും ബ്രേക്ഫാസ്റ്റ് ആയും നല്ല കിടിലൻ 4 മണി പലഹാരം ഉണ്ടാക്കാം

    അവലും പഴവും കൊണ്ട് വൈകീട്ട് ചായയുടെ കൂടെ സ്നാക്ക് ആയും ബ്രേക്ഫാസ്റ്റ് ആയും നല്ല കിടിലൻ 4 മണി പലഹാരം ഉണ്ടാക്കാം

    അവലും പഴവും കൊണ്ട് വൈകീട്ട് ചായയുടെ കൂടെ സ്നാക്ക് ആയും ബ്രേക്ഫാസ്റ്റ് ആയും നല്ല കിടിലൻ 4 മണി പലഹാരം ഉണ്ടാക്കാം.വളരെ ഈസി ആയി ഉണ്ടാകാവുന്ന ഈ വിഭവത്തിന്റെ വിശദമായ റെസിപ്പികായി വീഡിയോ കാണൂ..

    ആദ്യം ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ചു ചൂടായി വന്നാൽ അണ്ടിപരിപ്പും മുന്തിരിയും ഒന്ന് വറുത്തെടുക്കാം… അതെ നെയ്യിൽ നാല് ചെറിയ നേന്ത്രപഴം ( വലുത് ആണെങ്കിൽ രണ്ടെണ്ണം )ചെറുതാക്കി മുറിച്ചത് ചേർത്ത് ഒന്ന് വാട്ടി എടുക്കാം.. പഴം പകുതി ഒന്ന് വാടി വന്നാൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം..ഇനി പഴം നന്നായി വെന്ത് വരുന്നത് വരെ നല്ല പോലെ വാട്ടി എടുക്കാം..പഴം നന്നായി വെന്തു ഉടഞ്ഞു വരുന്ന ഒരു പരുവം ആയാൽ അത് പാനിൽ നിന്നും മാറ്റാം.. അടുത്തത് ആയി പാനിലേക്ക് കുറച്ചു നെയ്യും കൂടെ ചേർത്ത് ഒരു കപ്പ് അവിൽ ഒന്ന് വറുക്കാം..അവൽ നന്നായി ചൂടായി വന്നാൽ രണ്ടു കപ്പ് പാൽ ചേർത്ത് കൊടുക്കാം.. അതിന്റെ ഒപ്പം ഒരു ടേബിൾ സ്പൂൺ കൂടെ പഞ്ചസാര ചേർക്കാം..

    പാൽ നന്നായി തിളച്ചു ചെറുതായി വറ്റി അവിൽ ഒ നല്ല പോലെ വെന്ത് സോഫ്റ്റ്‌ ആയി വരുന്നത് വരെ പാൽ ഹൈഫ്ലാമിൽ ഒന്ന് തിളപ്പിക്കാം..അതിനു ശേഷം ഇതിലേക്ക് വാട്ടി വെച്ചിരിക്കുന്ന പഴം ചേർത്ത് കൊടുത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കാം..പാൽ നന്നായി വറ്റി പഴത്തിന്റെയും അവലിന്റെയും മിക്സ്‌ പാനിൽ നിന്നും വിട്ട് വരുന്ന ഒരു പരുവം ആയാൽ flame ഓഫാക്കാം..ഇനി ഒരു ബൗളിലേക്ക് 5 കോഴിമുട്ട പൊട്ടിച്ചു ചേർക്കാം.. ഇതിലേക്ക് 4 ടേബിൾ സ്പൂൺ പാൽ, രണ്ട് ടേബിൾ കൂടെ പഞ്ചസാര, രണ്ട് നുള്ള് ഏലക്കായ പൊടിച്ചത്, നല്ലൊരു കളർ കിട്ടാനായി കുറച്ചു മഞ്ഞൾ പൊടി, ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ്‌ ആക്കി എടുക്കാം.. ഇത് അവലിന്റെയും പഴത്തിന്റെയും മിക്സിലേക്ക് ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കാം..

    ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന അണ്ടിപരിപ്പും മുന്തിരിയും ചേർത് ഒന്ന് കൂടെ മിക്സ്‌ ആക്കാം..
    ഇനി ഇത്‌ വേവിക്കാൻ ആയി ഒരു നോൺ സ്റ്റിക്ക് ന്റെ പാനിൽ കുറച്ചു നെയ്യൊന്ന് തടവി കൊടുക്കാം.. ഇതിലേക്ക് ബാറ്റെർ ഒഴിക്കാം..ഇത് മൂടി വെച്ച് അര മണിക്കൂർ ലോ flamil വേവിക്കാം.. അതിൽ ആദ്യത്തെ 5 മിനിറ്റ് കഴിഞ്ഞ് പാൻ നന്നായി ചൂടായി വന്നാൽ പാത്രത്തിന്റെ അടിയിൽ ആയിട്ട് എന്തെങ്കിലും പാനോ തട്ടോ വെച്ച് കൊടുക്കാം..ഇത് ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞാൽ മൂടി തുറന്നു വെച്ച് 10 മിനിറ്റ് കൂടെ വേവിക്കാം.. അര മണിക്കൂർ കഴിഞ്ഞാൽ flame ഓഫാക്കാം..ചൂട് നാന്നായി മാറിയാൽ ഒരു പാത്രത്തിലേക്ക് മാറ്റി മുറിച്ചു കഴിക്കാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പച്ചക്കായും വൻപയരും ഉപയോഗിച്ച് നല്ല അടിപൊളി തോരൻ തയ്യാറാക്കാം

    പച്ചക്കായും വൻപയരും ഉപയോഗിച്ച് നല്ല അടിപൊളി തോരൻ തയ്യാറാക്കാം.

    ആദ്യം വൻപയർ കുക്കറിൽ വേവിച്ചു മാറ്റിവയ്ക്കുക.പച്ചക്കായ ചെറുതായ് അരിഞ്ഞു വയ്ക്കുക
    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ അതിലേക്കു കടുക് ചേർക്കുക.കടുക് പൊട്ടിതുടങ്ങുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും 6 ചെറിയ ഉള്ളിയും ഒരു. പച്ചമുളകും ചേർത്ത് വഴറ്റുക.മിക്സിയുടെ ജാറിൽ ഒരു പിടി തേങ്ങയും ഒരുനുള്ളു ജീരകവും ർ അല്ലി വെളുത്തുള്ളിയും ഒരു പച്ചമുളകും മഞ്ഞൾപൊടിയും ചേർത്ത് crush ചെയ്യുക ഇത് ഉള്ളിമൂതുകഴിയുമ്പോൾ എണ്ണയിലക്കിട്ട് ഒന്നുകൂടെ വഴറ്റുക അതിനു ശേഷം കായ നുറുക്കിയത് ചേർത്തിലാക്കി മൂടി വച്ചു വേവിക്കുക വെന്തുകഴിഞ്ഞാൽ അതിലേക്കു വേവിച്ചപയറും അവസ്യത്തിന് ഉപ്പും ചേർത്തിലാക്കി 3മിനിട്ട് വേവിച്ചെടുത്താൽ കായ വൻപയർ തോരൻ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • Tres leches cake ഇത് തീര്‍ച്ചയായും ഒരിക്കലെങ്കിലും ഒന്ന് രുചി അറിയേണ്ട ഒന്ന്

    Tres leches cake ഇത് തീര്‍ച്ചയായും ഒരിക്കലെങ്കിലും ഒന്ന് രുചി അറിയേണ്ട ഒന്ന്

    Tres leches cake വളരെ പോപ്പുലറായ രുചികരമായൊരു കേക്കാണ്.
    ഇതില്‍ മൂന്ന് തരം മില്‍ക്ക് ചേര്‍ത്ത് തയ്യാറാക്കുന്നത് കൊണ്ടാണ് ഇതിനിങ്ങനെ ഒരു പേര് വന്നത്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു കേക്ക് കൂടിയാണിത്. വിവരിക്കാന്‍ അല്പം ബുദ്ധിമുട്ടാണ് ഇതിന്റെ രുചി അത് നിങ്ങള്‍ കഴിച്ചു തന്നെയാവണം .
    ഇത് വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    തയ്യാറാക്കുന്ന വിധം

    ആദ്യമേ തന്നെ കേക്കിലേക്കാവശ്യമായ മൈദ ,ബേക്കിങ് സോഡ, ഉപ്പ് ,ബേക്കിങ് പൌഡര്‍ എന്നിവയെല്ലാം കൂടി മിക്സ് ചെയ്ത് നന്നായിട്ടൊന്നു അരിച്ചെടുക്കുക
    അതിനുശേഷം മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിച്ചെടുക്കുക
    മുട്ടയുടെ വെള്ളയിലേക്ക് കാല്‍കപ്പ് പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക.
    ഇനി മുട്ടയുടെ മഞ്ഞയിലേക്ക് കാല്‍കപ്പ് പഞ്ചസാര , സ്ട്രോബറി എസന്‍സ്, പാല് ,ഓയില്‍ , റെഡ് ഫുഡ് കളര്‍ എന്നിവ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് മൈദ അല്‍പാല്‍പ്പം ചേര്‍ത്ത് ഇത് യോചിപ്പിച്ചെടുക്കുക.. അതിനു ശേഷം ബീറ്റ് ചെയ്ത് വച്ചിരിക്കുന്ന മുട്ടയുടെ വെള്ളകൂടി ഇതിലേക്ക് ചേര്‍ത്ത് പതിയെ യോചിപ്പിക്കാം.

    അതിനുശേഷം ഈ മിക്സ് കേക്ക്ട്രേയിലേക്ക് മാറ്റി പ്രീഹീറ്റ് ചെയ്ത പാനിലേക്ക് വെച്ച് 30 മുതല്‍ 35 മിനിറ്റ് വരെ വേവിച്ചെടുക്കുക.കേക്ക് തയ്യാറായതിന് ശേഷം ചൂടാറാനായി മാറ്റി വെക്കുക.
    ഇനി മില്‍ക്ക് സോസ് തയ്യാറാക്കാനായി തണുത്ത പാല്, കണ്ടന്‍സ്ഡ് മില്‍ക്ക്,വിപ്പിങ് ക്രീമും കൂടി ചേര്‍ത്ത് നന്നായി യോചിപ്പിച്ചെടുക്കുക.ഇനി കേക്കില്‍ ഫോര്‍ക്ക്കൊണ്ട് എല്ലാ ഭാഗത്തും ഹോള്‍സ് ഇട്ടുകൊടുക്കുക, അതിനുശേഷം മില്‍ക്ക് സോസ് കേക്കിന്‍റെ എല്ലാ ഭാഗത്തും ഒഴിച്ച് കൊടുക്കുക.അതിനുശേഷം കേക്കിന്‍റെ മുകള്‍ ഭാഗത്ത് വിപ്പിങ് ക്രീം കൊണ്ട് ടോപ്പിങ് ചെയ്ത് ഒന്നു തണുപ്പിച്ച് സെര്‍വ് ചെയ്യാം.തയ്യാറാക്കുന്നതിന്‍റെ വിശദമായ വീഡിയോ കാണുവാന്‍ ഈ ലിങ്കില്‍ നോക്കുക ഇഷ്ടപ്പെട്ടാല്‍ മറ്റ് കൂട്ടുകാരിലേക്കും ഷെയര്‍ ചെയ്യുമല്ലോ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Tres leches cake ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി San’s Kitchenette ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സാധാരണ സേമിയ കസ്റ്റാര്‍ഡില്‍ നിന്നും വ്യതസ്തമായി പഴങ്ങളും ഐസ്‌ക്രീമും ചേര്‍ത്തൊരു കിടിലന്‍ ഡെസേര്‍ട്ടാണ് ഞങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്

    സാധാരണ സേമിയ കസ്റ്റാര്‍ഡില്‍ നിന്നും വ്യതസ്തമായി പഴങ്ങളും ഐസ്‌ക്രീമും ചേര്‍ത്തൊരു കിടിലന്‍ ഡെസേര്‍ട്ടാണ് ഞങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്

    സാധാരണ സേമിയ കസ്റ്റാര്‍ഡില്‍ നിന്നും വ്യതസ്തമായി പഴങ്ങളും ഐസ്‌ക്രീമും ചേര്‍ത്തൊരു കിടിലന്‍ ഡെസേര്‍ട്ടാണ് ഞങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്. വീട്ടില്‍ വരുന്ന അതിഥികള്‍ക്കും കുട്ടികള്‍ക്കുമൊക്കെ കൊടുക്കാവുന്ന ഒരു ഹെല്‍ത്തി വിഭവമാണ് ഇത്.

    ആവശ്യമായ സാധനങ്ങള്‍

    പാല്‍ – 1/2 ലിറ്റര്‍

    സേമിയ- 1 കപ്പ്

    കസ്റ്റാര്‍ഡ് പൗഡര്‍

    പഞ്ചസാര- 1/2 കപ്പ്

    നെയ്യ് – രണ്ട് ടീസ്പൂണ്‍

    കശുവണ്ടി

    ഉണക്കമുന്തിരി

    പഴം

    മാതളം

    ഐസ് ക്രീം (ഇഷ്ടമുള്ള ഫ്‌ലേവര്‍)

    ടൂട്ടി ഫ്രൂട്ടി

    തയ്യാറാക്കേണ്ട വിധം

    സേമിയ നെയ്യില്‍ നന്നായി വറുത്തെടുക്കുക. പാല്‍ തിളപ്പിയ്ക്കുക. ഇതിലേക്ക് വറുത്ത് വെച്ച സേമിയ ഇട്ട് കൊടുക്കുക. സേമിയ പകുതി വേകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. കുറച്ച് കസ്റ്റാര്‍ഡ് പൗഡര്‍ പാലില്‍ കട്ടയില്ലാതെ കലക്കിയെടുക്കുക. ഇത് സേമിയയിലേക്ക് ചേര്‍ത്ത് കൊടുക്കുക. സേമിയ തയ്യാറായി. ഈ സേമിയ ചൂട് ആറിയ ശേഷം ഫ്രിഡ്ജില്‍ വെച്ച് രണ്ട് മണിക്കൂര്‍ തണുപ്പിച്ച് എടുക്കാം. തണുപ്പിച്ച സേമിയ ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത ശേഷം ഒരു ഗ്ലാസില്‍ കുറച്ച് ഒഴിച്ച് കൊടുക്കാം. അതിന് മുകളിലേക്ക് മാതളം ഇട്ടു കൊടുക്കാം. കുറച്ച് പഴം കൂടി ഇട്ട് കൊടുക്കാം. അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് കൊടുക്കാം. ഇതിന് മുകളിലേക്ക് കുറച്ച് സേമിയ കൂടി ഇട്ട് കൊടുക്കാം. ആദ്യം ചെയ്ത പോലെ തന്നെ മാതളവും, പഴവും ഇട്ട് കൊടുക്കാം. ഇതിന് മുകളിലേക്ക് ഐസ്‌ക്രീം ഇട്ട് കൊടുക്കാം. ഐസ്‌ക്രീമിന്റെ മുകളിലേക്ക് കുറച്ച് ടൂട്ടി ഫ്രൂട്ടി കൂടി ഇട്ട് ഗാര്‍ണിഷ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡെസേര്‍ട്ടാണ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RG & Soorya vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ട ഓയിൽ ബട്ടർ ചേർക്കാതെ ഓവനില്ലാതെ പഞ്ഞിപോലെ സോഫ്റ്റായ ടീ കേക്ക് ഉണ്ടാക്കാം .

    മുട്ട ഓയിൽ ബട്ടർ ചേർക്കാതെ ഓവനില്ലാതെ പഞ്ഞിപോലെ സോഫ്റ്റായ ടീ കേക്ക് ഉണ്ടാക്കാം .

    മുട്ട ഓയിൽ ബട്ടർ ചേർക്കാതെ ഓവനില്ലാതെ പഞ്ഞിപോലെ സോഫ്റ്റായ ടീ കേക്ക് ഉണ്ടാക്കാം .

    ചേരുവകൾ

    മൈദ – 1 കപ്പ്

    പാൽപ്പൊടി – കാൽകപ്പ്

    പഞ്ചസാര – മുക്കാൽക്കപ്പ്

    ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ

    ബേക്കിംഗ് സോഡാ – കാൽടീസ്പൂൺ

    ഉപ്പ് – ഒരു നുള്ള്

    വാനില എസ്സെൻസ് – 1 ടീസ്പൂൺ

    നെയ്യ് – 1 ടേബിൾസ്പൂൺ

    തൈര് – അരക്കപ്പ്

    പാൽ-കാൽകപ്പ്.

    ഉണ്ടാകുന്ന വിധം

    മൈദ പാൽപ്പൊടി ബേക്കിംഗ് പൌഡർ ബേക്കിംഗ് സോഡാ എന്നിവ അരിച്ചെടുക്കുക .ഒരു ബൗളിൽ തൈര്
    പഞ്ചസാര വാനില എസ്സെൻസ് നെയ്യ് നന്നായി മിക്സ് ചെയ്യുക ഇതിലേക്കു കുറേശ്ശേ മൈദ ഇട്ടു ഫോൾഡ്
    ചെയ്തെടുക്കുക .പാൽ ചേർത്ത് നന്നായി മിക്സ് ചെയ്തു ബാറ്റെർ റെഡിയാകുക .ഒരു മോൾഡിൽ നെയ്യ് തടവി
    ബാറ്റെർ ഒഴിച്ചുകൊടുക്കുക .പ്രീ ഹീറ്റ് ചെയ്ത ഒരു പാനിലേക് മോൾഡ്‌ വെച്ച് 35 മിനുട്ട് ബേക് ചെയ്യുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റായ ടീ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് ചിക്കൻ റസീപ്പി

    വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് ചിക്കൻ റസീപ്പി

    വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് ചിക്കൻ റസീപ്പി

    Boneless Chicken. – 1kg

    ഉപ്പ് – 1 Sp

    മുട്ട. – 2

    Cornflour. _ 2 Sp

    Ginger Paste. _ 1 Sp

    Garlic Paste. – 1 Sp

    കുരുമുളകുപൊടി – 1 Sp

    ഇത്രയും ചിക്കനിൽ Mix ചെയത് 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക.

    പാനിൽ

    എണ്ണ – 2 Cup ചൂടാക്കി

    ചിക്കൻ Fry ചെയ്യുക.

    ബാക്കി എണ്ണയിൽ (1/2 Cup)

    Ginger Chopped. _ 1 Sp

    Garlic. Chopped. – 1 Sp

    പച്ചമുളക് – 6

    സവാള – 3

    Capsicm. – 1

    ക്യാരറ്റ് – 1

    5 മിനിറ്റ് വഴറ്റുക.

    സോയാ സോസ് – 2 Sp

    Tomato Sauce. – 2 Sp

    വിനീഗർ. – 2 Sp

    കുരുമുളകുപൊടി – 1 Sp

    ചേർത്ത് ഇളക്കുക.

    കോൺഫ്ലോർ. _ 2 Sp

    വെള്ളം – 1/2 Cup – ൽ കലക്കി ഒഴിക്കുക.

    Fry ചെയ്തു വച്ച ചിക്കൻ ചേർക്കുക.

    Mix ചെയ്യുക.

    മൂടി വച്ച് 10 മിനിറ്റ് വേവിക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.