Tag: #dosa

  • ദോശ

    ദോശ

    ഏറ്റവും രുചികരമായി ദോശ തയ്യാറാക്കാനായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്, ദോശ ഉണ്ടാക്കുമ്പോൾ നിങ്ങൾ ഇതുപോലെയൊക്കെ ചെയ്യാറുണ്ടോ?

    മൂന്നു ഗ്ലാസ് പച്ചരിക്ക് ഒരു ഗ്ലാസ് ഉലുവ എന്ന കണക്കിനാണ് എടുക്കേണ്ടത് പച്ചരി നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വയ്ക്കുക ഉലുവയും ഉഴുന്നും ഒരുമിച്ച് കഴുകി നല്ല വെള്ളമൊഴിച്ചു വെക്കുക ഈ വെള്ളത്തിലാണ് മാവ് അരച്ചെടുക്കുന്നത് മറ്റൊരു ചേരുവ കൂടി നമ്മൾ ചേർക്കുന്നുണ്ട് ചവ്വരി ആണ് ചേർക്കുന്നത് ഇത് ഒരു ഗ്ലാസിൽ വെള്ളത്തിലിട്ട് വയ്ക്കുക അഞ്ചു മണിക്കൂറിനു ശേഷം അരച്ചെടുക്കാം എല്ലാം വേറെ അരയ്ക്കാം ചവ്വരിയും കുറച്ച് ചോറും ചേർത്ത് അരയ്ക്കാം മാവെല്ലാം മിക്സ് ചെയ്ത് ഉപ്പു ചേർത്ത് ഇളക്കി യോജിപ്പിക്കുക ഇനി രാത്രി മുഴുവനായി മാറ്റിവയ്ക്കാം രാവിലെ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും നല്ല തൂവെള്ള കളറിലുള്ള ദോശ ഈ മാവ് ഉപയോഗിച്ച് ഉണ്ടാക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rekha’s Dream kitchen

  • റാഗി ദോശ

    റാഗി ദോശ

    എന്നും ഒരേ രുചിയിൽ ദോശ കഴിച്ച് മടുത്തോ? എങ്കിൽ ഈ ചേരുവകളെല്ലാം ചേർത്ത് പുതിയ രുചിയുള്ള ഈ ദോശ ഒന്ന് തയ്യാറാക്കി നോക്കൂ…

    Ingredients

    ഉഴുന്ന് -ഒന്നര കപ്പ്

    പച്ചരി -2 കപ്പ്

    റാഗിപ്പൊടി -അഞ്ച് ടേബിൾ സ്പൂൺ

    ചോറ് -1 കപ്പ്

    ഉലുവ -1 ടീസ്പൂൺ

    ഉപ്പ്

    Preparation

    അരി ഉലുവ ഉഴുന്ന് എന്നിവ വേറെവേറെ കുതിർത്തെടുക്കുക ശേഷം ഉഴുന്ന് തനിയെയും ഉലുവ ചോറ് അരി റാഗി പൊടി എന്നിവ ഒരുമിച്ചും അരച്ചെടുത്ത് മിക്സ് ചെയ്യാം കയ്യില് കൊണ്ട് നന്നായി ഇളക്കിയതിനു ശേഷം എട്ടു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം ശേഷം ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് നല്ല സോഫ്റ്റ് ആയതോ മൊരിഞ്ഞതോ ആയ ദോശ തയ്യാറാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jibooz kitchen

  • ഉണക്കലരി  ദോശ

    ഉണക്കലരി ദോശ

    പച്ചരിയും ഇഡലി റൈസും ഇല്ലാതെ ദോശയുണ്ടാക്കാനായി പുതിയ സൂത്രം ഇതാ… കൂടാതെ ഏതു തണുപ്പിലും പതഞ്ഞു പൊങ്ങി മാവ് കിട്ടാനായി കിടിലൻ ടിപ്പും..

    Ingredients

    ഉണക്കലരി -ഒരു കപ്പ്

    ഉഴുന്ന് -അര ഗ്ലാസ്

    ഉലുവ -രണ്ടു നുള്ള്

    ചോറ് -ഒരു കൈപ്പിടി

    ഉപ്പ്

    വെള്ളം

    Preparation

    അരിയും ഉഴുന്നു ഉലുവയും നന്നായി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക ആറുമണിക്കൂർ കുതിർത്തതിനു ശേഷം ആ വെള്ളത്തിൽ തന്നെ അല്പം ചോറു കൂടി ചേർത്ത് അരച്ചെടുക്കാം ഇനി മാവിനെ കൈകൊണ്ട് നന്നായി മിക്സ് ചെയ്ത ശേഷം ഒരു പാത്രത്തിൽ തിളച്ച വെള്ളമെടുത്ത് അതിനു മുകളിൽ വയ്ക്കുക ഇനി പാത്രം മൂടി 10 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കാം. അടുത്ത ദിവസം രാവിലെ ഉപ്പു ചേർത്തു മിക്സ് ചെയ്യാം ഇനി ദോശക്കല്ല് ചൂടാക്കി നല്ല നൈസ് ആയി പരത്തി മൊരിഞ്ഞ ദോശ ഉണ്ടാക്കിയെടുക്കാം. കൂടെ കഴിക്കാനായി തേങ്ങ ചേർക്കാത്ത വെള്ള ചട്നിയും ഉണ്ട് അതിന്റെ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണൂ

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഉഴുന്നില്ലാ ദോശ

    ഉഴുന്നില്ലാ ദോശ

    ദോശ ഉണ്ടാക്കാൻ ഉള്ള പുതിയ സൂത്രം ഉഴുന്നുവേണ്ട തലേദിവസം മാവരച്ചു വയ്ക്കേണ്ട… മാവ് തയ്യാറാക്കിയ ഉടനെ ദോശ ഉണ്ടാക്കാം

    Ingredients

    പച്ചരി -രണ്ട് കപ്പ്

    ചോറ് -ഒരു കപ്പ്

    പഞ്ചസാര -ഒരു ടീസ്പൂൺ

    യീസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ്

    Preparation

    പച്ചരി നാലു മണിക്കൂർ കുതിർത്തെടുക്കുക ശേഷം ചോറും പഞ്ചസാരയും ഉപ്പും യീസ്റ്റും ചേർത്ത് നല്ല പോലെ അരച്ചെടുക്കാം, മാവിനെ അരമണിക്കൂർ റസ്റ്റ് ചെയ്യാനായി വെക്കണം, ശേഷം എടുത്ത് നല്ല മൊരിഞ്ഞതോ സോഫ്റ്റ് ആയതോ ആയ ദോശ തയ്യാറാക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • നെയ്യ് റോസ്റ്റ്

    നെയ്യ് റോസ്റ്റ്

    ഹോട്ടലുകളിൽ കിട്ടുന്ന പോലെയുള്ള നല്ല ക്രിസ്പി ആയ നെയ്റോസ്റ്റ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് അറിയണോ? ദോശക്ക് മാവ് തയ്യാറാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിയാൽ മതി..

    നെയ്യ് റോസ്റ്റ്

    Ingredients

    ഇഡ്ലി റൈസ് -ഒരു ഗ്ലാസ്

    ഉഴുന്ന്-1/2 ഗ്ലാസ്

    ഉലുവ -1/2 ഗ്ലാസ്

    ചോറ്- രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ്

    Preparation

    ആദ്യം അരി നന്നായി കഴുകി കുതിർക്കാനായി മാറ്റിവയ്ക്കാം ഉലുവയും ഉഴുന്നും ഒരുമിച്ചെടുത്തു കഴുകി കുതിർക്കാൻ വയ്ക്കാം നാലു മണിക്കൂറിനു ശേഷം ചോറു കൂടി ചേർത്ത് എല്ലാം കൂടി നന്നായി അരയ്ക്കുക ഉഴുന്നും ചോറും ഒരുമിച്ചും അരി വേറെയും അരയ്ക്കുക അരി കുറച്ച് തരിയായി അരക്കുക ശേഷം മാവുകൾ ഒരുമിച്ച് ഒരു പാത്രത്തിൽ മിക്സ് ചെയ്യുക കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത ശേഷം എട്ടുമണിക്കൂർ റസ്റ്റ് ചെയ്യാൻ മാറ്റിവയ്ക്കാം, പിറ്റേന്ന് രാവിലെ ആവശ്യത്തിന് ഉപ്പും ആവശ്യമുണ്ടെങ്കിൽ മാത്രം കുറച്ചു വെള്ളവും ചേർത്ത് മാവിനെ യോജിപ്പിക്കാം ഇനി ചൂടായ പാനിലേക്ക് അല്പം വെള്ളം തളിച്ച് കൊടുത്ത് ചൂട് ഒന്ന് ബാലൻസ് ചെയ്ത ശേഷം മാവ് ഒഴിച്ച് നന്നായി പരത്തുക ഇതിനു മുകളിലായി നെയ്യ് ഒഴിച്ചു കൊടുക്കാം നന്നായി മൊരിയുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ദോശ

    ദോശ

    ദോശയുണ്ടാക്കാനായി ഇനി തലേദിവസം തന്നെ മാവരച്ചു വയ്ക്കേണ്ട, ഉഴുന്നും ചേർക്കേണ്ട..

    Ingredients

    പച്ചരി -രണ്ട് കപ്പ്

    ചോറ് -ഒരു കപ്പ്

    പഞ്ചസാര -ഒരു ടേബിൾ സ്പൂൺ

    ഇൻസ്റ്റന്റ് യീസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ്

    ഇളം ചൂടുവെള്ളം

    Preparation

    അഞ്ചുമണിക്കൂർ കുതിർത്തെടുത്ത അരിയെ മിക്സി ജാറിലേക്ക് ചേർത്തു കൊടുക്കാം കൂടെ ഈസ്റ്റ് പഞ്ചസാര ചോറ് ഉപ്പ് ഇവയും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ നന്നായി അരച്ചെടുക്കുക ഇതിനെ അരമണിക്കൂർ മാറ്റി വെച്ചതിനുശേഷം നല്ല അടിപൊളി ദോശ തയ്യാറാക്കാം മൊരിഞ്ഞ ദോശ ഇഷ്ടമുള്ളവർക്ക് അതും സോഫ്റ്റ് ദോശ ഇഷ്ടമുള്ളവർക്ക് അതും തയ്യാറാക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN