ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ദോശ കിട്ടണമെങ്കിൽ ഇതുപോലെ തയ്യാറാക്കിക്കൊള്ളൂ
ആദ്യം ഒരു പാത്രത്തിലേക്ക് മൂന്ന് ഗ്ലാസ് അരി ചേർത്ത് കൊടുത്ത് കഴുകിയെടുക്കാം, മറ്റൊരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് ഉഴുന്ന് ചേർത്തു കൊടുക്കാം, കൂടെ നാല് ടേബിൾ സ്പൂൺ കടലപ്പരിപ്പ് ഒരു ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ജീരകം, അര ടീസ്പൂൺ ഉലുവ എന്നിവയും ചേർക്കാം. കഴുകിയ അരിയിലേക്ക് ഒരു ഗ്ലാസ് അവൽ കൂടെ ചേർക്കണം, നാലു മണിക്കൂർ കുതിർത്തതിനു ശേഷം രണ്ടും നല്ലതുപോലെ അരച്ചെടുത്ത് മിക്സ് ചെയ്യാം, കൈ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചതിനുശേഷം ഒരു രാത്രി മുഴുവനും മാറ്റിവെക്കാം. പിറ്റേദിവസം രാവിലെ ആവശ്യത്തിനുള്ള മാവ് മറ്റൊരു പാത്രത്തിൽ എടുത്ത് ഉപ്പും, പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കിയെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HEALTHY VILLAGE FOOD