റവ കൊണ്ട് തയ്യാറാക്കാവുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് റവ കേസരി വളരെ ചുരുങ്ങിയ സമയത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു റെസിപ്പി കൂടിയാണ് ഇത് റവ തേങ്ങാപ്പാലിൽ കേസരി തയ്യാറാക്കിയാൽ എങ്ങനെ ഉണ്ടാകും നമുക്ക് നോക്കാം.

INGREDIENTS

നെയ്യ് -ഒരു ടീസ്പൂൺ

കശുവണ്ടി- കാൽ കപ്പ്

റവ -അരക്കപ്പ്

തേങ്ങാപ്പാൽ രണ്ടാം പാൽ -രണ്ട് കപ്പ്

തേങ്ങാപ്പാൽ ഒന്നാം പാൽ -ഒരു കപ്പ്

നെയ്യ് -രണ്ട് ടീസ്പൂൺ

പഞ്ചസാര -മുക്കാൽ കപ്പ്

PREPARATION

ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് കശുവണ്ടി ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് മാറ്റണം ഇനി അതേ പാനിലേക്ക് റവ ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നത് വരെ വറുക്കണം ശേഷം മാറ്റിവെക്കാം ഇനി പാനിലേക്ക് തേങ്ങാപ്പാൽ മുഴുവനായി ഒഴിച്ചു കൊടുക്കുക കുറച്ചു നെയ്യ് കൂടി ചേർത്ത് ചൂടാക്കണം തേങ്ങാപ്പാൽ നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് റവ ചേർത്ത് കൊടുക്കണം കൂടെ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇത് നല്ലതുപോലെ ഇളക്കി കൊണ്ടിരിക്കണം റവ നല്ല കട്ടിയായി വരുമ്പോൾ കശുവണ്ടി ചേർത്തു കൊടുക്കാം ശേഷം യോജിപ്പിച്ച് തീ ഓഫ് ചെയ്യണം

RECIPE VIDEO

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World