Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • ഫുൾ ചിക്കൻ റെസിപ്പി

    ഫുൾ ചിക്കൻ റെസിപ്പി

    ഫുൾ ചിക്കൻ റെസിപ്പി, കോഴി കഷണങ്ങളായി മുറിക്കാതെ മുഴുവനായി ഫ്രൈ ചെയ്തെടുത്ത് തയ്യാറാക്കിയ സ്പെഷൽ റെസിപ്പി..

    Ingredients

    ഫുൾ കോഴി -2

    വെളുത്തുള്ളി -20

    ഇഞ്ചി

    തക്കാളി ഒന്ന്

    പച്ചമുളക്- 4

    ഉണക്കമുളക്- 5

    മല്ലിയില

    സവാള

    തൈര് -കാൽ കപ്പ്

    കാശ്മീരി മുളകുപൊടി -രണ്ട് ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    സവാള -നാല്

    തക്കാളി -1

    സോയാസോസ് -കാൽ കപ്പ്

    ടൊമാറ്റോ സോസ് -മുക്കാൽ കപ്പ്

    മല്ലിയില

    ഗരം മസാല -അര ടീസ്പൂൺ

    മുളകുപൊടി

    Preparation

    ഒരു മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി തക്കാളി പച്ചമുളക് സവാള ഉണക്കമുളക് തൈര് മല്ലിയില ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക മറ്റൊരു പാത്രത്തിൽ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപൊടി ഇവയും അരച്ചെടുത്ത മസാല പേസ്റ്റും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക കോഴിയിൽ ആഴത്തിൽ വരഞ്ഞു കൊടുത്തതിനുശേഷം ഈ മസാല തേച്ചു പിടിപ്പിക്കാം ഇത് ഒരു ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കണം, ശേഷം ആഴത്തിലുള്ള പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം ചിക്കൻ ഫ്രൈ ചെയ്തെടുക്കാം,മറ്റൊരു പാനിൽ സവാളയും തക്കാളിയും വഴറ്റുക ഇതിലേക്ക് സോസുകളും മസാലപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത ശേഷം ചിക്കൻ ഇതിലേക്ക് ഇട്ട് മസാല പുരട്ടി എടുക്കുക ഇനി ഇത് സെർവ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aizals Diaries

  • ചിക്കൻ തോരൻ

    ചിക്കൻ തോരൻ

    ചിക്കൻ കൊണ്ടിതാ രുചികരമായ ഒരു തോരൻ, ചിക്കൻ വാങ്ങുമ്പോൾ സാധാരണ എപ്പോഴും കറിയല്ലേ ഉണ്ടാക്കാറ്, ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ

    Ingredients

    ചിക്കൻ -അരക്കിലോ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    തേങ്ങ -മുക്കാൽ കപ്പ്

    പേരുഞ്ജീരകം പൊടി- അര ടീസ്പൂൺ

    കാശ്മീരി മുളകുപൊടി -ഒന്നര ടീസ്പൂൺ

    കറവപ്പട്ട

    ഗ്രാമ്പൂ

    ഏലക്ക

    വെളിച്ചെണ്ണ

    ഉലുവ

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    പച്ചമുളക് -2

    ചെറിയ ഉള്ളി -20

    കുരുമുളക് പൊടി

    കറിവേപ്പില

    Preparation

    ആദ്യം ചിക്കൻ മഞ്ഞൾപ്പൊടി ഉപ്പ് വെള്ളം ഇവ ചേർത്ത് വേവിച്ചെടുക്കുക ശേഷം ഒന്ന് ക്രഷ് ചെയ്ത് എടുക്കാം, തേങ്ങയിലേക്ക് ജീരകപ്പൊടിയും മുളകുപൊടിയും ചേർത്ത് ചതച്ചു മാറ്റിവയ്ക്കാം, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ഉലുവ ചേർക്കാം ഉലുവ പൊട്ടി തുടങ്ങുമ്പോൾ എടുത്തു വച്ചിരിക്കുന്ന മസാലകളും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്ത് ഒന്നുകൂടി വഴറ്റം,അടുത്തതായി ചെറിയഉള്ളി ചേർക്കാം, നന്നായി വഴന്നു വന്നാൽ ഉപ്പ് കറിവേപ്പില ഇവ ചേർക്കാം അടുത്തതായി എടുത്തു വച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുക്കുക എല്ലാം നന്നായി യോജിച്ചു വന്നാൽ, കുരുമുളകുപൊടി ചേർത്ത് മിക്സ് ചെയ്യുക അടുത്തതായി അരച്ച് വെച്ചിരിക്കുന്ന തേങ്ങ കൂടി ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റ് വേവിച്ചാൽ തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food House By Vijin

  • ചിക്കൻ കൊണ്ടാട്ടം

    ചിക്കൻ കൊണ്ടാട്ടം

    ഒരു സ്റ്റാർട്ടർ ആയും, സൈഡ് ഡിഷ്‌ ആയും കഴിക്കാൻ പറ്റിയ വിഭവമാണ് ചിക്കൻ കൊണ്ടാട്ടം… റസ്റ്റോറന്റുകളിൽ കിട്ടുന്നതുപോലെ ഇത് വീട്ടിലും തയ്യാറാക്കാം

    Ingredients

    ചിക്കൻ ബ്രേസ്റ്റ്

    കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

    പെരുംജീരകപ്പൊടി -അര ടീസ്പൂൺ

    ഉപ്പ്

    ചെറുനാരങ്ങ നീര്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    കോൺഫ്ലോർ -ഒരു ടേബിൾ സ്പൂൺ

    ചെറിയുള്ളി -30

    എണ്ണ

    ഉണക്കമുളക്

    കറിവേപ്പില

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    ഉപ്പ്

    മഞ്ഞൾപൊടി

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    മുളക് ചതച്ചത് -അര ടീസ്പൂൺ

    ടൊമാറ്റോ കെച്ചപ്പ് -5 ടേബിൾ സ്പൂൺ

    ചൂട് വെള്ളം

    Preparation

    ഒരു ബൗളിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും പെരുംജീരകപ്പൊടി ഗരം മസാല കോടീ ചെറുനാരങ്ങ നീര് കോൺഫ്ലോർ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് മാരിനേറ്റ് ചെയ്യുക ഇത് അരമണിക്കൂർ മാറ്റിവച്ചതിനുശേഷം എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കാം ഇനി ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർക്കാം ശേഷം ചെറിയുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റാം നന്നായി വഴന്നു കഴിഞ്ഞാൽ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം ഇതൊന്നും മിക്സ് ചെയ്തു കഴിഞ്ഞാൽ മസാല പൊടികൾ ചേർക്കാം മസാല പൊടികളുടെ പച്ചമണം മാറുമ്പോൾ ടൊമാറ്റോ കേച്ചപ്പ് ചേർക്കാം, ചൂടുവെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച ശേഷം വറുത്തു വച്ച ചിക്കൻ ചേർക്കുക, ഇതെല്ലാംകൂടി നല്ലപോലെ യോജിപ്പിച്ച് കറിവേപ്പില ചേർത്ത് സെർവ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sindhus foodandspices

  • പെരി പെരി അൽഫാം

    പെരി പെരി അൽഫാം

    വീട്ടിൽ പാർട്ടി ഒക്കെ നടക്കുമ്പോൾ തയ്യാറാക്കാൻ പറ്റിയ നല്ലൊരു പെരി പെരി അൽഫാം റെസിപ്പി… റസ്റ്റോറന്റിൽ നിന്നും വാങ്ങുന്ന രുചിയിൽ വീട്ടിൽ തയ്യാറാക്കാം.

    മസാല തയ്യാറാക്കാൻ

    ചിക്കൻ -ഒരു കിലോ

    ഉണക്കമുളക് -5

    കാശ്മീരി മുളക് -5

    ചൂടുവെള്ളം -ഒരു കപ്പ്

    മല്ലിയില -കാൽകപ്പ്

    വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ

    മുളകുപൊടി -അര ടേബിൾ സ്പൂൺ

    നാരങ്ങ നീര് -രണ്ട് ടേബിൾ സ്പൂൺ

    എണ്ണ -1/3 കപ്പ്

    ഉപ്പ്

    സോസ് തയ്യാറാക്കാൻ

    സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ

    സോസ് -നാല് ടേബിൾ സ്പൂൺ

    മുളക് ചതച്ചത് അഞ്ചു ടീസ്പൂൺ

    നാരങ്ങ നീര് -ഒരു ടേബിൾ സ്പൂൺ

    കുരുമുളകുപൊടി- മുക്കാൽ ടീസ്പൂൺ

    ഉപ്പ്

    Preparation

    ചിക്കന്റെ മുറിക്കാത്ത വലിയ കഷണങ്ങളാണ് എടുക്കേണ്ടത്, ഇത് കഴുകിത്തുടച്ച് മേൽഭാഗത്ത് വലിയ നീളത്തിലുള്ള മുറിവുകൾ ആക്കി കൊടുക്കുക ഒരു മിക്സിയുടെ ജാറിലേക്ക് മുളകുകളും, നാരങ്ങ നീര് വെളുത്തുള്ളി മല്ലിയില മുളകുപൊടി ഉപ്പ് എണ്ണ ഇവയെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കാം ഈ മസാല ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കണം, ഇനി ഗ്രീൻ ചട്ണി തയ്യാറാക്കാം, മിക്സി ജാറിലേക്ക് മല്ലിയില പുതിനയില പച്ചമുളക് വെളുത്തുള്ളി ജീരകം സവാള തൈര് നാരങ്ങാനീര് ഉപ്പ് ഇവ ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കാം. കുറച്ച് എണ്ണ കൂടി ചേർത്താൽ നല്ലതായിരിക്കും. മാരിമേറ്റ് ചെയ്ത ചിക്കൻ മൂന്നോ നാലോ മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം, ശേഷം ഗ്രിൽ ചെയ്ത് എടുക്കാം. അടുത്തതായി സോസ് തയ്യാറാക്കാം അതിനായി ഒരു പാനിലേക്ക് ഓയിലും ടൊമാറ്റോ കെച്ചപ്പും ചേർക്കുക ഇത് നന്നായി യോജിച്ചു തിളക്കുമ്പോൾ മുളക് ചതച്ചത് നാരങ്ങാനീര് കുരുമുളകുപൊടി ഉപ്പ് ഇവ ചേർക്കുക നന്നായി മിക്സ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കാം. ഗ്രിൽ ചെയ്തെടുത്ത ചിക്കൻ ഒരു പാനിലേക്ക് വെച്ചതിനുശേഷം തയ്യാറാക്കിയ സോസ് മുകൾവശത്ത് നന്നായി ബ്രഷ് ചെയ്തു കൊടുക്കുക ഇനി പാനിൽ അല്പം ഓയിൽ കൂടി ഒഴിച്ച് ചിക്കന്റെ എല്ലാവശവും ചെറുതായൊന്ന് ഫ്രൈ ചെയ്തെടുക്കാം, സോസ് ആവശ്യത്തിനനുസരിച്ച് ബ്രഷ് ചെയ്തു കൊടുക്കുകയും ചെയ്യാം രുചികരമായ പെരി പെരി അൽഫാം തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Melted Butter

  • ചിക്കൻ ലോലി പോപ്പ്

    ചിക്കൻ ലോലി പോപ്പ്

    റസ്റ്റോറന്റിലെ ചിക്കൻ ലോലി പോപ്പ് കുട്ടികളുടെ ഫേവറേറ്റ് ഡിഷ് ആണ്, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി വീട്ടിൽ ഒന്നു ഉണ്ടാക്കി നോക്കിയാലോ?

    Ingredients

    ചിക്കൻ -അരക്കിലോ

    മൈദ -5 ടേബിൾ സ്പൂൺ

    കോൺഫ്ലോർ -5 ടേബിൾസ്പൂൺ

    കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മുട്ട -ഒന്ന്

    ഉപ്പ്

    വെള്ളം

    എണ്ണ

    വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ

    ഇഞ്ചി -ഒരു ടേബിൾ സ്പൂൺ

    സവാള 2 ടേബിൾ സ്പൂൺ

    വെള്ളം -മൂന്ന് ടേബിൾ സ്പൂൺ

    ടൊമാറ്റോ സോസ് -രണ്ട് ടേബിൾ സ്പൂൺ

    സോയ സോസ് -ഒരു ടീസ്പൂൺ

    സ്പ്രിങ് ഒണിയൻ

    മല്ലിയില

    ഒരു ബൗളിലേക്ക് മൈദ കോൺഫ്ലോർ കാശ്മീരി ചില്ലി പൗഡർ മുട്ട വെള്ളം ഇവ ചേർത്തി യോജിപ്പിച്ച് നല്ല കട്ടിയുള്ള ഒരു ബാറ്റർ ആക്കാം ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ഇട്ട് നന്നായി തേച്ചുപിടിപ്പിക്കുക ഇത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്ത് എടുക്കാം ഇനി ഒരു പാനിലേക്ക് എണ്ണ ചേർക്കുക ചൂടാകുമ്പോൾ വെളുത്തുള്ളി ഇഞ്ചി സവാള ഇവ ചേർത്ത് വഴറ്റാം സോസുകളും ആവശ്യത്തിനു ഉപ്പും ചേർക്കാം ഇത് നന്നായി തിളച്ച് ക്രീമി ടെക്സ്ചർ ആകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യാം ചിക്കനിലേക്ക് സോസുകൾ പിടിച്ചു കഴിഞ്ഞാൽ മല്ലിയിലയും സ്പ്രിങ് ഒണിയനും ചേർത്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malus Kitchen World

  • മസാല പത്തിരി

    മസാല പത്തിരി

    കുഴക്കാതെ പരത്താതെ നല്ല അടിപൊളി പത്തിരി തയ്യാറാക്കിയാലോ? ഉള്ളിൽ മസാലയൊക്കെ വെച്ച് തയ്യാറാക്കിയ അടിപൊളി പത്തിരിയുടെ റെസിപ്പി കാണാം

    Ingredients

    പത്തിരി തയ്യാറാക്കാനായി

    മൈദ ഒരു കപ്പ്

    മുട്ട ഒന്ന്

    ഉപ്പ്

    ഫില്ലിങ്ങിനായി

    സവാള രണ്ട്

    പച്ചമുളക് മൂന്ന്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

    മുളകുപൊടി- 1/4 ടീസ്പൂൺ

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    ഗരം മസാല അര ടീസ്പൂൺ

    ചിക്കൻ മസാല ഒരു ടീസ്പൂൺ

    കുരുമുളകുപൊടി അര ടീസ്പൂൺ

    ഉപ്പ്

    ചിക്കൻ 300 ഗ്രാം

    മല്ലിയില

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം

    ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം, നന്നായി വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർക്കാം ശേഷം മസാല പൊടികൾ ചേർക്കാം, മസാലപ്പൊടികളുടെ പച്ചമണം മാറുമ്പോൾ ചിക്കൻ വേവിച്ചുടച്ചത് ചേർക്കാം, ഇതെല്ലാം നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് ഓഫ്‌ ചെയ്യാം. പത്തിരി തയ്യാറാക്കാനായി മൈദ മുട്ട വെള്ളം ഒപ്പ് ഇവ ചേർത്ത് ഒരു ലൂസ് ബാറ്റർ തയ്യാറാക്കാം ഇതിനെ പാനിലേക്ക് ഒഴിച്ചുകൊടുത്ത് നല്ല നൈസ് ആയിട്ടുള്ള അപ്പങ്ങൾ ചുട്ടെടുക്കാം ഇനി തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് ഇതിനകത്ത് വെച്ച് മടക്കി റോൾ
    ചെയ്യുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sahdi Dreams

  • ചിക്കൻ ഫ്രൈ

    ചിക്കൻ ഫ്രൈ

    ചിക്കൻ ഫ്രൈ ചെയ്തു കഴിക്കാൻ ഇഷ്ടമുള്ളവർ ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ, സ്പെഷ്യൽ മസാല കൂട്ട് തയ്യാറാക്കി വറുത്തെടുത്ത ചിക്കൻ

    Ingredients

    ചിക്കൻ -അരക്കിലോ

    സവാള -അര

    വെളുത്തുള്ളി -1

    ഇഞ്ചി

    ഗരം മസാല -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

    മുളകുപൊടി -മൂന്ന് ടീസ്പൂൺ

    കടലമാവ് -രണ്ട് ടേബിൾ സ്പൂൺ

    കോൺഫ്ലോർ -രണ്ട് ടീസ്പൂൺ

    തൈര് -രണ്ട് ടേബിൾ സ്പൂൺ

    പെരുംജീരകം -അര ടീസ്പൂൺ

    ജീരകം -അര ടീസ്പൂൺ

    Preparation

    ചേരുവകൾ എല്ലാം ഒരു മിക്സി ജാറിൽ ഇട്ട് നന്നായി അരച്ച് പേസ്റ്റ് ആക്കുക ചിക്കനിൽ ഇത് നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം അരമണിക്കൂറിൽ കുറയാതെ ഫ്രിഡ്ജിൽ വയ്ക്കുക ഇനി നല്ലതുപോലെ ഫ്രൈ ചെയ്ത് എടുത്തു കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste Trips Tips