Blog

  • പൂ പോലുള്ള ഇഡ്ഡലി – Soft idly

    പൂ പോലുള്ള ഇഡ്ഡലി ഉണ്ടാക്കുന്ന വിധം : രണ്ടു ഗ്ലാസ് അരി മുക്കാല്‍ ഗ്ലാസ്‌ ഉഴുന്ന് ഇവ രണ്ടും രാവിലെ വെള്ളത്തില്‍ ഇട്ടു വെക്കുക ( വേറെ വേറെ)

    വൈകിട്ട് അത് നന്നായി അരയ്ക്കുക..(വേറെ വേറെ) നന്നായി അരയണം.അരയ്ക്കുമ്പോള്‍ അരിയുടെ കൂടെ ഒരു കൈ പിടി ചോറ് കൂടി ചേര്‍ത്ത് അരയ്ക്കുക.

    ഇനി ഇവയെല്ലാംകൂടി നന്നായി ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അലുമിനിയം പാത്രത്തില്‍ വെക്കുക.

    അടുത്ത ദിവസം രാവിലെ അരച്ച് വച്ച മാവ് നന്നായി ഇളക്കി ഇഡ്ഡലി പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിക്കുക .

    ഉപ്പ് രാവിലെ ഉണ്ടാക്കുന്ന സമയത്ത് ആയാലും ചേര്‍ത്താല്‍ മതിയാവും.
    സോഡാ കാരം ആവശ്യമെങ്കില്‍ ചേര്‍ക്കാം സോഡാ കാരം ചേര്‍ത്താല്‍ ഉപ്പ് ചേര്‍ക്കേണ്ട കാര്യം ഇല്ല.

    ഓര്‍ക്കുക സോഡാകാരം ആരോഗ്യത്തിന് നല്ലതല്ല.

    ഇഡലി തന്നെ റവ ഇഡലി, സാമ്പാർ ഇഡലി(സാധാരണ ഇഡ്ഡലി സാമ്പാറിൽ മുങ്ങി കുളിച്ച്), രസ ഇഡലി, നെയ്യ് ഇഡ്ഡലി (ആഡ്രാ), ഉലുവ ചേർത്തുള്ള ഇഡ്ഡലി(ഒരു കാലത്ത് സിനിമാനടി കുശ്ബുവിന്റെ പേരിൽ അറിയപ്പെട്ടിന്നു ) എന്നിങ്ങനെ പല രൂപത്തിലും ലഭിക്കുന്നു. . ചെന്നൈയിലെ മുരുകൻ ഇഡലി ഷോപ്പ്, ഇഡലി മാത്രം വിൽക്കുന്ന ഒരു കടയാണ്. അതിൽ നിന്നു തന്നെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളിൽ ഇഡലിയുടെ സ്ഥാനം ഊഹിക്കാവുന്നതാണ്.

    രാമശ്ശേരി ഇഡ്ഡലി

    കേരളത്തിൽ പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി എന്ന ഗ്രാമത്തിലാണ് രുചിയിൽ വളരെ വ്യത്യാസമുള്ള രാമശ്ശേരി ഇഡ്ഡലി എന്ന പ്രത്യേക തരം ഇഡ്ഡലിയുള്ളത്. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയിൽ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം.

    പൊള്ളാച്ചി റൂട്ടിൽ കുന്നാച്ചി യിൽ നിന്നും രണ്ട് കിലോമീറ്റർ പോയാലും രാമശ്ശേരിയിൽ എത്താം. മന്ദത്ത് ഭഗവതിക്ഷെത്രം ഇവിടേ ആണ്. ഈ ഗ്രാമത്തിന്റെ പേര് തന്നെ ഈ ഇഡ്ഢലിപെരുമ കൊണ്ടാണ്. മുതലിയാർ സമുദായക്കാരാണ് ഇതുണ്ടാക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയവരാണ് ഇവിടെയുള്ള മുതലിയാർ കുടുംബങ്ങൾ. മുമ്പ് 60 ഓളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നുന്നെങ്കിൽ, ഇന്ന് നാലഞ്ചു കുടുംബങ്ങളേ ഈ ഇഡ്ഡലി ഉണ്ടാക്കുന്നുള്ളൂ.

    ഉണ്ടാക്കുന്ന വിധം

    പത്തുകിലോ പൊന്നി അരിക്ക് ഒന്നരകിലോ ഉഴുന്ന് പരിപ്പ് എന്ന കണക്കിലാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിൽ 50 ഗ്രാം ഉലുവ കൂടി ചേർത്ത്, ഇവ മുന്നും കൂട്ടി നന്നായി അരച്ച് വെക്കയ്ക്കണം. പിറ്റേ ദിവസം കാലത്ത് എടുത്ത് ഇഡ്ഡലി ഉണ്ടാക്കാം. പുറത്ത് പലരും മേൽപ്പറഞ്ഞ രീതിയിൽ ഇത് ഉണ്ടാക്കി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഉണ്ടാക്കുന്ന രുചി ലഭിക്കാത്തത് കൊണ്ട് വെളിപ്പെടുത്തുന്ന ചേരുവകൾക്കപ്പുറം മറ്റെന്തൊ രഹസ്യമുണ്ടെന്ന് ജനങ്ങളുടെ അനുഭവം.

    വിറകടുപ്പിൽ അതും പുളി മരത്തിന്റെ വിറകാണ് ഇതിന് ഉപയോഗിക്കുന്നത്. മൺപാത്രത്തിന്റെ മുകളിൽ നുല് തലങ്ങനെയും വിലങ്ങനെയും കെട്ടി വെച്ചതിന്റെ മുകളിൽ തുണി വിരിക്കും അതിനു മുകളിലാണ് മാവ് കോരി ഒഴിക്കുന്നത്. തൊട്ടുമുകളിൽ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനു മുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ച് എണ്ണം വരെ വെക്കാം. ഇതെല്ലാം കൂടെ ആവി പുറത്തു പോകാത്ത രീതിയിൽ ഒരു പാത്രം കൊണ്ട് മൂടും. ആവിയിൽ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഒരോന്നായി ഇളക്കിയെടുക്കും.

    പ്രത്യേകതകൾ

    ഒരാഴ്ച വെച്ചാലും ഇത് കേടുവവരില്ലെന്ന് അവകാശപ്പെടുന്നു. ചമ്മന്തിപ്പൊടിയും കൂട്ടി രാമശ്ശേരി ഇഡ്ഡലി തിന്നുന്നതിന് പ്രത്യേക രുചിയാണ്. ഇപ്പോൾ വിദേശികളടക്കം നിരവധി പേർ രാമശ്ശേരി ഇഡ്ഢലിയുടെ രുചിയറിയാൻ ഇവിടെയെത്തുന്നുണ്ട്. കൂടാതെ കല്യാണം തുടങ്ങിയ ചടങ്ങുകൾക്കും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ചിറ്റൂരി മുത്തശ്ശി എന്ന മുത്തശ്ശി രാമശ്ശേരി ഇഡ്ഢലി ഉണ്ടാക്കുന്നതിൽ പേരുകേട്ടവരാണ്.

    Idli is a traditional South Indian food. It is made by steaming batter made from rice and pulses (specifically black lentils), into two to three inches thick patties using a mold.
    Most often eaten at breakfast or as a snack, idly is usually served in pairs with chutney, sambar, or other accompaniments.

  • എഗ്ഗ് മോളി

    എഗ്ഗ് മോളി ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:

    കോഴിമുട്ട 5

    സവാള കാല്‍ കിലോ

    ഇഞ്ചി 2 കഷണം

    പച്ചമുളക് 5

    തക്കാളി വട്ടത്തിലരിഞ്ഞത് 2

    പട്ട 2 കഷണം

    ഗ്രാമ്പൂ 3

    ഏലക്ക 3

    വെളിച്ചെണ്ണ 3 ടേബിള്‍ സ്പൂണ്‍

    തേങ്ങ പാല്‍ 2 കപ്പ്‌

    കറിവേപ്പില 2 കതിര്‍പ്പ്

    ഉപ്പ് പാകത്തിന്

    മഞ്ഞള്‍ പൊടി ഒരു നുള്ള്

    ചെറുനാരങ്ങ ഒന്ന്

    ഉലുവ ഒരു നുള്ള്

    പാകം ചെയ്യുന്ന വിധം:

    ഉണ്ണി ഉടഞ്ഞു പോകാതെ ഓരോന്നും ഇഡ്ഡലി കുക്കറിന്റെ മയം പുരട്ടിയ തട്ടില്‍ ഓരോ കുഴിയിലും ഓരോന്നായി ഒഴിച്ച് 10 മിനിട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക. മുട്ട പാകമാകുമ്പോള്‍ തട്ട് പുറത്തെടുത്ത് വെക്കുക. സവാളയും ഇഞ്ചിയും അല്‍പ്പം കനത്തില്‍ വട്ടത്തിലരിഞ്ഞു വെക്കുക. പച്ചമുളക് നെടുകെ കീറുക. കറിവേപ്പില,പട്ട,ഗ്രാമ്പൂ,ഏലക്ക എന്നിവ ഇതോടൊപ്പം ചേര്‍ത്ത് അല്‍പ്പം ചെറുനാരങ്ങാനീര് ഒഴിക്കുക.

    തേങ്ങ ചിരകി രണ്ടു കപ്പ്‌ തേങ്ങാപാല്‍ ശരിയാക്കി വെക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഒന്നിച്ചാകിയിരിക്കുന്ന ചേരുവകള്‍ വഴറ്റുക. ഒരു നുള്ള് ഉലുവയും ചേര്‍ക്കാം. വഴന്നു കഴിയുമ്പോള്‍ പാകത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കുക. മുട്ട വേവിച്ചത് കനം കുറഞ്ഞ ഒരു സ്പൂണ്‍ കൊണ്ടു ഉടയാതെ ഇളക്കിയെടുത്ത് മസാലകൂട്ടിലേക്ക് വെക്കുക. വട്ടത്തിലരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ തേങ്ങാപാല്‍ ഒഴിച്ച് ചൂടാകുമ്പോള്‍ ഇറക്കി വെക്കുക. കറിക്ക് മുകളില്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്താല്‍ എഗ്ഗ് മോളി തയ്യാര്‍. മുകളില്‍ വെണ്ണയോ, ചീസോ ചീകിയിട്ടു അലങ്കരിക്കാം.

  • ദാല്‍ പാലക്ക്

    ചേരുവകള്‍

    പാലക്ക് ചീര :- ചെറുതായി അരിഞ്ഞത് :- 2കപ്പ്‌

    പരിപ്പ് :- 1കപ്പ്‌

    സവാള :- ചെറുതായി അരിഞ്ഞത് :- 1

    ഇഞ്ചി ചെറുതായി അരിഞ്ഞത് :-2സ്പൂണ്‍

    വെളുത്തുള്ളി ചെറുതായി അരിഞ്ഞത് :-1 സ്പൂണ്‍

    മഞ്ഞള്‍ പൊടി – 1/2 ടീ സ്പൂണ്‍

    ഗരം മസാല പൊടി – 1/2 ടീ സ്പൂണ്‍

    പച്ചമുളക് – 3 or 4 എണ്ണം

    ജീരകം ചതച്ചത് – 1ടീ സ്പൂണ്‍

    എണ്ണ – 2 ടീ സ്പൂണ്‍

    ഉപ്പു – ആവശ്യത്തിനു

    Eggplant, spinach: – slightly chopped – 2 cups

    dal: – 1 cup

    Onion – thinly chopped – 1

    Slightly chopped ginger: -2 tablespoons

    Chopped garlic and slightly: -1 tsp

    Turmeric powder – 1/2 teaspoon

    Garam masala powder – 1/2 teaspoon

    Chillies – 3 or 4 of the

    Butter and cumin – 1 teaspoon

    Oil – 2 tablespoons of tea

    Salt – enough

    തയ്യാറാക്കുന്ന വിധം
    പരിപ്പ് ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വേവിക്കുക (പ്രഷര്‍ കുക്കറില്‍ മതി ) . ഇത് നന്നായി ഉടയ്ക്കുക .എണ്ണ ചൂടാക്കി പൊടികള്‍ ചെറുതായി മൂപ്പിക്കുക. ഇതില്‍ പാലക്കും ഉപ്പും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കി അഞ്ചു മിനുട്ട് മൂടി വച്ചു വേവിക്കുക. ഇനി ഉടച്ചു വച്ച പരിപ്പ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങി ചപ്പാത്തിയുടെ കൂടെ കഴിച്ചോളൂ.

  • മലബാർ ബീഫ് ബിരിയാണി

    ചേരുവകൾ
    ———-
    മസാല:
    ബീഫ് – 1 കിലോ

    ഓയിൽ – 3 ടേബിൾസ്പൂൺ

    ഉള്ളി – 5

    തക്കാളി – 3

    ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 4 ടേബിൾസ്പൂൺ

    ചില്ലി പേസ്റ്റ് – 1 ടേബിൾടസ്പൂൺ

    നാരങ്ങാനീര് – 1 ടിസ്പൂൺ

    മഞ്ഞൾപൊടി – അര ടിസ്പൂൺ

    കുരുമുളക്പൊടി – ഒന്നര ടിസ്പൂൺ

    ഗരം മസാല – 1 ടിസ്പൂൺ

    കറിവേപ്പില

    മല്ലി-പൊതിന ഇല

    ഉപ്പ്

    ചോറിനു:

    ജീരകശാല റൈസ് – 4ഗ്ലാസ്‌

    വെള്ളം – 6 ഗ്ലാസ്‌

    നെയ്യ് – 6 ടേബിൾസ്പൂൺ

    ലൈംജ്യൂസ്‌ – 1 ടിസ്പൂൺ

    കാരറ്റ് – 1 ചെറുത്

    ഏലക്ക – 2

    പട്ട -1

    ഗ്രാമ്പു – 6-7

    ബേലീഫ് – 1

    ഉപ്പ്

    ദം ഇടാൻ:

    ഉള്ളി – 1

    അണ്ടിപ്പരിപ്പ്, മുന്ദിരി

    നാരങ്ങാനീര് – 2 ടേബിൾസ്പൂൺ

    മഞ്ഞൾപൊടി – അര ടീസ്പൂൺ

    മല്ലി – പോതിനാ ഇല

    തയാറാക്കുന്ന വിധം
    ——————————–
    ബീഫ് 1 ടിസ്പൂൺ കുരുമുളക് പൊടി, കാൽ ടിസ്പൂൺ മഞ്ഞൾ പൊടി എന്നിവയും, ഉപ്പും ചേർത്ത് വേവിച്ചു വെക്കുക.

    എണ്ണ ചുടാക്കി ഉള്ളി വഴറ്റുക.നന്നായി വഴന്നു വന്നാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചില്ലി പേസ്റ്റ് ,തക്കാളി എന്നിവ ചേർത്ത് വഴറ്റുക. നന്നായി വഴന്നു വന്നാൽ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേര്ക്കുക. പിന്നെ ഗരം മസാല , കാൽ ടിസ്പൂൺ മഞ്ഞൾപൊടി, അര ടിസ്പൂൺ കുരുമുളക് പൊടി, ലൈം ജ്യൂസ്‌, വേപ്പില, മല്ലി – പോതിനാഇല എന്നിവ ചേർത്ത് വഴറ്റി , 5 മിന്ട്ട് അടച്ച് വച്ച് തേ ഓഫ്‌ ചെയ്യുക.

    ചോറിനു വേണ്ട വെള്ളം തിളപ്പിക്കുക. നെയ്യ് ചുടാക്കി ദം ഇടാൻ ആവശ്യമായ അണ്ടിപ്പരിപ്പ്, മുന്ദിരി എന്നിവ വറുത്തെടുക്കുക. ശേഷം ഉള്ളി നേര്മയായി അരിഞ്ഞു ഗോൾഡൻബ്രൗൺ ആകുന്നതുവരെ ഫ്രൈ ചെയ്തു മാറ്റി വെക്കുക. അതേ എണ്ണയിൽ ഏലക്ക, പട്ട, ഗ്രാമ്പു, ബേലീഫ് എന്നിവ ചേർത്ത് ഇളക്കി കഴുകി വച്ച അരി ചേർത്ത്2-3 മിനിറ്റ് വരുക്കുക.പിന്നെ തിളയ്ക്കുന്ന വെള്ളം, ഉപ്പ് ലൈംജ്യൂസ്‌ , കാരറ്റ് അരിഞ്ഞത്‌ എന്നിവ ചേർത്ത് ഇളക്കി അടച്ചു വെക്കുക. നന്നായി തിളക്കുമ്പോൾ തീ കുറച്ചു വെക്കണം. 2 മിന്ട്ട് കഴിഞ്ഞ് ഇളക്കികൊടുത്തു ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക.

    ദം ഇടാനായി പാത്രം ചുടാക്കുക. അടിഭാഗത്ത്‌ മസാല നിരത്തുക. അതിനു മുകളിൽപകുതി ചോറു ചേര്ക്കുക. ശേഷം മല്ലി – പോതിനാ ഇല , അണ്ടി- മുന്ദിരി, ഉള്ളി എന്നിവ നിരത്തുക. പിന്നെ നാരങ്ങാനീരിൽ മഞ്ഞൾപൊടി കലക്കിയത് പകുതി ചേർക്കുക. ബാക്കി ചോറ് കു‌ടെ ചേർത്ത് നേരത്തെ ചെയ്തപോലെ ബാക്കിയുള്ളവ ചേർക്കുക. അടച്ചു വച്ച് 6-7 മിനിറ്റ് വളരെ ചെറിയ തീയിൽ വെക്കുക.

  • ഫിഷ്‌ മോളി

    ഫിഷ്‌ മോളി തയ്യാറാക്കാം.
    —-
    ആവശ്യമുള്ള സാധനങ്ങള്‍:

    1.കരി മീന്‍ അര കിലോ

    2.കുരുമുളക് ഒരു ടീസ്പൂണ്‍

    പെരുംജീരകം ഒരു ടീസ്പൂണ്‍

    വെളുത്തുള്ളി നാല് ചുള

    ജീരകം ഒരു ടീസ്പൂണ്‍

    ഉപ്പ്‌ പാകത്തിന്

    കോണ്‍ഫ്ലോര്‍ രണ്ട് ടേബിള്‍ സ്പൂണ്‍

    കോഴിമുട്ട അടിച്ചത് ഒന്ന്

    3.തേങ്ങാപാല്‍ ഒരു തേങ്ങയുടെ

    4.കശുവണ്ടി അരച്ചത്‌ രണ്ട് ടേബിള്‍ സ്പൂണ്‍

    5.എണ്ണ നാല് ഡിസേര്‍ട്ട് സ്പൂണ്‍

    6.കറുവാപ്പട്ട രണ്ട് വലിയ കഷണം

    ഏലക്ക പത്ത്

    കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍

    കിസ്മിസ് 50 ഗ്രാം

    അണ്ടി പരിപ്പ് 50 ഗ്രാം

    7.ചുവന്നുള്ളി 10

    പച്ചമുളക് ആറ്

    ഇഞ്ചി ഒരു കഷണം

    കറി വേപ്പില ഒരു കതിര്‍പ്പ്

    8.സവാള വലുത് രണ്ടെണ്ണം

    9.മാക്രോണി 5 ഗ്രാം

    ഗ്രീന്‍ പീസ്‌ നാല് ടേബിള്‍ സ്പൂണ്‍

    നെയ്യ് 50 ഗ്രാം

    പാകം ചെയ്യുന്ന വിധം:

    കരി മീന്‍ വെട്ടി വൃത്തിയാക്കി കഴുകി രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴച്ചത് പുരട്ടി 15 മിനിട്ട് വെക്കുക. തേങ്ങ ചുരണ്ടി ഒന്നാം പാലും, രണ്ടാം പാലും വേറെയാക്കുക. ഒന്നാം പാലില്‍ കശുവണ്ടി അരച്ചതും ചേര്‍ത്ത് മാറ്റി വെക്കണം. എണ്ണ ചൂടാക്കി ആറാമത്തെ ചേരുവകള്‍ വറുത്തു കോരുക. ബാക്കി എണ്ണയില്‍ ഏഴാമത്തെ ചേരുവകള്‍ ഇട്ടു നന്നായി വഴന്നു കഴിയുമ്പോള്‍ സവാളയിട്ട്‌ വഴറ്റണം. സവാള നന്നായി വഴന്നു കഴിഞ്ഞാല്‍ തയ്യാറാക്കി വെച്ചിരിക്കുന്ന രണ്ടാം പാല്‍ ചേര്‍ത്ത് മീന്‍ പെറുക്കിയിടുക. തിളച്ചു വരുമ്പോള്‍ കശുവണ്ടിയരച്ചു ചേര്‍ത്ത ഒന്നാംപാല്‍ ചേര്‍ത്ത് ആവി വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക. വറുത്തു കോരി വെച്ചിരിക്കുന്ന ആറാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കണം . മാക്രോണി തിളച്ചവെള്ളത്തിലിട്ടു പുഴുങ്ങി ഗ്രീന്‍ പീസും ചേര്‍ത്ത് കറിയുടെ മുകളില്‍ വിതറാം.
    #fish #molli #recipe #malayalam

  • ഈന്തപ്പഴം പായസം

    ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക.

    ചേരുവകള്‍

    ഈന്തപ്പഴം – 20 എണ്ണം

    പാല്‍ – അര ലിറ്റര്‍

    പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍

    ചൊവ്വരി– 2ടേബിള്‍സ്പൂണ്‍

    ഏലയ്ക്കാ പൊടിച്ചത് – ഒരു ടീസ്പൂണ്‍

    വെള്ളം – ഒരു ഗ്ലാസ്‌

    കശുവണ്ടി – ഒരു ടേബിള്‍സ്പൂണ്‍

    കിസ്മിസ്‌ – ഒരു ടേബിള്‍സ്പൂണ്‍

    നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍

    dates – 20, the number

    Milk – half a liter

    Sugar – 3 tablespoons

    sagoseed- 2 tablespoons

    cardamon powder – a teaspoon

    Water – a glass

    Cashew – an tablespoons

    raisin – an tablespoons

    Ghee – two tablespoons

     

    തയ്യാറാക്കുന്ന വിധം
    …………………………………
    ചൊവ്വരി നെയ്യിൽ വറുത്ത് വേവിച്ച് വെക്കുക.ഈന്തപ്പഴം കുരു കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആയി നുറുക്കുക. ഒരു ഗ്ലാസ്‌ വെള്ളം തിളപ്പിച്ചത് ഇതിലേക്ക് ഒഴിക്കുക. ഇത് അടുപ്പില്‍ വച്ചു നന്നായി അലിയിപ്പിക്കുക. നല്ല കുറുകിവരുമ്പോള്‍ തീ കുറയ്ക്കുക. പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. തിള വരുമ്പോള്‍ പഞ്ചസാരയും വേവിച്ച് വച്ച ചൊവ്വരിയും ചേര്‍ക്കുക. കുറുകുന്നത് വരെ ഇളക്കി കൊടുക്കുക. മധുരം ആവശ്യാനുസരണം കൂട്ടാം. വാങ്ങുന്നതിന് മുന്‍പ് ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഇളക്കുക. കശുവണ്ടിയും കിസ്മിസും നെയ്യില്‍ വറുത്ത് ചേര്‍ക്കുക. പായസം റെഡി

  • ഓലന്‍

    ആവശ്യമുള്ള സാധനങ്ങള്‍:
    കുമ്പളങ്ങ(ചെറുതായി അരിഞ്ഞത്)-300ഗ്രാം

    വന്പപയര്‍ ‍-100ഗ്രാം

    പച്ചമുളക് -അഞ്ചെണ്ണം

    വെളിച്ചെണ്ണ- പാകത്തിന്

    തേങ്ങാപ്പാല്‍- ഒന്നാം പാല്‍

    ഉപ്പ് -പാകത്തിന്

    കറിവേപ്പില -രണ്ടു തണ്ട്

     

    Ash gourd/Kumbalanga- 300 gram

    Vanpayar-1/2 cup

    First Coconut Milk- approximately one cup

    Green Chilly- 4 Nos, Slit

    Coconut Oil- As required

    Curry leaves- 2 Sprig

     

     

       തയ്യാറാക്കുന്ന വിധം

    വന്‍പയര്‍ വേവിച്ചെടുക്കുക

    കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കി അരിയുക.

    തേങ്ങാപ്പലിന്റെ ഒന്നാം പാല്‍ തയ്യാറാക്കി വയ്ക്കുക,

    ഇനി ഒരു പാനില്‍ കുമ്പളങ്ങ, പച്ചമുളക് എന്നിവ ചേര്‍ത്ത് കുറച്ചു വെള്ളം ഒഴിച്ച് വേവിയ്ക്കുക,കുമ്പളങ്ങയ്ക്ക് വേവ് വളരെ കുറവാണ്.

    പകുതി വേവാകുമ്പോള്‍ വെന്ത പയര്‍ കൂടി ചേര്‍ത്ത് ഇളക്കുക.

    അടച്ചു വെച്ച് കുറച്ചു വെള്ളം കൂടി വറ്റിച്ചു എടുക്കണം.

    വെന്തതിനു ശേഷം ഇനി ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തു ഇളക്കുക.

    കറിവേപ്പില തണ്ടോട്കൂടി ചേര്‍ക്കണം .

    കറി ഒന്ന്ചൂടായിട്ടു തീ ഓഫാക്കണം,തിളപ്പിക്കണ്ട.

    പച്ച വെളിച്ചെണ്ണ ഒഴിയ്ക്കുക.അടച്ചു വെയ്ക്കുക.

    ഓലന്‍ തയ്യാര്‍.