ചോറിനൊപ്പം കഴിക്കാനായി ചിക്കൻ ഉപയോഗിച്ച് നല്ലൊരു തോരൻ തയ്യാറാക്കിയാലോ.. തേങ്ങയൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്…
Ingredients
ചിക്കൻ- 300 ഗ്രാം
കുരുമുളകുപൊടി -അര ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
ഗരം മസാല -കാൽ ടീസ്പൂൺ
ഉപ്പ്
തേങ്ങ -അരക്കപ്പ്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
ഗരം മസാല -കാൽ ടീസ്പൂൺ
വെളിച്ചെണ്ണ
കടുക്
പെരിഞ്ചീരകം
സവാള ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
പച്ചമുളക് -രണ്ട്
കറിവേപ്പില
ഉപ്പ്
Preparation
ആദ്യം ചിക്കനിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല പൊടി ഉപ്പ് കുരുമുളകുപൊടി ഇവ ചേർത്ത് മിക്സ് ചെയ്ത ശേഷം കുക്കറിൽ വേവിച്ചെടുക്കുക വേവിച്ചെടുത്ത ചിക്കൻ ചെറുതായി മുറിച്ചെടുക്കാം ഇനി തേങ്ങയിലേക്ക് മഞ്ഞൾപൊടി മുളകുപൊടി മസാലപ്പൊടി ഇവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു മൺകലം അടുപ്പിൽ വച് എണ്ണ ഒഴിച്ച് ചൂടാക്കാം, കടുക് ചേർത്ത് പൊട്ടുമ്പോൾ പെരുംജീരകം ചേർക്കുക ശേഷം സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം നന്നായി വഴന്നു കഴിഞ്ഞാൽ ചിക്കൻ ചേർക്കാം ചിക്കനും മിക്സ് ചെയ്തു കഴിഞ്ഞാൽ ഇതിലേക്ക് തേങ്ങാ മിക്സ് ചേർക്കാം പച്ചമണം മാറുന്നത് വരെ നല്ലപോലെ യോജിപ്പിച്ചതിനുശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് തീ ഓഫ് ചെയ്യുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MagicPot Media