Tag: palappam

  • ഗോതമ്പ് പൊടി കൊണ്ട് സോഫ്റ്റ്‌ അപ്പവും പാലപ്പവും തയ്യാറാക്കാം

    ഗോതമ്പ് പൊടി കൊണ്ട് സോഫ്റ്റ്‌ അപ്പവും പാലപ്പവും തയ്യാറാക്കാം

    ഗോതമ്പ് പൊടി കൊണ്ട് സോഫ്റ്റ്‌ അപ്പവും പാലപ്പവും തയ്യാറാക്കാം എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Palappam ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായിEasy & Tasty ചാനല്‍ Subscribe ചെയ്യൂ.

  • പാലപ്പവും  ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം

    പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കി എടുക്കാം,,ആദ്യം നമുക്ക് പാലപ്പം ഉണ്ടാക്കാം,,ഇതിനുവേണ്ട ചേരുവകള്‍

    അരി 2 കപ്പ്‌ ,
    തേങ്ങാ തിരുമ്മിയത്‌ ഒന്നര കപ്പ്‌ ,
    ചോറ് 3 ടേബിള്‍ സ്പൂണ്‍ ,
    പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ ,
    യീസ്റ്റ് ഒരു നുള്ള്

    അരിയും തേങ്ങയും യീസ്റ്റും ചോറും വെള്ളവും ചേര്‍ത്ത് അരച്ച് ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് അടച്ചു വയ്ക്കുക.എട്ടു മണിക്കൂര്‍ കഴിഞ്ഞു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അപ്പം ചുട്ടു എടുക്കാം .
    ശ്രദ്ധിക്കുക : അരി രണ്ടു മണിക്കൂര്‍ കുതിര്‍ത്തു വെച്ചിട്ടും അരയ്ക്കാം സമയം ഇല്ലെങ്കില്‍ ,പക്ഷെ
    ആറു മണിക്കൂര്‍ കുതിര്‍ത്തു വെച്ചിട്ട് അരി അരച്ച് എടുത്താല്‍ അപ്പം നല്ല സോഫ്റ്റ്‌ ആയിരിക്കും
    ഉച്ചയ്ക്ക് 12 മണിയ്ക്ക് അരി കഴുകി വെള്ളത്തിലിട്ടു വെച്ചാല്‍ വൈകിട്ട് 6 നു അരയ്ക്കുക. രാത്രി മുഴുവന്‍ വെച്ചിട്ട് രാവിലെ ഉണ്ടാക്കാം .ഇതാണ് ശെരിയായ രീതി.
    എളുപ്പം പാലപ്പം ഉണ്ടാക്കുന്നത്‌ ഇങ്ങനെയാണ് .യീസ്റ്റ് വേറെ കലക്കി ഒഴിക്കണ്ട കാര്യമില്ല. ..തേങ്ങാ കൂടുകയും കുറയുകയും ചെയ്യരുത്.കൂടിയാല്‍ അപ്പം ഇളകി വരില്ല,മുറിഞ്ഞു പോകും. മിക്കവരും ഇപ്പോള്‍ എളുപ്പത്തിനു യീസ്റ്റ് ആണ് ചേര്‍ക്കുന്നത് . അരയ്ക്കാന്‍ തേങ്ങാ ഇല്ലെങ്കില്‍ തേങ്ങാപ്പാല് മതി .

    ഉരുളക്കിഴങ്ങ് സ്റ്റ്യൂ

    ഉരുളക്കിഴങ്ങ് – 3 കഷണങ്ങളാക്കിയത്
    സവാള – 1 ½
    പച്ചമുളക് – 4
    വെളുത്തുള്ളി – 6 അല്ലി
    തേങ്ങാപ്പാല്‍ – ഒരു കപ്പ്
    മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
    പെരുംജീരകം – ¾ ടേബിള്‍ സ്പൂണ്‍
    മഞ്ഞള്പ്പൊടി – ഒരു നുള്ള്
    ഉപ്പ് – പാകത്തിന്
    കറിവേപ്പില – രണ്ട് കതിര്‍
    ഇഞ്ചി ഒരു ചെറിയ കഷണം

    ഒരു പാനില്‍ എണ്ണ ഒഴിച്ച് കറിവേപ്പില താളിയ്ക്കുക,ഇതിലേക്ക് വെളുത്തുള്ളി കീറിയതും,സവാള അരിഞ്ഞതും പച്ചമുളകും ഇട്ടു നന്നായി വഴറ്റുക.ഇനി ഉരുളക്കിഴങ്ങ് ചേര്‍ക്കുക ,രണ്ടു മൂന്നു മിനിറ്റ് വഴറ്റിയതിനു ശേഷം മസാലകള്‍ ചേര്‍ത്ത് ചൂടാക്കി കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ അല്പം ചൂട് വെള്ളത്തില്‍ കലക്കി കറിയില്‍ ചേര്‍ത്ത് ചെറുതീയില്‍ രണ്ടു മിനിറ്റ് ഇളക്കി യോജിപ്പിച്ച് തീയ് അരയ്ക്കുക.ഉരുളക്കിഴങ്ങ് സ്റ്റ്യൂ തയ്യാര്‍.

    നിങ്ങളും ഈ റെസിപ്പി ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കേരള സ്റ്റൈല്‍ ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

  • പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കാം

    പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കാം

    ഇന്ന് നമുക്ക് പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കിയാലോ ? ഉഗ്രന്‍ കോമ്പിനേഷന്‍ ആണ് കേട്ടോ ഇത് ..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു …നമുക്കാദ്യം പാലപ്പം ഉണ്ടാക്കാം ..ഇതിനുവേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    വറുത്ത അരിപ്പൊടി – അരക്കിലോ
    തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത്
    യീസ്റ്റ് – ഒരു സ്പൂണ്‍
    പഞ്ചസാര

    തയാറാക്കുന്ന വിധം
    രണ്ട് സ്പൂണ്‍ വറുത്ത അരിപ്പൊടി രണ്ട് കപ്പ് വെള്ളവുമായി ചേര്‍ത്ത് കട്ടയെല്ലാം ഉടച്ച ശേഷം ചൂടാക്കി കുറുക്കിയെടുക്കുക. ബാക്കിയുള്ള അരിപ്പൊടിയിലേക്ക് കുറുക്കിയെടുത്ത ഈ അരിപ്പൊടി മിശ്രിതവും യീസ്റ്റ് ലായനിയും (ഒരു സ്പൂണ്‍ യീസ്റ്റില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്തത് )തേങ്ങാപ്പാലും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇത് ഫെര്‍മന്‍റേമഷനായി വെയ്ക്കുക. ഏകദേശം പന്ത്രണ്ട് മണിക്കൂറിന് ശേഷം തയാറാക്കിയെടുത്ത ഈ അരിമാവില്‍ അല്പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത പാലപ്പം ചുട്ടെടുക്കാം.

    ഇനി നമുക്ക് താറാവ് കറി ഉണ്ടാക്കാം ..നടന്‍ താറാവ് ആണ് കറിവയ്ക്കാന്‍ നല്ലത് കേട്ടോ …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    താറാവിറിച്ചി -ഒരുകിലോ
    ചുവന്നുള്ളി -അഞ്ചെണ്ണം
    കറിവേപ്പില – 2 കതിര്‍
    സവാള -രണ്ടെണ്ണം
    ഇഞ്ചി – 25 ഗ്രാം
    വെളുത്തുള്ളി – 25 ഗ്രാം
    പച്ചമുളക് – 50 ഗ്രാം
    കടുക് – 1 ടേബിള്‍ സ്പൂണ്‍
    കറുവപ്പട്ട – 10 ഗ്രാം
    പെരുംജീരകം- 2 സ്പൂണ്‍
    ഏലം – 10 ഗ്രാം
    തക്കോലം -10 ഗ്രാം
    ഉണക്ക മുളക് -2
    ഉണക്കക്കുരുമുളക് – 5 ഗ്രാം
    മഞ്ഞള്‍പ്പൊടി – അര ടേബിള്‍ സ്പൂണ്‍
    മുളകുപൊടി -അര ടേബിള്‍ സ്പൂണ്‍
    മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
    കറിവേപ്പില- ആവശ്യത്തിന്
    തക്കാളി -രണ്ടെണ്ണം
    തേങ്ങാപ്പാല്‍ -400 മില്ലി
    പാചകയെണ്ണ – 50 മില്ലി

    തയാറാക്കുന്ന വിധം
    കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയാക്കിയ ഇറച്ചി ഉപ്പും മഞ്ഞള്‍പ്പൊടിയും മസാല ചേരുവകള്‍ പൊടിച്ചു ചേര്‍ത്ത് പുരട്ടി അല്‍പ്പം വെള്ളവും ഒഴിച്ച് ഒരു സ്പൂണ്‍ വിന്നാഗിരിയും ഒഴിച്ച് ,അടുപ്പത്ത് വെച്ച് ചെറുതീയില്‍ തിളപ്പിക്കുക അല്പം എണ്ണ തൂവണം. മറ്റൊരു പാനില്‍ കടുകു ഉണക്കമുളക് താളിച്ച് മസാലച്ചേരുവ ചേര്‍ത്ത് ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും മൂപ്പിച്ച്, മുളക് പൊടിയും മല്ലി പൊടിയും കുരുമുളക് പൊടിയും തക്കാളിയരിഞ്ഞതും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. ഇനി ഇത് താറാവ് കറിയില്‍ ചേര്‍ത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് പാതി തേങ്ങാപ്പാലും ചേര്‍ത്ത് വേണ്ടത്ര ഉപ്പുമിട്ട് വേവിക്കുക. കറിവേപ്പില അതിന് മുകളില്‍ ഇടുക. നന്നായി വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തേങ്ങാപ്പാലും ചേര്‍ത്ത് ഒന്നുകൂടി തിളപ്പിച്ചെടുക്കുക.
    താറാവ് കറി റെഡി

    ഇതുണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ് നിങ്ങളും ഇതൊന്നു ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക..ഇതുപോലുള്ള പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    നാല് തരം മില്‍ക്ക് ഷേക്ക്‌

  • യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കുന്ന വിധം

    യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കുന്ന വിധം

    യീസ്റ്റ് ചേര്‍ക്കാതെ എങ്ങിനെ പാലപ്പം ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യം ..പച്ചരി, പഞ്ചസാര, തേങ്ങ, ബേക്കിംഗ് സോഡാ ,ഉപ്പു..ആദ്യം തന്നെ അരി നന്നായി കുതിര്‍ത്തു അരച്ച് എടുക്കണം ,തേങ്ങയും  അരച്ച് ചേര്‍ത്ത് രണ്ടും കൂടി നന്നായി മിക്സ് ചെയ്യണം.അല്പം പൊടി എടുത്തു കുറുക്കി ഇതിനൊപ്പം ചേര്‍ത്ത് മാവ് റെഡി ആക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നീങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കാം

    യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കാം

    കൂട്ടുകാരെ എല്ലാവരും റസിപ്പി ഉണ്ടാക്കി നോക്കാറുണ്ടോ …ഇന്ന് നമുക്ക് പാലപ്പം ഉണ്ടാക്കാം ..പലപ്പോഴും നിങ്ങള്‍ പാലപ്പം ഉണ്ടാക്കുന്നത് യീസ്റ്റ് ചേര്‍ത്തിട്ടാകും എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ കഴിച്ചാല്‍ നമ്മള്‍ക്ക് ഉറക്കം വരും ..ചുമ്മാ ഇരുന്നു ഉറക്കം തൂങ്ങും ഇത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല ..ദയവായി യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്…പാലപ്പം നല്ല സോഫ്റ്റ്‌ ആകാന്‍ വേണ്ടിയാണ് പലപ്പോഴും യീസ്റ്റ് ചേര്‍ക്കുന്നത് എന്നാല്‍ യീസ്റ്റ് ചേര്‍ക്കാതെ തന്നെ നല്ല സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ..ഇത് പഠിച്ചു വച്ചോളൂ ഇനി പാലപ്പം ഉണ്ടാക്കുമ്പോള്‍ യീസ്റ്റ് ചേര്‍ക്കാതെ ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പച്ചരി – 1 ഗ്ലാസ്

    റവ – 2 ടേബിള്‍സ്പൂണ്‍

    തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ

    തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌

    പഞ്ചസാര – 1 ടി സ്പൂണ്‍

    ഉപ്പ് – പാകത്തിന്

    ഇത്രയും അടുപ്പിച്ചു വയ്ക്കുക ഇനി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

    പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതിര്‍ക്കാനായി വയ്ക്കുക

    കുതിര്‍ന്നു കഴിഞ്ഞാല്‍ അരച്ചെടുക്കണം അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .ഇത് തണുക്കാന്‍ വയ്ക്കുക

    ഇനി കുതിര്‍ന്ന അരി കഴുകി ഉറ്റി എടുത്തു തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക നല്ലപോലെ അരയണം …മിക്സിയില്‍ അരചാലും മതി

    വെള്ളം അധികം ചേര്‍ക്കരുത് ശ്രദ്ധിക്കുക

    ഇനി ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം ( നാളെ ഉണ്ടാക്കണമെങ്കില്‍ ഇന്ന് ഉച്ചയോടു കൂടി അരി കുതിര്‍ത്താന്‍ ഇടണം എന്നിട്ട് വൈകുന്നേരം എടുത്തു അരച്ച് വയ്ക്കണം )

    പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി അപ്പച്ചട്ടിയില്‍ കോരിയൊഴിച്ച് പാലപ്പം ഉണ്ടാക്കി എടുക്കുക .അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .
    രുചികരമായ പാലപ്പം തയ്യാര്‍

    ഇത് വളരെ ഈസി അല്ലെ …യീസ്റ്റ് നെ നമ്മുടെ അടുക്കളയില്‍ നിന്നും പുറത്താക്കുക …എല്ലാവരും ഇതുണ്ടാക്കി നോക്കണം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • പൂപോലുള്ള പാലപ്പം ഉണ്ടാക്കാം

    പൂപോലുള്ള പാലപ്പം ഉണ്ടാക്കാം

    വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ  പാലപ്പമാണ് ഇത്  ..പച്ചരിയാണ് ഇതുണ്ടാക്കാന്‍  നല്ലത് …  വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം …

    ചേരുവകള്‍

    പച്ചരി – രണ്ടു കപ്പ്

    നാളികേരം  – ഒരെണ്ണം ചിരകിയത്

    പഞ്ചസാര – 4 ടേബിള്‍ ടിസ്പൂണ്‍ ( കൂടുതല്‍ മധുരം വേണമെങ്കില്‍  അതനുസരിച്ച്  കൂടുതല്‍ ചേര്‍ക്കാം )

    ഉപ്പ് – ആവശ്യത്തിനു

    വെള്ളം – രണ്ടേകാല്‍ കപ്പ് മുതല്‍ രണ്ടര കപ്പ് വരെ ആവശ്യം അനുസരിച്ച്

    യീസ്റ്റ് – കാല്‍ ടിസ്പൂണ്‍ മുതല്‍ അര ടിസ്പൂണ്‍ വരെയാകാം

     

    ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ആദ്യമായി

    അരി നന്നായി കഴുകിയ ശേഷം വെള്ളത്തില കുതിര്‍ത്തു  വക്കുക. 3-4 മണിക്കൂർ മതിയാകും. അതിനു ശേഷം അരി ഊറ്റി വക്കുക

    അതിനു ശേഷം

    വലിയ ജാർ എടുത്തു അതിലേക്കു കുറച്ചു അരി ,കുറച്ചു നാളികേരം കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കുക

    ഇനി

    അത് പോലെ ബാക്കി ഉള്ള അരിയും നാളികേരവും അരച്ച് എടുക്കാം ..നന്നായി അരയണം ..ഒട്ടും തരി പാടില്ല

    ഇനി അരച്ച് വച്ച മാവിൽ നിന്നും ഒരു തവി മാവു ഒരു പാത്രത്തിലേക്ക് ഒഴിക്കുക

    അതിലേക്ക് 1 കപ്പ്‌ വെള്ളം കൂടെ ഒഴിച്ച് നന്നായി യോജിപ്പിക്കുക

    ഇനി ഇടത്തരം തീയിൽ അത് നന്നായി കുറുക്കി എടുക്കണം. ഈ കുറുക്കു ചൂടാറാൻ അനുവദിക്കണം.

    അതിനു ശേഷം അതിന്ടെ കൂടെ ഒരു തവി കൂടെ മാവും കുറച്ചു വെള്ളവും പിന്നെ പഞ്ചസാര ,ഉപ്പു ,യീസ്റ്റ് എന്നിവയും കൂടെ ചേർത്ത് നന്നായി അരക്കുക.

    അടുത്തതായി ചെയ്യേണ്ടത്

    ഈ കൂട്ട് ആദ്യത്തെ മാവിന്റെ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കണം. ദോശ മാവിനെക്കാൾ അയഞ്ഞിരിക്കണം അപ്പത്തിന്റെ മാവ്.

    ഇനി ഈ കൂട്ട് പൊന്താൻ വേണ്ടി ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി അടച്ചു 3-4 മണിക്കൂർ വെക്കണം ..രാത്രി മൊത്തം വച്ചാലും കുഴപ്പം ഇല്ല.

     

     അടുത്തതായി   ഒരു അപ്പം ചട്ടി ചൂടാക്കാൻ വക്കുക. നന്നായി ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിച്ച് ഒന്ന് ചുറ്റിച്ചു കൊടുക്കുക.

    അതിനു ശേഷം ഇടത്തരം തീയിലേക്ക് ചട്ടി  അടച്ചു വച്ച് 1 മിനിറ്റ് വേവിക്കുക .. അത് പോലെ എല്ലാ അപ്പവും ചുട്ടു എടുക്കാം.

    എല്ലാവരും ഉണ്ടാക്കി നോക്കണം ..പ്രാതലിനു സ്റ്റ്യൂ വും കോഴിക്കറിയും ഒക്കെ കൂട്ടി കഴിക്കാന്‍ പറ്റിയ അപ്പമാണ് ഇത് തീര്‍ച്ചയായും എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും 

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • Palappam പാലപ്പം

    ആവശ്യമുള്ള സാധനങ്ങള്‍:

    1. അരിപ്പൊടി -4 കപ്പ്
    2. റവ – കാൽ കപ്പ്
    3. പാൽ – ഒന്നര കപ്പ്‌
    4. പഞ്ചസാര -3 ഡിസോർട്ട്
    5. യീസ്റ്റ് -1 ടീസ്പൂണ്‍
    6. വെള്ളം -പാകത്തിന്
    7. ഉപ്പ് – പാകത്തിന്

    പാകം ചെയ്യുന്ന വിധം:

    • അരിപൊടി മയത്തിൽ കുഴക്കുക.
    • റവ വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ചെറു ചൂടോടെ അര കപ്പ് പാലും ഒരു ഡിസോർട്ട് സ്പൂണ്‍ പഞ്ചസാരയും യീസ്റ്റും അരി മാവിൽ ചേർത്ത് അയവിൽ കലക്കുക.
    • ഒരു രാത്രി വെച്ച ശേഷം ഒരു കപ്പു പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേർത്ത് കലക്കി അപ്പം ഉണ്ടാക്കി എടുക്കാം.