ഉണക്കലരി ദോശ

Advertisement

പച്ചരിയും ഇഡലി റൈസും ഇല്ലാതെ ദോശയുണ്ടാക്കാനായി പുതിയ സൂത്രം ഇതാ… കൂടാതെ ഏതു തണുപ്പിലും പതഞ്ഞു പൊങ്ങി മാവ് കിട്ടാനായി കിടിലൻ ടിപ്പും..

Ingredients

ഉണക്കലരി -ഒരു കപ്പ്

ഉഴുന്ന് -അര ഗ്ലാസ്

ഉലുവ -രണ്ടു നുള്ള്

ചോറ് -ഒരു കൈപ്പിടി

ഉപ്പ്

വെള്ളം

Preparation

അരിയും ഉഴുന്നു ഉലുവയും നന്നായി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക ആറുമണിക്കൂർ കുതിർത്തതിനു ശേഷം ആ വെള്ളത്തിൽ തന്നെ അല്പം ചോറു കൂടി ചേർത്ത് അരച്ചെടുക്കാം ഇനി മാവിനെ കൈകൊണ്ട് നന്നായി മിക്സ് ചെയ്ത ശേഷം ഒരു പാത്രത്തിൽ തിളച്ച വെള്ളമെടുത്ത് അതിനു മുകളിൽ വയ്ക്കുക ഇനി പാത്രം മൂടി 10 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കാം. അടുത്ത ദിവസം രാവിലെ ഉപ്പു ചേർത്തു മിക്സ് ചെയ്യാം ഇനി ദോശക്കല്ല് ചൂടാക്കി നല്ല നൈസ് ആയി പരത്തി മൊരിഞ്ഞ ദോശ ഉണ്ടാക്കിയെടുക്കാം. കൂടെ കഴിക്കാനായി തേങ്ങ ചേർക്കാത്ത വെള്ള ചട്നിയും ഉണ്ട് അതിന്റെ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണൂ

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World