Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • ചിക്കൻ 65

    ചിക്കൻ 65

    റസ്റ്റോറന്റ് സ്റ്റൈലിൽ ചിക്കൻ 65 തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം, ഇനി ഇതു കഴിക്കാൻ ഹോട്ടലിലേക്ക് പോണ്ട വീട്ടിൽ തന്നെ ഉണ്ടാക്കാം…

    Preparation

    എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ ക്യൂബ ആയി കട്ട് ചെയ്ത് എടുക്കുക, ഇതിലേക്ക് ചിക്കൻ മസാല മുളകുപൊടി തൈര് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരിപ്പൊടി കാശ്മീരി ചില്ലി പൗഡർ ചെറുനാരങ്ങ മല്ലിയില ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക കുറച്ചു വെളിച്ചെണ്ണ കൂടി ചേർക്കാം കുറച്ചുസമയം മാറ്റിവെച്ചതിനുശേഷം തിളച്ച എണ്ണയിലേക്ക് ഓരോന്നായി ഇട്ട് ഡീപ്പ് ഫ്രൈ ചെയ്ത് എടുക്കുക, പച്ചമുളക് കറിവേപ്പിലയും അവസാനം ഫ്രൈ ചെയ്ത് മുകളിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sneha_foodie

  • നിസാമി ചിക്കൻ കറി

    നിസാമി ചിക്കൻ കറി

    ഹൈദരാബാദിലെ ഒരു നാടൻ ചിക്കൻ വിഭവമാണ് നിസാമി ചിക്കൻ കറി, രുചികരമായ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം…

    Ingredients

    ചിക്കൻ -800ഗ്രാം

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഉപ്പ്

    തൈര് -മൂന്ന് ടേബിൾ സ്പൂൺ

    ഇഞ്ചി

    വെളുത്തുള്ളി പേസ്റ്റ് -ഒന്നര ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ

    മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    നാരങ്ങ -ഒന്ന്

    ഗരംമസാല -ഒരു ടീസ്പൂൺ

    സവാള വറുത്തത് -രണ്ടെണ്ണം

    കറിവേപ്പില

    പുതിന

    കശുവണ്ടി

    ബദാം

    തേങ്ങാ ചിരവിയത് -4 ടേബിൾ സ്പൂൺ

    മിൽക്ക് ക്രീം -കാൽ കപ്പ്

    ഏലക്കായ -5

    കറുവപ്പട്ട -ഒരു കഷണം

    പച്ച മുളക് -5

    Preparation

    ചിക്കൻ മസാല പൊടികളും തൈര് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചെറുനാരങ്ങ നീര് ഉപ്പ് മല്ലിയില പുതിനയില ഫ്രൈഡ് ഓണിയൻ ഇവയെല്ലാം ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക, തേങ്ങ മസാലകൾ കശുവണ്ടി ബദാം ഇവ അരച്ചെടുത്ത് ചിക്കനിലേക്ക് ചേർക്കാം നന്നായി മിക്സ്‌ ചെയ്ത ശേഷം ഒരു ചാർക്കോൾ ഉപയോഗിച്ച് ചിക്കൻ ഒന്ന് സ്മോക്ക് ചെയ്യുക. ഇനി ഒരു പാനിലേക്ക് മാറ്റിയതിനുശേഷം ചിക്കൻ വേവിച്ചെടുക്കാം അവസാനമായി മല്ലിയില കൂടി ചേർത്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Shades Of Spices

  • ചിക്കൻ തോരൻ

    ചിക്കൻ തോരൻ

    ചോറിനൊപ്പം കഴിക്കാനായി ചിക്കൻ ഉപയോഗിച്ച് നല്ലൊരു തോരൻ തയ്യാറാക്കിയാലോ.. തേങ്ങയൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്…

    Ingredients

    ചിക്കൻ- 300 ഗ്രാം

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    ഉപ്പ്

    തേങ്ങ -അരക്കപ്പ്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    വെളിച്ചെണ്ണ

    കടുക്

    പെരിഞ്ചീരകം

    സവാള ഒന്ന്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    പച്ചമുളക് -രണ്ട്

    കറിവേപ്പില

    ഉപ്പ്

    Preparation

    ആദ്യം ചിക്കനിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല പൊടി ഉപ്പ് കുരുമുളകുപൊടി ഇവ ചേർത്ത് മിക്സ് ചെയ്ത ശേഷം കുക്കറിൽ വേവിച്ചെടുക്കുക വേവിച്ചെടുത്ത ചിക്കൻ ചെറുതായി മുറിച്ചെടുക്കാം ഇനി തേങ്ങയിലേക്ക് മഞ്ഞൾപൊടി മുളകുപൊടി മസാലപ്പൊടി ഇവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു മൺകലം അടുപ്പിൽ വച് എണ്ണ ഒഴിച്ച് ചൂടാക്കാം, കടുക് ചേർത്ത് പൊട്ടുമ്പോൾ പെരുംജീരകം ചേർക്കുക ശേഷം സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം നന്നായി വഴന്നു കഴിഞ്ഞാൽ ചിക്കൻ ചേർക്കാം ചിക്കനും മിക്സ് ചെയ്തു കഴിഞ്ഞാൽ ഇതിലേക്ക് തേങ്ങാ മിക്സ് ചേർക്കാം പച്ചമണം മാറുന്നത് വരെ നല്ലപോലെ യോജിപ്പിച്ചതിനുശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MagicPot Media

  • അഫ്ഗാനി ചിക്കൻ ഫ്രൈ

    അഫ്ഗാനി ചിക്കൻ ഫ്രൈ

    ഞായറാഴ്ച ട്രൈ ചെയ്യാനായി ഇതാ ഒരു സ്പെഷ്യൽ ചിക്കൻ വിഭവം… കിടിലൻ രുചിയുള്ള അഫ്ഗാനി ചിക്കൻ ഫ്രൈ, എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടത് തന്നെയാണ്.

    Ingredients

    ചിക്കൻ -ഒന്നരക്കിലോ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടേബിൾ സ്പൂൺ

    പച്ച കുരുമുളക് ചതച്ചത് -ഒന്നര ടേബിൾസ്പൂൺ

    ഉപ്പ്

    കടായി മസാല -ഒരു ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഗരം മസാല -ഒരു ടീസ്പൂൺ

    വെളുത്ത എള്ള് -ഒന്നര ടീസ്പൂൺ

    പെരുംജീരകം ചതച്ചത് -ഒന്നര ടേബിൾസ്പൂൺ

    മല്ലി ചതച്ചത് -ഒന്നര ടേബിൾസ്പൂൺ

    മുളക് ചതച്ചത് -ഒന്നര ടേബിൾസ്പൂൺ

    മുട്ട -ഒന്ന്

    കോൺഫ്ലവർ -രണ്ട് ടേബിൾ സ്പൂൺ

    നാരങ്ങാനീര് -1

    സോയ സോസ് -ഒരു ടേബിൾ സ്പൂൺ

    മൈദ -ഒരു ടേബിൾ സ്പൂൺ

    എണ്ണ

    Preparation

    കഴുകി എടുത്ത ചിക്കനിലേക്ക് എടുത്തു വച്ചിരിക്കുന്ന മസാലകൾ എല്ലാം ചേർത്ത് കൊടുക്കുക നല്ലപോലെ മിക്സ് ചെയ്ത് തേച്ചുപിടിപ്പിക്കുക, അവസാനം ഒരു ടേബിൾ സ്പൂൺ മൈദ മുകളിലായി തൂവി കൊടുക്കുക ഇനി ചിക്കൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം ഒരു മണിക്കൂറെങ്കിലും വെച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്തെടുക്കാം

    റെസിപ്പി കാണാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adhialee’s kitchen

  • ചിക്കൻ കൊണ്ടാട്ടം

    ചിക്കൻ കൊണ്ടാട്ടം

    എത്ര വേണമെങ്കിലും കഴിക്കും ഇത്രയും രുചിയിൽ തയ്യാറാക്കിയാൽ, കൊതിയോടെ കഴിക്കാനായി ഇതാ ചിക്കൻ കൊണ്ടാട്ടം… എളുപ്പത്തിൽ തയ്യാറാക്കാം

    Ingredients

    ചിക്കൻ

    കാശ്മീരി ചില്ലി പൗഡർ

    മഞ്ഞൾപൊടി

    മല്ലിപ്പൊടി

    ഗരം മസാല

    പെരുംജീരകം പൊടിച്ചത്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ഉപ്പ്

    നാരങ്ങാനീര്

    വെളിച്ചെണ്ണ

    എണ്ണ

    കറിവേപ്പില

    ഉണക്കമുളക്

    ചെറിയുള്ളി

    സവാള

    ഉപ്പ്

    ഇഞ്ചി

    വെളുത്തുള്ളി

    മുളക് ചതച്ചത്

    മുളകുപൊടി

    മല്ലിപ്പൊടി,

    മഞ്ഞൾപൊടി

    ഗരം മസാല പൊടി

    കുരുമുളകുപൊടി

    ടൊമാറ്റോ സോസ്

    ചൂടുവെള്ളം

    Preparation

    ഒരു ബൗളിലേക്ക് മസാല പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് ചെറുനാരങ്ങ നീര് വെളിച്ചെണ്ണ ഇവയും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക ഇത് ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യാം അരമണിക്കൂറിനു ശേഷം ചിക്കൻ നന്നായി വറുത്തെടുക്കാം വറുത്തെടുത്ത എണ്ണയിലേക്ക് ഉണക്കമുളകും ചെറിയ ഉള്ളി സവാള ഇവയും ചേർത്ത് വഴറ്റുക ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർക്കാം കുറച്ചു ഉപ്പു കൂടി ചേർത്ത് നന്നായി വഴറ്റണം ഇനി മസാല പൊടികൾ കുറച്ചു ചേർക്കാം പച്ചമണം മാറുന്നവരെ മിക്സ് ചെയ്തശേഷം സോസും മുളക് ചതച്ചതും ചേർക്കാം കുറച്ചു ചൂട് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച ശേഷം ചിക്കൻ കഷ്ണങ്ങൾ ഇടാം കഷണങ്ങളിലെയും മസാല നന്നായി പിടിക്കുന്നവരെ മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Step by step

  • കോഴി മുഷ്മനും ടയർ പത്തലും

    കോഴി മുഷ്മനും ടയർ പത്തലും

    നാദാപുരം സ്പെഷ്യൽ കോഴി മുഷ്മനും ( മുഴുവൻ ), കൂടെ കഴിക്കാനായി രുചികരമായ ടയർ പത്തലും…

    Ingredients

    ഫുൾ ചിക്കൻ -ഒന്ന്

    മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ഗരം മസാല -ഒരു ടീസ്പൂൺ

    ഉപ്പ്

    സവാള -ഒന്ന്

    ഇഞ്ചി വെളുത്തുള്ളി -ഒരു ടീസ്പൂൺ

    മുളക് -1

    മഞ്ഞൾപൊടി

    മുളകുപൊടി

    കുരുമുളകുപൊടി

    ഉപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ

    സവാള മൂന്ന്

    ഇഞ്ചി വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ

    തക്കാളി -1

    കറിവേപ്പില

    മല്ലിയില

    മുട്ട 2

    Preparation

    കോഴിയെടുത്ത് നന്നായി കഴുകി സൈഡിൽ ഒന്ന് വരഞ്ഞു കൊടുക്കുക, ഇനി ഒരു കുക്കർ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മഞ്ഞൾപൊടി മുളകുപൊടി മസാലപ്പൊടി കുരുമുളകുപൊടി ഉപ്പ് അല്പം വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു വിസിൽ അടിക്കുക, ശേഷം ഈ മസാല കോഴിയുടെ ഉള്ളിലേക്ക് നിറച്ചു കൊടുക്കണം കൂടെ മുട്ട പുഴുങ്ങിയതും വയ്ക്കാം. ഇനി ഒരു കുഴിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ വഴറ്റാം തക്കാളിയും ചേർക്കാം ശേഷം മസാല പൊടികളും ചേർത്ത് മിക്സ് ചെയ്ത് കോഴി അതിലേക്ക് ചേർക്കാം കുറച്ചു വെള്ളം കൂടി ഒഴിച്ച് പാത്രം മൂടിവെച്ച് കോഴിയുടെ എല്ലാ വശങ്ങളും നന്നായി വേവിച്ചെടുക്കുക… പത്തൽ തയ്യാറാക്കുമ്പോൾ അധികം പരത്താതെ കട്ടിയായി തന്നെ ചുട്ടെടുക്കുക, ഇനി രണ്ടും കൂടി ചൂടോടെ വിളമ്പാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nasra Kitchen World

  • ജപ്പാൻ സ്റ്റൈൽ ചിക്കൻ റെസിപ്പി

    ജപ്പാൻ സ്റ്റൈൽ ചിക്കൻ റെസിപ്പി

    ജപ്പാൻ സ്റ്റൈൽ ചിക്കൻ, അടിപൊളി രുചിയുള്ള, നല്ല വെള്ളം നിറത്തിൽ ക്രീമിയായ ഒരു സ്പെഷ്യൽ ചിക്കൻ റെസിപ്പി…

    Ingredients

    എല്ലില്ലാത്ത ചിക്കൻ -ഒരുകിലോ

    മുട്ട -ഒന്ന്

    ഉപ്പ്

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    കോൺഫ്ലോർ -നാലു ടേബിൾ സ്പൂൺ

    കശുവണ്ടി -30

    എണ്ണ

    ബട്ടർ 3 ടേബിൾ സ്പൂൺ

    പച്ചമുളക് 5

    വെളുത്തുള്ളി അരിഞ്ഞത് -രണ്ട് ടേബിൾ സ്പൂൺ

    പാൽ -1/2 ലിറ്റർ

    മല്ലിയില

    Preparation

    ചെറിയ ചിക്കൻ കഷണങ്ങളിലേക്ക് മുട്ട ഉപ്പ് കുരുമുളകുപൊടി കോൺഫ്ലോർ ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക 10 മിനിറ്റ് മാറ്റി വെച്ചതിനുശേഷം ഇത് ഫ്രൈ ചെയ്ത് എടുക്കാം ഒരു പാനിലേക്ക് ബട്ടർ ചേർത്ത് ചൂടാക്കുക ആദ്യം വെളുത്തുള്ളി അരിഞ്ഞതും പിന്നെ പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റാം ഇനി ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കാം, ഉപ്പു ചേർത്ത് നന്നായി തിളപ്പിക്കുക കശുവണ്ടി പൊടിച്ചെടുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം ഇത് നന്നായി തിളച്ച് കുറുകി വരുമ്പോൾ ചിക്കൻ കഷണങ്ങളും കുറച്ചു കുരുമുളകുപൊടിയും ചേർക്കാം ക്രീം എല്ലാം ചിക്കനിൽ പിടിക്കുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Allys happy world