കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം

Advertisement

കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം
ക്യാരറ്റ് ഹൽവ വളരെ രുചിയോടെ വീട്ടിൽ ഉണ്ടാക്കിയാലോ. എത്ര കഴിച്ചാലും മതിയാവില്ല അത്രേം ടേസ്റ്റ് ആണ് ഈ ഹൽവ. കുറച്ച് ചേരുവകൾ മതി ഹൽവ ഉണ്ടാക്കി എടുക്കാൻ വേണ്ടി. പാർട്ടികളിലും വളരെ ഈസി ആയി ഉണ്ടാക്കി വെക്കാം. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

ക്യാരറ്റ് നന്നായി കഴുകി പുറം തൊലി കളഞ്ഞ് എടുക്കണം. അത് ഗ്രേറ്റ് ചെയ്തു എടുക്കാം. 3 ക്യാരറ്റ് ആണ് എടുത്തത്. നന്നായി ഗ്രേറ്റ് ചെയ്തു എടുക്കാം. 1 പാനിൽ 1 tsp നെയ് ചേർക്കുക. അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ച ക്യാരറ്റ് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി എടുക്കുക. ലോ ഫ്ലമിൽ വെച്ചിട്ട് വേണം ചെയ്യാൻ. 1 അടപ്പ് വെച്ച് അടച്ചു 2 മിൻ വേവിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ക്യാരറ്റ് പച്ച മണം മാറി കിട്ടും. ഇതിലേക്ക് 1 കപ്പ് പാൽ ചേർത്ത് കൊടുക്കാം. ഇളക്കി എടുക്കുക. അടച്ചു വെച്ച് വേവിക്കുക.

പാൽ ഒന്ന് വറ്റി വരണം. പാൽ നന്നായി വറ്റി വന്നതിനു ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം. ഞാൻ 3 tbs പഞ്ചസാര ആണ് ചേർത്ത് കൊടുത്ത്. പഞ്ചസാര നന്നായി ഉരുകി വരണം. അതിലേക്ക് കുറച്ച് നെയ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നട്സ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചൂടോടെ തന്നെ ഒരു പാത്രത്തിലേക്ക് മാറ്റം. വളരെ എളുപ്പത്തിൽ ടേസ്റ്റി ആയ ക്യാരറ്റ് ഹൽവ ഉണ്ടാക്കി. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.