Tag: kerala breakfast

  • ഗോതമ്പ് പൊടി കൊണ്ട് സോഫ്റ്റ് ഇലയട Recipe ❤️

    ഗോതമ്പ് പൊടി കൊണ്ട് സോഫ്റ്റ് ഇലയട Recipe ❤️

    “ഈയൊരു പൊടിക്കൈ ചെയ്തു നോക്കൂ…”
    സാധാരണ ഗോതമ്പ് പൊടിയിൽ ഉണ്ടാക്കുന്ന ഇലയട ഹാർഡ് ആയി പോകാറുണ്ട്. പക്ഷേ ഈ രീതിയിൽ തയ്യാറാക്കിയാൽ അത്യന്തം സോഫ്റ്റും, ഹെൽത്തിയും, ടേസ്റ്റിയും ആയിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന Kerala Traditional Snack ആണ് ഇത്.

    പൂർണ വീഡിയോ കാണാം:
    YouTube Video Link


    ✨ ആവശ്യമായ സാധനങ്ങൾ (Ingredients)

    ഫില്ലിംഗ് (Filling)

    • പഴുത്ത നേന്ത്രപ്പഴം – 1 എണ്ണം

    • തേങ്ങ (ചുരണ്ടിയത്) – ¼ കപ്പ്

    • ശർക്കര – 2–3 ടേബിൾ സ്പൂൺ (അളവ് ക്രമീകരിക്കാം)

    • എള്ള് – 1 ടേബിൾ സ്പൂൺ (കറുത്തത്)

    • അണ്ടിപ്പരിപ്പ് – 1 ടേബിൾ സ്പൂൺ

    • കിസ്മിസ് – 1 ടേബിൾ സ്പൂൺ

    • നെയ്യ് – 1 ടേബിൾ സ്പൂൺ

    • ഏലക്ക പൊടി – ½ ടീസ്പൂൺ

    • ജീരകപ്പൊടി, ചുക്കു പൊടി – ഓപ്ഷണൽ

    • ഒരു നുള്ള് ഉപ്പ്

    മാവ് (Dough)

    • ഗോതമ്പ് പൊടി – ½ കപ്പ്

    • ഉപ്പ് – ആവശ്യത്തിന്

    • വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് – 1 ടീസ്പൂൺ

    • വെള്ളം – ½ കപ്പ് (ആവശ്യത്തിന്)

    • വാഴയില – കഴുകി steam ചെയ്തത്


    ‍ തയ്യാറാക്കുന്ന വിധം (Preparation)

    1. ഫില്ലിംഗ് തയ്യാറാക്കൽ

    1. പാനിൽ നെയ്യ് ചൂടാക്കി, അണ്ടിപ്പരിപ്പും കിസ്മിസും ഫ്രൈ ചെയ്യുക.

    2. പഴം ചെറുതായി മുറിച്ച് ചേർക്കുക, തേങ്ങയും ചേർത്തു മിക്സ് ചെയ്യുക.

    3. ഏലക്കപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി ചേർക്കുക.

    4. ശർക്കര (അരിച്ചെടുത്തത്) ചേർത്ത്, ഒരു നുള്ള് ഉപ്പ് ചേർത്ത് മധുരം ബാലൻസ് ചെയ്യുക.

    5. കറുത്ത എള്ള് ചേർത്ത് വഴറ്റി, ഫില്ലിംഗ് റെഡി.

    2. മാവ് തയ്യാറാക്കൽ

    1. ഗോതമ്പ് പൊടിയിൽ ഉപ്പ്, വെളിച്ചെണ്ണ ചേർക്കുക.

    2. വെള്ളം അല്പാല്പം ചേർത്ത് സ്പൂൺ ഉപയോഗിച്ച് കലക്കുക. (ഭയങ്കര ഹാർഡ് ആയി കുഴക്കേണ്ടതില്ല).

    3. മാവ് അല്പം soft & loose ആയിരിക്കണം.

    3. ഇലയട ഉണ്ടാക്കൽ

    1. വാഴയില കഴുകി steam ചെയ്ത്, വെള്ളം തുടച്ചു വയ്ക്കുക.

    2. മാവ് എടുത്ത് ഇലയിൽ വെച്ച് നേർമായി പരത്തി കൊടുക്കുക.

    3. നടുവിൽ ഫില്ലിംഗ് വച്ച്, ഇല മടക്കി, അരികുകൾ അടച്ചു കൊടുക്കുക.

    4. സ്റ്റീമറിൽ അല്ലെങ്കിൽ ഇഡലി പാത്രത്തിൽ 20 മിനിറ്റ് steam ചെയ്യുക.


    Recipe Tips

    • ശർക്കരയ്ക്ക് പകരം പഞ്ചസാര ഉപയോഗിക്കാം.

    • മാവ് soft ആക്കാൻ വെളിച്ചെണ്ണ/നെയ്യ് ചേർക്കുക.

    • പെട്ടെന്ന് കഴിക്കാതെ തണുത്തതിന് ശേഷം കഴിച്ചാൽ കൂടുതൽ ടേസ്റ്റ്.


    ✅ Recipe Summary

    • Preparation Time: 15 മിനിറ്റ്

    • Cooking Time: 20 മിനിറ്റ്

    • Total Time: 35 മിനിറ്റ്

    • Servings: 4


    ഗോതമ്പ് പൊടിയിൽ ഉണ്ടാക്കിയ ഈ soft elayada ഒരിക്കൽ ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും നിങ്ങളുടെ വീട്ടുകാർക്കും കുട്ടികൾക്കും ഇഷ്ടപ്പെടും. ട്രൈ ചെയ്താൽ comment ചെയ്യാനും മറക്കരുത്.

  • കൊഴുക്കട്ട Recipe | Nostalgia Kerala Snack ❤️

    കൊഴുക്കട്ട Recipe | Nostalgia Kerala Snack ❤️

    “ഇത് കഴിച്ചിട്ടുള്ളവർ ഉണ്ടൊ..??”
    പണ്ടുമുതൽ തന്നെ ബ്രേക്ക്ഫാസ്റ്റിനും നാലുമണി പലഹാരമായും അമ്മമാർ തയ്യാറാക്കിയിരുന്ന ഒരു നാടൻ പലഹാരം ആണ് കൊഴുക്കട്ട. ചെറുപ്പകാല ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ റെസിപ്പി ഇന്ന് ഞാൻ നിങ്ങളുമായി പങ്കിടുകയാണ്.

    പൂർണ വീഡിയോ ഇവിടെ കാണാം
    YouTube Video Link


    ✨ ആവശ്യമായ സാധനങ്ങൾ (Ingredients)

    • കുത്തരി – 2 കപ്പ് (നന്നായി കഴുകി കുതിർത്തത്)

    • ജീരകം – 1 ടീസ്പൂൺ

    • വെളുത്തുള്ളി – 3 മുളക്

    • ഉപ്പ് – ആവശ്യത്തിന്

    • തേങ്ങ – 1 കപ്പ് (തേങ്ങച്ചുരണ്ടിയത്)

    • വെള്ളം – ആവശ്യത്തിന്


    ‍ തയ്യാറാക്കുന്ന വിധം (Preparation)

    1. അരി കുതിർത്തെടുക്കുക – കുത്തരി കഴുകി രാത്രി മുഴുവൻ കുതിർത്തുവെക്കുക.

    2. അരി പൊടിക്കുക – മിക്സിയിൽ അരിയോടൊപ്പം ജീരകം, വെളുത്തുള്ളി, ഉപ്പ് ചേർത്ത് പൊടിക്കുക. (റവയേക്കാൾ അല്പം കട്ടിയുള്ളതായി പൊടിക്കുക).

    3. തേങ്ങ ചേർക്കുക – തേങ്ങ ചേർത്ത് അല്പം വെള്ളം ഒഴിച്ച് കൈകൊണ്ട് കുഴച്ച് മാവ് തയ്യാറാക്കുക.

    4. ഷേപ്പ് നൽകുക – ചെറിയ ചെറിയ ബോൾസ് അല്ലെങ്കിൽ ഓവൽ ഷേപ്പ് കൊടുത്ത് ഉരുട്ടുക.

    5. വേവിക്കുക – ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഉപ്പു ചേർക്കുക. ലോ ഫ്ലെയിമിൽ കൊഴുക്കട്ട ബോൾസ് പതുക്കെ ഇടുക.

    6. Cook Time – 10-15 മിനിറ്റ് തുറന്ന പാത്രത്തിൽ വേവിക്കുക. (അടച്ചാൽ തിളച്ചു പൊട്ടാൻ സാധ്യതയുണ്ട്).

    7. സർവ് ചെയ്യുക – വേവിച്ചെടുത്ത കൊഴുക്കട്ട പ്ലേറ്റിലാക്കി ചൂടോടെ കഴിക്കാം.

      • പഞ്ചസാര ചേർത്ത് കഴിക്കാം

      • അല്ലെങ്കിൽ തേങ്ങപ്പാൽ ചേർത്തും കഴിക്കാം


    Tips:

    • കൊഴുക്കട്ട വെള്ളത്തിൽ കുതിർത്ത് steamed version ആയി കഴിക്കുമ്പോൾ കൂടി നല്ല സ്വാദാണ്.

    • കുട്ടികൾക്ക് ഇഷ്ടപ്പെടാൻ ചെറിയ ചോക്ലേറ്റ് അല്ലെങ്കിൽ പഴം ഫില്ലിംഗ് കൂടി ഇടാം.


    ✅ Recipe Summary

    • Preparation Time: 10 min

    • Cooking Time: 15 min

    • Total Time: 25 min

    • Servings: 4


    പണ്ടുമുതൽ തന്നെ എല്ലാവരും ഉണ്ടാക്കി കഴിച്ചിരുന്ന Nostalgia Kerala Kozhukkatta Recipe ആണ് ഇത്. നിങ്ങൾക്കും ഇഷ്ടപ്പെട്ടെങ്കിൽ YouTube ചാനലിൽ സബ്സ്ക്രൈബ് ചെയ്യാനും Comment ചെയ്യാനും മറക്കരുത്.


     
    “ഇത് കഴിച്ചിട്ടുള്ളവർ ഉണ്ടോ..? കമന്റിൽ അറിയിക്കൂ ❤️”
    “Recipe ഇഷ്ടപ്പെട്ടെങ്കിൽ Facebook-ലും WhatsApp-ലും ഷെയർ ചെയ്യുക”

  • വാട്ടിയ പുട്ട്

    വാട്ടിയ പുട്ട്

    മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത വിഭവമാണ് പുട്ട്, അരിപ്പൊടി ഉപയോഗിച്ചാണ് സാധാരണയായി ഇത് തയ്യാറാക്കുന്നത്, എന്നാൽ ഇക്കാലത്ത് പലവിധത്തിലുള്ള പല വെറൈറ്റിയിലുള്ള പുട്ട് കൾ ഉണ്ടാക്കാറുണ്ട്, അതുപോലൊരു പുട്ടിന്റെ റെസിപ്പി ആണ് ഇവിടെ പറയുന്നത് ..

    അരി കൊണ്ടാണ് ഈ പുട്ട് തയ്യാറാക്കുന്നത് മട്ടയടി തലേദിവസം രാത്രി കുതിർക്കാൻ ഇടുക, പിറ്റേന്ന് രാവിലെ കഴുകി വെള്ളം എല്ലാം നന്നായി വാർന്നു പോയതിനു ശേഷം മിക്സി ജാറിലിട്ട് തരി തരിയായി പൊടിച്ചെടുക്കണം ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്യണം, ഈ പൊടി പുട്ടുകുറ്റിയിൽ നിറച്ച് ചെറുതായി ഒന്ന് ആവി കേറ്റി എടുക്കുക ശേഷം വീണ്ടും പാത്രത്തിലേക്ക് ഇട്ട് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യണം ഇനി തേങ്ങാപ്പീരയും ഇട്ടു കൊടുത്ത് സാധാരണ പോലെ പുട്ട് ഉണ്ടാക്കിയെടുക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പാൽ പുട്ട്

    പാൽ പുട്ട്

    സാധാരണ പുട്ട് കഴിച്ചു മടുത്തെങ്കിൽ പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ പാൽ പുട്ട് ഒന്ന് തയ്യാറാക്കി നോക്കൂ. നല്ല സോഫ്റ്റ് നല്ല അടിപൊളി ടേസ്റ്റും ഉള്ള വ്യത്യസ്തമായ രുചിയുള്ള ഒരു പുട്ട്.

    INGREDIENTS

    പുട്ടു പൊടി – 1 1/2 കപ്പ്

    ഉപ്പ്

    വെള്ളം – ആവശ്യത്തിന്

    നെയ്യ് – 2 ടീസ്പൂൺ

    തേങ്ങ ചിരകിയത് – 3/4 കപ്പ്

    കാരറ്റ് – 1/4 കപ്പ്

    കശുവണ്ടിപ്പരിപ്പ് – 2 ടീസ്പൂൺ – അരിഞ്ഞത്

     

    PREPARATION

    ആദ്യം ഒരു ബൗളിലേക്ക് പുട്ടുപൊടി ചേർക്കുക ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കണം ഇതിലേക്ക് ചിരവിയ തേങ്ങ ആദ്യം ചേർത്തു കൊടുക്കാം കൂടെ കശുവണ്ടി ചെറുതായി കട്ട് ചെയ്തതും ചേർത്ത് മിക്സ് ചെയ്യുക അടുത്തതായി പഞ്ചസാര ചേർക്കാം അത് മിക്സ് ചെയ്തു കഴിഞ്ഞാൽ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കണം എല്ലാം കൂടി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ഈ മിക്സിനെ പുട്ടുപൊടിയിലേക്ക് ചേർത്ത് എല്ലാംകൂടി നന്നായി യോജിപ്പിക്കണം. ശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കുക

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World