Category: മീൻ കറി

  • പച്ചമാങ്ങ മീൻ കറി

    പച്ചമാങ്ങ മീൻ കറി

    ഇതുപോലൊരു മീൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല അത്രയ്ക്കും രുചിയാണ്…

    Ingredients

    മീൻ -ഒരു കിലോ

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    ചെറിയുള്ളി ചതച്ചത് -ഒരു കൈപ്പിടി

    ഇഞ്ചി -രണ്ട് ടേബിൾ സ്പൂൺ

    പച്ചമുളക് -നാല്

    കറിവേപ്പില

    പച്ചമാങ്ങ -2

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -മുക്കാൽ ടേബിൾ സ്പൂൺ

    കറിവേപ്പില

    തേങ്ങാപ്പൽ

    Preparation

    ഒരു മൺകലമെടുത്ത് അതിലേക്ക് ചതച്ച ചെറിയ ഉള്ളി ഇഞ്ചി കറിവേപ്പില പച്ചമുളക് മസാല പൊടികൾ ഉപ്പ് വെളിച്ചെണ്ണ ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇതിലേക്ക് 2 കപ്പ് തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കുക രണ്ടാം പാലാണ് ഒഴിക്കേണ്ടത് നല്ല പോലെ യോജിപ്പിച്ച ശേഷം അടുപ്പിൽ വച്ച് തിളപ്പിക്കുക, ഇനി പച്ച മാങ്ങയും കുടംപുളി വേണമെങ്കിൽ അതും ചേർക്കുക വീണ്ടും തിളച്ചതിനുശേഷം മീൻ ചേർക്കാം, മീൻ വെന്തു കഴിയുമ്പോൾ കട്ടി തേങ്ങാപ്പാൽ ഒഴിച്ച് തീ ഓഫ് ചെയ്യുക അവസാനമായി ചെറിയുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ചൂര മീൻ കറി

    ചൂര മീൻ കറി

    നല്ല ചൂര മീൻ കിട്ടുമ്പോൾ ഇതുപോലെ ഹോട്ടൽ സ്റ്റൈലിൽ കറി ഉണ്ടാക്കി കൊള്ളൂ… ഉച്ചയൂൺ ഈ കറി ഉണ്ടെങ്കിൽ കുശാലാക്കാം..

    Ingredients

    ചൂര മീൻ -രണ്ട്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -ഒന്നര ടീസ്പൂൺ

    ഉലുവ -അര ടീസ്പൂൺ

    വറ്റൽ മുളക് -2

    കറിവേപ്പില

    ചെറിയുള്ളി- 6

    ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്

    മുളകുപൊടി -രണ്ടര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    Preparation

    ഒരു മൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകും പിന്നെ ഉലുവയും ചേർത്ത് പൊട്ടിക്കാം, ശേഷം ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കാം അടുത്തതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർക്കാം നന്നായി മൂപ്പിച്ചതിനു ശേഷം മസാല പൊടികൾ ചേർക്കാം, ഇതിന്റെ പച്ചമണം മാറിയാൽ കുറച്ചു വെള്ളം ഒഴിച്ച് ആദ്യം മിക്സ് ചെയ്യാം ശേഷം ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക ഇനി മീൻ ചേർക്കാം, 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ponnus kerala kitchen

  • അറക്ക മീൻ കറി

    അറക്ക മീൻ കറി

    അറക്ക മീൻ നാടൻ രീതിയിൽ തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കിയ കറി, ചോറിന്റെ കൂടെ കഴിക്കാനായി അടിപൊളിയാ…

    വെളിച്ചെണ്ണ

    സവാള

    ഇഞ്ചി

    പച്ചമുളക്

    കറിവേപ്പില

    തക്കാളി

    തേങ്ങാപ്പാൽ

    ഉപ്പ്

    അറക്ക മീൻ

    മുളകുപൊടി

    മഞ്ഞൾപൊടി

    Preparation

    ഒരു മൺ കലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അരിഞ്ഞുവെച്ച സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഇവയൊക്കെ ചേർത്ത് നന്നായി വഴറ്റുക, തക്കാളിയും ചേർത്ത് വഴറ്റാം ഒരു ചെറിയ ബൗളിൽ മസാല പൊടികളും കുറച്ചു തേങ്ങാപാലും മിക്സ് ചെയ്തു കലത്തിലേക്ക് ഒഴിക്കാം, പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം തേങ്ങാപ്പാലും ഉപ്പും ചേർക്കാം, നല്ലതുപോലെ തിളയ്ക്കുമ്പോൾ മീൻ കഷണങ്ങൾ ഇട്ടു കൊടുക്കുക, വേവുന്നതുവരെ തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food bank by Hasnas