തയ്യാറാക്കാം കടായി ചിക്കന്‍

Advertisement

നേരത്തെ പോസ്റ്റ്‌ ചെയ്ത ചിക്കന്‍ വിഭവം എല്ലാവരും ഉണ്ടാക്കി നോക്കിയല്ലോ അല്ലെ ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ കമെന്‍റ് ചെയ്യണം കേട്ടോ..വീണ്ടും ഒരു ചിക്കന്‍ വിഭവവുമായിട്ടാണ് വന്നിരിക്കുന്നത് ..ഇന്ന് പരിചയപ്പെടുത്തുന്നത് കടായി ചിക്കന്‍ ആണ്…കടായി ചട്ടിയില്‍ വയ്ക്കുന്നത് കൊണ്ടാണ് ഇതിനു കടായി ചിക്കന്‍ എന്ന് പേരുവന്നത് എന്നാണു പറയുന്നത്…കടായി ചട്ടി ഇല്ലെന്നു കരുതി ആരും വിഷമിക്കണ്ട നമുക്കീ കടായി ചിക്കന്‍ ചീനച്ചട്ടിയില്‍ വയ്ക്കാവുന്നത്തെ ഉള്ളൂ അതും വളരെ എളുപ്പത്തില്‍ …എന്തൊക്കെ ചേരുവകളാണ് ഇതിനു വേണ്ടതെന്നു നമുക്ക് നോക്കാം …

ചേരുവകള്‍

ചിക്കൻ -1 കിലോ

സവാള -4 എണ്ണം

തക്കാളി -3 എണ്ണം

പച്ച മുളക് -2 എണ്ണം

ഇഞ്ചി ,വെളുത്തുള്ളി -പേസ്റ്റ് 2 ടിസ്പൂണ്‍

കാരറ്റ് – 1 (ചെറുത്‌ )

കുരുമുളക് പൊടി -1 ടിസ്പൂണ്‍

ഖരം മസാല പൊടി -1 / 2 ടിസ്പൂണ്

മഞ്ഞൾ പൊടി – 1/ 2 ടിസ്പൂണ്‍

സോയ സോസ് 1 / 2 ടിസ്പൂണ്‍

ചില്ലി സോസ് 1 / 2 ടിസ്പൂണ്‍

കോക്കനട്ട് മിൽക്ക് പൌഡർ – 1/ 2 ഗ്ലാസ് കട്ടിയായി കലക്കിയത്

ഉപ്പ് – പാകത്തിന്

മല്ലിയില – കുറച്ച്

എണ്ണ – 1/ 2 കപ്പ്

തയ്യാറാക്കുന്ന വിധം എങ്ങിനെയാണെന്ന് നോക്കാം

ചിക്കൻ നന്നായി വൃത്തിയാക്കി ഉപ്പും മഞ്ഞളും കുരുമുളക് പൊടിയും അല്പം സോയാസോസും ചില്ലി സോസും ചേർത്ത് പുരട്ടി വെക്കുക ഇനി ഇത് 2 മിന്ട്ട് കഴിഞ്ഞ് ഒരു ഫ്രൈ പാനിൽ ഹാഫ് ഫ്രൈ യാക്കി എടുക്കുക. അതിനു ശേഷം വേറൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു പച്ചമണം പോകുന്നവരെ നന്നായി വഴറ്റുക കൂടെ സവാളയും കാരറ്റും ഇട്ട് നന്നായി വഴറ്റുക അതിൽ ഉപ്പും തക്കാളിയും ചേർത്ത് വീണ്ടും ഇളക്കണം ശേഷം സോയ സോസ് ചില്ലി സോസ് കുരുമുളക് പൊടി .മസാല എന്നിവ ചേര്‍ക്കുക നന്നായി ബ്രൌണ്‍ കളർ ആയതിനു ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ അതിലേയ്ക്ക് ചേർത്തിളക്കുക കൂടെ കലക്കി വെച്ച തേങ്ങാ പാൽ ഒഴിച്ച് നന്നായി വറ്റിച്ച് കുറുക്കിഎടുക്കണം നല്ല കുറുകിയ ചാര്‍ ഉള്ള കറിയാണിത് ( അതുകൊണ്ട് വെള്ളം കൂടി സാമ്പാര്‍ പോലെ ആകരുത് ) മല്ലിയില ചേർത്ത് മാറ്റി വെക്കുക ..സ്വാദിഷ്ട്ടമായ കടായി ചിക്കന്‍ റെഡി

ഇതെല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ …വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണിത് …മറ്റൊരു വിഭവവുമായി വീണ്ടും വരാം

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.