Category: ചമ്മന്തി

  • തേങ്ങ ചമ്മന്തി

    തേങ്ങ ചമ്മന്തി

    ചമ്മന്തി ഒരുപ്രാവശ്യം ഇതുപോലെ തയ്യാറാക്കി നോക്കൂ, ഇഡ്ഡലിക്കും കഴിക്കാനായി ഒരു വെറൈറ്റി ചമ്മന്തി റെസിപ്പി..

    Ingredients

    വെളിച്ചെണ്ണ

    കടലപ്പരിപ്പ് -ഒരു ടേബിൾ സ്പൂൺ

    ഉണക്കമുളക്

    വെളുത്തുള്ളി -ഒന്ന്

    ചെറിയുള്ളി -ഏഴ്

    സവാള -ഒന്ന്

    ഉപ്പ്

    കറിവേപ്പില

    പുളി

    തേങ്ങ -കാൽക്കപ്പ്

    വെള്ളം

    Preparation

    ആദ്യം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടലപ്പരിപ്പ് ചേർത്ത് നന്നായി റോസ്റ്റ് ആകുമ്പോൾ ഉണക്കമുളക് ചേർക്കാം ഇത് രണ്ടും റോസ്റ്റ് ചെയ്തു മാറ്റിയതിനുശേഷം വെളുത്തുള്ളി പാനിലേക്ക് ഇട്ടു കൊടുക്കുക, നന്നായി വഴന്നു വന്നാൽ ചെറിയുള്ളി സവാള ഇവ ചേർക്കാം ഉപ്പു ചേർത്ത് വീണ്ടും വഴറ്റിയതിനുശേഷം കറിവേപ്പിലയും പുളിയും ചേർക്കാം അടുത്തതായി തേങ്ങാ ചിരവിയത് ചേർക്കുക, എല്ലാം കൂടി നല്ലപോലെ യോജിപ്പിച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ എല്ലാം കൂടി ഒരുമിച്ച് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കാം ഇതിലേക്ക് കറിവേപ്പില കടുക് ഉണക്കമുളക് എന്നിവ വെളയിൽ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Deeps food world

  • സവാള തക്കാളി ചമ്മന്തി

    സവാള തക്കാളി ചമ്മന്തി

    ഈ സവാള തക്കാളി ചമ്മന്തി ഏതിന്റെ കൂടെയും സൂപ്പർ കോമ്പിനേഷനാണ്, ഈ പോലും കത്തിക്കേണ്ട എളുപ്പത്തിൽ തയ്യാറാക്കാം…

    Ingredients

    സവാള

    തക്കാളി

    മല്ലിയില

    മുളകുപൊടി

    ഉപ്പ്

    കറിവേപ്പില

    പച്ചമുളക്

    വെളിച്ചെണ്ണ

    Preparation

    ഒരു ബൗളിലേക്ക് പൊടിയായി എറിഞ്ഞ സവാള തക്കാളി പച്ചമുളക്, മല്ലിയില കറിവേപ്പില ഇവ ചേർത്തു കൊടുത്തു മിക്സ് ചെയ്യുക കൂടെ മുളകുപൊടി ഇവയും ചേർത്ത് നല്ലപോലെ യോജിപ്പിക്കണം അവസാനമായി കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്യുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • കുഞ്ഞു അപ്പം

    കുഞ്ഞു അപ്പം

    ഒരു കപ്പ് പച്ചരി കൊണ്ട് നല്ല ആരെടുത്ത കുഞ്ഞു അപ്പം തയ്യാറാക്കാം, ബ്രേക്ക്‌ ഫാസ്റ്റ് ഒന്ന് മാറ്റി പിടിച്ചു നോക്കൂ,

    Ingredients

    പച്ചരി

    ജീരകം

    ചോറ്

    തേങ്ങ

    ചെറിയുള്ളി

    ഉപ്പ്

    യീസ്റ്റ്

    പഞ്ചസാര

    വെള്ളം

    for chutney

    വെളിച്ചെണ്ണ

    ഉഴുന്ന്

    വെളുത്തുള്ളി

    ഉണക്കമുളക്

    സവാള

    തക്കാളി

    ഉപ്പ്

    മുളക് പൊടി

    Preparation

    ആദ്യം പച്ചരി കുതിർത്തെടുക്കാം ശേഷം തേങ്ങ ചെറിയ ഉള്ളി ജീരകം ചോറ് പഞ്ചസാര യീസ്റ്റ് ഉപ്പ് വെള്ളം ഇവ ചേർത്ത് അരച്ചെടുക്കുക, അരമണിക്കൂർ മാറ്റിവെച്ചതിനുശേഷം ഉണ്ണിയപ്പം ചട്ടിയിൽ എണ്ണ പുരട്ടി ചുട്ടെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • തക്കാളി ചട്നി

    തക്കാളി ചട്നി

    ഇഡലി ദോശ ചപ്പാത്തി ഇവയ്ക്കൊപ്പം സൈഡ് ഡിഷായി കഴിക്കാൻ പറ്റിയ നല്ലൊരു തക്കാളി ചട്നി, രണ്ട് തക്കാളിയും ഒരു സവാളയും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം..

    INGREDIENTS

    തക്കാളി -2

    സവാള -ഒന്ന്

    പച്ചമുളക് -ഒന്ന്

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉപ്പ്

    മുളകുപൊടി

    PREPARATION

    സവാളയും തക്കാളിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കുക കടുകിട്ടു പൊട്ടുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം നന്നായി വഴറ്റിക്കഴിഞ്ഞാൽ തക്കാളിയും പച്ചമുളകും ചേർക്കാം ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി വീണ്ടും വഴറ്റുക മുളകുപൊടിയും ചേർക്കാം നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റിയതിനു ശേഷം തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ മിക്സിയിൽ ചെറുതായി ഒന്ന് ചതച്ചെടുക്കാം ഉച്ചകരമായ തക്കാളി ചട്നി തയ്യാർ

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vedhuzzz vlog

  • തേങ്ങാ ചട്ണി

    തേങ്ങാ ചട്ണി

    ദോശയ്ക്കും ഇഡലിക്കും ഒപ്പം കഴിക്കാനായി ഹോട്ടൽ ശരവണ ഭവനിൽ നിന്നും ലഭിക്കുന്ന തേങ്ങാ ചട്ണി

    Ingredients

    തേങ്ങാ ചിരവിയത്

    ഉപ്പ്

    പച്ചമുളക് രണ്ട്

    വെളുത്തുള്ളി ഒന്ന്

    ചെറിയുള്ളി 3

    ഇഞ്ചി ഒരു കഷണം

    കശുവണ്ടി

    ഉപ്പ്

    വെള്ളം

    മല്ലിയില

    പാൽ

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉണക്കമുളക്

    Preparation

    മിക്സി ജാർ എടുത്ത് അതിലേക്ക് ചിരവിയ തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, ഇഞ്ചി, കശുവണ്ടി മല്ലിയില, ഉപ്പ്, പാൽ എന്നിവ ചേർത്ത് അരച്ചെടുക്കുക,ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കുക.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമാങ്ങ ചമ്മന്തി

    പച്ചമാങ്ങ ചമ്മന്തി

    ചോറിനൊപ്പം കഞ്ഞിക്കപ്പവും കഴിക്കാനായി ഇതാ പച്ചമാങ്ങ കൊണ്ട് ഒരു അസ്സൽ ചമ്മന്തി, ഇത് തേങ്ങ വറുത്തെടുത്താണ് തയ്യാറാക്കുന്നത്

    ആദ്യം മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഒരു പാൻ ചൂടാക്കിയതിനുശേഷം അതിലേക്ക് തേങ്ങ ചിരവിയത് ചേർത്തു കൊടുത്തു നന്നായി ചൂടാക്കണം കറിവേപ്പില ഉണക്കമുളക് എന്നിവ കൂടി ചേർക്കാം, ആവശ്യത്തിന് ഉപ്പും കുറച്ചു മുളകുപൊടിയും ചേർത്ത് നന്നായി ഒന്നുകൂടി ചൂടാക്കണം, ഇനി തീ ഓഫ് ചെയ്തു പച്ചമാങ്ങയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്താൽ കിടിലൻ ചമ്മന്തി തയ്യാർ.

    വിശദമായ റെസിപ്പി ക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മാങ്ങ, തൈര് ചമ്മന്തി

    മാങ്ങ, തൈര് ചമ്മന്തി

    മാങ്ങ ഉണ്ടേൽ ചോറിന് കഴിക്കാൻ ആയി എളുപ്പത്തിൽ തയ്യാറാക്കാം ഈ വിഭവം…

    Ingredients

    മാങ്ങ -ഒന്ന്

    തേങ്ങ -കാൽ കപ്പ്

    ഉപ്പ്

    പച്ചമുളക് -ഒന്ന്

    വെള്ളം -1/4 ഗ്ലാസ്‌

    തൈര് -1 ടേബിൾ സ്പൂൺ

    പഞ്ചസാര -1/4 ടീസ്പൂൺ

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    ആദ്യം മാങ്ങ കഴുകി തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ശേഷം മിക്സിയിലേക്ക് ചേർക്കാം കൂടെ നാളികേരം പച്ചമുളക് ഉപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് പകർത്തിയതിനു ശേഷം തൈര് ചേർത്ത് മിക്സ് ചെയ്യാം ശേഷം കടുക് കറിവേപ്പില തേങ്ങ ഉണക്കമുളക് എന്നിവ താളിച്ചു ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World