നാവിൽ അലിഞ്ഞുറങ്ങുന്ന രുചിയിൽ മിൽക്ക് ബോൾസ്
ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ടുമൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക ഇതിലേക്ക് 5-6 ടേബിൾസ്പൂൺ വെള്ളമൊഴിച്ചു കൊടുത്തു നന്നായി അലിയിച്ചെടുക്കണം, ഒരു ടേബിൾ സ്പൂൺ ബട്ടറും ചേർക്കാം, നന്നായി തിളച്ചു വരുമ്പോൾ 125 ഗ്രാം പാൽപ്പൊടി ഇതിലേക്ക് ചേർക്കാം, ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ല സോഫ്റ്റ് മാവായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യാം, ശേഷം ഇതിനെ രണ്ടായി ഭാഗിക്കുക, ഒരു ഭാഗത്തിലേക്ക് റെഡ് ഫുഡ് കളർ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ഫുഡ് കളർ ചേർക്കാത്ത ഭാഗം ചെറിയ ബോളുകൾ ആയും ഫുഡ് കളർ ചേർത്ത മാവ് വലിയ ബോളുകളായും മാറ്റുക ,ഓരോ റെഡ് ബോളുകളും എടുത്ത് കയ്യിൽ വച്ച് പരത്തിയതിനുശേഷം അതിനുള്ളിലേക്ക് വെള്ള ബോൾ വച്ച് കൊടുക്കാം, ശേഷം എല്ലാ വശവും ഒരുപോലെ മൂടുന്ന രീതിയിൽ കവർ ചെയ്ത് ബോളുകൾ ഉരുട്ടിയെടുക്കുക എല്ലാം ഇതുപോലെ ചെയ്തെടുക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel