Category: അടുക്കള ടിപ്പ്സ്

  • കണവ/കൂന്തൽ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം

    കണവ/കൂന്തൽ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം

    നീരാളികളുടെ വർഗ്ഗത്തിൽ പെട്ട കൂന്തൽ അഥവാ സ്ക്വിഡ് മനുഷ്യരുടെ ഇഷ്ടഭോജനമാണ്. എട്ടു കൈകളും രണ്ടു ടെൻറിക്കിളുകളും ഇവയ്ക്കുണ്ട്. തലയുടെ വശങ്ങളിലാണ് ഇവയുടെ കണ്ണുകൾ. കണവ / കൂന്തൽ ശെരിക്കു വൃത്തിയാക്കാന്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. എങ്ങനെയാണ് കൂന്തൽ വൃത്തിയാക്കുന്നത് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് മനസ്സിലാക്കൂ. നിങ്ങള്‍ ഇതുപോലെ ആണോ വൃത്തിയാക്കുന്നത് എന്ന് നോക്കൂ. വീഡിയോ കണ്ട ശേഷം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. പലര്‍ക്കും ഉപകാരപ്പെടും. Courtesy: Cooking at mayflower.

     

  • വട്ടത്തില്‍ നല്ല സോഫ്റ്റ്‌ ആയി ചപ്പാത്തി ഉണ്ടാക്കാന്‍ സിംപിൾ വിദ്യ

    വട്ടത്തില്‍ നല്ല സോഫ്റ്റ്‌ ആയി ചപ്പാത്തി ഉണ്ടാക്കാന്‍ സിംപിൾ വിദ്യ

    നല്ല സോഫ്റ്റ്‌ ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .പക്ഷെ ചപ്പാത്തി ഉണ്ടാക്കുന്നവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്നം ആണ് അവര്‍ ഉണ്ടാക്കുമ്പോള്‍ റൗണ്ടില്‍ വരുന്നില്ല അല്ലങ്കില്‍ സോഫ്റ്റ്‌ ആകുന്നില്ല ഭൂപടം പോലെ ആയി പോകുന്നു എന്നൊക്കെ .അങ്ങനെ ചപ്പാത്തി സോഫ്റ്റ്‌ ആയി വട്ടത്തില്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ക്ക് എങ്ങനെ വളരെ പെട്ടെന്ന് നല്ല റൌണ്ട് സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം എന്നാണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത് .അത് എങ്ങനെയാണ് ചെയേണ്ടത് എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക .

  • പൊറോട്ട പേടി വേണ്ട. ധൈര്യമായി പൊറോട്ട കഴിക്കാം.

    പൊറോട്ട പേടി വേണ്ട. ധൈര്യമായി പൊറോട്ട കഴിക്കാം.

    പൊറോട്ട മിക്ക മലയാളികള്‍ക്കും ഇഷ്ടമാണ്. പൊറോട്ടയും ചിക്കനും ആലോചിക്കുമ്പോള്‍ തന്നെ പലരുടേയും വായില്‍ വെള്ളമൂറും. എന്നാല്‍ പൊറോട്ട മനുഷ്യ ശരീരത്തിന് ഹാനികരമാണ് എന്ന പ്രചാരണം നമുക്കിടയില്‍ ശക്തമാണ്. അതിന്‍റെ പ്രധാന കാരണം പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദ മാവാണ്. മൈദ കഴിച്ചാല്‍ ശരീരത്തിന് കേടാണ് എന്ന് നമ്മളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു. ശെരിക്കും എന്താണ് സത്യം? മൈദ എന്ന് പറയുന്നത് എന്താണ്? മൈദ കഴിച്ചാല്‍ എന്താണ് പ്രശ്നം?. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍, നീണ്ടകര താലൂക്ക് ഹോസ്പിറ്റലിലെ Asst.Surgeon Dr. Augustus Morris നമുക്ക് പറഞ്ഞുതരുന്നു. നിങ്ങളുടെ എല്ലാ കൂട്ടുകാര്‍ക്കും ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യൂ. സത്യം എല്ലാരും മനസ്സിലാക്കട്ടെ. Courtesy:esSENSE Freethinkers’ Diary.

     

  • കക്കയിറച്ചി വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്

    കക്കയിറച്ചി വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്


    സാധാരണ എല്ലാവരും പറയാറുണ്ട് കക്കയിറച്ചി വാങ്ങിയാല്‍ വൃത്തിയാക്കാന്‍ വലിയ വിഷമമൊന്നുമില്ല, നന്നായി കഴുകി മണല്‍ കളഞ്ഞ് എടുത്താല്‍ മതിയെന്ന്. എന്നാല്‍ അത് ശരിയല്ല, കക്കയിറച്ചി പാചകം ചെയ്യാന്‍ എടുക്കുമ്ബോള്‍ അതിലെ അഴുക്കെല്ലാം വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.

    സാധാരണയായി കക്ക വൃത്തിയാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം. കക്കയിറച്ചി നാലഞ്ച് തവണ നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുമ്ബോള്‍ കക്കയിലെ മണ്ണും കരടുമെല്ലാം പോയിക്കിട്ടും. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കക്കയിറച്ചിയിലെ അഴുക്ക് നീക്കം ചെയ്യുക എന്നതാണ് അടുത്ത പടി.

    കക്കയിറച്ചില്‍ അഴുക്കിരിക്കുന്ന ഭാഗം നമുക്ക് കൃത്യമായി കാണാന്‍ സാധിക്കും. അഴുക്കിരിക്കുന്നതിന് തൊട്ടു പിന്നിലായി തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച്‌ ചെറുതായി അമര്‍ത്തിക്കൊടുക്കുമ്ബോള്‍ തന്നെ അഴുക്ക് പുറത്തേക്ക് വരുന്നത് കാണാം.

    ഇത്തരത്തില്‍ അഴുക്ക് മുഴുവന്‍ നന്നായി പുറത്തെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഓരോ കക്കയിറച്ചിയും പ്രത്യേകം എടുത്ത് ഇത്തരത്തില്‍ വൃത്തിയാക്കണം. അല്‍പം സമയം മിനക്കെടുത്തുന്ന പരിപാടിയാണ് ഇത് എങ്കിലും കക്കയിറച്ചി ഇത്തരത്തില്‍ വൃത്തിയാക്കി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

    വലിയ കക്കയിറച്ചിയാണെങ്കില്‍ വൃത്തിയാക്കാന്‍ ഇത്ര ബുദ്ധിമുട്ടുണ്ടാവില്ല. തീരെ ചെറിയ കക്കയിറച്ചിയാണെങ്കിലാണ് വൃത്തിയാക്കാന്‍ ബുദ്ധിമുട്ട്, എന്നാല്‍ ഇതിനാണ് രുചി കൂടുതല്‍. അതുകൊണ്ടുതന്നെ ബാക്കി പാചകപരിപാടികളെല്ലാം കഴിഞ്ഞ ശേഷം വേണം കക്കയിറച്ചി വൃത്തിയാക്കലിന് നിക്കാന്‍.

    ഇനി കക്കയിറച്ചി നന്നാക്കാനുള്ള മറ്റൊരു മാര്‍ഗം നോക്കാം. നന്നായി കഴുകി വൃത്തിയാക്കി മണല്‍ കളഞ്ഞ കക്കയിറച്ചി ഒരു പാത്രത്തിലേക്ക് മാറ്റി ഇറച്ചി നിവര്‍ക്കെ വെള്ളമൊഴിക്കുക. ഇത് അടുപ്പില്‍വച്ച്‌ രണ്ട് മിനിറ്റ് ചൂടാക്കിയ ശേഷം വെള്ളം ഊറ്റിക്കളഞ്ഞെടുക്കുക. അതിനു ശേഷം പാചകം ചെയ്യാം.

  • പാചക വാതകം ലാഭിക്കാന്‍ പാചകത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പാചക വാതകം ലാഭിക്കാന്‍ പാചകത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പാചകവാതകം ലാഭിക്കാനുള്ള ഏറ്റവും നല്ല വഴി പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. കറികള്‍ വയ്ക്കുമ്പോള്‍ പരമാവധി സ്റ്റീല്‍ പാത്രങ്ങളില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഇതിന് ഒരു പരിധി വരെ ഇന്ധനത്തെ ലാഭിക്കാന്‍ കഴിയും.

    സ്റ്റീല്‍ പാത്രങ്ങളില്‍ പാചകം ചെയ്താല്‍ പാത്രം പെട്ടെന്ന് ചൂടുപിടിക്കുകയും ചൂട് കുറച്ചധികം നേരം പാത്രത്തില്‍ തന്നെ തങ്ങിനില്‍ക്കുന്നതു കൊണ്ട് തീ കുറച്ചുവച്ച് ഇന്ധനം ലാഭിക്കുകയും ചെയ്യാം. മണ്‍പാത്രങ്ങളില്‍ പാചകം ചെയ്താലും ഈ പ്രയോജനം ലഭിക്കും.

    ഇനി ശ്രദ്ധിക്കേണ്ടത് ആവശ്യമറിഞ്ഞ് പാത്രം ഉപയോഗിക്കുക എന്നതാണ്. തെര്‍മല്‍ കുക്കര്‍, പ്രഷര്‍ കുക്കര്‍ എന്നിവ ഉപയോഗിക്കുന്നത് പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പാചകം ചെയ്യുമ്പോള്‍ പാത്രം അടച്ചുവച്ച് പാചകം ചെയ്യാന്‍ പരമാവധി ശ്രമിക്കുക. ആവിയില്‍ വിഭവം പെട്ടെന്ന് വെന്തു കിട്ടും.

    ഇനി, പാചകത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ കൈ എത്തുന്നിടത്തു തന്നെ വയ്ക്കുക, എന്നിട്ട് വേണം പാചകം തുടങ്ങാന്‍. ഗ്യാസ് ഓണ്‍ ചെയ്ത ശേഷം പാചകത്തിന് ആവശ്യമായ സാധനങ്ങള്‍ എടുക്കാന്‍ പോകരുത്. അതുപോലെതന്നെ, ഒരേ വേവുള്ള സാധനങ്ങള്‍ ഒരുമിച്ച് വേവിക്കാന്‍ ശ്രദ്ധിക്കുക.
    അതുപോലെ തന്നെ പാചകത്തിനായി വെള്ളമെടുക്കുമ്പോള്‍ വേകാന്‍ ആവശ്യമായ വെള്ളം മാത്രം എടുക്കുക, അതിന്റെ കണക്ക് അറിഞ്ഞു വയ്ക്കുക. ധാന്യങ്ങള്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം മാത്രം വേവിക്കുക. ഇങ്ങനെ ചെയ്താല്‍ ഇവ വേഗം വെന്തുകിട്ടും. ഇത്തരത്തിലും ഇന്ധനം ലാഭിക്കാം. പാചകം തുടങ്ങുമ്പോള്‍ ഒഴികെ മറ്റു സമയത്ത് ചെറിയ തീയില്‍ അടച്ചുവച്ച് പാചകം ചെയ്യുന്നതാണ് നല്ലത്.

    ഇനി, ഫ്രിഡ്ജില്‍ വച്ചിരുന്ന സാധനം പുറത്തെടുത്ത് ചൂടാക്കി കഴിക്കുമ്പോള്‍ അതിന്റെ തണുപ്പ് പോയ ശേഷം ചൂടാക്കിയെടുക്കുക. ചൂടാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇതെടുത്ത് പുറത്തു വയ്ക്കുക. അപ്പോള്‍ തണുപ്പ് നന്നായി പോയിക്കിട്ടും. തണുപ്പോടുകൂടി ചൂടാക്കിയാല്‍ അത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.

    ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചിരിക്കുന്ന സാധനമാണെങ്കില്‍, കഷണങ്ങളാക്കി വൃത്തിയാക്കിയ മത്സ്യ-മാംസവിഭവങ്ങളാണ് നമ്മള്‍ സാധാരണയായി ഫ്രീസറില്‍ വയ്ക്കാറ്, ഇത് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും എടുത്ത് പുറത്തുവയ്ക്കണം. എങ്കില്‍ മാത്രമേ ഐസൊക്കെ വിട്ട് തണുപ്പൊക്കെ നന്നായി മാറിക്കിട്ടൂ. എന്നിട്ട് മാത്രമേ ഇത് ഉപയോഗിച്ച് പാചകം ചെയ്യാവൂ.

    ഇറച്ചി പെട്ടെന്ന് പാചകം ചെയ്യേണ്ടി വരുന്ന അവസരത്തില്‍ ഇറച്ചിയ്ക്ക് മുകളിലായി കുറച്ച് കല്ലുപ്പ് വിതറിക്കൊടുത്താല്‍ മതി ഇറച്ചിക്കഷണങ്ങള്‍ പെട്ടെന്ന് വിട്ടു കിട്ടും. എന്നിട്ട് ഈ പാത്രം വെള്ളം നിറച്ച മറ്റൊരു പാത്രത്തില്‍ ഇറക്കിവയ്ക്കുക. തണുപ്പ് പെട്ടെന്ന് പോയിക്കിട്ടും.

    എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അങ്ങനെയാണെങ്കില്‍ ഓരോരുത്തര്‍ക്കും വേണ്ടി ഭക്ഷണം ചൂടാക്കേണ്ടി വരില്ല. അങ്ങനെയും പാചകവാതകം ലാഭിക്കാം. ഗ്യാസ് അടുപ്പിന് എന്തെങ്കിലും തരത്തിലുള്ള കേടുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് പരിഹരിക്കുക.

    ഇനി അടുപ്പിന്റെ കാര്യം, തീ കത്തുന്നത് ഓറഞ്ചോ മഞ്ഞയോ നിറത്തിലാണെങ്കില്‍ അടുപ്പിന്റെ ബര്‍ണറില്‍ കരിയോ പുകയോ പൊടിയോ ഒക്കെ അടിഞ്ഞുകൂടി ബ്ലോക്കായ അവസ്ഥ ആയിരിക്കും. ഇത് ഇന്ധനനഷ്ടത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് സര്‍വീസ് ചെയ്യിക്കുക.

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

    അടുക്കളയില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

  • പോഷകം പോകാതെ ഭക്ഷണം പാകം ചെയ്യാന്‍

    പോഷകം പോകാതെ ഭക്ഷണം പാകം ചെയ്യാന്‍

    പാചകം ചെയ്യുന്നതിലെ അശ്രദ്ധമൂലം ഭക്ഷ്യവിഭവങ്ങളിലെ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടാം. ഇത് ഭക്ഷണം കൂടുതല്‍ പാകം ചെയ്യുന്നതിലൂടെയും കുറച്ചു വേവിക്കുന്നതിലൂടെയും സംഭവിക്കാം. എന്നാല്‍ അല്‍പം ശ്രദ്ധ വയ്ക്കുകയാണെങ്കില്‍ പോഷകമൂല്യം നഷ്ടപ്പെടുത്താതെ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കും.

    പാചകകലയെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ പ്രയോജനപ്പെടുത്തുമ്പോഴാണ് പാചകം പോഷക മൂല്യമുള്ളതും രുചികരവുമായിത്തീരുക. പോഷകാംശം നഷ്ടപ്പെടുത്താതെ ഭക്ഷണം പാകം ചെയ്യാനുള്ള ചില വഴികള്‍ ഇതാ പച്ചക്കറികള്‍ 1015 മിനുട്ടില്‍ കൂടുതല്‍ തിളപ്പിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്ടമാകും.

    പച്ചക്കറികള്‍ മുറിക്കുന്നതിനു മുമ്പ് വെള്ളത്തിലിട്ട് കുതിര്‍ക്കരുത്. പാചകം ചെയ്യുന്നതിന് ഏറെ മുമ്പ് പച്ചക്കറികള്‍ മുറിക്കുന്നത് പോഷകമൂല്യം നഷ്ടമാക്കും.പച്ചക്കറികള്‍ അധികം വേവിക്കരുത്. സാവധാനം എരിയുന്ന തീയില്‍ വേവിക്കുന്നതാണ് ഉത്തമം. പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല.

    പാചകത്തിന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന ജലം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.വേഗം ചീത്തയാകുന്ന പച്ചക്കറികളും പഴങ്ങളും ഈര്‍പ്പമില്ലാത്തതും തണുപ്പുള്ളതും വായു കടക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. ചീര, കാരറ്റ് ഇല, മുരിങ്ങയില തുടങ്ങിയവയില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷമൂല്യം നഷ്ടപ്പെടും.

    അരി കൂടുതല്‍ പ്രാവശ്യം കഴുകിയാല്‍ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടും. വിറ്റാമിന്‍ ബി ധാരാളം അടങ്ങിട്ടുള്ള ധാന്യങ്ങളിലെ തവിട് കളയാതെ ഉപയോഗിക്കാന്‍ ശ്രമിക്കണം. ധാന്യങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുളപ്പിച്ച പയര്‍, സാലഡ്, തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ആഹാര സാധനങ്ങള്‍ കഴിവതും അടച്ചുവച്ച് പാകം ചെയ്യുക. പാകം ചെയ്താലുടന്‍ കഴിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചതിനു ശേഷം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണം.
    പോഷക ഗുണമുള്ള സാധനങ്ങള്‍ കഴിക്കാന്‍ മാത്രമല്ല അതിലെ പോഷകങ്ങള്‍ നഷ്ട്ടപ്പെടാതെ പാകം ചെയ്യാന്‍ ഈ കാര്യങ്ങളൊക്കെ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്‌.

    ഈ പോസ്റ്റ്‌ നിങ്ങള്ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് കൂടി ഷെയര്‍ ചെയ്യുമല്ലോ ..കൂടുതല്‍ അടുക്കള ടിപ്സുകളും റെസിപ്പികളും ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    സ്പൈസി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • അടുക്കളയില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

    അടുക്കളയില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

    പഴങ്ങള്‍ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞ് നോക്കിയാല്‍ മുറിച്ച് വെച്ച ഭാഗത്തെ നിറത്തിന് മാറ്റം വന്നതായി കാണാം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം മുറിച്ച് വെച്ച പഴം ബാക്കി കളയുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്.

    കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം ഉണ്ടാവില്ലെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ബ്രൗണ്‍ നിറം നമുക്ക് മനസ്സിന്റെ സംതൃപ്തി ഇല്ലാതാക്കും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വിട നല്‍കാം. മുറിച്ചു വെച്ച പഴങ്ങള്‍ക്ക് ഇനി നിറം മങ്ങാതിരിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

    പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ ഇനി വെള്ളത്തിലിട്ട് മുറിയ്ക്കാന്‍ ശ്രമിക്കുക. വെള്ളത്തിലിട്ട് മുറിയ്ക്കുമ്പോള്‍ അതിലെ ഓക്‌സിഡേഷന്‍ ഒഴിവാകുന്നു. ഇത് പഴത്തെ ഫ്രഷ് ആയി തന്നെ നിലനിര്‍ത്തുന്നു. അതുകൊണ്ട് ഇനി പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ വെള്ളം നിറച്ച പാത്രത്തില്‍ ഇട്ട് മുറിയക്കാന്‍ ശ്രമിക്കുക.

    സോഡ വാട്ടറില്‍ മുറിച്ച് വെച്ച പഴങ്ങള്‍ മുക്കിയാലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. മുറിച്ച് വെച്ച പഴങ്ങളിലെ കറയെ ഇല്ലാതാക്കാന്‍ സോഡ വാട്ടറിന് കഴിയും.

    വിഭങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികള്‍ പ്രത്യേകിച്ച് ബീന്‍സും മറ്റും താഴ്ന്ന തീ ജ്വാലയില്‍ മാത്രമെ വേവിക്കാവു.. സമയം കൂടുതല്‍ എടുക്കുമെങ്കിലും പച്ചക്കറികളിലെ പോഷകവും നിറവും നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.

    കറികള്‍ ഉണ്ടാക്കുമ്പോള്‍ ഒരേ സമയം അധികം വെള്ളം ഒഴിച്ച് പച്ചക്കറികള്‍ വേവിക്കരുത്. ചാറില്ലാത്ത കൂട്ടാനാണെങ്കില്‍ വേവിക്കുമ്പോള്‍ വെള്ളം തളിച്ചാല്‍ മതിയാകും. നേരെ മറിച്ച് ചാറുള്ള കറികളാണെങ്കില്‍ ഓരോ അഞ്ച് അല്ലെങ്കില്‍ പത്ത് മിനുട്ടിനുള്ളില്‍ വെള്ളം ചേര്‍ക്കുക. അധികം വെള്ളം ചേര്‍ത്താല്‍ ചാറിന്റെ സ്വാദ് നഷ്ടമാകും.

    അലൂമിനിയം പാത്രത്തില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ സ്വാദിഷ്ഠമായിരിക്കുമെന്ന് കേട്ടിട്ടുണ്ടോ? ഭക്ഷണം തയ്യാറാക്കാന്‍ നോണ്‍ സ്റ്റിക്, സ്റ്റീല്‍ പാത്രങ്ങള്‍ക്ക് പകരം അലൂമീനിയം പാത്രങ്ങള്‍ ഉപയോഗിക്കുക.

    ആവശ്യമുള്ളപ്പോള്‍ മാത്രം പച്ചക്കറി അരിയുക പച്ചക്കറികള്‍ അരിഞ്ഞ് സൂക്ഷിക്കുന്നത് നല്ല ആശയമാണന്ന് പലരും കരുതാറുണ്ട്. സമയം ലാഭിക്കാന്‍ ഇത് സഹായിച്ചേക്കാം. എന്നാല്‍ പച്ചക്കറികളിലെ നനവ് നഷ്ടപ്പെടുന്നതിനാല്‍ പുതുമ ദീര്‍ഘ നേരം നിലനില്‍ക്കില്ല.

    വെളുത്തുള്ളി തണുത്ത വെള്ളത്തില്‍ അല്‍പനേരം ഇട്ടു വയ്‌ക്കുക. പിന്നീട്‌ തൊലി കളഞ്ഞെടുക്കാം.
    ഇവ ഒരു കോട്ടന്‍ തുണിയിലോ പരുപരുത്ത തുണിയിലോ പൊതിയുക. ഇത്‌ തുണിയോടു ചേര്‍ത്ത്‌ കൈ കൊണ്ട്‌ നല്ലപോലെ തിരുമ്മുക. തൊലി കളയാന്‍ എളുപ്പമാണ്‌.

    നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച ടിപ്സ് നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    പതിനാലു തരം ഓണവിഭവങ്ങള്‍