Category: അടുക്കള ടിപ്പ്സ്

  • കടല കുതിർക്കുമ്പോൾ ശ്രദ്ധിക്കുക

    കടല കുതിർക്കുമ്പോൾ ശ്രദ്ധിക്കുക

    കടല നല്ല പോഷക ഗുണങ്ങള്‍ ഉള്ള ഒന്നാണ്. മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ് കടല. കടല കുതിര്‍ത്ത് ആണ് കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കടല കുതിര്‍ത്ത വെള്ളം എല്ലാവരും കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ കടലയിലുള്ള ചില പോഷണങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് നഷ്ടമാവുകയാണ് ചെയ്യുന്നത്. എന്നാല്‍ നന്നായി കഴുകി എടുത്ത കടല കുതിര്‍ത്ത ശേഷം ആ വെള്ളം തന്നെ കറി വെക്കാന്‍ ഉപയോഗിക്കാം. വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: HOMELY TIPS

     

  • ഈ പൊടിക്കൈകള്‍ അടുക്കളയില്‍ പരീക്ഷിച്ചുട്ടുണ്ടോ?

    ഈ പൊടിക്കൈകള്‍ അടുക്കളയില്‍ പരീക്ഷിച്ചുട്ടുണ്ടോ?

    പലപ്പോഴും പുറത്ത് പോയി കഴിക്കുന്ന ഭക്ഷണത്തിന്‍റെ അല്ലെങ്കില്‍ കല്യാണത്തിന് കിട്ടുന്ന സാമ്പാറിന്‍റെയൊക്കെ രുചി നമ്മള്‍ വീട്ടിലുണ്ടാക്കുമ്പോള്‍ കിട്ടാറില്ല. നല്ല കൊഴുത്ത അല്ലെങ്കില്‍ കുറുകിയ സാമ്പാര്‍ എങ്ങനെയുണ്ടാക്കാം എന്നായിരിക്കും പലരും ചിന്തിക്കുന്നത്. സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പരിപ്പിനൊപ്പം ഒരു സ്പൂണ്‍ ഉണക്കലരി കൂടി പൊടിച്ചു ചേര്‍ത്താല്‍ മതി സാമ്പാറിന് നല്ല കൊഴുപ്പ് ലഭിക്കും. ഉപ്പുമാവ് കട്ട പിടിക്കതിരിക്കാന്‍ റവ എണ്ണയില്‍ വറുത്ത ശേഷം ഉപ്പുമാവ് ഉണ്ടാക്കിയാല്‍ മതി. മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ ഇതാ മറ്റൊരു വിദ്യ. ഇതുപോലെ കുറേ പൊടികൈകള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യുക. Courtesy: Oneindia Malayalam.

     

  • എങ്ങനെ ചെമ്മീൻ എളുപ്പത്തിൽ തൊലി പൊളിക്കാം

    എങ്ങനെ ചെമ്മീൻ എളുപ്പത്തിൽ തൊലി പൊളിക്കാം

    വീടമമാർക്ക് വളരെ അധിക്കം സമയം ആവിസ്യയമായി വരുന്ന ഒന്നാണൂ ചെമ്മീൻ തൊലി പൊളിക്ക്ക്കൂക ഏന്നതു എന്നാൽ ഇനി നിങ്ങൽക് അതും എളൂപ്പമാക്കാൻ ഉള്ള വയിയുമായി ആണ് വന്നിടുളത്ത് അതിനായി ചുവടെ നൽകിയിടുള്ള വീഡിയോ ക്കാണുക ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും .ഒപ്പം ഇഷ്ടപ്പെട്ടാല്‍ ആ ഇഷ്ടം ലൈക്‌ ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും മറക്കല്ലേ .അപ്പൊ ശരി വീഡിയോ കാണാം.

  • പുതിയ ഇരുമ്പു ചട്ടി എങ്ങിനെ മയക്കി എടുക്കാം

    പുതിയ ഇരുമ്പു ചട്ടി എങ്ങിനെ മയക്കി എടുക്കാം

    പുതിയ ഇരുമ്പു ചട്ടി എങ്ങിനെ മയക്കി എടുക്കാം എങ്ങനെയെന്ന് പഠിക്കുവാൻ താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണുക പഴയ ആളുകൾക്ക് എത്രത്തോളം ദ്രവ്യങ്ങളെ കുറിച്ച് അറിയാമായിരുന്നു എന്ന് ഈ വീഡിയോ കാണുബോള്‍ മനസിലാക്കാൻ കഴിയും,ആ പാരമ്പര്യ അറിവുകൾ മറന്നു പോയ ആ സംസ്കാരത്തിന്റെ മക്കൾക്കു ഓർമിപ്പിച്ചുതരുകയും കൂടിയാണ് ഈ വീഡിയോ.ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും .ഒപ്പം ഇഷ്ടപ്പെട്ടാല്‍ ആ ഇഷ്ടം ലൈക്‌ ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും മറക്കല്ലേ അപ്പൊ ശരി വീഡിയോ കാണാം.

     

  • ശുദ്ധമായ സാംബാര്‍ പൌഡര്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    ശുദ്ധമായ സാംബാര്‍ പൌഡര്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    സാമ്പാര്‍ എല്ലാവര്ക്കും വളരെ ഇഷ്ടം ആണ് വീട്ടില്‍ ഉണ്ടാക്കിയ സാമ്പാര്‍ എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളം ഊറും.ഏറ്റവും ഇഷ്ടം ആരുണ്ടാക്കുന്ന സാമ്പാര്‍ ആണ് എന്ന് ചോതിച്ചാല്‍ എല്ലാവരും പറയും മുത്തശി ഉണ്ടാക്കിയിരുന്ന സാമ്പാര്‍ ആരുന്നു ഏറ്റവും രുചിയുള്ളത് .ഇന്ന് സാമ്പാര്‍ ഉണ്ടാക്കിയാല്‍ ആ രുചി ഒന്നും കിട്ടുന്നില്ല എന്ന് .മുത്തശി ഉണ്ടാക്കിയിരുന്ന സാമ്പാറിന് രുചി കൂടാനുള്ള കാരണം പരസ്യമായ രഹസ്യം ആണ് .അവര്‍ സാമ്പാര്‍ തയാറാക്കിയിരുന്നത് വീട്ടില്‍ത്തന്നെ സാമ്പാര്‍ മസാല ഉണ്ടാക്കി ആയിരുന്നു .എന്നാല്‍ ഇന്ന് നമ്മള്‍ എളുപ്പ വഴികള്‍ തേടിപ്പോകുകയും സാമ്പാര്‍ പൊടി കടകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുകയും ചെയുന്നു .

    കടകളില്‍ നിന്നും നമ്മള്‍ പൊടികള്‍ വാങ്ങുമ്പോള്‍ നിര്‍മാതാക്കള്‍ അവരുടെ ലാഭത്തിനുവേണ്ടി പല കൃത്രിമ വസ്തുക്കളും അതില്‍ ചേര്‍ക്കുകയും അതുമൂലം അതുപയോഗിച്ചു സാമ്പാര്‍ തയാറാക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന രുചി അതിന് കിട്ടാതിരിക്കുകയും ചെയുന്നു .ഇതിന് ഒരേയൊരു പരിഹാരം നമുക്ക് ആവശ്യമായ മസ്സലക്കൂട്ടുകള്‍ വീട്ടില്‍ത്തന്നെ തയാറാക്കുക എന്നതാണ് .എന്നാല്‍ നമുക്കിന്ന് രുചികരമായ സാമ്പാര്‍ തയാറാക്കാന്‍ സഹായിക്കുന്ന സാമ്പാര്‍ കൂട്ട് വീട്ടില്‍ത്തന്നെ എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ .

     

    മുഴുവന്‍ മല്ലി-അര കപ്പ് ചുവന്ന മുളക്-15 ഉലുവ-1 ടീ സ്പൂണ്‍ കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍ ഉഴുന്നു പരിപ്പ്-1 ടേബിള്‍ സ്പൂണ്‍ കായം-1 കഷ്ണം കറിവേപ്പില-രണ്ടു തണ്ട് ജീരകം-അര ടീ സ്പൂണ്‍ ഒരു ചീനച്ചട്ടി ചൂടാക്കണം. ഇതിലേക്ക് മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവയിട്ടു വറുത്തെടുക്കണം. ഇത് നീക്കി വയ്ക്കുക. അല്‍പം വെളിച്ചെണ്ണയൊഴിച്ച് കായം വറുത്തെടുക്കാം. ഇത് ഒരുവിധം പാകമാകുമ്പോള്‍ ഇതിലേക്ക് ഉലുവയിട്ടും വറുത്തെടുക്കുക.

    ഇത് മാറ്റി വയ്ക്കാം. പിന്നീട് ചുവന്ന മുളക് ഇതേ രീതിയില്‍ വറുത്തെടുക്കാം. കറിവേപ്പിലയും നല്ലപോലെ വറുക്കുക. തണുത്തു കഴിയുമ്പോള്‍ എല്ലാ മസാലകളും ചേര്‍ത്ത് നല്ലപോലെ പൊടിച്ചെടുക്കാം. ഇത് ചൂടാറിയ ശേഷം ഒരു ടിന്നിലിട്ട് അടച്ചു വയ്ക്കുക. സാമ്പാറുണ്ടാക്കുമ്പോള്‍ റെഡിമെയ്ഡ് പൊടികള്‍ക്ക് പകരം ഇത് ഉപയോഗിച്ചു നോക്കൂ. സാമ്പാറിന് നല്ല നാടന്‍ രുചി ലഭിയ്ക്കുന്നത് രുചിച്ചറിയാം. മേമ്പൊടി സാമ്പാര്‍ പൊടിയുണ്ടാക്കുമ്പോള്‍ മല്ലിയും മുളകും നല്ലപോലെ വറുക്കണം. മുഴുവന്‍ കായം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് വറുത്ത് വേറെ പൊടിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

    ഈസി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • പുരുഷന്‍മാര്‍ക്ക് ആയി കുറച്ച് കുക്കിംഗ് ടിപ്സ്

    പുരുഷന്‍മാര്‍ക്ക് ആയി കുറച്ച് കുക്കിംഗ് ടിപ്സ്

    സാധാരണയായി സ്ത്രീകളാണ് പലപ്പോഴും പാചകത്തില്‍ പൊടിക്കൈകള്‍ക്കായി കാത്തു നില്‍ക്കുന്നത്. എന്നാല്‍ ഇന്ന് വിവാഹം കഴിയാത്ത പുരുഷന്‍മാര്‍ ഒറ്റക്ക് താമസിക്കുമ്ബോള്‍ ശരിക്കും പെടുന്നതും പലപ്പോഴും പാചകത്തിന്റെ മുന്നിലാണ്. എന്നാല്‍ ഇന് തനിച്ച്‌ താമസിക്കുന്ന അവിവാഹിതരായ ചെറുപ്പക്കാര്‍ക്കും ചെയ്യാവുന്ന ചില പാചക പൊടിക്കൈകള്‍ ഉണ്ട്.
    ഇത്തരം പൊടിക്കൈകള്‍ കൊണ്ട് പാചകം ഉഷാറാക്കാം. അതിലുപരി സമയവും ലാഭിക്കാവുന്നതാണ്. എന്തൊക്കെ പൊടിക്കൈകളാണ് ബാച്ചിലേഴ്സിന് പാചകത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

    പോഷകഗുണമുള്ള വസ്തുക്കള്‍ വാങ്ങാം
    തിരക്കിനിടയില്‍ പാചകം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ക്കാണ് ഇത്. പാല്‍, ധാന്യങ്ങള്‍, ഓട്ട്സ് എന്നിവ വാങ്ങുക. അവ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നവയും വളരെ പോഷകഗുണമുള്ളവയുമാണ്. ഇത് ആരോഗ്യത്തിനും വളരെ ഫലപ്രദം.

    ലഘുഭക്ഷണങ്ങള്‍
    ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വാങ്ങുക. ഫ്രിഡ്ജില്‍ ധാരാളം പച്ചക്കറികളും സാലഡുകളും സൂക്ഷിക്കുക. ഇവ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.

    പാല്‍ കൂടുതല്‍ വാങ്ങാതിരിക്കുക


    പാല്‍ വാങ്ങിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത് ഇത് കൂടുതല്‍ ദിവസത്തേക്ക് വാങ്ങിക്കരുത് എന്നതാണ്. ടെട്ര പായ്ക്കിലുള്ള, ചെറിയ അളവിലുള്ള പാല്‍ വാങ്ങുന്നത് പോഷകമൂല്യം ഉറപ്പാക്കും.

    ഫ്രഷ് ആയ പച്ചക്കറികള്‍


    ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. ഇവ പോഷകമൂല്യമുള്ളത് നോക്കി വാങ്ങിക്കാവുന്നതാണ്. അതാണ് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം

    ജ്യൂസര്‍ വാങ്ങാം


    ഒരു ഹാന്‍ഡ് മിക്സര്‍ അല്ലെങ്കില്‍ ജ്യൂസര്‍ വാങ്ങുക. ഇവ ഉപയോഗിച്ച്‌ ആരോഗ്യകരമായ മില്‍ക്ക് ഷേക്കുകളും സ്മൂത്തികളും കലോറി കുറഞ്ഞ വേനല്‍ക്കാല പാനീയങ്ങളും തയ്യാറാക്കാനാവും.

    ടോസ്റ്റര്‍ വാങ്ങാം


    ഒരു ടോസ്റ്റര്‍ വാങ്ങുക. ടോസ്റ്റ് ചെയ്ത ബ്രെഡ് അല്ലെങ്കില്‍ ബണ്ണ് ബട്ടറോ വീട്ടില്‍ തയ്യാറാക്കിയ സോസോ ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.കഞ്ഞി കഴിക്കുന്നത് വേഗത്തില്‍ നിങ്ങളുടെ വയര്‍ നിറയ്ക്കും. ഇത് ആരോഗ്യകരവുമാണ്. റാഗി, ഉണക്കലരി, സൂചി, റവ എന്നിവ കൊണ്ടുള്ള കഞ്ഞി തയ്യാറാക്കാം.

    മുട്ട ഒലീവ് ഓയില്‍ ചേര്‍ത്ത്
    മുട്ട ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഫ്രൈ ചെയ്യുകയോ, പൊരിക്കുകയോ ചെയ്യാം.

    പഴുത്ത പഴം


    പഴുത്തുകൊണ്ടിരിക്കുന്ന അവസ്ഥയിലുള്ള പഴങ്ങളും, ഫ്രഷായ പച്ചക്കറികളും വാങ്ങുക. അല്പം മാത്രം പഴുത്തവ കൂടുതല്‍ കാലം കേടാകാതെയിരിക്കും.
    source: boldsky

  • ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പലരും ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശെരിക്കു ദോശയുടെ പരുവത്തിന് അല്ല മാവ് അരച്ചെടുക്കുന്നത്. ശെരിയായ പരുവത്തിന് മാവു കിട്ടിയാല്‍ മാത്രമേ നല്ല രുചിയുള്ളതും ഭംഗിയുള്ളതുമായ ദോശ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അതിനു വേണ്ട സാധനങ്ങള്‍: 3 കപ്പ് പച്ചരി, 1 കപ്പ് ഉഴുന്ന്, പച്ചരിയും ഉഴുന്നും നന്നായി കഴുകി കുതിര്‍ക്കാന്‍ വെക്കുക, ഉഴുന്നിലേക്ക് അല്പം ഉലുവ ഇടുക, ഇത് രണ്ടും വേറെ വേറെയായി അരച്ചെടുത്ത് യോജിപ്പിക്കുക. ഇത് പുളിക്കാനായി അടച്ചു വെക്കണം. വിശദമായി കാണുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: GrandmasMenu Recipes