കട്ലറ്റ് കടയിൽ നിന്നും മേടിച്ചു കഴിക്കുന്നതിനേക്കാൾ രുചിയാണ് വീട്ടിൽ തയ്യാറാക്കി ചൂടോടെ കഴിക്കുമ്പോൾ, ഇതാ ഇവിടെ രുചികരമായ ഒരു വെജിറ്റബിൾ കട്ട്ലറ്റിന്റെ റെസിപ്പി
Ingredients
ഉരുളക്കിഴങ്ങ് -3
ക്യാരറ്റ് -1
വെളിച്ചെണ്ണ
ഇഞ്ചി
പച്ചമുളക്
സവാള പൊടിയായി അരിഞ്ഞത് -ഒന്ന്
കറിവേപ്പില
മുളകുപൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
മസാല പൊടി -അര ടീസ്പൂൺ
ബ്രഡ് ക്രംസ് മൈദ -2 ടേബിൾ സ്പൂൺ
വെള്ളം
എണ്ണ
ആദ്യം ഉരുളക്കിഴങ്ങും ക്യാരറ്റും കുക്കറിൽ അല്പം വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കാം അതിനുശേഷം ഇതിനെ ഒരു പ്ലേറ്റിലേക്ക് മാറ്റി നന്നായി ഉടച്ചെടുക്കണം അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റിയതിനുശേഷം പൊടിയായി അരിഞ്ഞ സവാള ചേർക്കാം കുറച്ചു കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് മസാല പൊടികൾ ഓരോന്നായി ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേർക്കാം മസാലയുമായി യോജിപ്പിച്ചു കഴിഞ്ഞാൽ കുറച്ച് ബ്രഡ് ക്രംസ് കൂടി ഇതിലേക്ക് ചേർക്കണം വീണ്ടും ഒന്ന് യോജിച്ച് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക ചൂട് കുറയുമ്പോൾ കട്ട്ലറ്റ് ഷേപ്പ് ആക്കി മാറ്റാം ഒരു ബൗളിൽ മൈദയും വെള്ളവും മിക്സ് ചെയ്തു വെക്കുക ഒരു പ്ലേറ്റിൽ കുറച്ച് ബ്രഡ് ക്രംസും എടുക്കാം തയ്യാറാക്കി വെച്ച കട്ട്ലെറ്റുകൾ ഓരോന്നായി എടുത്ത് മൈദയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക, ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്ത് എടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jameela’s Kitchen