ഇത്തവണ ഞാൻ എന്റെ പിറന്നാളിന് ആദ്യമായി കേക്ക് ഉണ്ടാക്കി മുറിച്ചു

Advertisement

ചോക്ലേറ്റ് കേക്ക് :

പൊടിച്ച പഞ്ചസാര – 1 1/2 cup റിഫൈൻഡ് ഓയിൽ – 3/4 cup

ബട്ടർ മിൽക്ക് – 1/2 cup

വനില്ല എസ്സെൻസ് – 1 tsp

മേൽപറഞ്ഞ ചേരുവകൾ എല്ലാം ചേർത്തു മിക്സ്‌ ചെയ്യുക.

ശേഷം ഒരു അരിപ്പ വച്ച് താഴെ പറയുന്ന ചേരുവകൾ അരച്ചിടുക.

മൈദ – 2 cups

കൊക്കോപൗഡർ – 1/2 cup

ബേക്കിംഗ് പൌഡർ – 1 tsp

ബേക്കിംഗ് സോഡാ – 1/4 tsp

ഉപ്പ് – ഒരു നുള്ള്

ഇൻസ്റ്റന്റ് കോഫി പൌഡർ – 1 tsp

ഇനി ഇത്‌ മിക്സ്‌ ചെയ്തു 1/4 ട്ടോ 1/2 കപ്പ്‌ വെള്ളം ചേർത്തു കട്ട്‌ ആൻഡ് ഫോൾഡ് ചെയ്ത് കേക്ക് ടിൻലേക്ക് ഒഴിച്ച്
നന്നായി ടാപ് ചെയ്തു preheated vesselil ( 10 mns) വച്ച് 50.mns ബേക്ക് ചെയ്തു എടുക്കുക. ( എനിക്ക് 1.10 hrs എടുത്തു )
ഷുഗർ സിറപ്പ് :

4 tbsp പഞ്ചസാര ± 1/2 കപ്പ്‌ വെള്ളം ചേർത്തു തിളപ്പിച്ച്‌ തണുപ്പിച്ചെടുക്കുക.

ചോക്ലേറ്റ് ഗാണച് :

ഡാർക്ക്‌ കോമ്പൗണ്ട് ചോക്ലേറ്റ് – 300 gms

ഫ്രഷ് ക്രീം – 1 1/2 cup

ഫ്രഷ് ക്രീം ചെറുതീയിൽ ഇട്ടു ചൂടാക്കി എടുക്കുക. എന്നിട്ട് ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് ഇൽ ഇട്ടു 10 mns അടച്ചു വക്കുക. ശേഷം നന്നായി കട്ടകൾ ഇല്ലാതെ മിക്സ്‌ ചെയ്തു വക്കുക.
ഇനി ഐസിങ് ചെയ്യാൻ കേക്ക് ഇഷ്ടമുള്ള ലയർ ആയി മുറിച്ചു ആദ്യത്തെ ലയർ വച്ച് പഞ്ചസാര പാനി സ്പ്രെഡ് ചെയ്യുക. മുകളിലായി ചോക്ലേറ്റ് ഗാണച് സ്പ്രെഡ് ചെയ്തു അടുത്ത ലയർ വച്ച് ഇത് പോലെ ഇഷ്ടമുള്ള ലയേഴ്‌സ് വച്ച് കേക്ക് മുഴുവനായി പിടിപ്പിക്കുക..
ശേഷം ഇഷ്ടമുള്ള ഡെക്കറേഷൻ ചെയ്തു ഫ്രിഡ്‌ജിൽ വച്ച് അടുത്ത ദിവസം കഴിക്കുന്നതാണ് കൂടുതൽ സ്വാദ്…
(തണുപ്പ് വിട്ട ശേഷം മുറിച്ചു കഴിക്കുന്നതാണു ഈ കേക്ക് കൂടുതൽ നല്ലത് )

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.