Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • നാടന്‍ കോഴി വറുത്തരച്ചത്

    നാടന്‍ കോഴി വറുത്തരച്ചത്

    ചിക്കന്‍ വിഭവങ്ങള്‍ പലതരത്തില്‍ ഉണ്ടാക്കാം ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതില്‍ നടന്നുകൊണ്ടിരിക്കുകയാണ് …ഏതു തരത്തില്‍ ഉണ്ടാക്കിയാലും ചിക്കന്‍റെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …ഇന്ന് നമുക്ക് ചിക്കന്‍ വറുത്തരച്ച കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ….ഇങ്ങിനെ വറുത്തരക്കാന്‍ നല്ലത് നാടന്‍ കോഴിയാണ് …ബ്രോയിലര്‍ ചിക്കന്‍ കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് …വീട്ടമ്മ മാര് നാടന്‍ കോഴിയെ വളര്‍ത്തേണ്ടത് ആവശ്യമായിരിക്കുന്നു…
    ഇതുവഴി ഹോര്‍മോണ്‍ കുത്തിവയ്ക്കാത്ത ചിക്കന്‍ കഴിക്കുകയും ചെയ്യാം ഒരു ചെറിയ വരുമാന മാര്‍ഗ്ഗവും ഉണ്ടാക്കാം …നാടന്‍ കോഴികള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡ് ആണ് എന്നത് തന്നെ കാര്യം ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    1 നാടന്‍ കോഴി – 1 കിലോ

    2 സവാള – അഞ്ചെണ്ണം

    3 ഇഞ്ചി – ഒരു കഷണം

    4 വെളുത്തുള്ളി – അഞ്ചല്ലി

    5 പച്ചമുളക് – നാലെണ്ണം

    6 തക്കാളി-ഒരെണ്ണം

    7 തേങ്ങ ചിരവിയത് – ഒരു തേങ്ങയുടെത്

    മല്ലിപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

    മുളക് പൊടി -രണ്ടു ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

    കുരുമുളക് പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

    ഗരം മസാല-രണ്ടു സ്പൂൺ

    കറിവേപ്പില
    ഉപ്പു
    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    നാടന്‍ കോഴിയിറച്ചി നന്നായി കഴുകി വൃത്തിയാക്കി എടുക്കാം ( കോഴി തൊലി കളയാതെ പപ്പു പറിക്കുന്നത് ആണ് കൂടുതല്‍ രുചികരം ) ചെറിയ കഷണങ്ങളാക്കി നുറുക്കി മഞ്ഞള്‍ പൊടിയും ,മുളക് പൊടിയും ,കുരുമുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു പുരട്ടി അര മണിക്കൂര്‍ നേരം വയ്ക്കാം

    അടുത്തതായി ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് തേങ്ങ വറുത്തു എടുക്കാം .ആദ്യം തേങ്ങ ഇടുക ഇത് മൂപ്പായി വരുമ്പോള്‍ മല്ലിപ്പൊടി,മുളക് പൊടി , കറിവേപ്പില ചേര്‍ക്കാം ശേഷം നല്ല ബ്രൌണ്‍ നിറത്തില്‍ വറുത്തു എടുക്കുക. ഇനി ഇത് നന്നായി മിക്സിയില്‍ അരച്ച് എടുക്കുക .

    അതിനുശേഷം ഒരു ഉരുളിയിലോ ചീനച്ചട്ടിയിലോ എണ്ണ ഒഴിച്ച് സവാള ഇടുക ശേഷം ഇഞ്ചി ,പച്ചമുളക്,വെളുത്തുള്ളി ഇവ ഇട്ടു പച്ചമണം മാറും വരെ നന്നായി വഴറ്റുക അതിനു ശേഷം തക്കാളിയും,കുരുമുളക് പൊടിയും ഗരം മസാലപൊടിയും ചേര്‍ത്ത് വഴറ്റുക ഇനി ഇതിലേയ്ക്ക് മസാല പുരട്ടി വച്ചിരിക്കുന്ന കോഴി കഷണങ്ങള്‍ ചേര്‍ക്കുക ഇത് വേകാന്‍ പാകത്തിന് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ( നാടന്‍ കോഴിക്ക് വേവ് കൂടുതല്‍ ഉണ്ടാകും ) നന്നായി വെന്തു കഴിയുമ്പോള്‍ വറുത്തു അരച്ചത്‌ ചേര്‍ത്ത് ഇളക്കുക …ഇതൊന്നു തിളച്ചു ചാറു കുറുകി വരുമ്പോള്‍ ഇറക്കി വയ്ക്കാം
    ( ഇതില്‍ ഉരുളക്കിഴങ്ങ് ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാം വളരെ ടേസ്റ്റി ആയിരിക്കും )

    നാടന്‍ കോഴി വറുത്തരച്ചത് റെഡി

    ഇത് വളരെ എളുപ്പമാണ് എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും തീര്‍ച്ച

    ഈ പോസറ് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യുക

  • കൊതിയൂറും ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കാം

    കൊതിയൂറും ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കാം

    ചിക്കന്‍ കറി പലതരത്തില്‍ ഉണ്ടാക്കാം പല പേരുകളിലും രുചിയിലും ചിക്കന്‍ കറി ഉണ്ടാക്കാന്‍ കഴിയും …മലബാര്‍ ചിക്കന്‍ …ചില്ലി ചിക്കന്‍,,ബട്ടര്‍ ചിക്കന്‍,,ചിക്കന്‍ ചുക്ക,,അങ്ങിനെ പോകുന്നു ലിസ്റ്റ് ..പാചകം ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്ത രീതികളില്‍ പരീക്ഷിക്കാം ,,ഇപ്പൊ നമുക്ക് ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതും വളരെ രുചികരമായ ഒരു ചിക്കന്‍ വിഭവം ആണ് ചെട്ടിനാട് എന്നത് ഒരു സ്ഥലപ്പേരു ആണെന്ന് തോന്നുന്നു അവിടുത്തെ പ്രധാന ഐറ്റം ആയോണ്ട് ആണോ ചെട്ടിനാട് ചിക്കന്‍ എന്ന പേരുവന്നത് എന്നറിയില്ല…എന്തായാലും നമുക്ക് ഇത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍ – 1 കിലോ

    സവാള – 3 എണ്ണം

    തക്കാളി – 2 എണ്ണം

    ഇഞ്ചി – ഒരു വലിയ കഷണം

    വെളുത്തുള്ളി – 8 -10 അല്ലി

    മുളക് പൊടി – 2 ടീസ്‌പൂണ്‍

    മഞ്ഞള്പൊടി – ½ ടീസ്‌പൂണ്‍

    കറിവേപ്പില – 2 തണ്ട്

    കടുക് – അര ടിസ്പൂണ്‍

    നാരങ്ങാ നീര് – 2 ടീസ്‌പൂണ്‍ / തൈര് – 2 ടീസ്‌പൂണ്‍ (ഏതെങ്കിലും ഒന്ന് മതി)

    ഉപ്പ് – പാകത്തിന്

    എണ്ണ – ആവശ്യത്തിന്‌

    വറത്തു പൊടിക്കാന്‍
    കറുവാപ്പട്ട – രണ്ടു ചെറിയ കഷണം

    പെരുഞ്ചീരകം – ¾ ടീസ്പൂണ്‍

    കശകശ – ¼ ടീസ്പൂണ്‍

    ഏലയ്‌ക്ക – 4 എണ്ണം

    ഗ്രാമ്പൂ – 4 എണ്ണം

    ജീരകം – ½ ടീസ്പൂണ്‍

    ഉണക്കമുളക് – 6 – 8 എണ്ണം

    ഉണക്കമല്ലി – 1½ ടേബിള്‍ സ്പൂണ്‍

    തേങ്ങാ തിരുമ്മിയത്‌ – ഒന്നിന്റെ പകുതി

    ഇത് തയ്യാറാക്കുന്ന വിധം
    ആദ്യം തന്നെ
    ചിക്കന്‍ ചെറിയ കഷങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക..അതിനു ശേഷം അല്പം മഞ്ഞള്‍ പൊടിയും ഉപ്പും ഒരു ടിസ്പൂണ്‍ നാരങ്ങാ നീരും ( തൈര് ) പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇനി
    തക്കാളിയും സവാളയും അരിഞ്ഞു വയ്ക്കുക

    ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക..

    ഇനി അടുത്തതായി
    വറത്തു പൊടിക്കാന്‍ ആവശ്യമായത് വറുക്കാം .. ഒരു പാനില്‍ ആദ്യം തേങ്ങ ഇടുക പകുതി മൂത്ത ശേഷം ,മല്ലി, ജീരകങ്ങള്‍ ,ഗ്രാമ്പൂ,ഏലയ്ക്ക,കശകശ, കറുവാപട്ട നന്നായി ഇളക്കി പാകത്തിന് വറുത്തു എടുക്കുക ( കരിഞ്ഞു പോകാതെ നോക്കണേ ) ഇനി
    വറുത്തെടുത്ത ഇവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
    ഇനി
    ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും താളിച്ച്‌ സവാള അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി അരച്ചതും കൂടി വഴറ്റുക. നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക.എണ്ണ തെളിഞ്ഞു വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ചൂടാക്കുക.. ഇനി ചിക്കെന്‍ ചേര്‍ത്ത് ഇളക്കാം , അല്പം ഉപ്പു കൂടി ചേര്‍ത്തോളൂ ആവശ്യമെങ്കില്‍ .. ഇനി ഇത് നന്നായി മസാല ഒന്ന് പിടിക്കട്ടെ. കുറച്ചു സമയത്തിന് ശേഷം അല്പം ചൂടുവെള്ളം ഒഴിക്കാം
    ഒരു തിള വരുമ്പോഴേക്കും അരച്ച് വെച്ചിരിക്കുന്ന മസാലയും തേങ്ങയും ചേര്‍ത്ത് വീണ്ടും ഇളക്കുക.ഇനി ഇത് അടച്ചു വെച്ച് വേവിയ്ക്കുക..ഒടുവില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ക്കണം . വെള്ളം വറ്റി ചിക്കന്‍ വെന്തു കഴിഞ്ഞാല്‍ ഇറക്കാം

    സ്വാദിഷ്ട്ടമായ ചെട്ടിനാട് ചിക്കന്‍ റെഡി
    എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും

  • ചൈനീസ് ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചൈനീസ് ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചിക്കന്‍ വിഭവങ്ങളില്‍ ഒന്നാമത്തെ പേരാണ് ചില്ലി ചിക്കന്‍….വളരെ സ്വദിഷ്ട്ടമായ വിഭവമാണ് ഇത് ഇതൊരു ചൈനീസ് വിഭവമാണ് …വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കാം ….കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ട്ടപ്പെടുന്നരാണിത് …നമ്മുടെ തട്ടുകടയിലെ ഇന്നത്തെ വിഭവം ചില്ലി ചിക്കന്‍ ആയാലോ …നോക്കാം നമുക്ക് ഈസിയായി എങ്ങിനെ ചില്ലിചിക്കന്‍ ഉണ്ടാക്കാം എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍ – (എല്ലില്ലാത്തത്)അരക്കിലോ

    സവാള – രണ്ടെണ്ണം

    ക്യാപ്‌സിക്കം – ഒരെണ്ണം

    പച്ചമുളക് – നാലെണ്ണം

    ഇഞ്ചി – ഒരു കഷണം

    വെളുത്തുള്ളി അരച്ചത് – അഞ്ചു അല്ലി

    തൈര്- ഒരു ടി സ്പൂണ്‍

    മുളുകുപൊടി – ഒരു ടിസ്പൂണ്‍

    ചില്ലി സോസ് – രണ്ടു ടീസ്പൂണ്‍

    ടൊമാറ്റോ സോസ് – ടീസ്പൂണ്‍

    സോയാ സോസ്- ടീസ്പൂണ്‍

    കുരുമുളുക പൊടി – അര ടിസ്പൂണ്‍

    കോണ്‍ഫ്‌ളോര്‍ – ഒരു ടിസ്പൂണ്‍

    ഉപ്പ് – ആവശ്യത്തിനു

    ചെറുനാരങ്ങാനീര് – ഒരു നാരങ്ങയുടെ

    മല്ലിയില – ആവശ്യത്തിനു

    ഇനി ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ആദ്യം തന്നെ ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയാക്കി അതില്‍ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, തൈര്, കോണ്ഫ്‌ളോര്‍, പകുതി സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കണം ഫ്രിഡ്ജില്‍ വച്ചാലും മതി . ഒരു മണിക്കൂറിനു ശേഷം ഒരു ചാറ്റില്‍ എണ്ണ ഒഴിച്ച് ഇത് ചെറുതായി എണ്ണയിലിട്ട് വറുത്തെടുക്കുക. ( ഒരുപാട് ഫ്രൈ ആകണ്ട )

    ഇനി ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക ഒന്ന് വഴറ്റി സവാളയ്ക്ക് ചെറിയൊരു ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കുക.ഇതൊന്നു ഇളക്കി യോജിപ്പിഴ ശേഷം ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കണം. കുറച്ചു നേരം ഒന്ന് വഴറ്റി ക്യാപ്‌സിക്കവും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ ഇത് വാങ്ങി വയ്ക്കാം ശേഷം ഇതില്‍ നാരങ്ങാ നീര് പിഴിഞ്ഞ് ചേര്‍ക്കുക…ഇനി ഇത് മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം

    ചില്ലിചിക്കന്‍ റെഡി

    ഇത് വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക് ചെയ്യുക

  • ഈസി പെപ്പര്‍ ചിക്കന്‍

    ഈസി പെപ്പര്‍ ചിക്കന്‍

    കൂട്ടുകാരെ ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം …ഇപ്പൊ വന്നിരിക്കുന്നതും ഒരു ചിക്കന്‍ വിഭവം ആയിട്ടാണ് നമുക്ക് പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കിയാലോ ? ഇത് വളരെ സ്പൈസിയും ടേസ്റ്റിയുമാണ്‌ …ചിക്കന്‍ വിഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് …പാചകം ഒരു കലയാണ്‌ പ്രിയപ്പെട്ടവര്‍ക്കായി വെറൈറ്റി രുചികള്‍ ഉണ്ടാക്കി കൊടുക്കാന്‍ കഴിയുന്നത്‌ തന്നെ മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് അല്ലെ…ഇനി പെപ്പര്‍ ചിക്കന്‍ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം പേരുപോലെ തന്നെ ഇതില്‍ മുളക് പൊടി ക്ക് പകരം കുരുമുളക് ആണ് ഉപയോഗിക്കുന്നത് ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍ ( എരിവു കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം

    നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍

    സവാള –മൂന്നെണ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്

    തക്കാളി – ഒരെണ്ണം നീളത്തില്‍ അരിഞ്ഞത്‌

    പച്ചമുളക് – രണ്ടെണ്ണം , നീളത്തില്‍ അരിഞ്ഞത്‌

    ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌

    വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌

    കറിവേപ്പില – രണ്ട് തണ്ട്

    മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

    ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍

    മല്ലി പൊടി – രണ്ട് ടി സ്പൂണ്‍

    പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍

    എണ്ണ – 4 ടേബിള്‍സ്പൂണ്‍

    ഉപ്പ് – ആവശ്യത്തിന്‌

    ഇത് തയ്യാറാക്കുന്ന വിധം

    1) ആദ്യമായി കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക

    ഇനി ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ വയ്ക്കാം നന്നായി മസാല പിടിക്കട്ടെ

    ഇനി ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക .

    കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും.

    സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക .

    പച്ചമണം മാറുമ്പോള്‍ മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക .

    ശേഷം തക്കാളിയും പച്ചമുളകും ചേര്‍ക്കുക .

    ഇത് നന്നായി കുറച്ചു നേരം ഇളക്കുക .മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി പുരണ്ട ശേഷം അര കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക . ഇത് ഇടക്ക് ഇളക്കാന്‍ മറക്കരുത് .വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .

    ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത് . ( പിന്നെ പേര് മാറ്റേണ്ടി വരും കരി ചിക്കന്‍ എന്ന് )

    നന്നായി വെന്തു ചാറു കുറുകുമ്പോള്‍ തീ അണക്കുക . ( ചെറിയ കുറുക്കുചാര്‍ ഉള്ളതാണ് നല്ലത് ഇനി അത് വേണ്ടാത്തവര്‍ നന്നായി വരട്ടി എടുത്തോളൂ )

    കഴിഞ്ഞു പെപ്പര്‍ ചിക്കന്‍ റെഡി

    സ്വാദിഷ്ടമായ ഈ പെപ്പെര്‍ ചിക്കന്‍ നമുക്ക് ചോറ് , ചപ്പാത്തി ,പത്തിരി, ഇവയ്ക്കൊപ്പം എല്ലാം ചേര്‍ത്ത് കഴിക്കാം എല്ലാവരും ഉണ്ടാക്കി നോക്കണം വളരെ എളുപ്പമാണിത്‌ രുചികരവും

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    കൂട്ടരേ ഇന്ന് നമുക്ക് നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ ചിക്കന്‍ ഫ്രൈ ….ചേരുവകള്‍ കൃത്യമായി ചേര്‍ത്തും ശ്രദ്ധയോടെ തയ്യാറാക്കിയാല്‍ ചിക്കന്‍ ഫ്രൈയുടെ രുചി ഗംഭീരമാകും …ഇത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് …
    സ്വാദിഷ്ഠമായ ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം…ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചേരുവകള്‍

    ചിക്കന്‍- ഒരു കിലോ

    വെളുത്തുള്ളി- 5-6 എണ്ണം അല്ലികളാക്കിയത്

    പച്ചമുളക് – ആറ് എണ്ണം

    ഇഞ്ചി- ഒരു കഷ്ണം

    മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍

    മുളകുപൊടി- മൂന്നു ടീസ്‌പൂണ്‍

    പട്ട- നാലു ഗ്രാം

    ഗ്രാമ്പൂ- നാലു ഗ്രാം

    കുരുമുളക്- നാലു ഗ്രാം

    വിനാഗിരി ഒരു ടീസ്‌പൂണ്‍

    സോയാസ് സോസ്- ഒരു ടീസ്‌പൂണ്‍

    നാരങ്ങാനീര്- ആവശ്യത്തിന്

    സവാള – നാലെണ്ണം

    വേപ്പില – രണ്ടു തണ്ട്

    വെളിച്ചെണ്ണ- ആവശ്യത്തിന്

    ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം എങ്ങിനെയാണെന്ന് നോക്കാം

    കോഴി കഷണങ്ങളാക്കി നല്ലവണ്ണം കഴുകി വെക്കുക. അതിനു ശേഷം പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒരു ചട്ടിയില്‍ ചൂടാക്കി എടുക്കുക. അതിനുശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്ന് മിക്‌സിയില്‍ അടിച്ച് കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ മിക്‌സിയില്‍ അടിച്ചു കുഴമ്പുരൂപത്തിലാക്കുക. ഈ മിക്‌സും സോയാസ് സോസ്, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വെക്കുക. ഇനി ഇതില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചശേഷം അരമണിക്കൂര്‍ ഫ്രീസറില്‍വെക്കുക. മസാല നന്നായി ചിക്കനില്‍ പിടിക്കാന്‍വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
    സവാള .നല്ല ഗോള്‍ഡന്‍ കളര്‍ ആകുന്നതുവരെ വറുത്തു മാറ്റിവയ്ക്കുക

    അതിനുശേഷം ചിക്കന്‍ ഒരു ചട്ടിയില്‍ അഞ്ചു മിനിട്ടു വേവിച്ചെടുക്കുക. ഇനി എണ്ണ ചൂടാക്കി, അതിലിട്ടു
    വേവിച്ച ചിക്കന്‍ വറുത്തെടുക്കുക. നല്ല ഫ്രൈ ആക്കി എടുക്കണം … ഇതിന്റെ മുകളില്‍ സവാള, വെള്ളരിക്ക, കാരറ്റ്, തക്കാളി ( ഇപ്പോള്‍ ഇതില്‍ വെജിറ്റബിള്‍ ഇട്ടിട്ടില്ല അതൊക്കെ വേണ്ടവര്‍ക്ക്ചേര്‍ക്കാം ) എന്നിവ അരിഞ്ഞിടാം.ഒപ്പം പുതിനയിലയും ചേര്‍ക്കാം. കഴിക്കുന്നതിനുമുമ്പ് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ സ്വാദിഷ്ഠമായ ചിക്കന്‍ഫ്രൈ തയ്യാറായിരിക്കുന്നു.

    എല്ലാവരും ഇനി വീട്ടില്‍ ചിക്കന്‍ മേടിക്കുമ്പോള്‍ ഇതുണ്ടാക്കി നോക്കുമല്ലോ അല്ലെ വളരെ രുചികരമാണ് ഇത് …എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും …അഭിപ്രായങ്ങള്‍ അറിയിക്കണേ

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • തയ്യാറാക്കാം കടായി ചിക്കന്‍

    തയ്യാറാക്കാം കടായി ചിക്കന്‍

    നേരത്തെ പോസ്റ്റ്‌ ചെയ്ത ചിക്കന്‍ വിഭവം എല്ലാവരും ഉണ്ടാക്കി നോക്കിയല്ലോ അല്ലെ ?
    നിങ്ങളുടെ അഭിപ്രായങ്ങള്‍ കമെന്‍റ് ചെയ്യണം കേട്ടോ..വീണ്ടും ഒരു ചിക്കന്‍ വിഭവവുമായിട്ടാണ് വന്നിരിക്കുന്നത് ..ഇന്ന് പരിചയപ്പെടുത്തുന്നത് കടായി ചിക്കന്‍ ആണ്…കടായി ചട്ടിയില്‍ വയ്ക്കുന്നത് കൊണ്ടാണ് ഇതിനു കടായി ചിക്കന്‍ എന്ന് പേരുവന്നത് എന്നാണു പറയുന്നത്…കടായി ചട്ടി ഇല്ലെന്നു കരുതി ആരും വിഷമിക്കണ്ട നമുക്കീ കടായി ചിക്കന്‍ ചീനച്ചട്ടിയില്‍ വയ്ക്കാവുന്നത്തെ ഉള്ളൂ അതും വളരെ എളുപ്പത്തില്‍ …എന്തൊക്കെ ചേരുവകളാണ് ഇതിനു വേണ്ടതെന്നു നമുക്ക് നോക്കാം …

    ചേരുവകള്‍

    ചിക്കൻ -1 കിലോ

    സവാള -4 എണ്ണം

    തക്കാളി -3 എണ്ണം

    പച്ച മുളക് -2 എണ്ണം

    ഇഞ്ചി ,വെളുത്തുള്ളി -പേസ്റ്റ് 2 ടിസ്പൂണ്‍

    കാരറ്റ് – 1 (ചെറുത്‌ )

    കുരുമുളക് പൊടി -1 ടിസ്പൂണ്‍

    ഖരം മസാല പൊടി -1 / 2 ടിസ്പൂണ്

    മഞ്ഞൾ പൊടി – 1/ 2 ടിസ്പൂണ്‍

    സോയ സോസ് 1 / 2 ടിസ്പൂണ്‍

    ചില്ലി സോസ് 1 / 2 ടിസ്പൂണ്‍

    കോക്കനട്ട് മിൽക്ക് പൌഡർ – 1/ 2 ഗ്ലാസ് കട്ടിയായി കലക്കിയത്

    ഉപ്പ് – പാകത്തിന്

    മല്ലിയില – കുറച്ച്

    എണ്ണ – 1/ 2 കപ്പ്

    തയ്യാറാക്കുന്ന വിധം എങ്ങിനെയാണെന്ന് നോക്കാം

    ചിക്കൻ നന്നായി വൃത്തിയാക്കി ഉപ്പും മഞ്ഞളും കുരുമുളക് പൊടിയും അല്പം സോയാസോസും ചില്ലി സോസും ചേർത്ത് പുരട്ടി വെക്കുക ഇനി ഇത് 2 മിന്ട്ട് കഴിഞ്ഞ് ഒരു ഫ്രൈ പാനിൽ ഹാഫ് ഫ്രൈ യാക്കി എടുക്കുക. അതിനു ശേഷം വേറൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു പച്ചമണം പോകുന്നവരെ നന്നായി വഴറ്റുക കൂടെ സവാളയും കാരറ്റും ഇട്ട് നന്നായി വഴറ്റുക അതിൽ ഉപ്പും തക്കാളിയും ചേർത്ത് വീണ്ടും ഇളക്കണം ശേഷം സോയ സോസ് ചില്ലി സോസ് കുരുമുളക് പൊടി .മസാല എന്നിവ ചേര്‍ക്കുക നന്നായി ബ്രൌണ്‍ കളർ ആയതിനു ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ അതിലേയ്ക്ക് ചേർത്തിളക്കുക കൂടെ കലക്കി വെച്ച തേങ്ങാ പാൽ ഒഴിച്ച് നന്നായി വറ്റിച്ച് കുറുക്കിഎടുക്കണം നല്ല കുറുകിയ ചാര്‍ ഉള്ള കറിയാണിത് ( അതുകൊണ്ട് വെള്ളം കൂടി സാമ്പാര്‍ പോലെ ആകരുത് ) മല്ലിയില ചേർത്ത് മാറ്റി വെക്കുക ..സ്വാദിഷ്ട്ടമായ കടായി ചിക്കന്‍ റെഡി

    ഇതെല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ …വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണിത് …മറ്റൊരു വിഭവവുമായി വീണ്ടും വരാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • തന്തൂരി ചിക്കന്‍  ഉണ്ടാക്കിയാലോ

    തന്തൂരി ചിക്കന്‍  ഉണ്ടാക്കിയാലോ

    ” ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ ഐറ്റം ചെയ്തു നോക്കിയാലോ.    ചിക്കന്‍ കൊണ്ട് എന്ത് ഉണ്ടാക്കിയാലും എല്ലാര്‍ക്കും ഇഷ്ടമാണ്.. എന്നും ഒരേപോലത്തെ പാചകം തന്നെയായാല്‍ എല്ലാവര്‍ക്കും മടുപ്പ് തോന്നും ..പാചകത്തില്‍ വ്യത്യസ്തത തേടുന്നവരാണ് നമ്മള്‍ എല്ലാവരും … പാചകം ചെയ്യുമ്പോള്‍ അത് ആസ്വദിച്ചു ചെയ്‌താല്‍ രുചി കൂടുമെന്നാണ് പറയുക….ചിക്കന്‍ കൊണ്ട്  വ്യത്യസ്തമായ പല ഐറ്റങ്ങളും ഉണ്ടാക്കാം … ഇന്ന് നമുക്ക് തന്തൂരി ചിക്കന്‍ ഉണ്ടാക്കി നോക്കിയാലോ ” ഇതിനായിആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചേരുവകള്‍

    1. കോഴിയിറച്ചി (8 കഷണങ്ങളാക്കിയത്) : 1കിലോ

    2. വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് : 50 ഗ്രാം

    3. തൈര് : അര കപ്പ്

    4. മുളകുപൊടി : 1 ടീസ്പൂണ്‍

    5. മസാലപ്പൊടി : 1 ടേബിള്‍ സ്പൂണ്‍

    6. ചെറുനാരങ്ങാനീര് : 1 ടേബിള്‍ സ്പൂണ്‍

    7. ഉപ്പ് : ആവശ്യത്തിന്

    8. എണ്ണ : 2 ടേബിള്‍ സ്പൂണ്‍

    പാകം ചെയ്യുന്ന വിധം

    കോഴി കഷണങ്ങളില്‍ രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ നല്ലതുപോലെ പുരട്ടി വെയ്ക്കണം… അരമണിക്കൂര്‍ എങ്കിലും അവിടെ ഇരിക്കട്ടെ ,,, ഇനി     പാചകം ആരംഭിക്കുന്നതിനു മുമ്പ് ഓവന്‍ 200 ഡിഗ്രി ചൂടില്‍ 10 മിനുട്ട് ചൂടാക്കുക…. ( തന്തൂരി അടുപ്പ് ഇല്ലാത്തത് കൊണ്ട് നമുക്ക് ഓവനില്‍ തയ്യാറാക്കാം )  എണ്ണ കഷണങ്ങളില്‍ ഒഴിച്ച് നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. ഒരു ട്രേയില്‍ നേരിയ തോതില്‍ എണ്ണ മയം പുരട്ടി കോഴിക്കഷണങ്ങള്‍ അതില്‍ നിരത്തി ഇടയ്ക്കിടെ തിരിച്ചുകൊണ്ടിരിക്കണം. ബ്രൗണ്‍ നിറമാകുന്നതുവരെ മൊരിക്കുക.

    എല്ലാവരും ഇത് ഉണ്ടാക്കി നോക്കുക …എണ്ണ അധികം ഇല്ലാത്തതിനാല്‍ ആരോഗ്യത്തിനു നല്ലതുമാണ് ഈ പാചക രീതി …ചിക്കന്‍ വിഭവങ്ങളുമായി ഇനിയും വരാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.