ഓണം സ്പെഷ്യല്‍ അവള്‍ പായസം ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍ , അവല്‍ , ശര്‍ക്കര , തേങ്ങാപ്പാല്‍ , ചുക്ക് പൊടി , ജീരക പൊടി , നെയ്യ് , തേങ്ങ കൊത്ത് , ഏലക്കായ , ആദ്യം തന്നെ നെയ്യില്‍ അവല്‍ വഴറ്റി എടുക്കണം അതിനുശേഷം ഇതിലേയ്ക്ക് ശര്‍ക്കര പാനി ചേര്‍ക്കണം …വരണ്ടു വരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.
Category: പായസം
-

കൊതിയൂറും അഞ്ചുതരം പായസങ്ങള്‍
ഓണത്തിന് അഞ്ചുതരം പായസം ഉണ്ടാക്കാം ഈസിയായി …നമുക്ക് നോക്കാം ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന്..ഈ ഓണത്തിന് നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട പായസം ഉണ്ടാക്കി നോക്കൂ
പരിപ്പ് പായസം
അര കപ്പ് പരിപ്പില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് പനംചക്കരയും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ചൂടായി കഴിഞ്ഞാല്‍ ഏലയ്ക്ക പൊടിയും ജീരകവും ഇഞ്ചിയും ചേര്‍ക്കുക. മൂന്ന് മിനിട്ട് കഴിഞ്ഞ് തേങ്ങാപാല്‍ ചേര്‍ത്ത് ചൂടാക്കാം. ചൂടാക്കിയ നെയ്യും തേങ്ങാ കൊത്തും അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തതും ചേര്‍ക്കാം. അങ്ങനെ പായസം തയ്യാര്‍.പാല്‍ പായസം
അരലിറ്റര്‍ പാലില്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. പാല്‍ പതഞ്ഞാല്‍ അരിയും അരകപ്പ് പഞ്ചസാരയും ചേര്‍ത്ത് നന്നായി വേവിക്കുക. അരി വെന്തുകഴിയുമ്പോള്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. എളുപ്പം പാല്‍ പായസം തയ്യാര്‍.പയര്‍ പായസം
ആദ്യം കാല്‍ കപ്പ് ചെറുപയര്‍ വറുത്തെടുക്കാം. ഇതിലേക്ക് കട്ടിയുള്ള തേങ്ങാ പാല്‍ ചേര്‍ത്ത് പ്രെഷര്‍ കുക്കറില്‍ അഞ്ച് വിസില്‍ വരുന്നത് വരെ വയ്ക്കാം. മറ്റൊരു പാത്രത്തില്‍ പനംചക്കര വെള്ളം ഉപയോഗിച്ച് അലിയിച്ചെടുക്കാം.ഇതിലേക്ക് വേവിച്ച ചെറുപയര്‍ ചേര്‍ത്ത് പാകം ചെയ്യുക. ഇതിലേക്ക് വീണ്ടും തേങ്ങാപാല്‍ ചേര്‍ക്കാം. ഏലയ്ക്കയും ചേര്‍ക്കാം. നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്തെടുക്കാം. ഇത് തയ്യാറായ പായസത്തിലേക്ക് ചേര്‍ക്കാം പായസം റെഡിസേമിയ പായസം
നെയ്യും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുവെക്കുക. ഇതേ പാത്രത്തില്‍ സേമിയം വറുത്തെടുക്കുക. ബ്രൗണ്‍ കളര്‍ ആയാല്‍ ഒരു കപ്പ് വെള്ളവും മൂന്ന് കപ്പ് പാലും ഒഴിക്കാം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കാം. സേമിയം നന്നായി വെന്താല്‍ എടുത്തുവയക്കാം. ഇതിലേക്ക് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. പായസം തയ്യാര്‍.മാങ്ങ പായസം
പഴുത്ത മാങ്ങ കഷ്ണങ്ങളാക്കിവെക്കുക. കുക്കറില്‍ അഞ്ച് മിനിട്ട് ഇത് പാകം ആകാന്‍ വെയ്ക്കാം. അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ ഇത് ചീട് പോകാന്‍ പുറത്ത് വയ്ക്കാം. എന്നിട്ട ഈ മാങ്ങ അരച്ചെടുക്കാം. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് പനംചക്കര അലിയിച്ചെടുക്കാം. നെയ്യും നട്‌സും തേങ്ങാ കഷ്ണവും മുന്തിരും വറുത്തുവയ്ക്കാം. ഇതേ പാത്രത്തില്‍ പേസ്റ്റാക്കിയ മാങ്ങ പനംചക്കര പേസ്റ്റ് എന്നിവ ചേര്‍ത്ത് ചൂടാക്കാം. അല്‍പം കഴിഞ്ഞ് തേങ്ങാ പാലും അഞ്ച് മിനിട്ട് കഴിഞ്ഞ് നെയ്യും ഉപ്പും ഏലയ്ക്ക പൊടിയും ഇഞ്ചി പൊടിയും ചേര്‍ക്കാം. പാകം ആയാല്‍ പായസം എടുത്ത് വച്ച് വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് വിതറാം. പായസം തയ്യാര്‍.ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.
-

ഈന്തപ്പഴം പായസം ഉണ്ടാക്കാം
ഈന്തപ്പഴം പായസം ഉണ്ടാക്കാം ..ഇതിനാവശ്യമുള്ളത്.ഈന്തപ്പഴം , പഞ്ചസാര ,നെയ്യ് ,പാല്‍ ,ഏലക്കായ ,അണ്ടിപരിപ്പ് ,മുന്തിരി ,ഈന്തപ്പഴം മിക്സിയില്‍ അടിച്ചു എടുക്കണം ,പഞ്ചസാര ക്യാരമാല്‍ ആക്കണം അതിലേയ്ക്ക് ഈന്തപ്പഴം ചേര്‍ക്കണം അതിലേയ്ക്ക് വെള്ളം ഒഴിച്ച് വേവിക്കണം ,ഇനി നെയ്യ് ചേര്‍ത്ത് വരട്ടി എടുത്തു ഇതിലേയ്ക്ക് പാല്‍ ചേര്‍ക്കണം ..ഉണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും
-

നേന്ത്രപ്പഴ പ്രഥമന്‍ ഉണ്ടാക്കാം
പ്രഥമനില്‍ പ്രധാനം നേന്ത്രപ്പഴം പ്രഥമന്‍ ആണ്..ഈ ഓണത്തിന് നമുക്ക് ഇതുതന്നെ ആയാലോ …അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍
നന്നായി പഴുത്ത നേന്ത്രപ്പഴം- രണ്ട് കിലോ
ശര്‍ക്കര- ഒരു കിലോ
തേങ്ങ- നാലെണ്ണം
ചുക്കു പൊടി- ഒരു ടീസ്പൂണ്‍
നെയ്യ്- പാകത്തിന്
തേങ്ങാക്കൊത്ത്- പകുതി തേങ്ങയുടേത്
ജീരകം വറുത്ത് പൊടിച്ചത്- ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരിപഴം ആദ്യം നല്ലതു പോലെ വെവിച്ച് ഉള്ളിലെ കറുത്ത നാര് ഒഴിവാക്കി മിക്‌സിയില്‍ അടിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കി മാറ്റി വെക്കുക. പിന്നീട് തേങ്ങ നന്നായി മിക്സിയില്‍ അടിച്ചെടുത്തു പിഴിഞ്ഞ് എടുക്കണം ഇത് ഒന്നാം പാല്‍ മാറ്റി വയ്ക്കണം…ഇനി ഒന്നൂടെ തേങ്ങ മിക്സിയില്‍ അടിച്ചു അല്പം വെള്ളം ചേര്‍ത്ത് രണ്ടാം പാല്‍ പിഴിഞ്ഞെടുത് വയ്ക്കണം ..ഒന്നുകൂടി അടിച്ചു മൂന്നാം പാലും പിഴിഞ്ഞ് എടുക്കാം
അടുത്തതായി വേവിച്ച് അടിച്ച് വെച്ചിക്കുന്ന പഴം വരട്ടിയെടുക്കാം. അതിനായി അല്‍പം നെയ് ഒഴിച്ച് പാന്‍ ചൂടാക്കി അതില്‍ പഴം ഇട്ടു വരട്ടിയെടുക്കാം. പഴം കട്ടിയാവുന്തോറും അല്‍പാല്‍പം നെയ് ഒഴിച്ച് കൊടുക്കാം. നന്നായി ഇളക്കിക്കൊണ്ടിരിക്കണം ..ഇല്ലെങ്കില്‍ ഇത് അടിക്കു പിടിക്കും പ്രത്യേകം ശ്രദ്ധിക്കണം ..ഇടയ്ക്ക് ഇടയ്ക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുക്കണം പഴം നന്നായി കുറുകി വരുമ്പോള്‍ ഇതിലേയ്ക്ക് ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം ഇത് കുറച്ചു നേരം ഒന്ന് ഇളക്കി കുരുതായി വരുമ്പോള്‍ ഇതിലേക്ക് തേങ്ങാപ്പാല്‍ മൂന്നാം പാല്‍ ചേര്‍ക്കണം..ഇത് നന്നായി ഇളക്കി
ഇത് കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കണം. ഇതും നല്ലതു പോലെ കുറുകി വരുമ്പോഴേക്കും ഒന്നാം പാല്‍ ചേര്‍ക്കണം. ഒന്നാം പാല്‍ ഒഴിച്ച ശേഷം തിളപ്പിക്കരുത്. പായസത്തിന്റെ സ്വാദ് പോകും.ഇനി ഇത് വാങ്ങി വെച്ച ശേഷം ജീരകപ്പൊടിയും, ഏലക്കപ്പൊടിയും ചേര്‍ക്കാം. പിന്നീട് ഒരു പാനില്‍ നെയ് ഒഴിച്ച് തേങ്ങാക്കൊത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കാം ഇത് പായസത്തില്‍ ചേര്‍ക്കാം ..ഇനി അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി എല്ലാം നെയ്യില്‍ വറുത്തു പായസത്തില്‍ ചേര്‍ക്കാ നല്ല സ്വാദിഷ്ടമായ പഴം പ്രഥമന്‍ റെഡി.പഴം വരട്ടിയെടുക്കുക എന്നത് മാത്രമാണ് നേന്ത്രപ്പഴം പ്രഥമന്‍ ഉണ്ടാക്കുന്നതില്‍ അല്പം സമയം എടുക്കുന്ന പണി പഴം വരട്ടാതെയും ഉണ്ടാക്കാം പക്ഷെ വരട്ടി ഉണ്ടാക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.
എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും
-

ഈസി പാലട ഉണ്ടാക്കാം
പായസത്തില്‍ പ്രമുഖന്‍ പാലട പായസം ആണ് ..ഈ പാലട പായസം എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..ഓണത്തിനൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് പാലട ..ഇന്ന് നമുക്ക് പാലട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ .
പാലട – 2൦൦ ഗ്രാം (ഇത് നമുക്ക് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്നതാണ് വെള്ള കളറില്‍ കിട്ടുന്ന അടയാന് അരിയുടെ അട ചോദിച്ചു വാങ്ങുക പാലടയ്ക്കു അതാണ് നല്ലത് )
പഞ്ചസാര – എട്ടു ടിസ്പൂണ്‍ ( മധുരം നന്നായി വേണ്ടവര്‍ കൂടുതല്‍ ചേര്‍ത്തോളൂ
പാല്‍ -മൂന്നു ലിറ്റര്‍
വെള്ളം ഒരു ലിറ്റര്‍
ആദ്യം തന്നെ പാലാട നന്നായി തിരുമ്മി കഴുകി കുതിര്‍ത്തു വയ്ക്കണം അതിനു ശേഷം പാല്‍ വെള്ളം ഒഴിച്ച് അടുപ്പത് വയ്ക്കുക വലിയ പാത്രം എടുക്കണം കേട്ടോ ..എന്നിട്ട് ഈ പാല്‍ നന്നായി ഒന്ന് തിളപ്പിക്കുക അതിനു ശേഷം പാലട ഇതിലേയ്ക്ക് ഇടാം …ഈ പാലട പാലില്‍ കിടന്നു നന്നായി വേവണം ഇടയ്ക്ക് ഇളക്കി കൊടുക്കണം പാലട പാലില്‍ കിടന്നു വറ്റി വറ്റി വേകണം ,കുറച്ചു ടൈം എടുക്കും ഇതിലേയ്ക്ക് ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കൊടുത്തു ഇളക്കണം പാലട വെന്തോന്നു നോക്കിയശേഷം ഉപ്പു ചേര്‍ത്താല്‍ മതി പഞ്ചസാരയും ..ഇത് ഇടവിടാതെ ഇളക്കിക്കൊണ്ടിരിക്കുക നന്നായി വറ്റി കുറുകി കഴിഞ്ഞാല്‍ ഇറക്കാം ..എത്ര നേരം വറ്റി വേവുന്നോ അത്രയും ടേസ്റ്റ് ഉണ്ടാകും ..പിന്നെ തീകുറച്ച് ഇട്ടുവേണം കേട്ടോ ചെയ്യാന്‍…പാല്‍ തിളച്ചു അടയിട്ടു കുറുകി തുടങ്ങുമ്പോള്‍ തീ കുറച്ചാല്‍ മതി …മധുരം ഒക്കെ നോക്കി പാകത്തിന് ചേര്‍ത്ത് കൊടുക്കാം …ഇനി പാലടയില്‍ വേറെ ഒന്നും ചേര്‍ക്കില്ല കേട്ടോ ഇതുപോലെ തന്നെ ഇത് കഴിക്കുന്നതാണ് ടേസ്റ്റ് …അതുകൊണ്ട് തന്നെ ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് ..പാലട ഒന്ന് പാലില്‍ കിടന്നു വെന്തു വറ്റി എടുക്കാന്‍ ഉള്ള സമയം മാത്രമേ ഇതുണ്ടാക്കാന്‍ വേണ്ടൂ …പലപ്പോഴും പാലട എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും വിചാരിക്കും ഇതുണ്ടാക്കാന്‍ ഭയങ്കര പാടാണ് എന്ന് പക്ഷെ ഈസിയാണ് ..നിങ്ങള്‍ എല്ലാവരും ഇത് ചെയ്തു നോക്കണം ഈ ഓണത്തിന് പാലട തന്നെ വയ്ക്കണം കേട്ടോ ..വിശദമായ വീ ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.
-

ഓണം സ്പെഷ്യല്‍ സേമിയോ പായസം
ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ സേമിയോ പായസം ഉണ്ടാക്കാം ..ഓണത്തിന് എല്ലാവരും പായസം ഉണ്ടാക്കും പായസം ഉണ്ടായാലേ ഓണം ആകൂ .സേമിയോ ഉപയോഗിച്ച് പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.ഇതിനാവശ്യമുള്ള സാധനങ്ങള്‍
സേമിയോ -ഒരു കപ്പ്
പാല്‍ – രണ്ടര കപ്പ്
നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍
പഞ്ചസാര – കാല്‍ കപ്പ് ( മധുരം കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം )
അണ്ടിപ്പരിപ്പ് – 25 ഗ്രാം
മുന്തിരി – 25 ഗ്രാം
ഏലയ്ക്ക പൊടി – അര ടിസ്പൂണ്‍
മില്‍ക്ക് മേഡ് – അരക്കപ്പ്
ഇതുണ്ടാക്കേണ്ട വിധം ആദ്യം തന്നെ സേമിയോ ഒന്ന് ഒടിച്ചു എടുക്കാം, പാല്‍ നല്ലപോലെ കാച്ചി എടുക്കാം.. ഇനി ഒരു പാന്‍ അടുപ്പത് വച്ച് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും,മുന്തിരിയും വറുത്തു എടുത്തു മാറ്റി വയ്ക്കാം ഇനി ഈ പാനിലെയ്ക്ക് സേമിയോ ചേര്‍ത്ത് ഒന്ന് വറുക്കുക അതിനുശേഷം പകുതി പാല്‍ ഇതിലേയ്ക്ക് ഒഴിക്കാം ഒന്ന് നല്ലപോലെ മിക്സ് ചെയ്തു ഇത് അടച്ചു വച്ച് സേമിയോ വേവിച്ചു എടുക്കാം ( തീ കുറച്ചു ഇടണം കേട്ടോ ഇല്ലെങ്കില്‍ കത്ത് പിടിക്കും പായസം കരിഞ്ഞിരിക്കും ) സേമിയോ വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം ( മധുരം കുറവ് മതിയെങ്കില്‍ പഞ്ചസാര കുറയ്ക്കാം കൂടുതല്‍ വേണമെങ്കില്‍ കൂട്ടാം നിങ്ങളുടെ ഇഷ്ട്ടം ) മില്‍ക്ക് മേഡ് ചേര്‍ക്കുന്നത് കൊണ്ട് അതിനു മധുരം ഉണ്ടാകും ( മില്‍ക്ക് മേഡ് വേണമെങ്കില്‍ ചേര്‍ത്താല്‍ മതി കേട്ടോ നിര്‍ബന്ധമില്ല ) പഞ്ചസാര നന്നായി മിക്സ് ചെയ്തശേഷം ബാക്കിയുള്ള പാല്‍ കൂടി ഒഴിക്കാം നന്നായി മിക്സ് ചെയ്തു ഒന്ന് തിളച്ച ശേഷം തീ ഓഫ് ചെയ്യാം ഇനി ഇതിലേയ്ക്ക് മില്‍ക്ക് മേഡ് ചേര്‍ത്ത് മിക്സ് ചെയ്യാം …ഇനി ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ക്കാം ഇത് നന്നായി മിക്സ് ചെയ്തിട്ട് ഇതിലേയ്ക്ക് അണ്ടിപ്പരിപ്പും ,മുന്തിരിയും വറുത്തത് കൂടി ചേര്ക്കാംസേമിയോ പായസം റെഡി
ഇത് തേങ്ങാപ്പാലിലും നമുക്ക് ഉണ്ടാക്കാന്‍ പറ്റും കേട്ടോ..തേങ്ങാപ്പാല്‍ എടുക്കുമ്പോള്‍ രണ്ടു തേങ്ങയുടെ പാല്‍ എങ്കിലും വേണം ..അണ്ടിപ്പരിപ്പും …ഉണക്ക മുന്തിരിയും കുറച്ചു കൂടുതല്‍ ചേര്‍ത്താല്‍ കൂടുതല്‍ ടേസ്റ്റ് ഉണ്ടാകും അത് പറയേണ്ട ആവശ്യമില്ല എല്ലാവര്ക്കും അറിയാലോ അല്ലെ
അപ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കുക വളരെ എളുപ്പമാണ് ഉണ്ടാക്കാന്ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക
-
ഗോതമ്പ് പാല്‍ പായസം
ഗോതമ്പ് പാല്‍ പായസം
പൊടി നുറുക്ക് ഗോതമ്പ് വാങാന്‍ കിട്ടും.. അത് ഒരുകപ്പ് എടുക്കണം.
അതുപോലെ ഒരുതേങാ തിരുമി മൂന്നാലു കപ്പ് പാല്‍ എടുക്കണം.:-)
ഒരുകപ്പ് ഒന്നാം പാല്‍.
ഒരു കപ്പ് രണ്ടാം പാല്‍,
രണ്കപ്പ് മൂന്നാം പാല്‍.
ഇനി എടുക്കേണ്ട ഐറ്റംസ് ഇതൊക്കെയാണ്.
4 സ്പൂണ്‍ നെയ്യ്.
300gm ശര്‍ക്കര.
6 ഏലക്കായ.
ഒരുസ്പൂണ്‍ ജീരകം.
അരസ്പൂണ്‍ ചുക്ക് പൊടി.
കുറച്ച് കിസ്മിസും. നട്സും..
ഇത്രയും റെഡിയാണെങ്കിലൊരു കുക്കറെടുത്ത് അടുപ്പിലേക്ക് വക്കാം.
രണ്ട്സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കാം.
കഴുകി ഊറ്റി ഈര്‍പ്പം മാറ്റിയ നുറുക്ക് ഗോതമ്പ് ഇട്ട് റോസ്റ്റ് ചെയ്യാം.
ശേഷം മൂന്നാം പാലൊഴിച്ച് ഏലക്കായും ചുക്ക് പൊടിയും ജീരകം പൊടിച്ചതും ചേര്‍ത്തിളക്കി അടച്ച് വേവിക്കാം.
രണ്ടൊ മൂന്നോ വിസില്‍ മതി പകുതി മുക്കാല്‍ വേവായിരിക്കും ,അതിലേക്ക് ശര്‍ക്കര പാനി ചേര്‍ക്കാം.\
രണ്ടാം പാലും കൂടെ ചേര്‍ത്ത് വെന്ത് വറ്റിവരുമ്പൊ ഒന്നാം പാല്‍ ചേര്‍ത്ത് തീ ഓഫാക്കിയിടാം..
ബാക്കി നെയ്യില്‍ അണ്ടിപരിപ്പും നെയ്യും വറുത്തിട്ട് തണുക്കുമ്പോ കുടിച്ചോളൂ.
നുറുക്ക് ഗോതമ്പ് പായസം വീഡിയോ കാണുക
