കലത്തപ്പം എന്ന് കേൾക്കുമ്പോൾ തന്നെ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകളാണ് നമുക്ക് വരുന്നത്. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ ബേക്കറികളിൽ ഇത് സുലഭമായി കാണാം. സ്വാദിഷ്ടമായ കേക്ക് പോലുള്ള ഈ ലഘുഭക്ഷണത്തിൽ പ്രധാന ചേരുവകളായി അരിയും ശർക്കര നീരും ആണ് ഉപയോഗിക്കുന്നത് ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•പച്ചരി – 1 കപ്പ്
•ചോറ് – 2 ടേബിൾസ്പൂൺ
•ജീരകം – ½ ടീസ്പൂൺ
•ഏലക്ക – 3 എണ്ണം
•ഉപ്പ് – ¼ ടീസ്പൂൺ
•വെള്ളം – ½ + 1
•ശർക്കര – 1½ കപ്പ് (250 ഗ്രാം)
•വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
•ചെറുതായി അരിഞ്ഞ തേങ്ങ – ¼ കപ്പ്
•ചെറിയ ഉള്ളി അരിഞ്ഞത് – ½ കപ്പ്
•ബേക്കിംഗ് സോഡ – ¼ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
•പച്ചരി നന്നായി കഴുകിയതിനു ശേഷം മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം ഇത് മിക്സിയുടെ ഒരു ജാറിലേക്കു ഇടുക. ഇതിലേക്ക് ചോറും, ഏലക്കായും, ജീരകവും, ഉപ്പും, ഒരു കപ്പ് വെള്ളവും കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കാം.
•മറ്റൊരു പാത്രത്തിൽ ശർക്കരയും അര കപ്പ് വെള്ളവും കൂടി ഒഴിച്ച് നന്നായി അലിയിപ്പിച്ചെടുത്തു തിളപ്പിക്കുക. ഇത് നേരത്തെ അരച്ച് വെച്ച മിശ്രിതത്തിലേക്ക് ചൂടോടെ അരിച്ചൊഴിക്കുക. നന്നായി ഇളക്കി കൊടുക്കണം. ഇതിലേക്ക് ബേക്കിംഗ് സോഡ കൂടെ ചേർത്ത് നന്നായി ഇളക്കുക.
•ഇനി ഒരു കുക്കർ അടുപ്പിൽ വെച്ച് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു വെച്ച ഉള്ളിയും തേങ്ങാകൊത്തും നന്നായി വഴറ്റുക. ഇതിലേക്ക് നേരത്തെ കലക്കി വെച്ച മാവ് ഒഴിച്ച് കുക്കർ അടക്കുക. പത്തു മിനിറ്റ് ചെറിയ തീയിൽ ഇത് വേവിച്ചെടുത്താൽ കലത്തപ്പം റെഡി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World