Advertisement

വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് കടയിൽ നിന്നും വാങ്ങുന്ന പോലത്തെ പഞ്ഞി പോലുള്ള ക്രീം ബൺ, വല്ലപ്പോഴും ഇതുപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ…

Ingredients

പാല് -കാൽ ഗ്ലാസ്

പഞ്ചസാര -രണ്ടു ടീസ്പൂൺ

യീസ്റ്റ് -അര ടീസ്പൂൺ

മൈദ -ഒന്നേകാൽ കപ്പ്

ഉപ്പ് -കാൽ ടീസ്പൂൺ

ക്രീം തയ്യാറാക്കാൻ

പാൽ -അരക്കപ്പ്

പഞ്ചസാര

നെയ്യ് -അര ടീസ്പൂൺ

പാൽപ്പൊടി

Preparation

ചെറു ചൂടുള്ള പാലിലേക്ക് പഞ്ചസാരയും യീസ്റ്റും ചേർത്ത് കുറച്ചു സമയം വയ്ക്കുക മൈദയും ഉപ്പും മിക്സ്‌ ചെയ്തു ഈ പാൽ ഉപയോഗിച്ച് കുഴച്ചെടുക്കുക ഇതിനെ ഒരു മണിക്കൂർ മാറ്റിവെക്കണം നന്നായി പൊങ്ങി വന്നശേഷം കുറച്ച് എണ്ണ ചേർത്ത് നന്നായി കുഴയ്ക്കുക ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുത്ത് ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം അടുത്തതായി ക്രീം തയ്യാറാക്കാം ഒരു പാനിലേക്ക് പാലൊഴിക്കുക ഇത് തിളയ്ക്കാനായി വെക്കുക തിളച്ചു കഴിഞ്ഞ് ഇതിലേക്ക് പഞ്ചസാര ചേർക്കാം അടുത്തതായി പാൽപ്പൊടി കുറച്ചു കുറച്ചായി ചേർക്കണം ഇത് നന്നായി തിളപ്പിച്ച് വറ്റിച്ച് ക്രീം ആക്കി എടുക്കണം തയ്യാറാക്കി വച്ചിരിക്കുന്ന ബണ്ണുകൾ എടുത്ത് ഒരു സൈഡ് മുറിക്കുക അകത്തേക്ക് ക്രീം തേച്ചുകൊടുത്തു മടക്കിവെക്കുക എല്ലാം ഇതുപോലെ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yummy Farmy