പുളി മുളക് ഉടച്ചത്

Advertisement

പുളിയും, മുളകും, ഉള്ളിയും ചേർത്ത് ഉടച്ചെടുത്ത ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ചോറിന് വേറെ കറികൾ ആവശ്യമില്ല.

ഇത് തയ്യാറാക്കാനായി ആദ്യം ഒരു ഇടി കല്ല് എടുക്കുക, ഇതിലേക്ക് 20 ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് ഇടിച്ചെടുക്കണം, ശേഷം ഇതിലേക്ക് ഉണക്കമുളക് ചുട്ടെടുത്തത് 8 എണ്ണം ചേർക്കാം, ഉപ്പു കൂടി ചേർത്ത് നന്നായി ഇടിച്ചെടുക്കുക, ശേഷം ഇതിനെ ഒരു ബൗളിലേക്ക് മാറ്റാം, പുളി കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഞരടി മിക്സ് ചെയ്യണം, കറിവേപ്പിലയും ചേർത്തു കൊടുക്കാം ഇതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുത്തു വീണ്ടും നല്ലതുപോലെ കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക, അവസാനമായി വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്താൽ അടിപൊളി ചമ്മന്തി റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Namboothiri’s kitchen by apsarapathirisseri