Category: ചമ്മന്തി

  • മുളക് ചമ്മന്തി

    മുളക് ചമ്മന്തി

    ചോറ് കഴിക്കാൻ കൂടെ കറികളൊന്നും ഇല്ലെങ്കിലും ഇതുപോലൊരു ഡിഷ് ഉണ്ടെങ്കിൽ പിന്നെ കറികളുടെ ആവശ്യമില്ല, എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട മുളക് ചമ്മന്തി

    Ingredients

    കാശ്മീരി ഉണക്കമുളക് -10

    തിളച്ചവെള്ളം

    പുളി

    ചെറിയുള്ളി -ഒരു കൈപ്പിടി

    ഉപ്പ്

    വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ

    Preparation

    കാശ്മീരി മുളകും പുളിയും തിളച്ച വെള്ളത്തിൽ കുറച്ച് സമയം കുതിക്കാൻ വയ്ക്കുക ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറിയ ഉള്ളി ഉപ്പ് ഇവയും ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഉള്ളി ചമ്മന്തി

    ഉള്ളി ചമ്മന്തി

    ഈയൊരു ഉള്ളി ചമ്മന്തി ഉണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല, ചമ്മന്തി ഇഷ്ടമുള്ളവർ ഈ വെറൈറ്റി ചമ്മന്തി ട്രൈ ചെയ്തു നോക്കൂ…

    Ingredients

    ഉണക്കമുളക് 10

    ഇഞ്ചി ഒരു കഷണം

    പുളി നാരങ്ങ വലിപ്പത്തിൽ

    തേങ്ങ ഒരു കപ്പ്

    ചെറിയ ഉള്ളി ഒരു കൈപ്പിടി

    ഉപ്പ്

    പപ്പടം രണ്ട്

    വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ

    Preparation

    ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ തേങ്ങ നന്നായി വറുത്തെടുക്കുക തേങ്ങ മാറ്റിയതിനു ശേഷം എണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം പപ്പടം വറുത്തുമാറ്റം ശേഷം ചെറിയ ഉള്ളി ഇഞ്ചി ഉണക്കമുളക് പുളി എന്നിവ വറുക്കാം, ഇനി മിക്സിയുടെ ജാറിൽ ഇട്ട് എല്ലാം കൂടി ഒരുമിച്ച് ഉപ്പും ചേർത്ത് അരച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പപ്പടം , തക്കാളി ചമ്മന്തി

    പപ്പടം , തക്കാളി ചമ്മന്തി

    ചോറിനൊപ്പം കഴിക്കാനായി ഇതാ പപ്പടവും തക്കാളിയും വെച്ചിട്ടുള്ള നല്ലൊരു ചമ്മന്തി, ഒഴിച്ചു കഴിക്കാൻ കറിയില്ലെങ്കിലും പ്രശ്നമില്ല ഇത് കൂട്ടി കഴിക്കാം…

    Ingredients

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    തക്കാളി -ഒന്ന്

    സവാള -ഒന്ന്

    വെളുത്തുള്ളി -മൂന്ന്

    ചെറിയ ഉള്ളി -5

    ഉണക്കമുളക് -5

    ഉപ്പ്

    പപ്പടം

    Preparation

    ആദ്യം അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തക്കാളി സവാള ചെറിയ ഉള്ളി വെളുത്തുള്ളി ഉണക്കമുളക് എന്നിവ ഇട്ടു വേറെ വേറെ ചുട്ടെടുക്കാം ശേഷം ഒരു ഇടിക്കല്ലിലേക്ക് ഇട്ടു ചതച്ചെടുക്കുക, ഇതിനൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം ആവശ്യത്തിനു ഉപ്പും കുറച്ചു പപ്പടം പൊടിച്ചതും ചേർക്കാം നല്ലപോലെ മിക്സ് ചെയ്തു രുചിയോടെ ചോറിനൊപ്പം കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഉള്ളി ചട്ണി

    ഉള്ളി ചട്ണി

    ചോറിനൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു ഉള്ളി ചട്ണി, മറ്റു കറികളൊന്നും ഇല്ലെങ്കിലും ഇത് മാത്രം മതി…

    Ingredients

    വെളിച്ചെണ്ണ

    സവാള -ഒന്ന്

    ചെറിയുള്ളി -10

    ഇഞ്ചി

    ഉപ്പ്

    കറിവേപ്പില

    മുളകുപൊടി -ഒരു ടീസ്പൂൺ

    പുളി

    ശർക്കര -ഒരു കഷണം

    ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ഇതിലേക്ക് സവാള ചെറിയ ഉള്ളി ഒരു കഷണം ഇഞ്ചി കറിവേപ്പില ഇവ ചേർക്കാം നല്ലതുപോലെ വഴറ്റുക ഇനി മുളകുപൊടി ചേർക്കാം പച്ച മണം മാറുമ്പോൾ പുളിയും ഉപ്പും ചേർക്കാം ഒരു കഷണം ശർക്കര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ഈ ഓഫ് ചെയ്തു ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കാം, നന്നായി പേസ്റ്റ് ആവരുത് തരിതരിയായി വേണം അരച്ചെടുക്കാൻ..

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമാങ്ങ ചമ്മന്തി

    പച്ചമാങ്ങ ചമ്മന്തി

    ചോറിനൊപ്പവും ബിരിയാണിക്കൊപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു വെള്ള നിറത്തിലുള്ള ചമ്മന്തി, ഇത് ഒന്ന് തയ്യാറാക്കി നോക്കൂ

    ingredients

    പച്ചമാങ്ങ

    ചെറിയുള്ളി

    പച്ചമുളക്

    തേങ്ങ

    ഉപ്പ്

    കറിവേപ്പില

    Preparation

    ഒരു ഇടി കല്ലിലേക്ക് കുറച്ചു മാങ്ങ കഷണങ്ങൾ ഇട്ടു ചതച്ചു കൊടുക്കുക,ശേഷം ചെറിയുള്ളി ചേർത്ത് വീണ്ടും ചതക്കാം അടുത്തതായി പച്ചമുളക് ഇട്ട് ചതച്ചെടുക്കാം ഉപ്പും കറിവേപ്പിലയും ചേർത്ത് ഒന്നുകൂടി ചതിച്ച ശേഷം തേങ്ങാ ചേർക്കാം അധികം അരഞ്ഞു പോകാതെ ചതച്ചെടുക്കണം വേണമെങ്കിൽ അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത് വിളമ്പാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പി കൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lidiyas OOTTUPURA

  • വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത്

    വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത്

    ചോറിന് സൈഡ് ഡിഷ് ആയി കഴിക്കാനായി ഒരു പഴയകാല വിഭവം, വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത് , വെണ്ടയ്ക്ക കഴിക്കാത്തവരും കൊതിയോടെ ചോദിച്ചു മേടിച്ചു കഴിക്കും

    Ingredients

    വെളിച്ചെണ്ണ

    വെണ്ടയ്ക്ക -8

    ഉപ്പ്

    സവാള -അര

    തക്കാളി -ഒന്ന്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    സാമ്പാർ പൊടി -ഒരു ടീസ്പൂൺ

    Preparation

    ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് വെണ്ടയ്ക്ക ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം നന്നായി വെന്ത് ഫ്രൈ ആവണം ഇനി മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാളയും തക്കാളിയും ചേർക്കുക ഇത് നന്നായി വഴട്ടി മസാല പൊടികളും ചേർക്കണം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റിയതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാം, വെണ്ടയ്ക്കയും ചെറുതായി ഒന്ന് ചതച്ചെടുക്കാം ഇനി രണ്ടും കൂടി ഒരു പാനിൽ ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കാം, വെണ്ടയ്ക്ക കുത്തിപ്പൊട്ടിച്ചത് തയ്യാർ

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinis Kitchen

  • ഉണക്കച്ചെമ്മീൻ ചമ്മന്തി

    ഉണക്കച്ചെമ്മീൻ ചമ്മന്തി

    ഉണക്കച്ചെമ്മീൻ ചമ്മന്തി ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ? ഇത്രയും രുചിയിൽ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ?

    Ingredients

    കാന്താരി മുളക്

    ഉണക്കച്ചെമ്മീൻ

    ഉപ്പ്

    പുളി

    എണ്ണ

    Preparation

    ആദ്യം ഉണക്ക ചെമ്മീൻ നന്നായി കഴുകി എടുക്കാം ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഇട്ട് ചൂടാക്കി എടുക്കണം ഇനി തലയും വാലും നുള്ളിയെടുത്ത് മാറ്റാം, ശേഷം മീനിനെ മിക്സിയിലേക്ക് ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം , ഇനി ഇതിലേക്ക് കാന്താരി മുളക്, ഉപ്പ് പുളി ഇവ ചേർത്ത് വീണ്ടും ഒന്ന് ക്രഷ് ചെയ്യാം, അവസാനമായി കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kuttettante Pachakam