Category: ചമ്മന്തി

  • മാങ്ങ വിഭവങ്ങൾ

    മാങ്ങ വിഭവങ്ങൾ

    പച്ചമാങ്ങ ധാരാളം കിട്ടുന്ന ഈ സമയത്ത് തീർച്ചയായും ട്രൈ ചെയ്തു നോക്കേണ്ട റെസിപ്പികൾ

    റെസിപ്പി 1

    ആദ്യം മാങ്ങ ചെറിയ കഷണങ്ങളായി മുറിക്കുക ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഒരു മൺപാലിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത വീണ്ടും നല്ലതുപോലെ വഴറ്റണം, ഉപ്പ് ചേർത്ത് യോജിപ്പിക്കുക, അടുത്തതായി മാങ്ങ കഷണങ്ങൾ ഇതിലേക്ക് ചേർക്കാം, ഒരു മിക്സി ജാറിലേക്ക് തേങ്ങാ ചിരവിയത് പച്ചമുളക് ഒരു കഷണം മാങ്ങ കുറച്ച് കറിവേപ്പില അല്പം ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്തെടുക്കുക, ഇത് വേവിച്ചെടുത്ത മാങ്ങയിലേക്ക് ചേർക്കാം, ഇത് ഉണ്ടാകുമ്പോൾ കട്ട തൈര് ചേർത്ത് മിക്സ് ചെയ്തു ഓഫ് ചെയ്യാം

    റെസിപ്പി 2

    ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ആദ്യം ചേർക്കാം കുരുമുളകും തുവര പരിപ്പും ചേർത്ത് വീണ്ടും റോസ്റ്റ് ചെയ്യണം, ശേഷം കറിവേപ്പില ചെറിയുള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക ശേഷം കാശ്മീരി മുളകുപൊടി ചേർത്ത് ചൂടാക്കണം ശേഷം തേങ്ങ ചേർക്കാം, യോജിപ്പിച്ചു കഴിഞ്ഞാൽ കായപ്പൊടി അല്പം ചേർക്കാം, ഈ മിക്സ് ചൂടാറുമ്പോൾ അല്പം മാങ്ങയും ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം ഈ ചമ്മന്തിയിലേക്ക് കടുക് ഉഴുന്ന് പരിപ്പ് കറിവേപ്പില വറ്റൽമുളക് എന്നിവ താളിച്ച് ചേർത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക BeQuick Recipes

  • മുളകുപൊടി ചമ്മന്തി

    മുളകുപൊടി ചമ്മന്തി

    ഇഡ്ഡലി ദോശ ചോറ് ഇവയ്ക്ക് ഒപ്പം കഴിക്കാനായി മുളകുപൊടി കൊണ്ട് രുചികരമായ ഒരു ചമ്മന്തി, വെറും രണ്ടു മിനിറ്റിൽ തയ്യാറാക്കാം.

    INGREDIENTS

    ചെറിയുള്ളി -3

    വെളിച്ചെണ്ണ -2 1/2 ടേബിൾ സ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ്

    കായപ്പൊടി -കാൽ ടീസ്പൂൺ

    വെള്ളം -രണ്ട് ടേബിൾ സ്പൂൺ

    PREPARATION

    ആദ്യം ഒരു കുഴിയുള്ള പാത്രത്തിലേക്ക് ചെറിയുള്ളി പൊടിപൊടിയായി അരിഞ്ഞ് ചേർക്കാം, ഇതിനെ ഇടിക്കല്ല് വച് ചതച്ചു കൊടുക്കണം, ശേഷം ഉപ്പ് മുളകുപൊടി കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കാം ഒരു പാനിൽ വെളിച്ചെണ്ണ തിളപ്പിക്കാനായി വയ്ക്കാം തിളക്കുമ്പോൾ ചൂടോടെ ചമ്മന്തിയിലേക്ക് ഒഴിക്കാം രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിച്ചാൽ അടിപൊളി മുളകുപൊടി ചമ്മന്തി റെഡി.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malayala Ruchi മലയാളരുചി

  • വഴുതനങ്ങ ചമ്മന്തി

    വഴുതനങ്ങ ചമ്മന്തി

    ബംഗാളിൽ തയ്യാറാക്കുന്ന വഴുതനങ്ങ ചമ്മന്തി കഴിച്ചിട്ടുണ്ടോ? വഴുതന ചുട്ടെടുത്ത് കാന്താരി മുളക് ചെറിയുള്ളിയും ഇടിച്ചു ചേർത്ത ഈ ചമ്മന്തി ചോറിന് ഒപ്പവും, ചപ്പാത്തിക്കൊപ്പം ഒക്കെ കഴിക്കാൻ വളരെ നല്ലതാണ്

    ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം

    ആദ്യം ഒരു വയലറ്റ് വഴുതനങ്ങ എടുത്ത് ഒരു കത്തി ഉപയോഗിച്ച് നീളത്തിൽ ആഴത്തിൽ വരഞ്ഞു കൊടുക്കുക ഒരു വഴുതനങ്ങക്ക് ചുറ്റും മൂന്നോ നാലോ വരകൾ വരയ്ക്കാം ഇതിനുള്ളിലേക്ക് വെളുത്തുള്ളി കാന്താരി മുളക് ചെറിയ ഉള്ളി എന്നിവ കുത്തി നിറയ്ക്കുക ഇനി ഗ്യാസ് ഓൺ ചെയ്ത് ചെറിയ തീയിൽ വഴുതനങ്ങ നല്ലതുപോലെ ചുട്ടെടുക്കണം വിറകടുപ്പിൽ കനൽ ഉണ്ടെങ്കിൽ കനലിൽ ചുട്ടെടുത്താലും മതി തൊലി കളഞ്ഞതിനുശേഷം ഒരു ഇടിക്കല്ലിലേക്ക് ഇട്ട് കൊടുത്തു നന്നായി ചതക്കുക ഒരു ചെറുനാരങ്ങ പിഴിഞ്ഞ് കൊടുക്കാൻ മറക്കരുത് കൂടെ ഉപ്പും ചേർക്കണം നന്നായി ചതച്ചു കഴിഞ്ഞാൽ വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം

    വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food House By Vijin

  • തേങ്ങ ചട്ണി

    തേങ്ങ ചട്ണി

    ഇഡലി, ദോശ, വട എന്നിവ ഒപ്പം കഴിക്കാൻ പറ്റിയ രുചികരമായ തേങ്ങ ചട്ണി

    ഇത് തയ്യാറാക്കാനായി മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങ, ഒരു ടീസ്പൂൺ പൊട്ടുകടല, ഒരു ടേബിൾ സ്പൂൺ കപ്പലണ്ടി, രണ്ട് പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം . ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം കടുകും, ചെറിയ ജീരകവും ചേർത്ത് നന്നായി പൊട്ടിക്കുക ഇതിലേക്ക് രണ്ടു നുള്ള് കായവും,രണ്ട് ഉണക്കമുളകും ,കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ച് ചട്ണി യിലേക്ക് ചേർക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MadhurasRecipe Hindi

  • പുളി മുളക് ഉടച്ചത്

    പുളി മുളക് ഉടച്ചത്

    പുളിയും, മുളകും, ഉള്ളിയും ചേർത്ത് ഉടച്ചെടുത്ത ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ചോറിന് വേറെ കറികൾ ആവശ്യമില്ല.

    ഇത് തയ്യാറാക്കാനായി ആദ്യം ഒരു ഇടി കല്ല് എടുക്കുക, ഇതിലേക്ക് 20 ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് ഇടിച്ചെടുക്കണം, ശേഷം ഇതിലേക്ക് ഉണക്കമുളക് ചുട്ടെടുത്തത് 8 എണ്ണം ചേർക്കാം, ഉപ്പു കൂടി ചേർത്ത് നന്നായി ഇടിച്ചെടുക്കുക, ശേഷം ഇതിനെ ഒരു ബൗളിലേക്ക് മാറ്റാം, പുളി കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഞരടി മിക്സ് ചെയ്യണം, കറിവേപ്പിലയും ചേർത്തു കൊടുക്കാം ഇതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുത്തു വീണ്ടും നല്ലതുപോലെ കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക, അവസാനമായി വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്താൽ അടിപൊളി ചമ്മന്തി റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Namboothiri’s kitchen by apsarapathirisseri