Advertisement

സാധാരണ പുട്ട് കഴിച്ചു മടുത്തെങ്കിൽ പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ പാൽ പുട്ട് ഒന്ന് തയ്യാറാക്കി നോക്കൂ. നല്ല സോഫ്റ്റ് നല്ല അടിപൊളി ടേസ്റ്റും ഉള്ള വ്യത്യസ്തമായ രുചിയുള്ള ഒരു പുട്ട്.

INGREDIENTS

പുട്ടു പൊടി – 1 1/2 കപ്പ്

ഉപ്പ്

വെള്ളം – ആവശ്യത്തിന്

നെയ്യ് – 2 ടീസ്പൂൺ

തേങ്ങ ചിരകിയത് – 3/4 കപ്പ്

കാരറ്റ് – 1/4 കപ്പ്

കശുവണ്ടിപ്പരിപ്പ് – 2 ടീസ്പൂൺ – അരിഞ്ഞത്

 

PREPARATION

ആദ്യം ഒരു ബൗളിലേക്ക് പുട്ടുപൊടി ചേർക്കുക ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കണം ഇതിലേക്ക് ചിരവിയ തേങ്ങ ആദ്യം ചേർത്തു കൊടുക്കാം കൂടെ കശുവണ്ടി ചെറുതായി കട്ട് ചെയ്തതും ചേർത്ത് മിക്സ് ചെയ്യുക അടുത്തതായി പഞ്ചസാര ചേർക്കാം അത് മിക്സ് ചെയ്തു കഴിഞ്ഞാൽ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കണം എല്ലാം കൂടി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ഈ മിക്സിനെ പുട്ടുപൊടിയിലേക്ക് ചേർത്ത് എല്ലാംകൂടി നന്നായി യോജിപ്പിക്കണം. ശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കുക

വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World