എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ക്യാരറ്റ് ഹൽവ റെസിപ്പി
ഇത് തയ്യാറാക്കാനായി നാല് മീഡിയം സൈസ് ക്യാരറ്റ് എടുത്ത് തൊലികളഞ്ഞ് നല്ലതുപോലെ കഴുകിയെടുക്കുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിച് മിക്സിയുടെ ജാറിൽ ചേർത്ത് കൊടുത്ത് ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് ജ്യൂസ് മാത്രം അരിച്ചെടുക്കുക, ഇതിലേക്ക് അര കപ്പ് കോൺഫ്ലോർ ചേർത്തുകൊടുത്തു തരികൾ ഇല്ലാതെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ഒരു പാൻ അടുപ്പിലേക്ക് വെച്ച് അതിലേക്ക് ഒരു കപ്പും രണ്ട് ടേബിൾ സ്പൂണും പഞ്ചസാര ചേർത്ത് കൊടുക്കാം, കൂടെ ഒരു കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക, കൂടെ ഒരു നുള്ള് ഓറഞ്ച് ഫുഡ് കളർ കൂടി ചേർക്കാം, പഞ്ചസാര നന്നായി അലിയുമ്പോൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ് ജ്യൂസ് ചേർത്ത് കൊടുക്കാം, നല്ലതുപോലെ ഇളക്കി കൊണ്ടിരിക്കണം, നന്നായി തിളച്ച് കട്ടിയായി വരുമ്പോൾ നെയ്യ് കുറച്ച് ചേർക്കാം ഏലക്കായ പൊടിയും ചേർക്കാം, കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, നന്നായി കട്ടിയായി തുടങ്ങുമ്പോൾ ചെറുതായി കട്ട് ചെയ്ത് ബദാമും കശുവണ്ടിയും ചേർക്കാം, നന്നായി കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഒരു ഗ്ലാസ് കണ്ടൈനറിലേക്ക് മാറ്റി കൊടുക്കാം, സ്പൂൺ വെച്ച് നന്നായി സെറ്റ് ചെയ്ത് മാറ്റിവെക്കുക, ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം എടുത്തു മുറിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Just watch Vlog