Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • വഴുതനങ്ങ  മഖ്ലുബ റൈസ്

    വഴുതനങ്ങ മഖ്ലുബ റൈസ്

    വഴുതനങ്ങ ക്ക് ഇത്രയും രുചിയുണ്ടായിരുന്നോ? ഈ റെസിപ്പി കഴിച്ചാൽ നിങ്ങൾ തീർച്ചയായും ഇങ്ങനെ ചോദിക്കും, അറബിക് മഖ്ലുബ റൈസ്,

    INGREDIENTS

    വഴുതനങ്ങ

    അറബിക് മസാല

    ഉപ്പ്

    സവാള -ഏഴ്

    തക്കാളി -5

    വെളുത്തുള്ളി -15

    പച്ചമുളക്

    എണ്ണ

    കറുവപ്പട്ട

    ഗ്രാമ്പൂ

    കുരുമുളക്

    ഉണക്ക നാരങ്ങ

    ഏലക്കായ

    ബെലീഫ്

    ബസ്മതി റൈസ് -3 കപ്പ്

    ചിക്കൻ -ഒന്നരക്കിലോ

    വെള്ളം -നാല് കപ്പ്

    ഗരം മസാല പൊടി

    ആദ്യം കുക്കറിലേക്ക് ചിക്കൻ ചേർക്കാം ഇതിലേക്ക് ആവശ്യമുള്ള മുഴുവൻ വെള്ളവും കുറച്ചു ഗരം മസാല പൊടിയും ആവശ്യത്തിന് ഉപ്പും രണ്ട് പച്ചമുളക് മസാലകൾ, മൂന്നോ നാലോ വെളുത്തുള്ളി എന്നിവ ചേർത്ത് വേവിക്കാം. വട്ടത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന വഴുതനങ്ങയിലേക്ക് അറബിക് മസാലയും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്യുക, കുറച്ചു സമയം വെച്ചതിനുശേഷം ഒരു പരന്ന പാനിൽ ഇട്ട് ഇത് ഫ്രൈ ചെയ്ത് എടുക്കാം, ഇതേ പാനിലേക്ക് ചെറിയ സവാളയും തക്കാളിയും, വെളുത്തുള്ളിയും മുറിക്കാതെ മുഴുവനായും ചേർത്ത് ചൂടാക്കി എടുക്കുക. ചിക്കൻ വേവിച്ച കുക്കർ തുറന്ന് ചിക്കനും വെള്ളവും മാറ്റാം. ഇനിയൊരു വലിയ ബിരിയാണി പാത്രത്തിലേക്ക്, ഏറ്റവും അടിവശത്തായി വഴുതനങ്ങ ഫ്രൈ ചെയ്തതും സവാള തക്കാളി വെളുത്തുള്ളി എന്നിവയും ചേർത്ത് ഒരു ലേയർ ആക്കുക ഇതിനു മുകളിൽ ആയി കഴുകി വച്ചിരിക്കുന്ന അരി ചേർക്കാം, വീണ്ടും അടുത്ത ലെയർ സെറ്റ് ചെയ്യുക, മുകളിൽ വീണ്ടും അരിയും ചിക്കൻ കഷ്ണങ്ങളും വെച്ചു കൊടുക്കാം, ഇനി ചിക്കൻ വേവിച്ച വെള്ളം ഇതിലേക്ക് ഒഴിക്കാം, പാത്രം മൂടിവച്ച് 10 മിനിറ്റ് വേവിച്ചാൽ അടിപൊളി റൈസ് തയ്യാർ.

    റെസിപ്പി കാണാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KeralaKitchen Mom’s Recipes by Sobha

  • ചിക്കൻ, മുട്ട സ്നാക്ക്സ്

    ചിക്കൻ, മുട്ട സ്നാക്ക്സ്

    ചിക്കനും മുട്ടയും ചേർത്ത് ആവിയിൽ വേവിച്ചെടുത്ത നല്ല എരിവുള്ള പലഹാരം, ഏതു നേരത്തും കഴിക്കാനായി തയ്യാറാക്കാം..

    INGREDIENTS

    മുട്ട -5

    സവാള -ഒന്ന്

    പച്ചമുളക് -രണ്ട്

    ക്യാപ്സിക്കം -അര

    തക്കാളി- 1

    മല്ലിയില

    ഉപ്പ്

    കറിവേപ്പില

    ഇഞ്ചി

    മൈദ -മൂന്ന് ടേബിൾ സ്പൂൺ

    വേവിച്ചടച്ചെടുത്ത ചിക്കൻ

    ഗരം മസാല പൊടി

    മുളകുപൊടി

    ഉപ്പ്

    മഞ്ഞൾപൊടി

    കുരുമുളകുപൊടി -അര ടീസ്പൂൺ

    PREPARATION

    ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കുക ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഉപ്പ് മല്ലിയില കറിവേപ്പില മൈദ എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കണം, ഇഡ്ഡലി ചെമ്പില്‍ വെള്ളം തിളപ്പിച്ചതിനുശേഷം തയ്യാറാക്കിയ മിക്സ് ഇഡ്ഡലിത്തട്ടിലേക്ക് കോരി ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക, ഒരു ബൗളിൽ മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ഉപ്പ് എന്നിവ വെള്ളത്തിൽ മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക ഇനി ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം മുളക് മിക്സൽപം ചേർക്കാം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന സ്നാക്സ് ഓരോന്നായി ചേർത്ത് മസാല പുരട്ടി എടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Seena’s Food Diaries

  • ചില്ലി ചിക്കൻ

    ചില്ലി ചിക്കൻ

    റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള ചില്ലി ചിക്കൻ തയ്യാറാക്കാം,

    നൂഡിൽസ് ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം കഴിക്കാൻ അടിപൊളി കോമ്പിനേഷൻ,

    Ingredients

    ചിക്കൻ -അരക്കിലോ

    സോയാസോസ് -ഒരു ടേബിൾ സ്പൂൺ

    കാശ്മീരി മുളകുപൊടി -രണ്ട് ടീസ്പൂൺ

    ഉപ്പ്

    മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

    കോൺഫ്ലോർ -രണ്ട് ടീസ്പൂൺ

    മൈദ -ഒരു കപ്പ്

    വെള്ളം

    വെളുത്തുള്ളി -10

    സവാള -രണ്ട്

    ക്യാപ്സിക്കം -ഒന്ന്

    പച്ചമുളക് 4

    സ്പ്രിങ് ഒണിയൻ- 1 കപ്പ്‌

    കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    സോയാസോസ് -ഒരു ടീസ്പൂൺ

    ടൊമാറ്റോ സോസ് -രണ്ട് ടേബിൾ സ്പൂൺ

    ചില്ലി സോസ് -ഒരു ടീസ്പൂൺ

    PREPARATION

    ആദ്യം ചിക്കനിലേക്ക് സോയാസോസ് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് മൈദ കോൺഫ്ലോർ അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം, രണ്ടു മണിക്കൂർ മാറ്റിവെച്ചതിനുശേഷം ഫ്രൈ ചെയ്തെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റിയതിനുശേഷം സവാള ചേർത്ത് കൊടുക്കാം, കൂടെ ക്യാപ്സിക്കം സ്പ്രിങ് ഒണിയൻ പച്ചമുളക് എന്നിവയും ചേർക്കണം, ആവശ്യത്തിന് ഉപ്പ് കാശ്മീരി ചില്ലി പൗഡർ മഞ്ഞൾപൊടി എന്നിവ ചേർത്തതിനുശേഷം നല്ലപോലെ യോജിപ്പിക്കുക, അടുത്തതായി സോസുകൾ ചേർക്കാം, മിക്സ്‌ ചെയ്തതിനുശേഷം ഫ്രൈ ചെയ്ത ചിക്കൻ ചേർക്കാം, അല്പം വെള്ളം കൂടി ഒഴിച്ച് യോജിപ്പിച്ച് നന്നായി തിളപ്പിക്കുക, നന്നായി കുറുകി കട്ടിയായി വരുമ്പോൾ കുറച്ചു സ്പ്രിങ് ഒണിയൻ ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായറെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhwani’s Spices

  • കുരുമുളക് ചിക്കൻ വറവൽ

    കുരുമുളക് ചിക്കൻ വറവൽ

    ചിക്കൻ എപ്പോഴും കറിയാണോ തയ്യാറാക്കാറ്?

    ഈ കുരുമുളക് ചിക്കൻ വറവൽ ഒന്ന് തയ്യാറാക്കി നോക്കൂ വേറെ ലെവൽ രുചിയാണ്…

    INGREDIENTS

    ചിക്കന് – 500 ഗ്രാം

    കുരുമുളകുപൊടി – 1 ടീസ്പൂൺ +1/2 മുതൽ 1 ടീസ്പൂൺ വരെ

    മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

    ഉപ്പ്

    നാരങ്ങ നീര് – 1/2 നാരങ്ങയുടെ നീര്

    കറിവേപ്പില

    ഇഞ്ചി – 3/4 ടീസ്പൂൺ ചതച്ചത്

    വെളുത്തുള്ളി – 5 വലിയ അല്ലി അല്ലെങ്കിൽ 10 ചെറിയ അല്ലി ചതച്ചത്

    ചെറിയ ഉള്ളി ചതച്ചത് – 40 എണ്ണം

    പച്ചമുളക് – 4 ചതച്ചത് (നിങ്ങളുടെ രുചിക്കനുസരിച്ച് ക്രമീകരിക്കുക)

    വെളിച്ചെണ്ണ – 2 tbsp

    PREPARATION

    ചിക്കൻ, 1 ടീസ്പൂൺ കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക… ഇത് 20 മിനിറ്റ് വയ്ക്കുക… ഉയർന്ന തീയിൽ 2 വിസിൽ പ്രഷർ കുക്ക് ചെയ്യുക….

    ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക…കറിവേപ്പില ചേർത്ത് വഴറ്റുക .. ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക… നല്ല മണം വരുന്നതുവരെ വഴറ്റുക… ചതച്ച പച്ചമുളക്, ചെറിയ ഉള്ളി ചതച്ചത് എന്നിവ ചേർക്കുക….ചെറിയ ഉള്ളി ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക…1/4 ടീസ്പൂണ് ഉപ്പ് ചേര് ക്കുക…
    സവാള ഇളം തവിട്ട് നിറമാകുമ്പോൾ വേവിച്ച ചിക്കൻ കുക്കറിൽ ബാക്കിയുള്ള വെള്ളവും കുടെ ചേർക്കുക . . . .
    നന്നായി മിക്സ് ചെയ്ത് സ്റ്റോക്ക് വറ്റി വരുന്നതുവരെ ഉയർന്ന തീയിൽ വേവിക്കുക …പെരുംജീരകം പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർക്കുക ..നന്നായി യോജിപ്പിച്ച് ഡ്രൈ ആകുന്നത് വരെ വേവിക്കുക…
    അവസാനം കറിവേപ്പില ചേർത്ത് നന്നായി യോജിപ്പിക്കുക….തീ അണച്ച് ഒരു മൂടി ഉപയോഗിച്ച് പാത്രം അടയ്ക്കുക …10 മിനിറ്റിനു ശേഷം വിളമ്പുക…രുചികരമായ ചിക്കൻ വറുവൽ തയ്യാറാണ്….

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • ചിക്കൻ വരട്ടിയത്

    ചിക്കൻ വരട്ടിയത്

    രുചിയൂറും ചിക്കൻ റോസ്റ്റ്. പെട്ടെന്നുണ്ടാക്കാൻ പറ്റിയ എന്നാൽ വളരെ രുചികരമായ ഒരു ചിക്കൻ റോസ്റ്റ് ആണ് ഇത്. ഇതിൽ നമ്മൾ വെറും നാല് ചെരുവകൾ മാത്രമാണ് ചേർക്കുന്നത്, എന്നാൽ രുചിയുടെ കാര്യത്തിൽ കേമൻ.

    ചേരുവകൾ

    •ചിക്കൻ – ഒരു കിലോ
    •ചെറിയ ഉള്ളി – 300 ഗ്രാം
    •മുളക് ചതച്ച് പൊടിച്ചത് – 4 ടേബിൾ സ്പൂൺ
    •കറിവേപ്പില – കുറച്ച്
    •വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ •ഉപ്പ് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    •ചിക്കൻ നന്നായി കഴുകിയെടുത്ത ശേഷം വെള്ളം പോകാൻ ആയിട്ട് വയ്ക്കാം. ശേഷം ഒരു മൺചട്ടിയിൽ നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം അതിലേക്ക് കറിവേപ്പില ഇട്ട് ചൂടാകുമ്പോൾ ചെറിയ ഉള്ളി ചതച്ചതും കൂടെ ഇട്ടുകൊടുത്ത് നന്നായി വഴറ്റിയെടുക്കുക ഇതിലേക്ക് മുളക് ചതച്ച് പൊടിച്ചതും കൂടെ ഇട്ടു കഴിഞ്ഞ് വീണ്ടും വഴറ്റി കൊടുക്കുക. അതിനുശേഷം നമ്മൾക്ക് ചിക്കൻ ഇട്ടു കൊടുക്കാം, ചെറിയ തീയിൽ വെച്ചിട്ട് വേണം മുളക് വഴറ്റിയെടുക്കാൻ, ചിക്കൻ തീ കൂട്ടി വെച്ച് വീണ്ടും വഴറ്റി കൊടുത്തു കൊണ്ടിരിക്കുക. ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി വരും അത്രയും സമയം ഇളക്കികൊടുത്തു കൊണ്ടിരിക്കുക.

    •കുറച്ചു കഴിയുമ്പോഴേക്കും വെള്ളം എല്ലാം വറ്റി നല്ല റോസ്റ്റ് പരുവമായി കാണും ഈ സമയത്ത് നമ്മൾക്ക് ഫ്ലെയിം ഓഫ് ചെയ്യാം. വളരെ രുചികരമായ ചിക്കൻ റോസ്റ്റ് റെഡി.

    വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ചിക്കൻ കറിയും വെള്ളേപ്പവും

    ചിക്കൻ കറിയും വെള്ളേപ്പവും

    ക്രിസ്മസ് സ്പെഷ്യൽ ബ്രേക്ക്ഫാസ്റ്റ് കോംബോ പച്ചമല്ലി അരച്ചുവച്ച ചിക്കൻ കറിയും വെള്ളേപ്പവും

    ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് മൂന്നര ടീസ്പൂൺ മല്ലിയും ഒന്നര ടീസ്പൂൺ കുരുമുളകും മൂന്നു ഗ്രാമ്പൂവും ഒരു ജാതിപത്രിയിൽ അല്പം വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക ഈ മസാല അരക്കിലോ ചിക്കനിലേക്ക് ചേർത്ത് നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി ഇവ അരിഞ്ഞതും അല്പം വെള്ളവും ചേർത്ത് വീണ്ടും യോജിപ്പിക്കാം ഇത് നന്നായി വേവിച്ചെടുക്കുക ഉപ്പു കൂടി ചേർക്കണം നന്നായി വെന്തു കഴിയുമ്പോൾ നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം ശേഷം കറിവേപ്പിലയും മല്ലിയിലയും കുറച്ച് വെളിച്ചെണ്ണയും ഒഴിച്ച് മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം നല്ല സോഫ്റ്റ് വെള്ളയപ്പത്തിന്റെ കൂടെ ഈ കറി നല്ല കോമ്പിനേഷൻ ആണ്.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക

    കൂടുതൽ റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Swapna’s Food World

  • കുഴിമന്തി

    കുഴിമന്തി

    കുഴിയും കുക്കറും ഒന്നുമില്ലാതെ റസ്റ്റോറന്റ് സ്റ്റൈലിൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം…

    ആദ്യം നാല് കപ്പ് സെല്ലാ റൈസ്, നല്ലതുപോലെ കഴുകിയതിനുശേഷം ഒരു മണിക്കൂർ കുതിർക്കാനായി മാറ്റിവയ്ക്കുക ഒരു വലിയ സോസ്പാനിലേക്ക് 4 വലിയ കഷണം ചിക്കൻ ചേർക്കാം ഇതിലേക്ക് കുറച്ച് വെള്ളവും ഗരം മസാലയും ഉപ്പും ചേർത്ത്നന്നായി വേവിച്ചെടുക്കാം, ഒരു ഡ്രൈ ലമൺ കൂടി ഇതിലേക്ക് ചേർക്കാം. ഒരു മിക്സി ജാറിലേക്ക് രണ്ട് പച്ചമുളക് രണ്ട് തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക ചിക്കൻ വെന്തതിനുശേഷം കഷണങ്ങൾ മാറ്റുക ശേഷം ആ വെള്ളത്തിലേക്ക് ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന രീതിയിൽ ചേർത്തു കൊടുക്കാം കൂടെ തക്കാളി അരച്ചത് ചേർക്കാം. ഒരു പാനിൽ ബട്ടർ ചേർത്ത് ചിക്കൻ കഷണങ്ങളും ചേർത്ത് ഒന്ന് ഫ്രൈ ചെയ്തെടുത്തു മാറ്റുക വീണ്ടും ബട്ടറും ഹോൾ സ്പൈസസും ചേർക്കാം, റോസ്റ്റ് ആകുമ്പോൾ ഒരു സവാള ചേർക്കുക, നന്നായി വഴന്ന് വരുമ്പോൾ ഗരം മസാല പൊടി ചേർക്കാം, കൂടെ നേരത്തെ തയ്യാറാക്കി വച്ച വെള്ളവും ചേർക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി തിളപ്പിക്കുക ഇതിലേക്ക് കഴുകി മാറ്റി വച്ചിരിക്കുന്ന അരി ചേർക്കാം അരി നല്ലപോലെ വെന്ത് വെള്ളം പറ്റി വരുമ്പോൾ മുകളിലായി ചിക്കൻ കഷ്ണങ്ങൾ വച്ചു കൊടുക്കാം മൂന്നോ നാലോ പച്ചമുളക് കൂടി ചേർക്കാം ഒരു ചെറിയ പാത്രത്തിൽ ചാർക്കോൾ വെച്ച് സ്മോക്ക് ചെയ്യുക ഇനി പാൻ മൂടി വെച്ച് അഞ്ചുമിനിറ്റിനുശേഷംതുറക്കാം, രുചികരമായ ചിക്കൻ മന്തി തയ്യാർ.

    വിശദ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലെ ഉള്ള വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World