ചേരുവകൾ
വറുത്ത നൈസ് അരിപ്പൊടി- ഒരു കിലോ
പഞ്ചസാര -അര കിലോ
തേങ്ങ ചിരവിയത് -രണ്ട് മീഡിയം
കള്ള മധുരമുള്ളത് -അരലിറ്റർ
അല്ലെങ്കിൽ ഒന്നരടീസ്പൂൺയീസ്റ്റ്
ഏലക്കായ- 12
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
നാളികേരവും ഏലക്കായും വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചു പാൽ എടുക്കുക ഒരു വലിയ പാത്രത്തിൽ അരിപ്പൊടി പഞ്ചസാര കള്ള് നാളികേരപ്പാൽ എല്ലാം കൂടി കൂട്ടിയോജിപ്പിക്കുക .ആവശ്യമുണ്ടെങ്കിൽ മാവിൻ നാളികേരവെള്ളം ഓ വെള്ളമോ ചേർത്ത് പാകത്തിന് ലൂസ് ആക്കുക .മാവിൽ ആവശ്യമാണെങ്കിൽ നാളികേരവെള്ളം ഓ വേണമോ ചേർത്ത് പാകത്തിന് വലുതാക്കുക ഈസ്റ്റ് ആണ് കള്ളിന് പകരം ചേർക്കുന്നതെങ്കിൽ അര ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ 2 tspപഞ്ചസാരയും ഒന്നരടീസ്പൂൺ യീസ്റ്റും ചേർത്ത് 10 മിനിറ്റ് വെച്ച് മാവിൽ ചേർക്കുക.
എല്ലാം കൂടി മിക്സിയിൽ കറക്കിയെടുക്കുക .ഒരു വലിയ പാത്രത്തിൽ മൂടിവച്ച് ചൂടുള്ള സ്ഥലത്ത് നാല് മുതൽ ആറ് മണിക്കൂറെങ്കിലും ഫെര്മെന്റ് ചെയ്യാൻ വേണ്ടി മാറ്റിവയ്ക്കുക .ഫെർമെന്റഷന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക .നന്നായി മിക്സ് ചെയ്യുക .
സ്റ്റീമർ ഇൽ വെള്ളം തിളപ്പിക്കാൻ വെക്കുക.വട്ടയപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ എണ്ണ തടവി മാവ് കോരി ഒഴിച്ച് സ്‌റ്റീമറിൽ വേവിക്കുക .ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വേവാൻ എടുക്കും .ചൂടാറുന്നതിനു മുൻപ് മുന്തിരി വെച്ച് ഡെക്കറേറ്റ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വട്ടയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Liz-bee Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.