നേന്ത്രപ്പഴം സ്നാക്ക്

Advertisement

നേന്ത്രപ്പഴം ഉപയോഗിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ നല്ലൊരു സ്നാക്ക് റെസിപ്പി

INGREDIENTS

പഴം രണ്ട്

നെയ്യ് രണ്ട് ടീസ്പൂൺ

കശുവണ്ടി 10

മുന്തിരി ഒരു ടീ സ്പൂൺ

തേങ്ങ മൂന്ന് ടേബിൾസ്പൂൺ

പഞ്ചസാര ആറ് ടേബിൾ സ്പൂൺ

മൈദ ഒന്നര കപ്പ്

വെള്ളം ഒന്നര കപ്പ്

കടലമാവ് രണ്ട് ടേബിൾ സ്പൂൺ

അരിപ്പൊടി ഒരു ടേബിൾ സ്പൂൺ

ഏലക്കായ രണ്ട്

എണ്ണ വറക്കാൻ ആവശ്യം ആയത്

PREPARATION

ആദ്യം ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കശുവണ്ടി മുന്തിരിയും ചേർത്ത് വറുത്തെടുക്കാം തേങ്ങയും പഞ്ചസാരയും ചേർത്ത് മൂന്നു മിനിറ്റ് വരെ റോസ്റ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം വീണ്ടും പാനി ലേക്ക് നെയ്യ് ചേർത്തുകൊടുത്തതിനുശേഷം ചെറുതായി മുറിച്ച് പഴം ചേർത്തു കൊടുക്കാം ചെറുതായി വഴറ്റിയതിനുശേഷം മാറ്റി വയ്ക്കാം ഒരു മിക്സി ജാറിലേക്ക് വെള്ളം മൈദ പഞ്ചസാര കടലമാവ് ഏലക്കായ പൊടി അരിപ്പൊടി എന്നിവ ചേർത്തുകൊടുത്ത ഒന്ന് അടിച്ചെടുക്കുക ഇതിലേക്ക് അല്പം മഞ്ഞൾപൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റാം ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മിക്സ് ചേർത്തുകൊടുക്കാം അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം സ്പൂൺ ഉപയോഗിച്ച് ഈ ബാറ്റർ കോരി ചൂടായ എണ്ണയിലേക്ക് ഒഴിക്കുക നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യണം.

വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy