മുളകുപൊടി ചമ്മന്തി

Advertisement

ഇഡ്ഡലി ദോശ ചോറ് ഇവയ്ക്ക് ഒപ്പം കഴിക്കാനായി മുളകുപൊടി കൊണ്ട് രുചികരമായ ഒരു ചമ്മന്തി, വെറും രണ്ടു മിനിറ്റിൽ തയ്യാറാക്കാം.

INGREDIENTS

ചെറിയുള്ളി -3

വെളിച്ചെണ്ണ -2 1/2 ടേബിൾ സ്പൂൺ

കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ

ഉപ്പ്

കായപ്പൊടി -കാൽ ടീസ്പൂൺ

വെള്ളം -രണ്ട് ടേബിൾ സ്പൂൺ

PREPARATION

ആദ്യം ഒരു കുഴിയുള്ള പാത്രത്തിലേക്ക് ചെറിയുള്ളി പൊടിപൊടിയായി അരിഞ്ഞ് ചേർക്കാം, ഇതിനെ ഇടിക്കല്ല് വച് ചതച്ചു കൊടുക്കണം, ശേഷം ഉപ്പ് മുളകുപൊടി കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കാം ഒരു പാനിൽ വെളിച്ചെണ്ണ തിളപ്പിക്കാനായി വയ്ക്കാം തിളക്കുമ്പോൾ ചൂടോടെ ചമ്മന്തിയിലേക്ക് ഒഴിക്കാം രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിച്ചാൽ അടിപൊളി മുളകുപൊടി ചമ്മന്തി റെഡി.

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malayala Ruchi മലയാളരുചി