Tag: Putt

  • പല വർണ്ണത്തിലുള്ള പുട്ട്

    പല വർണ്ണത്തിലുള്ള പുട്ട്

    പല നിറത്തിലും വർണ്ണത്തിലുമുള്ള പുട്ട്, എന്നും ഒരേ രീതിയിൽ അല്ലെ പുട്ട് ഉണ്ടാക്കാറ് ഇതുപോലെ വെറൈറ്റി ആയി ചെയ്താൽ കറിയില്ലാതെ തന്നെ കഴിക്കാം…

    നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്, ബ്രേക്ക് ഫാസ്റ്റ്ന് ആണ് ഇത് കൂടുതലായി തയ്യാറാക്കാറ്, അരിപ്പൊടി ഉപയോഗിച്ച് തേങ്ങയും ചേർത്താണ് പുട്ട് ഉണ്ടാക്കുക, കൂടെ കഴിക്കാനായി കടലക്കറി പപ്പടം പഴം ഇതൊക്കെ ഉപയോഗിക്കാറുണ്ട്, പുട്ട് കൂടുതൽ ഹെൽത്തി ആയും ടേസ്റ്റിയായും കഴിക്കാനായി ഇതുപോലെ പല ചേരുവകളും ചേർത്ത് തയ്യാറാക്കി നോക്കാം

    ആദ്യം ഉണ്ടാക്കുന്നത് ക്യാരറ്റ് പുട്ടാണ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുത്ത് പുട്ടുപൊടിയുമായി ചേർത്ത് കുഴച്ചാണ് പുട്ട് ഉണ്ടാക്കുന്നത്, നല്ല ഓറഞ്ച് നിറത്തിലുള്ള ഈ പുട്ട് കഴിക്കാനും ടേസ്റ്റ് ആണ്

    അടുത്തതായി ഇതുപോലെ ക്യാരറ്റ് ചേർത്ത് ക്യാരറ്റ് പൊട്ടും തയ്യാറാക്കാം, ഇത് നല്ല റെഡ് നിറം ആയിട്ടായിരിക്കും കാണുക

    അടുത്തതായി വയലറ്റ് നിറത്തിലുള്ള ക്യാബേജ് അരച്ചെടുത്ത് അതിൽ പുട്ട് പൊടി നനച്ച് പുട്ട് ഉണ്ടാക്കാം ഇപ്പോൾ നല്ല വയലറ്റ് നിറത്തിലുള്ള പുട്ടും റെഡിയായി

    ഇനി ചിക്കൻ മസാല ഉണ്ടാക്കി ഫില്ലിംഗ് ആയി വെച്ച് പുട്ട് ഉണ്ടാക്കാം

    ഈ പുട്ടുകളെല്ലാം ഉണ്ടാക്കുന്നത് കാണാൻ ഈ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Seenas Kitchen World

  • മട്ട അരി പുട്ട്

    മട്ട അരി പുട്ട്

    രാവിലെ വൈകി ഉണരുന്ന ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ കറി പോലും ഇല്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു പുട്ട്, വീണ്ടും വീണ്ടും ചോദിച്ചു മേടിച്ചു കഴിക്കും,..

    Preparation

    മട്ട അരി രാത്രി കുതിർക്കാനായി ഇടുക, പിറ്റേന്ന് രാവിലെ വെള്ളം നന്നായി കളഞ്ഞ ശേഷം തരി തരിയായി പൊടിച്ചെടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക ഇതിലേക്ക് തേങ്ങ ചിരവിയതും പാൽപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം, ഇനി തേങ്ങ ചിരവിയതും പാൽപ്പൊടിയും മാത്രം മിക്സ് ചെയ്ത് എടുക്കാം, ഇത് പുട്ടുകുറ്റിയിൽ ഇട്ടശേഷം പൊടി നിറയ്ക്കാം, ഇനി നന്നായി ആവി കേറ്റിയെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പാൽ പുട്ട്

    പാൽ പുട്ട്

    രാവിലെ ബ്രേക്ക്ഫാസ്റ്റ് കറി ഉണ്ടാക്കാൻ മടി തോന്നാറുണ്ടോ? എങ്കിൽ ധൈര്യമായി ഈ പുട്ട് തയ്യാറാക്കി കൊള്ളു, ഇത് കഴിക്കാൻ കറയുടെ ആവശ്യമില്ല,

    Ingredients

    പുട്ടുപൊടി

    വെള്ളം

    ഉപ്പ്

    നെയ്യ്

    തേങ്ങ

    ബദാം

    നട്സ്

    പഞ്ചസാര

    ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

    പാൽപ്പൊടി

    Preparation

    ആദ്യം പുട്ടുപൊടി ഇളം ചൂട് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചു മാറ്റിവയ്ക്കാം, ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങ ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ചെയ്യാം, കൂടെ ക്രഷ് ചെയ്ത ബദാമും നട്ട്സും ചേർക്കാം, എല്ലാം നന്നായി ചൂടാകുമ്പോൾ പഞ്ചസാര ചേർക്കാം, അടുത്തതായി ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ചേർക്കാം, ക്യാരറ്റ് വേവുന്നവരെ മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം ഈ മിക്സിനെ പുട്ടുപൊടിയിലേക്ക് ചേർക്കാം കൂടെ പാൽപ്പൊടി കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക, ഇനി സാധാരണ പോലെ പുട്ട് ഉണ്ടാക്കിയെടുക്കാം

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rimami’s Kitchen

  • വാട്ടിയ പുട്ട്

    വാട്ടിയ പുട്ട്

    മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത വിഭവമാണ് പുട്ട്, അരിപ്പൊടി ഉപയോഗിച്ചാണ് സാധാരണയായി ഇത് തയ്യാറാക്കുന്നത്, എന്നാൽ ഇക്കാലത്ത് പലവിധത്തിലുള്ള പല വെറൈറ്റിയിലുള്ള പുട്ട് കൾ ഉണ്ടാക്കാറുണ്ട്, അതുപോലൊരു പുട്ടിന്റെ റെസിപ്പി ആണ് ഇവിടെ പറയുന്നത് ..

    അരി കൊണ്ടാണ് ഈ പുട്ട് തയ്യാറാക്കുന്നത് മട്ടയടി തലേദിവസം രാത്രി കുതിർക്കാൻ ഇടുക, പിറ്റേന്ന് രാവിലെ കഴുകി വെള്ളം എല്ലാം നന്നായി വാർന്നു പോയതിനു ശേഷം മിക്സി ജാറിലിട്ട് തരി തരിയായി പൊടിച്ചെടുക്കണം ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്യണം, ഈ പൊടി പുട്ടുകുറ്റിയിൽ നിറച്ച് ചെറുതായി ഒന്ന് ആവി കേറ്റി എടുക്കുക ശേഷം വീണ്ടും പാത്രത്തിലേക്ക് ഇട്ട് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യണം ഇനി തേങ്ങാപ്പീരയും ഇട്ടു കൊടുത്ത് സാധാരണ പോലെ പുട്ട് ഉണ്ടാക്കിയെടുക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പാൽ പുട്ട്

    പാൽ പുട്ട്

    സാധാരണ പുട്ട് കഴിച്ചു മടുത്തെങ്കിൽ പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ പാൽ പുട്ട് ഒന്ന് തയ്യാറാക്കി നോക്കൂ. നല്ല സോഫ്റ്റ് നല്ല അടിപൊളി ടേസ്റ്റും ഉള്ള വ്യത്യസ്തമായ രുചിയുള്ള ഒരു പുട്ട്.

    INGREDIENTS

    പുട്ടു പൊടി – 1 1/2 കപ്പ്

    ഉപ്പ്

    വെള്ളം – ആവശ്യത്തിന്

    നെയ്യ് – 2 ടീസ്പൂൺ

    തേങ്ങ ചിരകിയത് – 3/4 കപ്പ്

    കാരറ്റ് – 1/4 കപ്പ്

    കശുവണ്ടിപ്പരിപ്പ് – 2 ടീസ്പൂൺ – അരിഞ്ഞത്

     

    PREPARATION

    ആദ്യം ഒരു ബൗളിലേക്ക് പുട്ടുപൊടി ചേർക്കുക ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കണം ഇതിലേക്ക് ചിരവിയ തേങ്ങ ആദ്യം ചേർത്തു കൊടുക്കാം കൂടെ കശുവണ്ടി ചെറുതായി കട്ട് ചെയ്തതും ചേർത്ത് മിക്സ് ചെയ്യുക അടുത്തതായി പഞ്ചസാര ചേർക്കാം അത് മിക്സ് ചെയ്തു കഴിഞ്ഞാൽ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കണം എല്ലാം കൂടി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ഈ മിക്സിനെ പുട്ടുപൊടിയിലേക്ക് ചേർത്ത് എല്ലാംകൂടി നന്നായി യോജിപ്പിക്കണം. ശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കുക

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World

  • പുട്ട് ഉണ്ടാക്കുമ്പോൾ ഇതുചേർത്തു നാടൻരീതി പരീക്ഷിച്ചു നോക്ക് , ഫലം 100 % : വീഡിയോ കാണാം

    പുട്ട് ഉണ്ടാക്കുമ്പോൾ ഇതുചേർത്തു നാടൻരീതി പരീക്ഷിച്ചു നോക്ക് , ഫലം 100 % : വീഡിയോ കാണാം

    ഭക്ഷണ പ്രേമികളുടെ ഇഷ്ട ഭക്ഷണമാണ് പുട്ട് . പല നിറത്തിലും പല രുചിയിലുമുള്ള പുട്ട്
    കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും രുചികരമായ പുട്ട് കഴിക്കുന്നത് . നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്ത രുചിയിൽ ഒരു അടിപൊളി പുട്ട് ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു . അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

    Watch Video