വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത്

Advertisement

ചോറിന് സൈഡ് ഡിഷ് ആയി കഴിക്കാനായി ഒരു പഴയകാല വിഭവം, വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത് , വെണ്ടയ്ക്ക കഴിക്കാത്തവരും കൊതിയോടെ ചോദിച്ചു മേടിച്ചു കഴിക്കും

Ingredients

വെളിച്ചെണ്ണ

വെണ്ടയ്ക്ക -8

ഉപ്പ്

സവാള -അര

തക്കാളി -ഒന്ന്

മഞ്ഞൾപൊടി -അര ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

സാമ്പാർ പൊടി -ഒരു ടീസ്പൂൺ

Preparation

ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് വെണ്ടയ്ക്ക ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം നന്നായി വെന്ത് ഫ്രൈ ആവണം ഇനി മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാളയും തക്കാളിയും ചേർക്കുക ഇത് നന്നായി വഴട്ടി മസാല പൊടികളും ചേർക്കണം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റിയതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാം, വെണ്ടയ്ക്കയും ചെറുതായി ഒന്ന് ചതച്ചെടുക്കാം ഇനി രണ്ടും കൂടി ഒരു പാനിൽ ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കാം, വെണ്ടയ്ക്ക കുത്തിപ്പൊട്ടിച്ചത് തയ്യാർ

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinis Kitchen