Tag: cutlet

  • ഉരുളക്കിഴങ്ങ്  ബ്രഡ് സ്നാക്

    ഉരുളക്കിഴങ്ങ് ബ്രഡ് സ്നാക്

    കുട്ടികൾക്ക് എപ്പോഴും കടയിൽ നിന്നും സ്നാക്സ് വാങ്ങി കൊടുക്കാതെ വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സ്നാക്കുകൾ പരീക്ഷിച്ചു നോക്കൂ…

    Ingredients

    ഉരുളക്കിഴങ്ങ് -രണ്ട്

    ബ്രഡ് -4

    സവാള പൊടിയായി അരിഞ്ഞത്

    ഇഞ്ചി

    വെളുത്തുള്ളി -3

    പച്ചമുളക്

    കറിവേപ്പില

    ഉപ്പ്

    കോൺഫ്ലോർ -ഒരു ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മീറ്റ് മസാല -ഒരു ടീസ്പൂൺ

    എണ്ണ

    Preparation

    ആദ്യം ബ്രെഡിന്റെ സൈഡ് ഒന്ന് റിമൂവ് ചെയ്യുക ശേഷം ഇത് പൊടിച്ചെടുത്ത് ഒരു പ്ലേറ്റിലേക്ക് മാറ്റാം, ബ്രെഡ് ന്റെ വെള്ളയും പൊടിച്ചെടുക്കണം . ഒരു ബൗളിൽ ഉരുളക്കിഴങ്ങ് വേവിച്ചത് എടുത്ത് നന്നായി ഉടക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും മസാല പൊടികളും ഉപ്പും ചേർക്കുക ശേഷം ബ്രെഡിന്റെ പൊടിയും ചേർത്ത് നന്നായി കുഴയ്ക്കുക കുറച്ചു കുറച്ചായി എടുത്ത് കട്ട്ലറ്റ് ഷേപ്പിൽ ആക്കണം, ഇനി ഇതിലേക്ക് ബ്രഡ് ബ്രൗൺ ഭാഗം പൊടിച്ചത് കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salijas kitchen

  • കട്ലറ്റ്

    കട്ലറ്റ്

    കട്ലറ്റ് കടയിൽ നിന്നും മേടിച്ചു കഴിക്കുന്നതിനേക്കാൾ രുചിയാണ് വീട്ടിൽ തയ്യാറാക്കി ചൂടോടെ കഴിക്കുമ്പോൾ, ഇതാ ഇവിടെ രുചികരമായ ഒരു വെജിറ്റബിൾ കട്ട്ലറ്റിന്റെ റെസിപ്പി

    Ingredients

    ഉരുളക്കിഴങ്ങ് -3

    ക്യാരറ്റ് -1

    വെളിച്ചെണ്ണ

    ഇഞ്ചി

    പച്ചമുളക്

    സവാള പൊടിയായി അരിഞ്ഞത് -ഒന്ന്

    കറിവേപ്പില

    മുളകുപൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

    മസാല പൊടി -അര ടീസ്പൂൺ

    ബ്രഡ് ക്രംസ് മൈദ -2 ടേബിൾ സ്പൂൺ

    വെള്ളം

    എണ്ണ

    ആദ്യം ഉരുളക്കിഴങ്ങും ക്യാരറ്റും കുക്കറിൽ അല്പം വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കാം അതിനുശേഷം ഇതിനെ ഒരു പ്ലേറ്റിലേക്ക് മാറ്റി നന്നായി ഉടച്ചെടുക്കണം അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റിയതിനുശേഷം പൊടിയായി അരിഞ്ഞ സവാള ചേർക്കാം കുറച്ചു കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് മസാല പൊടികൾ ഓരോന്നായി ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേർക്കാം മസാലയുമായി യോജിപ്പിച്ചു കഴിഞ്ഞാൽ കുറച്ച് ബ്രഡ് ക്രംസ് കൂടി ഇതിലേക്ക് ചേർക്കണം വീണ്ടും ഒന്ന് യോജിച്ച് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക ചൂട് കുറയുമ്പോൾ കട്ട്ലറ്റ് ഷേപ്പ് ആക്കി മാറ്റാം ഒരു ബൗളിൽ മൈദയും വെള്ളവും മിക്സ് ചെയ്തു വെക്കുക ഒരു പ്ലേറ്റിൽ കുറച്ച് ബ്രഡ് ക്രംസും എടുക്കാം തയ്യാറാക്കി വെച്ച കട്ട്ലെറ്റുകൾ ഓരോന്നായി എടുത്ത് മൈദയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക, ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jameela’s Kitchen

  • വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു അടിപൊളി cutlet അമൃതം പൊടി ഉപയോഗിച്ച്

    വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു അടിപൊളി cutlet അമൃതം പൊടി ഉപയോഗിച്ച്

    വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു അടിപൊളി cutlet അമൃതം പൊടി ഉപയോഗിച്ച്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും cutlet ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി ORCHID VISION ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെജിറ്റബിള്‍ കട്‌ലറ്റ്

    വെജിറ്റബിള്‍ കട്‌ലറ്റ്

    പാചകം എളുപ്പമാക്കാനുള്ള സംവിധാനമാണ് മൈക്രോവേവ്. ഗ്രില്‍, ബേക്ക് തുടങ്ങിയ സംവിധാനങ്ങളുള്ളതു കൊണ്ട് മൈക്രോവേവിലെ പാചകം ആരോഗ്യകരവുമാണ്. എന്നാല്‍ വറുത്തതും പൊരിച്ചതുമായ രുചികള്‍ ലഭിയ്ക്കുകയും ചെയ്യും. വെജിറ്റബിള്‍ കട്‌ലറ്റ് നമുക്ക് ഈ രീതിയില്‍ ഉണ്ടാക്കാം .

    കടലറ്റ് മിക്കവാറും പേരുടെ ഒരു ഇഷ്ടവിഭവമാണ്. മൈക്രോവേവില്‍ വെജ് കട്‌ലറ്റ് എങ്ങനെ പാകം ചെയ്യുമെന്നു നോക്കൂ.

    ഉരുളക്കിഴങ്ങ്-2

    സവാള-1

    ക്യാബേജ്-അരക്കപ്പ്

    ബീറ്ററൂട്ട്-കാല്‍ കപ്പ്

    ഗ്രീന്‍പീസ്-2 ടേബിള്‍ സ്പൂണ്‍

    പച്ചമുളക്-4

    ഗരം മസാല-1 ടീസ്പൂണ്‍

    മുളകുപൊടി-1 ടീസ്പൂണ്‍

    ചാട്ട് മസാല-1 ടീസ്പൂണ്‍

    കുരുമുളകുപൊടി-1 ടീസ്പൂണ്‍

    ബ്രഡ് ക്രംമ്പ്‌സ് അല്ലെങ്കില്‍ റസ്‌ക് പൗഡര്‍

    ഉപ്പ്

    എണ്ണ

    ഉരുളക്കിഴങ്ങ് വേവിയ്ക്കുക.

    എന്നിട്ട് തൊലി കളയുക.

    ക്യാബേജ്, ബീറ്റ്‌റൂട്ട് എ്ന്നിവ ഗ്രേറ്റു ചെയ്യുക. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയണം. ഗ്രീന്‍പീസ് വേവിയ്ക്കണം.

    വേവിച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും നല്ലപോലെ ഉടയ്ക്കുക.

    ഇതിലേക്ക് ബാക്കിയുള്ള പച്ചക്കറികളും മുളകും ചേര്‍ക്കണം. ബാക്കിയെല്ലാ മസാലകളും ഉപ്പും ഇതില്‍ ചേര്‍ക്കുക. ഇവ നല്ലപോലെ കൂട്ടിക്കല്‍ത്തുക.

    മൈക്രോവേവ് കണ്‍വെന്‍ഷന്‍ മോഡില്‍ 250 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക.

    പച്ചക്കറിക്കൂട്ടെടുത്ത് കട്‌ലറ്റ് ആകൃതിയില്‍ കൈവെള്ളയില്‍ വച്ചു പരത്തുക. ഇത് കയ്യില്‍ പിടിക്കാതിരിക്കാന്‍ കയ്യിലല്‍പ്പം എണ്ണ പുരട്ടാം.

    ഇത് ബ്രഡ് ക്രംമ്പ്‌സില്‍ മുക്കിയെടുക്കുക.മൈക്രോവേവ് പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി കട്‌ലറ്റ് ഇതില്‍ വച്ച് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ പാചകം ചെയ്‌തെടുക്കുക.

    വെജിറ്റബിള്‍ കട്‌ലറ്റ് റെഡി.

    സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

    #vegetable #cutlet #recipe