ഗോതമ്പു പൊടി കൊണ്ട് ബേക്കറി സ്റ്റൈൽ കേക്ക് റസ്‌ക് | Wheat cake rusk
വീഡിയോ റെസിപ്പി
ഗോതമ്പു പൊടി -2 cup
ബേക്കിംഗ് പൗഡർ -2 tsp
ഉപ്പ് -രണ്ടു നുള്ള്
ടൂട്ടി ഫ്രൂട്ടി -1/4 cup-1/2 cup(optional)
ഉപ്പില്ലാത്ത ബട്ടർ -100g
പൊടിച്ച പഞ്ചസാര -1 cup
മുട്ട -2
വാനില എസ്സെൻസ് -1tsp
പാൽ -1/2 cup+1 tbsp
ഗോതമ്പുപൊടി ,ബേക്കിംഗ് പൗഡർ ,ഉപ്പ് എന്നിവ യോജിപ്പിച്ചു വയ്ക്കുക .ഇതിൽ നിന്ന് 1tbsp പൊടിയെടുത്തു ഫ്രൂട്സ് ൽ മിക്സ് ചെയ്തുവയ്ക്കുക .ബട്ടർ ബീറ്റർ ഉപയോഗിച്ച് മയപ്പെടുത്തി എടുക്കുക.ഇതിലേക്ക്പഞ്ചസാര ,മുട്ട എസ്സെൻസ് എന്നിവ ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്യുക .ഇതിലേക്ക്ഗോതമ്പുപൊടിയുടെ കൂട്ട് കുറച്ചു കുറച്ചായി അരിച്ചു ചേർത്ത് മെല്ലെ യോജിപ്പിക്കുക .പാലും ചേർക്കുക.ഇതിലേക്ക്ഫ്രൂട്സ് മിക്സും ചേർത്ത് ഇളക്കിയ ശേഷം ബേക്കിംഗ് ടിൻ ഒഴിച്ച് ബേക്ക് ചെയ്യുക .180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവൻ ൽ 180 ഡിഗ്രിയിൽ തന്നെ 40 മിനിറ്റ് ബേക്ക് ചെയ്യുക .ഈ കേക്ക് തണുത്ത ശേഷം മുറിച്ചുവീണ്ടും 15 മിനിറ്റ് വീതം രണ്ടു വശവും 180 ഡിഗ്രിയിൽ തന്നെ ബേക്ക് ചെയ്യണം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് റസ്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.