ഈ വറുത്തരച്ച കടച്ചക്ക മസാല കറിക്ക് മുന്നിൽ ചിക്കനും ബീഫും ഒക്കെ തോറ്റുപോകും അത്രയ്ക്ക് മണവും രുചിയും ആണ്, നോൺ വെജ് ഇഷ്ടമല്ലാത്തവർ ഇതുപോലെ തയ്യാറാക്കി കഴിച്ചുനോക്കൂ…
Ingredients
കടച്ചക്ക -അരക്കിലോ
വറുത്തരയ്ക്കാനായി
തേങ്ങ -ഒരു കപ്പ്
കറിവേപ്പില
മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ
മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
മഞ്ഞൾ പൊടി -രണ്ടു നുള്ള്
കുരുമുളക് -10
പെരിഞ്ചീരകം -ഒരു ടീസ്പൂൺ
ഏലക്കായ -രണ്ട്
കറുവപ്പട്ട -ഒരു കഷണം
മറ്റു ചേരുവകൾ
എണ്ണ
തേങ്ങാക്കൊത്ത് -മൂന്ന് ടേബിൾ സ്പൂൺ
സവാള -രണ്ട്
ചെറിയുള്ളി -20
കറിവേപ്പില
ഉപ്പ്
തിളച്ച വെള്ളം
എണ്ണ
കടുക്
ഉണക്കമുളക്
കറിവേപ്പില
Preparation
കടച്ചക്ക കഷണങ്ങളിലേക്ക് ചെറിയുള്ളി ഉപ്പ് മഞ്ഞൾപൊടി വെള്ളം എന്നിവ ചേർത്ത് വേവിക്കുക ഇനി തേങ്ങ വറുത്തെടുക്കാം ചൂടായ പാനിലേക്ക് തേങ്ങ ചേർക്കുക എടുത്തു വച്ചിരിക്കുന്ന മസാലകളും ചേർത്ത് നന്നായി വറുത്തെടുക്കാം ബ്രൗൺ നിറമാകുമ്പോൾ മസാല പൊടികൾ ചേർക്കാം ഇനി നന്നായി അരച്ചെടുത്ത് വരാം വെള്ളം ചേർക്കാതെ നന്നായി പൊടിച്ചെടുത്താലും മതി ഇതിനെ വെന്ത ചക്കിയിലേക്ക് ചേർക്കാം നന്നായിട്ട് ഇളക്കുമ്പോൾ തീ ഓഫ് ചെയ്യുക കടുക് ചെറിയുള്ളി ഉണക്കമുളക് കറിവേപ്പില എന്നിവ വറുത്തിടാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jishavinod 2025